Home Blog Page 1788

സിദ്ധദിനാചരണവും ബോധവല്‍ക്കരണക്‌ളാസും മെഡിക്കല്‍ ക്യാംപും നടത്തി

ശാസ്താംകോട്ട.നാഷണല്‍ആയുഷ്മിഷനും ഭാരതീയ ചികില്‍സാ വകുപ്പും ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കല്‍ യൂണിറ്റും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച എട്ടാമത് സിദ്ധ ദിനാചരണവും മെഡിക്കല്‍ ക്യാംപും നടത്തി. കോവൂര്‍ കുഞ്ഞുമോന്‍എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്പ്രസിഡന്‌റ് ആര്‍ ഗീത അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്‌റ് ഗുരുകുലം രാകേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ തുമ്പോടന്‍,പ്രസന്നകുമാരി,പ്രീത,ശ്രീലത രഘു,ഡോ വിഞ്ചു വിഎസ്,ഡോ ശ്രീകല കെഎസ്, ജെഎച്ച്‌ഐ വീണ എന്നിവര്‍ പ്രസംഗിച്ചു.

മഞ്ഞുകാലത്ത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ പഴങ്ങള്‍. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി മഞ്ഞുകാലത്ത് കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

  1. ഓറഞ്ച്

കലോറി വളരെ കുറഞ്ഞ ഓറഞ്ചില്‍ ഫൈബറും വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.

  1. സീതപ്പഴം

കലോറി കുറഞ്ഞ സീതപ്പഴത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ എ, സി, അയേണ്‍‌, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. അതിനാല്‍ സീതപ്പഴവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  1. മാതളം

കലോറി കുറഞ്ഞ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

  1. പേരയ്ക്ക

പഞ്ചസാര കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

  1. ആപ്പിള്‍

ഫൈബറിനാല്‍ സമ്പന്നമായ ആപ്പിള്‍ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

‘മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കഗാന്ധിയുടെ കവിൾ പോലെയാക്കും’; അസഭ്യ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി: മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെയാക്കുമെന്ന അസഭ്യ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ എംപിയും ഡൽഹി കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രമേഷ് ബിധുരി. വിജയിച്ചാല്‍ മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു പ്രചാരണത്തിലെ പരാമര്‍ശം.

ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍പോലെ മനോഹരമാക്കുമെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് വാഗ്ദാനം പാലിച്ചില്ലെന്നും താന്‍ അതുപോലെയല്ലെന്നും ബിധുരി പറഞ്ഞു. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിധുരി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച ബിധുരി തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ന്യായീകരിച്ചു. എംപിയായിരുന്നപ്പോള്‍ ലോക് സഭയില്‍ അസഭ്യപരാമര്‍ശം നടത്തിയ ബിധുരിയെ ബിജെപി താക്കീത് ചെയ്തിരുന്നു.

‘ഭരണത്തിൽ ബിജെപി സർക്കാരും കോൺ​ഗ്രസും തമ്മിലുള്ള വ്യത്യാസമെന്ത് ‘? ; രാഹുലിന്റെ പ്രതികരണം

ന്യൂഡൽഹി: ബിജെപി സർക്കാരും കോൺ​ഗ്രസ് സർക്കാരും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് മദ്രാസിലെ ഐഐടി വിദ്യാർത്ഥികളോട് എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജ്യത്തിന്റെ വിഭവ വിതരണം നീതിപൂർവ്വം വിതരണംചെയ്യുകയും അങ്ങനെ സമഗ്രമായ വളർച്ച ഉണ്ടാക്കുന്നതാണ് കോൺ​ഗ്രസും യുപിഎയും പിന്തുടരുന്ന രീതിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ ബിജെപിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ നയമാണുള്ളത്. സാമ്പത്തിക വളർച്ചയിലെ ട്രിക്കിൾ ഡൗണിൽ മാത്രമാണ് അവർ ഉന്നൽ നൽകുന്നതെന്നും ജനങ്ങള്‍ ഐക്യത്തോടെ ജീവിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും രാഹുൽ.

സ്വകാര്യവൽക്കരണത്തേക്കാൾ സർക്കാർ പിന്തുണയിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ഇന്ത്യ മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിന്റെ വീഡിയോ സഹിതം അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

ജനങ്ങള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് രാജ്യമാണെന്നും എല്ലാം സ്വകാര്യവത്ക്കരിക്കുന്നതിലൂടെ ഇത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെയാണ് എക്കാലത്തും രാജ്യത്തെ മികവുറ്റ സ്ഥാപനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ച കാര്യങ്ങളും അതിന് മുമ്പത്തെ ദശാബ്ദവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നുള്ള വിദ്യാർത്ഥികളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായം വിതരണംനടത്തി

ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 125 കരയോഗങ്ങളിലെ 125 വിദ്യാർത്ഥികൾ
ക്കായി എൻഎസ്എസ് വിദ്യാഭ്യാസ ധനസഹായമായി രണ്ടര ലക്ഷം രൂപ വിതരണം ചെയ്തു.ശൂരനാട് വടക്ക് കാഞ്ഞിരം കടവ് ശ്രീ വില്ലാട സ്വാമി ക്ഷേത്ര സേവപ്പന്തലിൽ വച്ച് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ധനസഹായ വിതരണം നടത്തി.ചടങ്ങിൽ താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽ കുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സമിതി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭാ അംഗങ്ങൾ,വനിതാ യൂണിയൻ അംഗങ്ങൾ, എംഎസ്എസ്എസ്‌ മേഖല കോർഡിനേറ്റേഴ്സ്, സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥി കൾ അവരുടെ രക്ഷകർത്താക്കൾ കരയോഗം പ്രസിഡന്റ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

ബാങ്കോക്കിൽ നിന്ന് മുബൈ വഴി കേരളത്തിലേക്ക് 4 കോടിയുടെ കഞ്ചാവ്, കമ്മീഷൻ മോഹിച്ച് ചെയ്തതെന്ന് കോഴിക്കോട്ടുകാരൻ

മുംബൈ: ബാങ്കോക്കിൽ നിന്ന് 4.147 കിലോ കഞ്ചാവുമായി മലയാളി യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. 4.14 കോടി രൂപയുടെ കഞ്ചാവുമായാണ് കോഴിക്കോട് സ്വദേശി മുംബൈയിൽ പിടിയിലായത്. മണ്ണ് രഹിത രീതിയിൽ ഉത്പാദിപ്പിച്ച കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് പറമ്പ് എന്ന 26കാരൻ മുംബൈയിലെത്തിയത്. രഹസ്യ വിവരത്തേത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവ് കുടുങ്ങിയതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വിശദമാക്കുന്നത്.

ബാങ്കോക്കിൽ നിന്ന് നോക് എയറിന്റെ ഡിഡി 938 വിമാനത്തിലാണ് 26കാരൻ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ട്രോളി ബാഗിൽ നിന്ന് പത്ത് പ്ലാസ്റ്റിക് ബാഗുകളിലായാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ ഉൽപാദിപ്പിച്ച കഞ്ചാവ് ഇയാൾ കൊണ്ടുവന്നത്. വയറിൽ കെട്ടിവച്ച് ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് മുംബൈയിലെത്തിയപ്പോഴേയ്ക്കും ഇത് ട്രോളി ബാഗിലാക്കിയിരുന്നു. കാസർഗോഡ് സ്വദേശിയായ അഹമ്മദ് എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

വൻതുക കമ്മീഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീണാണ് കഞ്ചാവുമായി എത്തിയതെന്നാണ് യുവാവ് കസ്റ്റംസിനോട് വിശദമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ലെറ്ററുകൾ രേഖപ്പെടുത്തിയ ചെറുകവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായാണ് കസ്റ്റംസ് വിശദമാക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.

ബാങ്കോക്കിൽ നിന്ന് മുബൈ വഴി കേരളത്തിലേക്ക് 4 കോടിയുടെ കഞ്ചാവ്, കമ്മീഷൻ മോഹിച്ച് ചെയ്തതെന്ന് കോഴിക്കോട്ടുകാരൻ

മുംബൈ: ബാങ്കോക്കിൽ നിന്ന് 4.147 കിലോ കഞ്ചാവുമായി മലയാളി യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. 4.14 കോടി രൂപയുടെ കഞ്ചാവുമായാണ് കോഴിക്കോട് സ്വദേശി മുംബൈയിൽ പിടിയിലായത്. മണ്ണ് രഹിത രീതിയിൽ ഉത്പാദിപ്പിച്ച കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് പറമ്പ് എന്ന 26കാരൻ മുംബൈയിലെത്തിയത്. രഹസ്യ വിവരത്തേത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവ് കുടുങ്ങിയതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വിശദമാക്കുന്നത്.

ബാങ്കോക്കിൽ നിന്ന് നോക് എയറിന്റെ ഡിഡി 938 വിമാനത്തിലാണ് 26കാരൻ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ട്രോളി ബാഗിൽ നിന്ന് പത്ത് പ്ലാസ്റ്റിക് ബാഗുകളിലായാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ ഉൽപാദിപ്പിച്ച കഞ്ചാവ് ഇയാൾ കൊണ്ടുവന്നത്. വയറിൽ കെട്ടിവച്ച് ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് മുംബൈയിലെത്തിയപ്പോഴേയ്ക്കും ഇത് ട്രോളി ബാഗിലാക്കിയിരുന്നു. കാസർഗോഡ് സ്വദേശിയായ അഹമ്മദ് എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

വൻതുക കമ്മീഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീണാണ് കഞ്ചാവുമായി എത്തിയതെന്നാണ് യുവാവ് കസ്റ്റംസിനോട് വിശദമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ലെറ്ററുകൾ രേഖപ്പെടുത്തിയ ചെറുകവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായാണ് കസ്റ്റംസ് വിശദമാക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.

‘ഡൽഹിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രം’; ഡൽഹിയുടെ ദുരന്തമാണ് എഎപിയെന്ന് ആവർത്തിച്ച് മോദി

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പൻ റാലി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ഡൽഹി യുടെ ദുരന്തമാണ് എഎപി എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇത്തവണ ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

ഡൽഹിയിൽ ജനക്ഷേമ പദ്ധതികൾ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‍ഞ്ഞു. അടുത്ത 25 വർഷം രാജ്യത്ത് ഏറെ പ്രധാനപ്പെട്ടത്. വികസിതഭാരതം എന്ന സ്വപ്നത്തിലേക്ക് ഡൽഹിയുടെ പിന്തുണ വേണം. ഡൽഹിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രമാണ്. ചേരി പ്രദേശത്തുള്ള ആളുകൾക്ക് വീടുകൾ നൽകുന്നത് കേന്ദ്രമാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ബിജെപി പ്രവർത്തകരോട് മോദി ആഹ്വാനം ചെയ്തു. കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി അധികാരത്തിൽ എത്തണം. ബിജെപിക്ക് മാത്രമേ ഡൽഹിയിൽ വികസനം കൊണ്ടുവരാനാകൂ. ഇത്തവണ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഡൽഹിയുടെ ദുരന്തമാണ് എഎപി എന്ന പ്രയോഗം മോദി ആവർത്തിച്ചു. ഡൽഹിയിലെ പൊതുഗതാഗതത്തെ എഎപി തകർത്തു. ബസ്സുകൾ നേരാവണ്ണം പരിപാലിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. ബിജെപി അധികാരത്തിൽ എത്തിയാൽ ജനങ്ങൾക്കായുള്ള ഒരു ക്ഷേമ പദ്ധതിയും അവസാനിപ്പിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം, രോഹിണിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം തുടക്കത്തിൽ തടസ്സപ്പെട്ടതിൽ പരിഹാസവുമായി എഎപി രംഗത്തെത്തി. ഡൽഹിയിലെ ബിജെപിയെ പോലെ മോദിയുടെ ടെലി പ്രോംപ്റ്ററും പരാജയമാണെന്നായിരുന്നു എഎപിയുടെ പരിഹാസം.

ഇതൊരു കണക്കാണ്, എംവിഡി പുറത്തുവിട്ടത്; 2023-2024 വര്‍ഷത്തെ ആശ്വാസവും ആശങ്കയും പറയുന്ന കേരളത്തിലെ അപകട കണക്ക്

തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിൽ നടന്ന അപകടങ്ങളെ കുറിച്ചും അതിൽ മരണം സംഭവിച്ചവരെ കുറിച്ചുമുള്ള ഒരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ നമുക്ക് അഭിമാനിക്കാം എന്ന് തുടങ്ങുന്ന കുറിപ്പിൽ അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതായും വ്യക്തമാക്കുന്നു.

2023-ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആണ്. ചെറുതല്ല ആശ്വാസമെന്ന തലക്കെട്ടോടെയാണ് അപകട മരണനിരക്ക് കുറഞ്ഞ കണക്ക് ഫേസ്ബുക്കിൽ എംവിഡി പങ്കുവച്ചത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്കിൽ കുറവ് വന്നിരിക്കുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതിൽ കൂടുതലും.

അതേസമയം, മരണനിരക്ക് കുറഞ്ഞെങ്കിലും അപകടങ്ങളുടെ എണ്ണത്തിൽ വര്‍ധനവുണ്ടായെന്നും എംവിഡിയുടെ കണക്ക് വ്യക്തമാക്കുന്നുണ്ട്. 2025ന്‍റെ തുടക്കത്തിൽ കേരളത്തിൽ പലയിടങ്ങളിലായുള്ള നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. പുതുവത്സരത്തിൽ എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. പിന്നാലെ സ്കൂൾ ബസ് മറിഞ്ഞുള്ള അപകടമടക്കം കേരളത്തെ ഞെട്ടിച്ചുള്ള റോഡപകടങ്ങളിൽ കുറവ് വരുന്നില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

എംവിഡി കുറിപ്പിങ്ങനെ…

ഓരോ ശ്വാസവും വിലപ്പെട്ടതാണ്. കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ നമുക്ക് അഭിമാനിക്കാം. ഈ മഹത്തായ ഉദ്യമത്തിന് സുരക്ഷാ മുൻകരുതലുകൾ എടുത്ത് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാൻ സാധ്യമായിരിക്കുന്നു. റോഡപകട മരണങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനം എന്ന സ്വപ്നത്തിന് ഒപ്പം ചേരാൻ എല്ലാവരേയും ഓർമ്മപ്പെടുത്തുന്നു.

2023 ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. 2024 ൽ 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും ചേർന്ന് നടത്തിയ മികച്ച എൻഫോഴ്സ്മെൻ്റ് പ്രവർത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെൽമറ്റ് സീറ്റ് ബെൽട് എന്നിവ ശീലമാക്കിയതും ഈ വലിയ ആശ്വാസത്തിന് കാരണമായി.366 പേരെ രക്ഷപ്പെടുത്തിയതിൽ സുരക്ഷാ മുൻകരുതൽ എടുത്ത യാത്രക്കാർക്കും മാന്യമായി വാഹനം ഓടിച്ച ഡ്രൈവർമാർക്കും അഭിനന്ദനം അറിയിക്കുന്നു.

ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊച്ചിയിൽ

കൊച്ചി: കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ സ്വദേശി ജോഷി വി കെ (65) ആണ് മരിച്ചത്. യാത്രികനുമായി ഇന്നലെ രാത്രിയാണ് ഡ്രൈവർ ഹോട്ടലിൽ എത്തിയത്. പിന്നാലെ ഇയാൾ വാഹനത്തിൽ തന്നെ തങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കൊണ്ടുപോയി. എസിയിൽ നിന്ന് വിഷപ്പുക ചോർന്നതാണോ മറ്റ് ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

‘അമോക്സിസിലിൻ മുതൽ ഫോളിക് ആസിഡ് വരെ’ ; ​ഗുണനിലവാരമില്ലാത്ത ഈ ബാച്ച് മരുന്നുകൾ‍ക്ക് സംസ്ഥാനത്ത് നിരോധനം

തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ചില മരുന്നുകളുടെ ബാച്ചുകൾ നിരോധിച്ചു. ഡിസംബർ മാസത്തിൽ കണ്ടെത്തിയ ഇവയുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

നിരോധിച്ച മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ താഴെ നൽകിയിരിക്കുന്നു.

Clobazam Tablets IP 10mg, Unicure India Ltd, Plot No. 46(B)/49B, Vill. Raipur, Bhagwanpur, Roorkee, Dist-Haridwar, Uttarakhand CB2TE008, 08/2027,

Amoxycillin & Potassium Clavulanate Injection IP 1200mg, Hindustan Antibiotics Ltd, (A Govt. of India Enterprise) at Mauza Ogli, Suketi Road, Kala-Amb, Dist. Sirmour- 173030. D0092333B, 06/2025,

Amoxycillin and Potassium Clavulanate Tablets IP, Umox-CV Tablets, VADSP Pharmaceuticals, Plot No. 124, EPIP, Ind. Area, Phase-I, Jharmajri, Baddi(H.P)-174103. VT240732, 11/2025,

Folic Acid Tablets IP 5mg Unicure India Ltd, Plot No. 46(B)/49B, Vill. Raipur, Bhagwanpur, Roorkee, Dist-Haridwar, Uttarakhand FO1TC007, 08/2025,

Balarishtam “Alappat Pharmacy, Kollam-691 503” 107 10 Yrs. From packing Kumizhu (Root) Poonthottam Ayurvedasramam, Door.No. 9/273, Kulakkad.P.O, Palakkad-679 503. RM-4397, Nil

Perumkurumba (പെരുംകുരുംബ) Poonthottam Ayurvedasramam, Door.No. 9/273, Kulakkad.P.O, Palakkad-679 503. RM-4561, Nil

Omeprazole Gastro-Resistant Capsules IP 20mg MARC Laboratories Ltd, Unit-III, Plot No. 107 & 112, HPSIDC, Baddi, Distt. Solan (H.P) K02-123, 09/2025

Amoxycillin and Potassium Clavulanate Injection IP 1.2g Bengal Chemicals & Pharmaceuticals Ltd (A Govt. of India Enterprises) at 11 W.E.A, Faridabad-121 001 (Haryana), R.O:6, Ganesh Chunder Avenue, Kolkata-700013. P292301, 06/2025

Losartan Potassium Tablets IP 50mg Hindustan Antibiotics Ltd,At 11, W.E.A Faridabad-121 001, Haryana HLOA09, 10/2025

Zinc Sulphate Dispersible Tablets IP 20mg Cotec Healthcare Pvt.Ltd., NH.No.74, Roorkee-Dehradun Highway, Kishanpur, Roorkee-247667 (UK). CHT-40785, 05/2026

Telmisartan Tablets IP 40mg, Telmasil-40 RTN Pharma, SY.No. 675/2, Plot No. 15,17,18 & 19, Bharathiyar Nagar, Avalapalli Road, Hosur-635109, Tamil Nadu. TBS037, 05/2026

Ibuprofen & Paracetamol Oral Suspension 60ml (IBUZONE PLUS) M/s. Zee Laboratories Ltd, Behind 47, Industrial Area, Paonta Sahib- 173025, Zee Drugs, A Division of Zee Laboratories Ltd, 913, Dmall, Netaji Subash Place, Pitampura, Delhi-34 624-375, 03/2026

Calcium & Vitamin D3 Tablets IP Healthy Life Pharma Pvt.Ltd, Factory:N 31/1, MIDC Tarapur, Boisar-401506, Dist. Palghar. 09495, 12/2025

Omeprazole and Domperidone Capsules IP (20mg/10mg) Prochem Pharmaceuticals (P) Ltd, 140-141, Makkanpur, Bhagwanpur, Roorkee, Dist. Haridwar (UK) 247661. CJA-23513, 09/2025

Amoxymoon CV-625 (Amoxycillin and Potassium Clavulanate Tablets IP) VADSP Pharmaceuticals, Plot No. 124, EPIP, Ind. Area, Phase-I, Jharmajri, Baddi(H.P)-174103. VT 241704, 03/2026

Methylprednisolone Tablets IP , SEPRED-8 Amster Lab Units-II, Hill Top, Ind. Estate, Vill. Bhatauli, Kalan, Baddi, Distt. Solan (H.P) TET075A, 04/2026

Calamax Skin Balance Daily Moisturizing Lotion (100ml) AVN FOOTSTEPS, 107-108, DIC, Baddi, Solan (HP)- 173 205. AVN-5890, Best before 24 months from the date of Mfg.

Nebivolol Tablets IP Ravian Life Sciences Pvt.Ltd, Plot No. 34, Sector-8A, IIE, SIDCUL, Haridwar-249 403, Uttarakhand KMNB24001, 06/2026
androidios