തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍എസ് 64- എം ( തുടര്‍ച്ചയായ ബലാത്സംഗം ), ബിഎന്‍എസ് 64- എച്ച് ( ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), ബിഎന്‍എസ് 89 ( നിര്‍ബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
ബിഎന്‍എസ് 315 ( അതിക്രമം), ബിഎന്‍എസ് 115 ( കഠിനമായ ദേഹോപദ്രവം എല്‍പ്പിക്കല്‍ ), ഐടി ആക്ട് 63 ഇ ( അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുക ), തുടങ്ങിയ വകുപ്പുകളും രാഹുലിനെതിരെ ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, അശാസ്ത്രീയമായ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയത്. 2024 മാര്‍ച്ച് നാലിന് പരാതിക്കാരിയുടെ ഫ്‌ലാറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. 2025 ഏപ്രിലില്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. 2025 മെയ് മാസം അവസാനം രണ്ടു തവണ പാലക്കാട്ടെ ഫ്‌ലാറ്റില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലൈംഗിക പീഡന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തിരത്തേയ്ക്ക്, ശ്രീലങ്കയിൽ 56 മരണം
ചെന്നൈ.
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തിരത്തേയ്ക്ക്. 30ന് പുലർച്ചെ വടക്കൻ തമിഴ്നാട്ടിൽ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ശ്രീലങ്കയിൽ ശക്തമായ മഴ തുടരുകയാണ്. 56 മരണം റിപ്പോർട്ട് ചെയ്തു.കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
ചെന്നൈ തീരത്ത് നിന്നും 530 കിലോമീറ്റർ അകലെയാണ് നിലവിൽ ഡിറ്റ് വാ. മണിക്കൂറിൽ പത്ത് കിലോമീറ്ററാണ് വേഗം. തീരം തൊടുമ്പോൾ 60 മുതൽ 80 കിലോമീറ്റർ വരെ വേഗമുണ്ടാകും. നോർത്ത് തമിഴ് നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവാരൂർ, മയിലാടുതുറ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
ശ്രീലങ്കയിൽ കനത്ത മഴ തുടരുകയാണ്. 56 പേർ മരിച്ചു. 21 പേരെ കാണാതായി.മണ്ണിടിച്ചിലിൽ അറുനൂറോളം വീടുകൾ തകർന്നു.
സർക്കാർ ഓഫിസുകളും സ്കൂളുകളും അടച്ചിട്ടു. 20,500 സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനുണ്ട്. രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് കൊളമ്പോയിലേയ്ക്കുള്ള നാല് വിമാനങ്ങൾ തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു.
മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ നാലു പശുക്കൾ ചത്തു
ഇടുക്കി. മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ നാലു പശുക്കൾ ചത്തു. പാമ്പൻമല എസ്റ്റേറ്റിൽ മേയാൻ വിട്ടിരുന്ന പശുക്കളെയാണ് കടുവ പിടിച്ചത്.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിലാണ് നാലു പശുക്കളെ മൂന്നാർ പാമ്പൻ മല എസ്റ്റേറ്റിൽ കടുവ ആക്രമിച്ചത്. പാമ്പൻ മല സ്വദേശികളായ വിനായക്, അരുണാചലം എന്നിവരുടെ പശുക്കളെ എസ്റ്റേറ്റിൽ മേയാൻ വിട്ടിരുന്നു. പശുക്കളെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ 3 ജഡം കണ്ടെത്തി. തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു പശുവിനെ കടുവ ആക്രമിച്ചത്.
പ്രദേശത്ത് മുൻപും കടുവയുടെ ആക്രമണത്തിൽ പശു ചത്തിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമം അല്ലെന്നും പരാതി. അടിയന്തരമായി കൂടുൾപ്പെടെ സ്ഥാപിക്കണമെന്നാണ് ആവശ്യം. അതേസമയം കടുവയുടെ സാന്നിധ്യം പ്രദേശത്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.
കോൺഗ്രസിന്റെ പരാജയത്തിന് കാരണം യു എസ് – ഇസ്രായേലി ഇടപെടൽ
ന്യൂഡെൽഹി. 2014 ലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണം യു എസ് – ഇസ്രായേലി ഇടപെടൽ എന്ന് കോൺഗ്രസ്.
യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും ഇസ്രായേലി ഏജൻസി മൊസാദും ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസിന്റെ മുൻ എംപി കുമാർ കേത്കർ.
ഭരണഘടനാ ദിനത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ആണ് പരാമർശം.
2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 145 സീറ്റുകളും, 2009ൽ 206 സീറ്റുകളും നേടി.
ട്രെൻഡ് അനുസരിച്ച്, 2014ൽ കോൺഗ്രസ് 250 സീറ്റുകൾ നേടി അധികാരം നിലനിർത്തേണ്ടതായിരുന്നു.
‘കോൺഗ്രസിനെ താഴെയിറക്കാത്തിടത്തോളം, ഇന്ത്യയിൽ കളി നടക്കില്ല എന്ന് ഈ ഏജൻസികൾ കരുതി.
കോണ്ഗ്രസ് അധികാരത്തിൽ ഉണ്ടെങ്കിൽ അവർക്ക് ഇന്ത്യയിൽ ഇടപെടാനും അവരുടെ നയങ്ങൾ നടപ്പിലാക്കാനും കഴിയില്ലായിരുന്നു,
ഇന്ത്യയെ ഭിന്നിപ്പിക്കണം എന്ന് ബ്രിട്ടീഷുകാർ ആഗ്രഹിച്ചിരുന്നുവെന്നും
കുമാർ കേത്കർ പറഞ്ഞു.
അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്
അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തു. ഗർഭചിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്.
അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രമാണ് രാഹുലിനെതിരായ മുഖ്യകുറ്റം. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴി നൽകി. കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുംമെന്നും രാഹുൽ പറഞ്ഞു. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്.
ഗർഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴി.
അതിജീവിതയുടെ നിർണ്ണായക മൊഴി, ചടുല നീക്കവുമായി പൊലീസ്
തിരുവനന്തപുരം .രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസ് അതിജീവിതയുടെ നിർണ്ണായക മൊഴി”രാഹുൽ മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട്”
“ആ വിവരങ്ങൾ തനിക്ക് അറിയാം”
“ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്”
“അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നത്”
പെൺകുട്ടിയുടെ മൊഴിയിലെ ഈ പരാമർശത്തിൽ പോലീസ് വിവരങ്ങൾ തേടും
കേസിൽ പെൺകുട്ടിയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്.നിർബന്ധിച്ച് രാഹുൽ ഗർഭച്ഛിദ്രം നടത്തി
ഇതിനായി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ച്
രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയത്. ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കി
20 പേജ് വരുന്ന മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയത്
മൊഴിയെടുക്കൽ അഞ്ചര മണിക്കൂർ നീണ്ടു
അന്വേഷണത്തിന് പുതിയ സംഘം ഉണ്ടാകും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസ്
അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി
ഉറപ്പ് നൽകി
പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും
സൈബർ അധിക്ഷേപത്തിലും അന്വേഷണം നടത്തും.
അതിജീവിതയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെയും
അന്വേഷണം
വനിത അഭിഭാഷക ഉൾപ്പടെയുള്ളവരുടെ വിവരങ്ങൾ തേടി പോലീസ്
പന്ത് സർക്കാരിൻ്റെ കോർട്ടിലെന്ന് ദീപ്തി മേരി വർഗീസ്
കോൺഗ്രസിന് എക്കാലത്തും ഒരു നിലപാടെ ഉള്ളൂ.നിലവിൽ ഒരു പരാതിക്കാരി വന്നിട്ടുണ്ട്
ശരിയായ രീതിയിൽ അന്വേഷണം നടക്കട്ടെ
പരാതിക്കാരിയെ ഒരു കോൺഗ്രസുകാരനും അധിക്ഷേപിച്ചിട്ടില്ല
അത് ശരിയായ രീതിയല്ല
രാഹുലിനെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്
ഒരാൾക്കെതിരെ 2 തവണ നടപടിയെടുക്കാൻ പറ്റില്ലല്ലോ എന്നും ദീപ്തി
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഈ മണ്ഡലകാലത്ത് ഇതുവരെ 10 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി മടങ്ങി. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കണക്കിലെടുത്ത് സ്പോട് ബുക്കിങ് 5000 എന്നതിൽ നിന്ന് വർധിപ്പിക്കുമെന്ന് പ്രത്യേക സമിതി അറിയിച്ചു. കാനന പാത വഴി വരുന്ന ഭക്തർക്ക് വേണ്ടി 5000 ത്തിന് പുറമേ 500 സ്പോട് ബുക്കിങ് കൂടി അനുവദിച്ചിട്ടുണ്ട്. വേർച്വൽ ക്യു വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്നും നിർദേശമുണ്ട്.
സന്നിധാനത്തേക്ക് അനധികൃത പാത വഴി ഭക്തർ വരുന്നില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കർശന ഇടപെടലുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. വെർച്ച്വൽ ക്യൂ പാസിലെ ദിവസം, സമയം എന്നിവയും കൃത്യമായിരിക്കണം, ദിവസം തെറ്റിച്ച് വരുന്നവരെ പമ്പയിൽ നിന്നും കടത്തി വിടരുത്.
വ്യാജ പാസുമായി വരുന്നവരെയും സന്നിധാനത്തേക്ക് പോകാൻ അനുവദിക്കരുതെന്നും ദേവസ്വം ബോർഡിനും പൊലീസിനും കോടതി മുന്നറിയിപ്പ് നൽകി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവതിയുടെ പരാതിയിൽ കേസ്
യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു.തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജീസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ വിശദമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.








































