കുന്നത്തൂർ:ക്യാൻസർ രോഗികളുടെ പേരിൽ തട്ടിപ്പ് നടത്തിയ കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ശശിധരൻ അധ്യക്ഷത വഹിച്ചു.കുന്നത്തൂർ പ്രസാദ്,റ്റി.എ സുരേഷ് കുമാർ,റെജി കുര്യൻ,രാജൻ നാട്ടിശേരി,സഹദേവൻ കോട്ടവിള,എസ്.എസ് ഗീതാ ഭായി,ശ്രീദേവിയമ്മ,തെങ്ങുംതുണ്ടിൽ രാധാകൃഷ്ണ പിള്ള,ഉദയൻ കുന്നത്തൂർ,ജോസ് സുരഭി,കുന്നത്തൂർ മനോഹരൻ,രഞ്ജിത്ത്,അഡ്വ.സിനി,
അരുൺ തൈക്കൂട്ടം,കുന്നത്തൂർ സുധാകരൻ,ജോൺ മാത്യു,വൈ.ജോൺ,അനിൽ കുമാർ,മനോജ് എന്നിവർ പ്രസംഗിച്ചു.നെടിയവിള പടിഞ്ഞാറെ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ചെല്ലപ്പൻ ഇരവി,ഗിരീഷൻ,രമാ സുന്ദരേശൻ,സാംക്കുട്ടി,ബേബി ജോൺ,രാമകൃഷ്ണ പിള്ള,അനന്ദു എന്നിവർ നേതൃത്വം നൽകി.
കുന്നത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി
കലോത്സവ കപ്പ്; കൊല്ലത്ത് ചടയമംഗലത്ത് ആവേശോജ്വല വരവേല്പ്
63 മത് സംസ്ഥാന സ്കൂൾ കലോത്സവമാമാങ്കത്തിന്
ഇനി ഒരു ദിവസം മാത്രം ബാക്കിയുളഇപ്പോൾ
കലോത്സവ സ്വർണ്ണകപ്പിൻ്റെ യാത്രയ്ക്ക് കൊല്ലത്ത് ആവേശോജ്വലമായ വരവേല്പ് നല്കി
രാവിലെ 8ന് കൊല്ലം ജില്ലാ അതിർത്തിയായ ചടയമംഗലത്തെത്തിയ കപ്പിൽ മന്ത്രി ജെ.ചിഞ്ചുറാണി പുഷ്പഹാരമണിയിച്ചു
ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും എൻ.സി സി, എസ്.പി സി സേനാംഗങ്ങളും
അണിനിരന്ന ഘോഷയാത്രയും പരേഡുകളും ബാൻ്റ് മേളങ്ങളും മറ്റ് വാദ്യഘോഷങ്ങളും കലാരൂപങ്ങളും
സ്വീകരണ വേളയിലെത്തി
പൊതു വിദ്യാഭ്യാസ അസിസ്റ്റൻറ് ഡയറക്ടർ ഗിരീഷ് ചോലയിൽ സ്വർണ്ണ കപ്പ് മന്ത്രിക്ക് കൈമാറി
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് ലതിക വിദ്യാധരൻ
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് സാം കെ. ദാനിയേൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിസുനിൽ ബ്ലോക്ക് പഞ്ചായത്തംഗം ഹരി വി നായർ
കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
കെ എലാൽപുനലൂർ വിദ്യാഭ്യാസ ഓഫീസർ
ശ്രീജ ഗോപിനാഥ് ചടയമംഗലം വിദ്യാഭ്യാസ ഓഫീസർ
ജ്യോതി
പ്രോഗ്രാം കോഡിനേറ്റർ മനോജ് എസ് മംഗലത്ത്
എന്നിവർ കപ്പിന്ന് വരവേല്പ് നൽകി
കാസർഗോഡ് നിന്ന് പുറപ്പെട്ട സ്വർണക്കപ്പ്
തിരുവനന്തപുരം ജില്ലാ അതിർത്തിയായ കിളിമാന്നൂർ തട്ടത്തു മൂലയിൽ വെച്ച്
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്വീകരിച്ച് വരവേല്പ് നല്കും
കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിട്ട് നേടുന്ന റവന്യൂ ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986 മുതൽ തുടങ്ങിയതാണ്
മഹാകവി വൈലോപ്പിള്ളിയുടെ നിർദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് 117.5 പവനുള്ള സ്വർണ്ണ കപ്പ് പണി തീർത്തത്
249 ഇനങ്ങളിൽ 15000 ഓളം കലാപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത് വേദികളുടെയും കലവറകളുടെയും അവസാനഘട്ട മിനുക്ക് പണികളാണ് ഇനി ബാക്കിയുള്ളത്
കരുതലും കൈത്താങ്ങും; കുന്നത്തൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 452 പരാതികള്‍, 113 എണ്ണം പരിഹരിച്ചു
കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ ഭാഗമായി കുന്നത്തൂര്‍ താലൂക്കില്‍ ലഭിച്ചത് 452 പരാതികള്‍. നേരത്തെ ലഭിച്ച 245 പരാതിയില്‍ 113 എണ്ണം പരിഹരിച്ച് മറുപടി നല്‍കി. അദാലത്ത് ദിവസം പുതിയതായി 207 പരാതികളാണ് ലഭിച്ചത്. ഇവ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ശാസ്താംകോട്ട കെഎസ്എംഡിബി കോളേജില്‍ നടന്ന കുന്നത്തൂര്‍ താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തേക്കാളും രണ്ടാംഘട്ട അദാലത്തിലെ ധാരാളം പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാനായതായി മന്ത്രി പറഞ്ഞു. നിരന്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ദീര്‍ഘകാലമായി പരിഹാരം ആവാത്ത ഒട്ടേറെ പരാതികള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ജനങ്ങളിലേക്ക് എത്തി പരിഹാരം കണ്ടെത്തി നല്‍കുകയാണ് അദാലത്തുകളുടെ പ്രത്യേകതയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പരിപാടിയില്‍ അധ്യക്ഷയായ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ ഗീത, ഡോ. സി ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് തരകന്‍, കെ വത്സലകുമാരി, എസ് കെ ശ്രീജ, എസ് ശ്രീകുമാര്‍, ബിനു മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ്, വാര്‍ഡ് അംഗം എം രജനി, എ. ഡി. എം ജി. നിര്‍മല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുക വലിക്കുന്നത് മഹാ അപരാധമാണോ, സജി ചെറിയാൻ
കായംകുളം . എം എൽ എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിനെ നിസാരവത്കരിച്ച് വിവാദപരാമർശവുമായി മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്ന് എക്സൈസിനെ മന്ത്രി വിമർശിച്ചു. പുക വലിക്കുന്നത് മഹാ അപരാധമാണോ എന്നാണ് യു പ്രതിഭയെ വേദിയിലിരുത്തി മന്ത്രിയുടെ ചോദ്യം. താനും വല്ലപ്പോഴും പുകവലിക്കുന്ന ആളാണെന്നും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായരെന്നുമാണ് മന്ത്രിയുടെ വിചിത്രവാദം. മാധ്യമപ്രവർത്തകർക്കെതിരായ വ്യക്തി അധിക്ഷേപത്തിനെതിരെ യൂത്ത് കോൺഗ്രസ് എംഎൽഎ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽൽ പോലീസ് ജലപ്പീരങ്കി പ്രയോഗിച്ചു.
താൻ വലിക്കും ജയിലിൽ കിടന്നപ്പോൾ മുതൽ വലിക്കും എം ടി വാസുദേവൻ നായർ വലിക്കും മന്ത്രിയുടെ പരാമർശമിങ്ങനെ ‘
കായംകുളത്ത് എസ് വാസുദേവൻ പിള്ള രക്തസാക്ഷി അനുസ്മരണ ഉദ്ഘാടനം ചെയ്യുമ്പോഴാണ് യു പ്രതിഭ എംഎൽഎ വേദിയിൽ ഇരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ സജി ചെറിയാന്റെ വിവാദ പരാമർശം.. പുകവലിക്കുന്നതിനെ നിസ്സാരവൽക്കരിച്ചും എക്സൈസിനെ വിമർശിച്ചും മന്ത്രി രംഗത്ത് എത്തി..
എഫ്ഐആര്‍ റിപ്പോർട്ട് താൻ കണ്ടുവെന്നും അതിൽ കൂട്ടംകൂടി പുകവലിച്ചതായാണ് പറഞ്ഞത്. പുകവലിക്കുന്നത് മഹാപരാധമാണോ എന്നും മന്ത്രി
യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനും ആയിരുന്നു എക്സൈസ് കേസെടുത്തത്. എന്നാൽ ഇത് മറച്ചു വെച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. അതേസമയം യു പ്രതിഭ എംഎൽഎ മാധ്യമങ്ങൾക്കെതിരെ നടത്തിയ വ്യക്തി അധിക്ഷേപങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എംഎൽഎ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ജില്ലാ പ്രസിഡന്റ് എംപി പ്രവീൺ ഉദ്ഘാടനം ചെയ്തു
മാർച്ചിൽ
പോലീസ് ജലപീരങ്കി പ്രയോഗിച്ചു..
കൗമാരത്തിൻ്റെ കലാവിരുന്നിന് പാലുകാച്ചി
തിരുവനന്തപുരം.കൗമാരത്തിൻ്റെ കലാവിരുന്നിന് അരങ്ങ് ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.കലാ പ്രതിഭകൾക്ക് രുചിക്കൂട്ട് ഒരുക്കി കലവറ തുറന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടുക്കളയിലെ പാൽ കാച്ചൽ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇത്തവണയും കലാപൂരത്തിന് രുചി ഒരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ്
പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ .ഒരേസമയം 20 വരികളിലായി അയ്യായിരം
പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല.ഇത്തവണയും വെത്യസ്ത്ത രുചികൾ കലാപ്രതിഭകൾക്കായി തയ്യാറാക്കും.
ഇന്ന് രാത്രി മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. രാവിലെയും , ഉച്ചക്കും, രാത്രിയിലും ഇവിടെ ഭക്ഷണം ഉണ്ടാകും.
40,000 ചതുരശ്രയടിയിലാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്. പന്തലിൽ തിരക്കുണ്ടെങ്കിൽ കലാപരിപാടികൾ ആസ്വദിക്കാനായി സമീപം മറ്റൊരു പന്തൽ ഒരുക്കിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹ മാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയിൽ
കോഴിക്കോട് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹ മാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയിൽ.കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് കോഴിക്കോട് ബീച്ചിൽ വച്ച് പിടിയിലായത്. കോഴിക്കോട് വിളിച്ചുവരുത്ത ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
—-
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് കണ്ണൂർ സ്വദേശിയായ ഡോക്ടർ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. തുടർന്ന് കാക്കൂർ സ്വദേശിയായ പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെൺകുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ ഡോക്ടർ സ്വന്തം കാറിൽ ബീച്ചിൽ എത്തി. അവിടെ കാത്തിരുന്ന പെൺകുട്ടിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത വെള്ളയിൽ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
തടാക തീരത്ത് അഗ്നിബാധ
ശാസ്താംകോട്ട . തടാകതീരത്ത് വൻതോതിൽ തീപിടിത്തം പകൽ 11 മണിയോടെ തുടങ്ങിയ തീ പിടുത്തം 2 മണിക്കും തുടരുകയാണ്. തീർത്തെ പുൽമേടുകളും അക്കേഷ്യ കാടുകളും കുറ്റിചെടികളുമാണ് കത്തി നശിക്കുന്നത്. തീ പിടിച്ച് ഉടൻ തന്നെഫയർഫോഴ്സ് എത്തിയെങ്കിലും വ്യാപകമായ തീ കെടുത്താൻ കഴിഞ്ഞില്ല ഒരു ഭാഗത്ത് മറുഭാഗത്ത് തീപിടിക്കുന്നതാണ് പ്രശ്നമാകുന്നത് കാറ്റ് തീപിടിത്തം വർദ്ധിപ്പിച്ചു തടാക തീരത്തെ ആവാസവ്യവസ്ഥ നശിപ്പിക്കും വിധമുള്ള തീപിടുത്തം നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം എന്ന് തടാക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സംരക്ഷിത മേഖലകൾ എന്ന നിലയ്ക്ക് തീ പടരുന്നത് ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ അവസാനിപ്പിക്കണമെന്ന് വൈസ് ചെയർമാൻ നൗഷാദ് അധികൃതരെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
പെരിയ ഇരട്ട വധക്കേസ്:ഒന്ന് മുതൽ എട്ട് വരെയും 10, 15 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി:കേരളത്തെ നടുക്കിയ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഒന്നു മുതൽ എട്ട് വരെ പ്രതികൾക്കും, 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്.
14, 20, 21 22 പ്രതികൾക്ക് 5 വർഷം തടവ്.
കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്ക് കൊച്ചി പ്രത്യേക സിബിഐ കോടതി ജഡ്ജി എൻ ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്
ഒന്നാംപ്രതിയും കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനടക്കം 14 പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഒന്നു മുതൽ എട്ട് വരെ പ്രതികളായ എ പിതാംബരൻ, സജി സി ജോർജ്, കെ.എം സുരേഷ്, കെ.അനിൽകുമാർ, (അബു), ഗിജിൻ, ആർ ശ്രീരാഗ്, ( കൂട്ടു) എ അശ്വിൻ (അപ്പു) സുബീഷ് (മണി )
പത്താം പ്രതി ടി.രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ, എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
14-ാം പ്രതി കെ മണികണ്ഠൻ,20-ാം പ്രതി മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞുരാമൻ 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെവി ഭാസ്ക്കരൻ എന്നിവർക്ക് 5 വർഷം തടവാണ് ശിക്ഷയായി വിധിച്ചത്.
പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ,
കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെ ഗൂഢാലോചന തെളിഞ്ഞതിനാൽ പ്രധാന പ്രതികൾക്കുള്ള ശിക്ഷ അവരും അനുഭവിക്കേണ്ടിവരും.
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു.
കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമൻ ഉൾപ്പെടുന്ന 14, 20, 21, 22 പ്രതികൾക്കെതിരെ തെളിഞ്ഞത്.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
പ്രതികൾ സ്ഥിരം കുറ്റവാളികൾ അല്ലന്നും മാനസാന്തരത്തിന് സാധ്യത ഉണ്ടെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 14 പ്രതികൾ കുറ്റക്കാരാണന്ന് കൊച്ചി സിബിഐ കോടതി വിധിച്ചത്.
2019 ഫെബ്രുവരി 17 ന് രാത്രി 7.45 നാണ് കൊലപാതകം നടന്നത്.









































