Home Blog Page 1792

മതേതരത്വത്തിന്റെയും അയിത്തോച്ചാടനത്തിന്റെയും വഴികാട്ടിയാണ് മന്നത്ത് പത്മനാഭൻ -കെ സി രാജൻ

കരുനാഗപ്പള്ളി -സ്വന്തം പേരിനോട് ചേർന്നുള്ള ജാതി നാമം തിരസ്കരിക്കുയുംക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കും മുമ്പ് തന്റെ കുടുംബക്ഷേത്രമായ മാറണത്തുകാവ് ക്ഷേത്രം ജാതി മതഭേദമന്യേ എല്ലാ ഹിന്ദുക്കൾക്കും തുറന്നുകൊടുത്ത വിപ്ലവകാരിയുമായിരുന്നു മന്നത്ത് പത്മനാഭൻ എന്ന് കെ സി രാജൻ പ്രസ്താവിച്ചു.
ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസ് സെൻ്റർ&ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭൻ 148 ആം ജയന്തിയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള മത്സര പരിപാടികൾ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. ബി മോഹൻദാസ്, ചവറ ഹരീഷ് കുമാർ, സുരേഷ് പനകുളങ്ങര, എസ് ജയകുമാർ, ബാബുജി പട്ടത്താനം,ഷാനി ചൂളൂർ,അനില ബോബൻ ,അജി ലൗ ലാൻഡ്, ഫഹദ് തറയിൽ, ഡോളി എസ്,പൂന്നൂർ ശ്രീകുമാർ, സോമ അജി, മോളി എസ് ,പി വി ബാബു,വി കെ രാജേന്ദ്രൻ, കൃഷ്ണപിള്ള, ശംഭു വേണുഗോപാൽ, വിനോദ് എസ് കെ , എന്നിവർ പ്രസംഗിച്ചു.

യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി . യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിലായി. ആദിനാട് തെക്ക്, കോമളത്ത് വീട്ടില്‍ സംഘം രാഹുല്‍ എന്ന രാഹുല്‍ (29), കാട്ടില്‍കടവ്, മടത്തില്‍ പടീറ്റതില്‍, അജ്മല്‍ (27), ആലപ്പാട്, വലിയവളവില്‍ വടക്കതില്‍, കള്ളന്‍ മഹേഷ് എന്ന മഹേഷ് (27), ആലുംകടവ്, മരു.വടക്ക് അതുല്‍ ഭവനത്തില്‍ അതുല്‍ (24), ആലുംകടവ്, വട്ടതറയില്‍ ആരോമല്‍ (22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഡിസംബര്‍ 28 ന് വള്ളിക്കാവ് ജംഗ്ഷനില്‍ വെച്ച് രാഹുലും സംഘവും മുമ്താസിറും സുഹൃത്തും സഞ്ചരിച്ച് വന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി, ഇവരുടെ സുഹൃത്തായ ചിക്കുവിനെക്കുറിച്ച് അന്വേഷിച്ചു.ഇരുവരും ചിക്കു എവിടെ ആണെന്ന് അറിയില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് രാഹുലും സംഘവും ഇടിക്കട്ടയും മറ്റു ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇതു കൂടാതെ വെളിയില്‍ മുക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്യാരംസ് കളിക്കുകയായിരുന്ന ഷംനാസിനോടുള്ള മുന്‍വിരോധം മൂലം രാഹുലും സംഘവും ഇവിടെയെത്തി ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

പരിക്കേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് ഒളിവില്‍ പോയ പ്രതികളെ പിടികൂടുകയായിരുന്നു. രാഹുലിന് എതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി, എസ് എസ് ഭവനത്തില്‍ സനല്‍ (36) നെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്ഐ മാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹീം എസ് സിപിഒ മാരായ ഹാഷിം, രാജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കാർഷിക മേഖലയേയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കണം :കൊടിക്കുന്നിൽസുരേഷ് എംപി

ഭരണിക്കാവ് :ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഡി.കെ.ടി.എഫ് കൊല്ലം ജില്ലാ ക്യാമ്പ് ഭരണിക്കാവ് ടി.നാണു മാസ്റ്റർ നഗറിൽ (പണിക്കത്ത് ഓഡിറ്റോറിയം)ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ.കാർഷിക മേഖലയുടെ തകർച്ചയ്ക്കൊപ്പം കർഷക തൊഴിലാളികളുടെ ജീവിതവും ദുരിത പൂർണമാവുകയാണ്.ഗവൺമെൻറ് നൽകേണ്ട ആനുകൂല്യങ്ങൾ നൽകുവാൻ തയ്യാറാവുന്നില്ല.കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വെറും നോക്കുകുത്തി ആയി നിൽക്കുന്ന അവസ്ഥയാണ് .ക്ഷേമനിധി ബോർഡ് വഴി നൽകേണ്ട അധിവർഷ ആനുകൂല്യം അടക്കം നിഷേധിക്കുന്ന അവസ്ഥയാണ്.അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാക്കുവാൻ ഗവൺമെൻറ് തയ്യാറാവണം.ഇല്ലായെങ്കിൽ കർഷകത്തൊഴിലാളികൾ ആരംഭിക്കുന്ന സമരത്തിന് കോൺഗ്രസ് പാർട്ടി ശക്തമായ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
.ജില്ലാ പ്രസിഡൻറ് പി ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡണ്ട് പി രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ഡി കെ ടി എഫ് സംസ്ഥാന പ്രസിഡൻറ് യു വി ദിനേശ് മണി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.സമാപന സമ്മേളനം സി.ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

     വിവിധസെമിനാറുകളിലും യോഗങ്ങളിലും യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ,കെപിസിസി സെക്രട്ടറി സൂരജ് രവി ,എംവി ശശികുമാരൻ നായർ , പോരുവഴി ജലീൽ , ആർ ഡി പ്രകാശ്,പി.നൂറുദ്ദീൻ കുട്ടി,പി കെ രവി ,എസ് ഇ.സഞ്ജയ് ഖാൻ ,രമാ ഗോപാലകൃഷ്ണൻ ,ഗോകുലം അനിൽ,വൈ ഷാജഹാൻ, കാരക്കാട്ട് അനിൽ,വടക്കേവിള ശശി,അരീക്കൽ പ്രദീപ്,ടി എം സന്തോഷ്,ബിനു കോശി ,മനോഹരൻ നായർ ,കല്ലടിക്കൽ ബഷീർ,ബി പ്രേംകുമാർ , കെ. ആനന്ദൻ .കുണ്ടറ സുബ്രഹ്മണ്യം ,ടി. ശിവാനന്ദൻ ,വടക്കതിൽ നാസർ,സീതാഗോപാൽ, പ്രശാന്തൻ ഉണ്ണിത്താൻ, കരിക്കോട് ഷറഫ്,ആദിക്കാട്ട് രവീന്ദ്രൻ പിള്ള , സജീന്ദ്രൻ ശൂരനാട് , ഡി പ്രിൻസ് ,ജി ആർ നരേന്ദ്രനാഥ്, ഡി വിജയൻ ,അർത്തിയിൽഅൻസാരി,പത്മസുന്ദരം പിള്ള ,പെരുവേലിക്കര ഗോപകുമാർ , ചക്കുവള്ളി നസീർ , അനിൽ പനപ്പെട്ടി ,അമ്പലത്തും ഭാഗം രാജൻ,കളിയിക്കൽ ശ്രീകുമാരി , ബേബി ജസ്ന ,ഗണേശൻ നായർ , സലിംപതാരം, ജി കാർത്തികേയൻ ,ജലീൽ പള്ളിയാടി ഡി ബാബുരാജൻ ,ബഷീർ വരിക്കോലിൽ,തുടങ്ങിയവർ സംസാരിച്ചു.

സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി അന്തരിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി (67) അന്തരിച്ചു. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വാഴുന്നോര്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. ചെറുന്നിയൂര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുധ, മക്കള്‍: കിച്ചു, സച്ചു, സന്ദു.

പി കെ എസ് ജില്ലാപഠന ക്യാമ്പ്

ശാസ്താംകോട്ട . പട്ടികജാതി ക്ഷേമസമിതി ജില്ലാ പഠനക്ലാസ് മുതുപിലാക്കാട് ഡോ സി ടി ഈപ്പൻ മെമ്മോറിയൽ സ്കൂളിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ സി ടി വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഡി ജയകുമാർ അധ്യക്ഷതവഹിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്, റിട്ട. പിഎസ് സി ഡെപ്യൂട്ടി സെക്രട്ടറിമാരായ ബി ജയകുമാർ,ജി സനൽ എന്നിവർ വിവിധവിഷങ്ങളിൽ ക്ലാസ്സെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ഓമന, സന്തോഷ് മതിര എന്നിവർ വിവിധ സെക്ഷനുകൾക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി സുന്ദരേശൻ പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു.
കുന്നത്തൂർ ഏരിയ സെക്രട്ടറി ഷിബു ഗോപാൽ നന്ദി പറഞ്ഞു.

അനധികൃത പെൻഷൻ വാങ്ങൽ,പൊതുമരാമത്തു വകുപ്പിൽ 31 പേർക്ക് കൂട്ട സസ്പെൻഷൻ

തിരുവനന്തപുരം . മരാമത്തു വകുപ്പിൽ 31 പേരെ സസ്പെൻറ് ചെയ്‌തു സർക്കാർ ഉത്തരവ്

പൊതുമരാമത്തു വകുപ്പിലെ അനധികൃത പെൻഷൻ വാങ്ങലിനാണ് കൂട്ട സസ്പെൻഷൻ. 31 പേർക്കും സസ്പെൻന്റ് ചെയ്തു ഉത്തരവ്. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതയി അന്വേഷണത്തിൽ കണ്ടെത്തി

മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് കടുത്ത നടപടി
മരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയർ ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.

പൊതുമരാമത്ത് വകുപ്പിലെ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. ഇതിൽ 31 പേരെ സസ്പെൻ്റ് ചെയ്തു സർക്കാർ ഉത്തരവിറക്കി. 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചു.അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചുപിടിക്കാനാണ് തീരുമാനം. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നായിരുന്നു ധനവകുപ്പിൻ്റെ കണ്ടെത്തൽ.ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്.

ബ്രൂക്ക് എക്സലൻസ് അവാർഡ്  പ്രശാന്ത് ചന്ദ്രൻ IES ന് സമ്മാനിച്ചു

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ കേരളത്തിന്റെ

സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മണ്ഡലത്തിൽ സ്വാധീനം ചെലുത്തിയവർക്കായി നൽകുന്ന ബ്രൂക്ക് എക്‌സലൻസ് അവാർഡ് BIMSTEC ഡയറക്ടറും പ്രശസ്ത നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്‌ധനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായ  പ്രശാന്ത് ചന്ദ്രൻ IES ന് സമ്മാനിച്ചു. പുരസ്കാരം. 50001 രൂപയും പ്രശസ്തിപ്രതവും ഫലകവുമടങ്ങിയതാണ്

ബ്രൂക്കിൻ്റെ വാർഷികദിനത്തോടനു ബന്ധിച്ച് ബ്രൂക്ക് ഡയറക്ടർ റവ.ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ ആണ് പുരസ്‌കാര സമർപ്പണം നടത്തിയത്. തനിക്ക് ലഭിച്ച പുരസ്‌കാരത്തുക ബ്രൂക്കിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സമർപ്പിക്കുകയായിരുന്നു അദ്ദേഹം .

പ്രശാന്ത് ചന്ദ്രൻ പാസ്പോർട്ട് ഓഫിസറായും കേന്ദ്രസർക്കാരിന്റെ കൃഷി വികസന ക്ഷേമ ബോർഡിൻ്റെ ഡയറക്ടറായും തുറമുഖമന്ത്രാലയത്തിലെ, തുറമുഖ – കപ്പൽ – ജലപാത ഡെപ്യൂട്ടി ഡയറക്ടറായും, കേരളയൂണിവേഴ്സിറ്റി അസി: പ്രൊഫസറായും സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പി. വിജയൻ ഐ. പി. എസ്, ഡോ. സഞ്ജയ് രാജു, സംവിധായകൻ ബ്ലെസി, മാന്ത്രികൻ ഗോപിനാഥ് മുതുകാട് എന്നിവരാണ് മുൻ വർഷങ്ങളിൽ ബ്രൂക്ക് എക്സ‌ലൻസ് അവാർഡിന് അർഹരായിരുന്നത്.

പടിഞ്ഞാറേ കല്ലട യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു

പടിഞ്ഞാറേ കല്ലട. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. പടിഞ്ഞാറേ കല്ലട കടപുഴ ആറാം വാർഡിൽ പഞ്ചായത്ത് ബിൽഡിംഗ് പെർമിറ്റ് നൽകിയ സ്ഥലത്തുനിന്നും 17031മെ.ടൺ മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ജിയോളജി പാസ് നൽകിയ സംഭവം പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിന് മുന്നി ൽ ഇരുന്ന് പ്രതിഷേധിച്ചു. ഈ സംഭവത്തിൽ പ്രത്യേക പഞ്ചായത്ത് കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന് യുഡിഎഫ് പഞ്ചായത്ത് അം ഗ ങ്ങൾ ആവശ്യപ്പെട്ടു. മണ്ണെടുക്കാൻ പാസ് ലഭിച്ചവർ ഹൈക്കോടതിയിൽ കൊടുത്ത കേസിൽ പഞ്ചായത്ത് കക്ഷിചേരണമെന്നും പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.

യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വക്കേറ്റ് തൃദീപ് കുമാർ സമരം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അംഗങ്ങളായ എൻ ശിവാനന്ദൻ, ആർ., റെജില, ലൈല സമദ് എന്നിവർ സംസാരിച്ചു.

ഭക്ഷ്യ സുരക്ഷ, ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


കൊല്ലം: ഭക്ഷ്യ സുരക്ഷാ നിയമം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുറ്റമറ്റ നിലയിൽ നടന്നുന്നത് എന്നീ വിഷയങ്ങൾ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ  കമ്മീഷൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. കൊല്ലം വിമലഹൃദയാ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ സബിദാ ബീഗം ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻ്റണി പീറ്റർ അധ്യക്ഷനായിരുന്നു. അക്കൗണ്ട്സ് ഓഫീസർ സനൽകുമാർ, കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റസിയാ ബീവി, അഭിലാഷ്, പ്രവീൺ കുമാർ, ആഗ്നസ്, പ്രധാന അധ്യാപിക സിസ്റ്റർ കൊളോസ്റ്റിക്ക, ഹരികുമാർ, ജോസ് സി ഐ എന്നിവർ സംസാരിച്ചു. കൊല്ലം നൂൺ മീൽ ഓഫീസർ സന്തോഷ് കുമാർ സ്വാഗതവും നൂൺ മീൽ സൂപ്രണ്ട് മനു വി കുറുപ്പ് നന്ദിയും പറഞ്ഞു. കൊല്ലം, കുണ്ടറ, ഉപജില്ലകളിലെ പ്രധാന അധ്യാപകർ, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.
എല്ലാ ഉപജില്ലകളിലും പരിശീലന പരിപാടി സംഘടിപ്പിക്കും
പടം:സംസ്ഥാന ഭക്ഷ്യ  കമ്മീഷൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൊല്ലം വിമലഹൃദയാ ഗേൾസ് ഹൈസ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ സബിദാ ബീഗം ഉദ്ഘാടനം ചെയ്യുന്നു

ലഹരി വ്യാപാര സംഘങ്ങള്‍ക്കെതിരെ നടപടിയുമായി പോലീസ്; 96 കേസുകളിലായി പിടിയിലായത് 151 പ്രതികള്‍

കൊല്ലം: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ 96 ലഹരി കേസുകളിലായി വിദേശികളും ഇതരസംസ്ഥാനക്കാരും സീരിയല്‍ നടിയുമടക്കം അറസ്റ്റ് ചെയ്തത് 151 പ്രതികളെ. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളാണ് പിടിയിലായത്. ഗ്രാമിന് ഏകദേശം 5000 രൂപ വരെ വില മതിക്കുന്ന 409.255 ഗ്രാം എംഡിഎംഎയും കിലോഗ്രാമിന് ഏകദേശം 40000 രൂപ വരെ വില വരുന്ന 81.009 കിലോഗ്രാം കഞ്ചാവുമാണ് കഴിഞ്ഞ വര്‍ഷം പോലീസ് പിടികൂടിയത്. ഇത്തരത്തില്‍ ഏകദേശം അന്‍പത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മയക്ക് മരുന്നാണ് കഴിഞ്ഞ വര്‍ഷം ജില്ലാ പോലീസിന് പിടികൂടാനായത്.
96 കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തവയില്‍ വാണിജ്യാടിസ്ഥാനത്തില്‍ മയക്ക്മരുന്ന് കടത്താന്‍ ശ്രമിച്ചതിന് 14 കേസുകളും ഇടത്തരം അളവില്‍ മയക്ക് മരുന്ന് കൈവശം വച്ചതിന് 22 കേസുകളും ചെറിയ അളവ് കേസുകള്‍ 60 എണ്ണവും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ആഗസ്റ്റ് 23ന് മയ്യനാട് നടുവിലക്കര കണ്ടച്ചിറ മുക്കിന് സമീപം തെങ്ങുവിള വീട്ടില്‍ വിനേഷ്(42) നെ കൊല്ലം ബീച്ചിന് സമീപത്ത് നിന്നും 94.513 ഗ്രാം എംഡിഎംഎയുമായി കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയതാണ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പോലീസ് നടത്തിയ ഏറ്റവും വലിയ എംഡിഎംഎ വേട്ട. ഏകദേശം 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്ക് മരുന്നാണ് അന്ന് പിടികൂടിയത്.
ഓച്ചിറ സ്‌കൈലാബ് ജംഗ്ഷന് സമീപം ഓച്ചിറ പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ട് വന്ന 30 കിലോ കഞ്ചാവ് പിടികൂടിയതാണ് കൊല്ലം സിറ്റി പോലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ട. ഇതുമായി ബന്ധപ്പെട്ട് നീണ്ടകര
സ്വദേശി കുമാര്‍(28), ചവറ മടപ്പള്ളി സ്വദേശി ഷൈബുരാജ്(35), ചവറ തോട്ടിന് വടക്ക് സ്വദേശികളായ വിഷ്ണു(26), ജീവന്‍ ഷാ(29), പന്മന സ്വദേശി പ്രമോദ് (32) എന്നിവരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് വാണിജ്യ അളവില്‍ കഞ്ചാവ് കയറ്റുമതി ചെയ്യാന്‍ സഹായിക്കുന്ന ഒഡീഷാ
സ്വദേശി നാബാ കിഷോറിനെ ഓച്ചിറ പോലീസ് ഓഡീഷയിലെത്തി പോലീസ് പിടികൂടിയിരുന്നു. ഇതര സംസ്ഥാനക്കാരോ രാജ്യക്കാരോ ആയിട്ടുള്ള 5 പ്രതികളെയാണ് ജില്ലയില്‍ വിവിധ മയക്ക് മരുന്ന് കേസുകളിലായി കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തത്.
പുരുഷ പ്രതികളെ കൂടാതെ കഴിഞ്ഞ വര്‍ഷം വിവിധ കേസുകളിലായി നാല് സ്ത്രീക
ളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 1.40 ഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് സീരിയല്‍ നടി ഷംനത്ത് (34) എന്നിവരുള്‍പ്പെടെയുള്ള യുവതികള്‍ വിവിധ കേസുകളില്‍ പിടിയിലാവുകയായിരുന്നു. മയക്ക് മരുന്ന് വേട്ടയുടെ ഭാഗമായി 6 വാഹനങ്ങളാണ് ഈ വര്‍ഷം പിടികൂടിയത്. ഇവയില്‍ അഞ്ച് ഇരുചക്ര വാഹനങ്ങളും ഒരു കാറും ഉള്‍പ്പെടുന്നു.