24.5 C
Kollam
Wednesday 31st December, 2025 | 02:53:49 AM
Home Blog Page 143

ശാസ്താംകോട്ട ഭരണിക്കാവ് :ഇൻസ്റ്റഗ്രാം വഴിയുള്ള വെല്ലുവിളി  ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ പ്ലസ് വൺ വിദ്യാർഥികളുടെ കൂട്ടത്തല്ല്; കത്തിയുമായി എത്തി

ഭരണിക്കാവ്: ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയുള്ള ചീത്തവിളിയെ തുടർന്നുണ്ടായ വെല്ലുവിളി ഏറ്റുമുട്ടലിൽ കലാശിച്ചു. ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇന്ന് വൈകുന്നേരം പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സംയോജിത ഇടപെടലാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. 

പുന്നമുട് സ്കൂളിലെ ഒരു പ്ലസ് വൺ വിദ്യാർഥി ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ പതാരം  പ്ലസ് വൺ വിദ്യാർഥിയെ ചീത്ത വിളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. . ഇതിന് പിന്നാലെ ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് തർക്കം ‘തീർക്കാമെന്ന്’ തിരിച്ച് വെല്ലുവിളിക്കുകയും ചെയ്തു. പതാരത്തുനിന്നും മുതിർന്നവരടക്കം ഉൾപ്പെടുന്ന ഒരു കൂട്ടം വിദ്യാർഥികൾ കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ എത്തിയത്.

പരസ്പരം ഏറ്റുമുട്ടിയ വിദ്യാർഥികൾ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഓടയിൽ വീണും വാരിവലിച്ച് തല്ലുകൂടുന്ന ഭീകരമായ കാഴ്ചയാണ് യാത്രക്കാർക്ക് കാണേണ്ടി വന്നത്. സംഘർഷത്തിനിടെ വിദ്യാർഥികളുടെ കയ്യിലുണ്ടായിരുന്ന കത്തി ബസ് ജീവനക്കാർ ഇടപെട്ട് കൈക്കലാക്കുകയായിരുന്നു.

സ്ഥിരം സംഘർഷവേദിയായി ഭരണിക്കാവ് ബസ് സ്റ്റാൻഡ്

ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സംഘർഷം പതിവാകുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിന്റെ ജനൽച്ചില്ലുകൾ തകർത്തിരുന്നു.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രാവിലെയും വൈകുന്നേരവും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും പോലീസ് സാന്നിധ്യമില്ലാത്തത് വലിയ സുരക്ഷാ വീഴ്ചയായി മാറുന്നുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ഇക്കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും, ബസ് സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ തീരെ മോശമാണെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും. 41 കാരനായ വൈശാഖിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്. വൈശാഖ് നാലേമുക്കാല്‍ ലക്ഷം രൂപ പിഴയടയ്ക്കണം എന്നും പിഴ അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
2023ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്‌ളാസില്‍ പഠിക്കുന്ന സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. നേരത്തെ വിവാഹിതയായിരുന്ന കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലായത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത് . വിവാഹശേഷം കുറച്ച് നാള്‍ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതിനാല്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വൈശാഖ് മോശമായി പെരുമാറുന്നത് പെണ്‍കുട്ടിയുടെ അനുജന്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. അനിയന്‍ അമ്മയോട് വിവരം പറയുകയും ഇക്കാര്യം വൈശാഖിനോട് ചോദിച്ചപ്പോള്‍ അമ്മയെ ഉള്‍പ്പെടെ പ്രതി ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.

മനുഷ്യൻ്റെ സ്വാർത്ഥത സാമൂഹ്യനീതി നടപ്പാക്കുന്നതിന് വിഘാതം : ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ

തിരുവനന്തപുരം:
എല്ലാ തലമുറകളിലും പെട്ടവർ സാമൂഹ്യ നീതിക്കുവേണ്ടി പോരാടിയിട്ടുണ്ടെന്നും അതേ സാമൂഹ്യ നീതിക്കുവേണ്ടി ഇന്നും നാം സംസാരിക്കുന്നു എന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ‘സാമൂഹ്യ നീതിയും മനുഷ്യബന്ധങ്ങളും’ എന്ന വിഷയത്തിൽ മണ്ണന്തല ജെ എം എം സ്റ്റഡി സെന്ററിൽ മലങ്കര സഭയുടെ പതിനെട്ടാം മാർത്തോമ്മാ ഡോ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമുക്കുവേണ്ടി മാത്രമായി നമുക്ക് ജീവിക്കാൻ ആവില്ല. മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്തുകൊടുക്കണമെന്ന സുവർണ്ണ പെരുമാറ്റ സംഹിത വേദപുസ്തകത്തിലൂടെ നാം മനസ്സിലാക്കുന്നു. മനുഷ്യനിലെ സ്വാർത്ഥതയാണ് സാമൂഹ്യ നീതി നടപ്പിലാക്കുന്നതിന് വിഘാതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ മനുഷ്യത്വം എന്താണെന്നുള്ള തിരിച്ചറിവ് ഉണ്ടാകണമെന്നും ജസ്റ്റിസ് പറഞ്ഞു.

സെന്റർ ഡയറക്ടർ ഡോ ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷനായി. ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ ജോസഫ് മാർ ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, വെരി റവ എബ്രഹാം സമുവേൽ, സെന്റർ ജോയിന്റ് ഡയറക്ടർ റവ ഷിബു ഒ പ്ലാവിള, സഭാ സെക്രട്ടറി റവ എബി ടി മാമ്മൻ, ട്രസ്റ്റീ അൻസിൽ കോമാട്ട്, ഡോ കെ എൻ നൈനാൻ എന്നിവർ പ്രസംഗിച്ചു. പരുത്തിപ്പാറ ഇമ്മാനുവേൽ, നന്തൻകോട് ജെറുസലേം ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.

രാഷ്ട്രീയ പ്രേരിതമായ പരാതി, രാഹുൽ മുൻ‌കൂർ ജാമ്യ ഹർജിയിൽ

കൊച്ചി.രാഷ്ട്രീയ പ്രേരിതമായ പരാതിയെന്ന് രാഹുൽ മുൻ‌കൂർ ജാമ്യ ഹർജിയിൽ

കേസിന് പിന്നിൽ ബിജെപി സിപിഐഎം നെക്സസ്

അതിജീവിത ഫേസ്ബുകിലൂടെ തന്നെയാണ് ബന്ധപ്പെട്ടത് എന്ന് രാഹുൽ

നടന്നത് ഉഭയ കക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം
ഭർത്താവ് ഉപദ്രവിക്കുന്നു എന്നു പറഞ്ഞാണ് പെൺകുട്ടി ബന്ധപ്പെട്ടത്

പിന്നാലെ പെൺകുട്ടിയോട് അനുകമ്പ തോന്നി
പരസ്പര ധാരണ പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായതെന്നു രാഹുൽ മാങ്കൂട്ടത്തിൽ
പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന

പോലീസ് സ്റ്റേഷനിൽ പരാതി നൽകാതെ മുഖ്യമന്ത്രിക്ക് പറത്തി നൽകിയത് അത് വ്യക്തമാക്കുന്നു

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു, കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളെയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്നും അദ്ദേഹം പറയുന്നു

രാഹുലിന്റെ അറസ്‌റ്റ്വൈകുന്നതിന് എതിരെയും കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്‌ വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും. ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്നുവെന്നും അവർ ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണ് രാഹുലിനെ സംരക്ഷിക്കുന്നത്. കേരളത്തിന് കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. രാഹുലിന് എതിരായി മുൻപ് വന്നിട്ടുള്ള പല കേസുകളിലും സമാനമായി സംരക്ഷണം ലഭിച്ചിരുന്നു. സംഘടിത കുറ്റകൃത്യമാണ് നടന്നതെന്നും എല്ലാത്തിന്റെയും തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.


അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമാവുകയാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് രാഹുലിനെ തള്ളിപ്പറഞ്ഞത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ രാഹുൽ മാങ്കൂട്ടത്തിലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. രാഹുൽ വടി കൊടുത്ത് അടി വാങ്ങിയെന്നും രാജ്മോഹൻ ‌ഉണ്ണിത്താൻ പ്രതികരിച്ചു. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെയും ഇരയെയും മാധ്യമങ്ങളെയും ഒക്കെ വെല്ലുവിളിച്ചു. പിആർ ഏജൻസിയെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചുവെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

രാജസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കണ്ണൂർ. അഞ്ചരക്കണ്ടി സ്വദേശിനി  പൂജയാണ് മരിച്ചത്.

ശ്രീഗംഗാനഗറിൽ, RIICO
സർക്കാർ വെറ്റിനറി കോളേജിൽ  മൂന്നാം വർഷ വിദ്യാർത്ഥി നിയാണ്.

PG ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാനസിക സമ്മർദ്ദമാണെന്ന് പ്രാഥമിക നിഗമനം.

മൃതദ്ദേഹം  ശ്രീഗംഗാ നഗർ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബന്ധുകൾ നാളെ രാജസ്ഥാനിൽ എത്തും.

ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി  AIMA രാജസ്ഥാൻ സെക്രട്ടറി അനിൽ കുമാർ അറിയിച്ചു.

വ്‌ളാഡിമിർ പുടിൻ
ഇന്ത്യ സന്ദർശിക്കും

ന്യൂഡെൽഹി.റഷ്യൻ  പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ
ഇന്ത്യ സന്ദർശിക്കും

ഡിസംബർ 04 മുതൽ 05 വരെ രണ്ടു ദിവസത്തേതാണ് സന്ദർശനം.

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായിആണ്  സന്ദർശനം.

പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും.

രാഷ്ട്രപതി  ദ്രൗപതി മുർമു പ്രസിഡന്റ് പുടിന്  വിരുന്നു നൽകും.

ഡൽഹി സ്ഫോടന കേസിൽ പ്രതിയായ ഡോക്ടർ ഷഹീൻ ഷഹീദിനെ അൽ
ഫലാഹ് സർവകലാശാലയിൽ എത്തിച്ചു

ന്യൂഡെൽഹി.ഡൽഹി സ്ഫോടന കേസിൽ പ്രതിയായ ഡോക്ടർ ഷഹീൻ ഷഹീദിനെ അൽ
ഫലാഹ് സർവകലാശാലയിൽ എത്തിച്ച് എൻ ഐ എ. അന്വേഷണത്തിൻ്റെ ഭാഗമായി
ആണ് നടപടി. പ്രതികൾക്ക് സഹായം നൽകിയവരിലേക്കും അന്വേഷണം.
വൈറ്റ് കോളർ ഭീകര സംഘവുമായി ബന്ധപ്പെട്ട്
ശ്രീനഗറിലെ പള്ളികളിലും മദ്രസകളിലും പരിശോധന നടത്തി.


ഡൽഹി സ്ഫോടന കേസിലെ പ്രതിയും വൈറ്റ് കോളർ ഭീകര സംഘാംഗവുമായ വനിതാ ഡോക്ടർ ഷഹീൻ ഷഹീദിനെ ഇന്ന് രാവിലെയാണ്  അന്വേഷണസംഘം  ഫരീദബാദിൽ എത്തിച്ചത്.

അൽ-ഫലാഹ് സർവകലാശാലയിലെത്തിച്ചു ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.

കൂടുതൽ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർ ഡോ. ഷഹീനെ ലഖ്‌നൗവിലേക്കും കാൺപൂരിലേക്കും കൊണ്ടുപോകും.

അറസ്റ്റിലായ ഏഴ് പ്രതികളെയും ലഖ്‌നൗ, കാൺപൂർ, സഹാറൻപൂർ, ഫരീദാബാദ്, ജമ്മു & കശ്മീർ എന്നിവിടങ്ങളിലേക്ക് എൻ‌ഐ‌എ കൊണ്ടുപോകും. ഈ അഞ്ച് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വൈറ്റ് കോളർ സംഘം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകിയ മറ്റു ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ പള്ളികളിലും, മദീസകളിലും ജമ്മു കശ്മീർ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, മറ്റ് വസ്തുക്കൾ എന്നിവ പരിശോധിച്ചതായും ചില തെളിവുകൾ ലഭിച്ചതായും പോലീസ് അറിയിച്ചു.

ഡിവൈ എസ് പിയെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലേ അന്വേഷണം

പാലക്കാട് .ചെർപ്പുളശേരിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലേ അന്വേഷണം . പാലക്കാട്‌ SP അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്‌  ഡിജിപിക്കു  കൈമാറി.
രണ്ടാഴ്ച മുൻപ് ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്.


ഈ മാസം 15 നാണ് ചെർപ്പുളശ്ശേരി സി ഐ ബിനു തോമസ് ആത്മഹത്യ ചെയ്യുന്നത്. 32 പേജുള്ള ആത്മഹത്യ കുറുപ്പ് അന്ന് തന്നെ പോലീസിന് ലഭിച്ചിരുന്നെങ്കിലും രണ്ടാഴ്ചക്ക ശേഷം ആണ് ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്തുവരുന്നത്.പിന്നാലെയാണ് അന്വേഷണം. പാലക്കാട്‌ SP അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. പീഡനത്തിന് കേസെടുക്കണമെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.. കോഴിക്കോട് dysp ഉമേഷിനെതിരെ ആയിരുന്നു  ആത്മഹത്യകുറിപ്പിലെ ഗുരുതര ആരോപണങ്ങൾ. 2014 ൽ പാലക്കാട് സർവീസിൽ ഇരിക്കേ അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായ പെൺകുട്ടിയെ അന്നേദിവസം വീട്ടിലെത്തിച്ചു ഉമേഷ്‌ പീഡിപ്പിചെന്നും വഴങ്ങിയില്ലെങ്കിൽ മാധ്യമങ്ങൾക്ക്  വാർത്ത നൽകും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും  ഒപ്പം നിൽക്കാൻ ബിനു തോമസിനെ നിർബന്ധിചെന്നും കുറിപ്പിൽ ഉണ്ടായിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നോ ഡിവൈഎസ് പി ഉമേഷ് ഇന്നലെ വ്യക്തമാക്കി

ഡോ. ഫസൽ ഗഫൂറിന്റെ വിദേശ യാത്ര തടഞ്ഞു

കൊച്ചി. എംഇഎസ് ട്രസ്റ്റ്‌ ചെയർമാൻ ഡോ. ഫസൽ ഗഫൂറിന്റെ വിദേശ യാത്ര തടഞ്ഞ് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ്..
കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്
യാത്ര ED തടഞ്ഞത്…തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി..MES ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപ്പടുകളിൽ ED അന്വേഷണം നടത്തുന്നുണ്ട്..ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഫസൽ ഗഫൂറിന് ഇഡി നേരത്തെ നോട്ടിസ് നൽകിയിരുന്നു.
ഇതിനിടെയാണ് വിദേശത്തേക്കുള്ള  ഫസൽ ഗഫൂറിന്റെ യാത്ര ED തടഞ്ഞത്. നടന്നത് സ്വാഭാവിക നടപടി മാത്രമാണ് എന്നാണ് ED യുടെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഫസൽ ഗഫൂർ ED ക്ക് മുന്നിൽ ഹാജരാക്കും.