Home Blog Page 161

വാസുവിന് കൈവിലങ്ങ് , പൊലീസുകാർക്കെതിരെ നടപടി വന്നേക്കും

തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാർക്കെതിരെ നടപടി വന്നേക്കും. എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു വാസുവിനെ കൈവിലങ്ങ് അണിയിച്ച് ആദ്യതവണ കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വയ്ക്കണമെന്ന് നിയമത്തിൽ പ്രതിപാദിക്കുന്നതിനു വിരുദ്ധമായ നടപടിയാണിതെന്ന് ഡിജിപിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.നേരത്തേ മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് എസ്ഐടി എസ്പി എസ്. ശശിധരൻ നിർദേശം നൽകിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥർ അത് പാലിച്ചില്ല. അത് എസ്ഐടിയിൽ തന്നെ തർക്കത്തിനിടയാക്കിയപ്പോഴാണ് എൻ.വാസുവിനെ വിലങ്ങണിയിച്ചത്. ഇതിൽ ഡിജിപിയും എസ്ഐടി തലവനായ എഡിജിപി എച്ച്.വെങ്കിടേഷിനെ അതൃപ്തി അറിയിച്ചു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് കൈവിലങ്ങ് വയ്ക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നാണ് കണ്ടെത്തൽ.

വൃശ്ചികമാസത്തില്‍ രാജയോഗസമാനമായ അനുഭവം നേടുന്ന നക്ഷത്രങ്ങള്‍ ഇവയാണ്

വൃശ്ചിക മാസം ചില നക്ഷത്ര ജാതരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളിലേക്ക് കൂടി എത്തുന്നു. മണ്ഡലമാസത്തിന് കൂടി തുടക്കം കുറിയ്ക്കുന്ന ഈ മാസം നിങ്ങളുടെ ജീവിതത്തില്‍ രാജയോഗ സമാനമായ മാറ്റങ്ങള്‍ക്ക് കൂടി തുടക്കം കുറിയ്ക്കുന്ന സമയമാണ് . ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് പക്ഷേ ചില ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വ്യാഴം ഇവരില്‍ ഭാഗ്യമാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജോലി തേടുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രാഷ്ട്രീയക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ചൊവ്വയുടെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്നു. സ്ഥാപനങ്ങള്‍ നിങ്ങളെ പലപ്പോഴും അംഗീകരിക്കും എന്നതും നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കും. രാജയോഗമായതിനാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസം നല്‍കുന്നത്.

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന മാസമാണ് എന്നതില്‍ സംശയം വേണ്ട. ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കും. ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ വന്ന് സെറ്റില്‍ ആവുന്നതിന് യോഗം കാണുന്നു. പലപ്പോഴും നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്ക് നല്‍കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്നു.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങളെ ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. പലപ്പോഴും നിങ്ങള്‍ക്കിടയിലെ അവസര വാദികളെ തിരിച്ചറിയാന്‍ സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സഹായിക്കുന്ന്ത്. നിങ്ങളുടെ പ്രണയം അംഗീകരിക്കപ്പെടുന്നത് വഴി അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നു. ഇതെല്ലാം ഗുണാനുഭവങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്കാണ് എത്തുന്നതും. ഗുണാനുഭവങ്ങള്‍ ഒട്ടും തന്നെ കുറയില്ല, എന്ന് മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല സാഹചര്യവും നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യവും. സര്‍വ്വ കാര്യപ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ശനിയുടെ പല മാറ്റങ്ങളും നിങ്ങളില്‍ അനുകൂലമായി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും ഈ സമയം കാത്തിരിക്കുന്നു. എന്നാല്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മേലധികാരികള്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കും. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. വീട്ടുകാരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കുട്ടികളുടെ പഠന കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല അവസരങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സ്ഥിരനിക്ഷേപം നിങ്ങളില്‍ കൂടുതല്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി

തെങ്കാശി.തമിഴ് നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി.
ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വനരാജ്, കർപ്പകവല്ലി,തേൻമൊഴി, മല്ലിക,മുത്തുലക്ഷ്മി,സുബ്ബലക്ഷ്മി,ഷൺമുഖത്തായ് എന്നിവരാണ് മരിച്ചത്.ഐസിയുവിൽ ചികിത്സയിലുള്ള
ഒൻപത് പേരിൽ നാല് പേരുടെ നില ഗുരുതരമെന്ന് തെങ്കാശി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസാരപരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രണ്ട് ബസ് ഡ്രൈവേഴ്സിനുമെതിരെ എലത്തൂർ പൊലിസ് കേസെടുത്തു

മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ

മലപ്പുറം .കിഴിശേരിയിൽ മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പിടിയിൽ.കിഴിശ്ശേരി സ്വദേശി മുഹമ്മദ് ആഷിക്,ആദിൽ അഹമ്മദ്‌ എന്നിവരാണ് പിടിയിലായത്.സ്റ്റേഷനറി കടയിൽ മോഷണ ശ്രമത്തിനിടെ കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു.ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും മർദിച്ചു.അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിച്ചു.

കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പോലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കുകയായിരുന്നു.കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി 14ദിവസം റിമാൻഡ് ചെയ്തു.കുട്ടികൾക്കെതിരെ മോഷണത്തിന് ജുവൈനൽ ബോർഡ്‌ മുൻപാകെ റിപ്പോർട്ട്‌ കൊടുത്തതായി പോലീസ്

കോളജ് വിദ്യാര്‍ഥിനിയെ വാടക മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി…. ആണ്‍സുഹൃത്തിനായി പോലീസ് അന്വേഷണം

ബെംഗളൂരുവില്‍ വാടക മുറിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്‌ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയില്‍ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വര്‍ധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവില്‍ ബെംഗളൂരുവില്‍ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒളിവില്‍ പോയ പ്രേമിനെ കണ്ടെത്താന്‍ അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ലൈംഗികാരോപണ കേസില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

പാലക്കാട്. ലൈംഗികാരോപണ കേസില്‍ അതിജീവിതയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തന്റെ ഭാഗം എന്താണെന്ന് കേള്‍ക്കാതെയാണ് മാധ്യമങ്ങള്‍ ഓഡിയോ പുറത്തുവിട്ടതെന്നും വിഷയത്തില്‍ ശരിയായ സമയത്ത് പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും രാഹുല്‍ പറഞ്ഞു.

‘ഇതേ വിഷയം തന്നെയാണ് മാധ്യമങ്ങള്‍ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്ന് മാസമായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ മൂന്നു മാസമായിട്ട് ഞാന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് എനിക്ക് ഇന്നും പറയാനുള്ളൂ, ഒരു അന്വേഷണം നടക്കുന്നുണ്ട്, ആ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ആ അന്വേഷണം മുന്നോട്ടു പോകട്ടെ, ആ അന്വേഷണം മുന്നോട്ട് പോയതിനുശേഷം അതിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങാം’, രാഹുല്‍ പറഞ്ഞു.

ഓഡിയോയും ചാറ്റും രാഹുലിന്റേത് തന്നെയാണോയെന്ന ചോദ്യത്തോട് മറുപടി ഇങ്ങനെ-‘ എന്റേതാണെന്നും പറഞ്ഞ് മാധ്യമങ്ങള്‍ എന്റെയൊരു വോയ്‌സ് കൊടുക്കുന്നു, ആ കൊടുക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്നോട് വിളിച്ചിട്ട് ഇങ്ങനെ ഒരു വോയ്‌സ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട് ഈ വോയ്‌സ് നിങ്ങളുടേതാണ് ആണോ എന്ന് ചോദിച്ചോ? അതിനുശേഷം ആണ് ആ ഓഡിയോ കൊടുക്കുന്നതെങ്കില്‍ എനിക്ക് മനസിലാക്കാം. ഒരു വോയ്‌സ് എന്റേതാണെന്നും പറഞ്ഞ് ,എന്റെ ചിത്രം ഉള്‍പ്പെടെ വെച്ചു കൊടുത്തതിനുശേഷം പിന്നെ അത് എന്നോട് എന്റെതാണോ എന്ന് ചോദിക്കുന്ന ആധികാരികത എന്താണ്.

ഈ അന്വേഷണം മുന്നോട്ടു പോയതിനു ശേഷം ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് എപ്പോഴാണോ അതിന്റെ ബാക്കി കാര്യങ്ങള്‍ ആഡ് ചെയ്യാനുള്ളത് ആ സമയത്ത് ഞാന്‍ ആഡ് ചെയ്യുകയും എനിക്ക് നിയമപരമായി മുന്നോട്ടു പോകാനുള്ള അവകാശം രാജ്യത്ത് ഉണ്ടല്ലോ, ആ അവകാശം ഉള്ളിടത്തോളം കാലം ഞാന്‍ ആ അവകാശമായിട്ട് മുന്നോട്ടു പോവുകയും ചെയ്യും. ഞാന്‍ ഇപ്പോഴും ഇങ്ങനെ നില്‍ക്കുന്നതിന്റെ ഏറ്റവും ഉത്തമമായ ബോധ്യം ഞാന്‍ ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായിട്ട്, ഇന്നത്തെ ദിവസം വരെ ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല എന്ന് ഉത്തമമായ ബോധ്യമുള്ളതിനാലാണ്. പോലീസ് ആ വോയിസില്‍ സ്വമേധയാ കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ’, രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ ശബ്ദമല്ലെങ്കില്‍ എന്തുകൊണ്ട് ഡിഫമേഷന്‍ കൊടുക്കുന്നില്ലെന്ന ചോദ്യത്തിന് ഈ സംഭവം കഴിഞ്ഞുപോയിട്ടില്ലല്ലോയെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘ഞാന്‍ എന്താണ് റിയാക്ട് ചെയ്യേണ്ടത് എപ്പോ റിയാക്ട് ചെയ്യണം എങ്ങനെയൊക്കെ നിയമപരമായി മുന്നോട്ടു പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്. മാധ്യമങ്ങള്‍ പറയുമ്പോള്‍ ഞാന്‍ വിശദീകരണം തരേണ്ട കാര്യമില്ലല്ലോ. നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനിച്ചൊരു ഘട്ടമുണ്ട്. ആ ഘട്ടം കഴിയുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങും. നിയമപരമായി എന്തെല്ലാം പോരാട്ടം എന്റെ ഭാഗത്ത് നിന്ന് വരാനിരിക്കുന്നു.

ഇപ്പോള്‍ ഈ ഓഡിയോ വന്നതിന്റെ ഉദ്ദേശലക്ഷ്യം എന്താണ് എന്റെ നിരപരാധിത്വം, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെടുത്തേണ്ടത് ബഹുമാനപ്പെട്ട നീതിനായ കോടതിയിലാണ്. മാധ്യമ കോടതിയില്‍ അല്ല, നീതിനായ കോടതിയില്‍ എന്റെ നിരപരാധിത്വം വളരെ കൃത്യമായി ഞാന്‍ ബോധ്യപ്പെടുത്തും. അതിനുശേഷം ഞാന്‍ ജനങ്ങളോട് പ്രതികരിച്ചോളാം’, രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തേ സമാന വിവാദം ഉണ്ടായതിനെ തുടര്‍ന്ന് രാഹുലിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍

ധാക്ക: വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍. തുടരെ രണ്ടാം വട്ടമാണ് വനിതകള്‍ കബഡി ലോക ചാംപ്യന്‍മാരാകുന്നത്. പുരുഷ വിഭാഗത്തിലും ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് വനിതാ ടീമും നേട്ടം ആവര്‍ത്തിച്ചത്.

ഫൈനലില്‍ ചൈനീസ് തായ്പേയ് വനിതാ ടീമിനെ വീഴ്ത്തിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. ഫൈനലില്‍ 35-28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം. 11 രാജ്യങ്ങളാണ് വനിതാ കബഡി ലോകകപ്പില്‍ മാറ്റുരച്ചത്. ടൂര്‍ണമെന്റില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയത്. തായ്ലന്‍ഡിനെ 65-20 സ്‌കോറിനും, ആതിഥേയരായ ബംഗ്ലാദേശിനെ 43-18, ജര്‍മനിയെ 63-22, ഉഗാണ്ടയെ 51-16നും ലീഗ് ഘട്ടത്തില്‍ ഇന്ത്യ വീഴ്ത്തി. സെമിയില്‍ ഇറാനെ 33-21 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി,ഒഴിവായത് വന്‍ അപകടം

ന്യൂഡെല്‍ഹി.ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ലാൻഡിംഗ് റൺവേക്ക് പകരം ടേക് ഓഫ്‌ റൺവേയിൽ ഇറങ്ങിയത്. ലാൻഡിംഗ് സമയത്ത് മറ്റ് വിമാനം റൺവേയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
​​കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അരിയാന അഫ്ഗാൻ വിമാനത്തിനാണ് പിഴവുണ്ടായത്. വിമാനത്തിന് 29L റൺവേയിൽ ഇറങ്ങാനാണ് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നത്. എന്നാൽ, പൈലറ്റ് വിമാനം 29R റൺവേയിൽ ഇറക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.06 ഓടെയാണ് സംഭവം.
​ലാൻഡിംഗിന് പിന്നാലെ പൈലറ്റ് തന്നെയാണ് തെറ്റായ റൺവേയിലാണ് വിമാനം ഇറക്കിയതെന്ന് എടിസിയെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.​മോശം ദൃശ്യപരിധിയും വിമാനത്തിന്റെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിനുണ്ടായ തകരാറുമാണ് റൺവേ മാറ്റി ലാൻഡ് ചെയ്യാൻ കാരണമായതെന്നാണ് വിമാനത്തിന്റെ ക്യാപ്റ്റൻ വ്യക്തമാക്കിയത്.

തെക്കൻ ജില്ലകളിൽ മുന്നണികൾക്ക് വിമത ഭീഷണി ഒഴിയുന്നില്ല

തിരുവനന്തപുരം.തദ്ദേശ തിരഞ്ഞെടുപ്പിൻെറ മത്സരചിത്രം തെളിഞ്ഞിട്ടും തെക്കൻ ജില്ലകളിൽ
മുന്നണികൾക്ക് വിമത ഭീഷണി ഒഴിയുന്നില്ല. തിരുവനന്തപുരം ജില്ലയിലെ തദ്ദേശ
സ്ഥാപനങ്ങളിലാണ് മുന്നണികൾ വിമതശല്യം നേരിടുന്നത്.കൊല്ലം പത്തനംതിട്ട ജില്ലകളിൽ കാര്യമായ
വിമതഭീഷണിയില്ല.തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ തദ്ദേശസ്ഥാപനങ്ങളിലാണ്
ഇടത് വലത് എൻഡിഎ മുന്നണികൾ വിമതഭീഷണി നേരിടുന്നത്.നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ 3
മുന്നണികളും വിമതശല്യം നേരിടുന്നു. സ്ഥാനാർഥിത്വം നിഷേധിച്ചതിനെ
തുടർന്ന് ആത്മഹത്യക്ക്ശ്രമിച്ച നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല BJP-യ്ക്ക് സ്ഥാനാർത്ഥി
ശാലിനി സനലിനെതിരെ വിമത സ്ഥാനാർഥിയുണ്ട് ആറ്റിങ്ങൽ, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റികളിലും
വിമതഭീഷണിയുണ്ട്.കൊല്ലം പത്തനംതിട്ട ജില്ലകളിൽ കാര്യമായ വിമതശല്യമില്ല

കെ എസ് ആർ ടി സി ബസ് കയറി ഇറങ്ങി; വിദ്യാർത്ഥിനിയുടെ കൈ രണ്ടായി മുറിഞ്ഞു

തിരുവനന്തപുരം. കെ എസ് ആർ ടി സി ബസ് കയറി ഇറങ്ങി; വിദ്യാർത്ഥിനിയുടെ കൈ രണ്ടായി മുറിഞ്ഞു.വെഞ്ഞാറമൂട്ടിലാണ് ബസ് കയറിയിറങ്ങി വിദ്യാർത്ഥിനിയുടെ കൈയ്യറ്റത്.നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് മുറിഞ്ഞത്

വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു അപകടം.ഫാത്തിമ പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേയ്ക്ക് മടങ്ങിയപ്പോഴായിരുന്നു അപകടം.ബസ് ഇരുചക്ര വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിയ്ക്കവെ ഇരുചക്ര വാഹനത്തിൽ തട്ടിയാണ് അപകടം.ഫാത്തിമയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു