Home Blog Page 1787

പ്രതിഷേധത്തിന്‍റെ 27 കിലോമീറ്റര്‍ ചങ്ങല മുനമ്പത്ത്

കൊച്ചി. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ സമരത്തിന്റെ എൺപത്തിയഞ്ചാം ദിനത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് സമരസമിതി .വൈപ്പിൻ ബീച്ച് മുതൽ മുനമ്പം സമരപ്പന്തൽ വരെ 25000 ത്തോളം ആളുകളാണ് മനുഷ്യചങ്ങലയുടെ ഭാഗമായത്. സമരം 90ാം ദിവസത്തിലേക്ക് എത്തുമ്പോൾ സർക്കാരിന്റെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുനമ്പം ജനത

മുനമ്പം ജനത സർഗ്ഗാത്മകമായ പ്രതിഷേധത്തിലേക്കാണ് കടന്നിരിക്കുന്നത്. 25000 ത്തോളം ആളുകളാണ് ഇന്ന് തീർത്ത മനുഷ്യ ചങ്ങലയിൽ അണിനിരന്നത് . വൈപ്പിൻ ബീച്ച് മുതൽ മുനമ്പം സമരപ്പന്തൽ വരെ അവർ ഒന്നിച്ച് കൈപിടിച്ചു . നഷ്ടപ്പെട്ട് പോയ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യം മാത്രമാണ് എൺപത്തിയഞ്ചാം ദിനത്തിലും ഇവർക്കുള്ളത് . വരാപ്പുഴ അതിരൂപത , കൊച്ചി അതിരൂപത , എറണാകുളം അങ്കമാലി അതിരൂപത , എസ്എൻഡിപി, എൻഎസ്എസ് തുടങ്ങി എല്ലാവരും മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി എത്തി. വൈപ്പിൻ ബീച്ച് മുതൽ ആരംഭിച്ച മനുഷ്യ ചങ്ങലയുടെ ആദ്യകണ്ണി വരാപ്പുഴ മേജർ ആർച്ച് ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ .

മനുഷ്യചങ്ങലക്കുശേഷം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പുതുവത്സരം നല്ല കാലത്തിന്റെ തുടക്കം എന്ന് ഫാദർ ആംബ്രോസ് പുത്തൻവീട് ആശംസിച്ചു. സി എൻ രാമചന്ദ്രൻ കമ്മീഷൻ സ്ഥലം സന്ദർശിച്ചതോടുകൂടി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായെന്ന് മുനമ്പം നിവാസികൾ

യൂവിയൈറ്റിസ് ബ്ലൈൻഡ്നെസ് സപ്പോർട്ട് (കബ്സ്) ട്രസ്റ്റിനു തുടക്കമായി

കൊച്ചി. നേത്ര രോഗമായ യൂവിയൈറ്റിസ് ബാധിതരായ കുട്ടി കളെ സഹായിക്കാനുള്ള ‘ചൈൽഡ്ഹുഡ് യൂവിയൈറ്റിസ് ബ്ലൈൻഡ്നെസ് സപ്പോർട്ട് (കബ്സ്) ട്രസ്റ്റി’നു തുടക്കമായി. കേരള യൂവിയൈറ്റിസ് ഇന്ററസ്റ്റ് ഗ്രൂപ്പിൻ്റെ തുടർ വിദ്യാഭ്യാസ പരി പാടിയായ ‘ഇനൈറ്റ് 2025’ൽ മലയാള മനോരമ എഡിറ്റർ ഫിലി പ് മാത്യു കബ്സ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു.

യൂവിയൈറ്റിസ് ബാധിതരായ കുട്ടികൾക്കു ദീർഘകാലം ചികിത്സ ആവശ്യമാണെന്നും പലപ്പോഴും ചികിത്സാ ചെലവ് അവരുടെ

കുടുംബങ്ങളെ തകർക്കുന്ന ” സ്‌ഥിതിയാണെന്നും ഫിലിപ് മാത്യു പറഞ്ഞു. അത്തരം കുട്ടികളെ സാമ്പത്തികമായി സഹായി ക്കാൻ ലക്ഷ്യമിട്ടാണു ഡോ. നടാഷ രാധാകൃഷ്ണന്റെ നേതൃ ത്വത്തിൽ കബ്‌സ് ട്രസ്‌റ്റ് ആരംഭി ക്കുന്നത്. രോഗബാധിതരുടെ കു ടുംബങ്ങളെ സഹായിക്കാനായി ഇത്തരം ശ്രേഷ്‌ഠമായ ദൗത്യ ങ്ങൾ ഏറ്റെടുക്കാൻ ആരോഗ്യ വിദഗ്‌ധർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യൂവിയൈറ്റിസ് ബാധിതരായ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം നടൻ കുഞ്ചാക്കോ ബോബൻ കൈമാറി. തിരുവന ന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജി മുൻ ഡയറക്‌ടർ ഡോ. വി. സഹസ്ര നാമം ‘ഇഗ്നൈറ്റ് 2025’ ഉദ്ഘാട നം ചെയ്തു. മുതിർന്ന ഒഫ്താൽമോളജിസ്‌റ്റ് ഡോ. ടി.എ. അല ക്സാണ്ടറിനെ ആദരിച്ചു.

കേരള സൊസൈറ്റി ഓഫ് – ഒഫ്‌താൽമിക് സർജൻസ് പ്രസിഡൻ്റ് ഡോ. ജി. മഹേഷ്, ഇന്റർനാഷനൽ യൂവിയൈറ്റിസ് സ്‌റ്റഡി ഗ്രൂപ്പ് പ്രസിഡന്റ് ഡോ. – വൈശാലി ഗുപ്‌ത, യൂവിയൈറ്റിസ് സൊസൈറ്റി ഓഫ് ഇന്ത്യ – വൈസ് പ്രസിഡന്റ് ഡോ. പത്മ മാലിനി മഹേന്ദ്രദാസ്, കൊച്ചിൻ ഒഫ്താൽമിക് ക്ലബ് പ്രസിഡന്റ് – ഡോ. അനിൽ ബി. ദാസ്, കൊ ച്ചിൻ റുമാറ്റോളജി ക്ലബ് പ്രസിഡന്റ്റ് ഡോ. പത്മനാഭ ഷേണായി, ഇനൈറ്റ് ചീഫ് ഓർഗനൈസി ങ് സെക്രട്ടറിയും നേത്രരോഗ വി ദഗ്‌ധയുമായ ഡോ. നടാഷ രാധാ കൃഷ്ണൻ, ജോയിന്റ് ഓർഗനൈ സിങ് സെക്രട്ടറി ഡോ. മിനി മാത്യു, ഡോ. വന്ദന പ്രദീപ് എന്നിവർ പ്രസംഗിച്ചു.

ന്യൂസ് അറ്റ് നെറ്റ്BREAKING NEWSപി വി അൻവർ ഒന്നാം പ്രതി

2024 ജനുവരി 05 ഞായർ 8.15 PM

?നിലമ്പൂർ ഡി എഫ് ഒ ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ യെ ഒന്നാം പ്രതിയാക്കി 11 പേർക്കെതിരെ കേസ്സെടുത്തു.പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്ന് എഫ് ഐ ആർ.

?തൃശൂർ ആളൂരിൽ അമ്മയേയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.സുജി ( 32 ) മകൾ നക്ഷത്ര ( 5 ) എന്നിവരാണ് മരിച്ചത്.

?ശബരിമലയിൽ തമിഴ്നാട് വെള്ളൂർ സ്വദേശിയായ തീർത്ഥാടകൻ ശേഖർ വെമുനി (65) കുഴഞ്ഞ് വീണ് മരിച്ചു.

?ഫേസ്ബുക്കിൽ തൻ്റെ പോസ്റ്റിൽ മോശം കമൻ്റിട്ടവർക്കെ തിരെ പരാതി നൽകി ഹണി റോസ്, എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.

?63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തലസ്ഥാനത്ത് പുരോഗമിക്കുന്നു.

പി ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കണം,അല്ലെങ്കിൽ നിയമ നടപടി, കോൺഗ്രസ്

കണ്ണൂർ. പെരിയ കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച സംഭവം. പി ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ്. കൊലക്കേസ് പ്രതികൾക്ക് ഉപദേശക സമിതി അംഗം ജയിലിൽ എത്തി ഉപഹാരം നൽകിയത് തെറ്റായ നടപടി. പുറത്താക്കിയില്ലെങ്കിൽ നിയമ നടപടി എന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്

ശബരിമല തീർത്ഥാടകരായ നാലു പേർ ഇന്ന് മരിച്ചു

പമ്പ. ശബരിമല തീർത്ഥാടകരായ 4 പേർ ഇന്ന് മരിച്ചു. തമിഴ്നാട് സ്വദേശിയായ ആർ ആദവനാണ് നിലക്കൽ ക്ഷേത്ര നടപന്തലിൽ കുഴഞ്ഞു വീണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ കുഴഞ്ഞു വീണ ആദവനെ നിലക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ചീപുരം സ്വദേശിയായ രമേഷ് പമ്പയിൽ മുങ്ങി മരിച്ചു. വൈകിട്ട് ഒരാൾ കൂടി കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് തമിഴ്നാട് വെള്ളൂർ സ്വദേശി ശേഖർ വമുനി (65). മരണം ദർശനത്തിനായി വരി നിൽക്കുന്നതിനിടെയാണ്. തുലാപ്പള്ളിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് അഞ്ചിനായിരുന്നു അപകടം.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

തിരുവമ്പാടിയിൽ വാടക വീടെടുത്ത് കഞ്ചാവ് വില്പന

കോഴിക്കോട്. തിരുവമ്പാടിയിൽ വാടക വീടെടുത്ത് കഞ്ചാവ് വില്പന.കഞ്ചാവുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ.കൂടരഞ്ഞി സ്വദേശി ആബീഷ്, കാരശ്ശേരി സ്വദേശി ജലീഷ് എന്നിവരാണ് പിടിയിലായത്.പോലീസ് എത്തിയതറിഞ്ഞ് ഒരാൾ ഓടി രക്ഷപ്പെട്ടു.കാരശ്ശേരി സ്വദേശി ഷെഫീക്ക് ആണ് രക്ഷപ്പെട്ടത്. വീട്ടിൽനിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു.വീട്ടിൽനിന്ന് കാറും രണ്ടു മോട്ടോർസൈക്കിളും പോലീസ് കസ്റ്റഡിയിൽ എടുത്തു

ആം ആദ്മി പാർട്ടി ഡൽഹിയുടെ ദുരന്തം,ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി

ന്യൂ‍ഡെല്‍ഹി. ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.ആം ആദ്മി പാർട്ടി ഡൽഹിയുടെ ദുരന്തമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.ഡൽഹിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയത് കേന്ദ്രസർക്കാരാണെന്നും പ്രധാനമന്ത്രി.അതേസമയം പ്രധാനമന്ത്രിയുടേത് ഡൽഹിക്കെതിരെയുള്ള ആക്ഷേപം എന്ന് അരവിന്ദ് കെജ്രിവാൾ മറുപടി നൽകി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്കാണ് ഡൽഹി കളമൊരുക്കുന്നത്.പ്രധാനമന്ത്രിയുടെ രോഹിണിയിലെ പരിവർത്തനറാലി പ്രചരണത്തിനുള്ള ഔദ്യോഗിക തുടക്കം കുറിക്കലായി.10 വർഷത്തെ ആം ആദ്മി സർക്കാരിൻറെ ഭരണത്തെ കടന്നാക്രമിച്ച മോദി,വികസിത ഭാരത സ്വപ്നത്തിന് ഡൽഹിയുടെ പിന്തുണ ബിജെപിക്ക് വേണമെന്ന് ആവശ്യപ്പെട്ടു

സുതാര്യമായി ജനക്ഷേമ പദ്ധതികൾ തുടരുമെന്നും പ്രഖ്യാപനം.ഡൽഹിയിലെ വികസനങ്ങൾ നടപ്പാക്കിയത് കേന്ദ്ര സർക്കാരാണെന്ന് ബോധ്യപ്പെടുത്താൻ പ്രചരണ പരിപാടികൾ ശക്തമാക്കണമെന്നും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു.വിമർശനത്തിന് മറുപടിയുമായി രംഗത്തുവന്ന അരവിന്ദ് കെജ്രിവാൾ വികസനത്തിന്റെ ക്രെഡിറ്റ് താങ്കൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി

അതിനിടെ അരവിന്ദ് കെജ്രിവാൾ രാജ്യദ്രോഹിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിടുമെന്ന് വ്യക്തമാക്കി ഡൽഹിയിലെ കോൺഗ്രസ് നേതൃത്വം നിശ്ചയിച്ച വാർത്ത സമ്മേളനം,മാറ്റിവെച്ചത് പ്രചരണത്തിന് തയ്യാറെടുക്കുന്ന കോൺഗ്രസിന് തുടക്കത്തിൽ തന്നെ പിഴച്ചു

റോഡുകൾ പ്രിയങ്കയുടെ കവിൾ പോലെ,അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്

പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് രമേശ്‌ ബിദൂരി.ഡൽഹിയിലെ കൽക്കാജിയിൽ നിന്ന് താൻ വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കയുടെ കവിൾ പോലെ മിനുസമാക്കും എന്നായിരുന്നു പരാമർശം.മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ബിദൂരി മോശം പരാമർശം നടത്തിയത്.പരാമർശത്തിനെതിരെ കോൺഗ്രസും ആംആദ്മിയും രംഗത്തെത്തി.ബിജെപി സ്ത്രീവിരുദ്ധ പാർട്ടി എന്നും ബിദൂരിയുടെ വൃത്തികെട്ട മനോഭാവമാണ് പുറത്തുവന്നതെന്നും കോൺഗ്രസ്‌ വിമർശിച്ചു.ബിജിപിക്ക് സ്ത്രീകളോടുള്ള ബഹുമാനം എത്രത്തോളം എന്ന് വ്യക്തമാക്കുന്നതാണ് പരാമർശം എന്ന് ആം ആദ്മിയും കുറ്റപ്പെടുത്തി.

സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം. സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു, ഒരാള്‍ മരിച്ചു

പത്തനംതിട്ട: തുലാപ്പള്ളി ആലപ്പാട്ട് കവലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വഴിയരികില്‍ നിന്ന തീര്‍ത്ഥാടകനെയാണ് ഇടിച്ചുതറിപ്പിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ അടക്കം പരിക്കേറ്റ മറ്റുള്ളവരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.