Home Blog Page 140

രാജസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കണ്ണൂർ. അഞ്ചരക്കണ്ടി സ്വദേശിനി  പൂജയാണ് മരിച്ചത്.

ശ്രീഗംഗാനഗറിൽ, RIICO
സർക്കാർ വെറ്റിനറി കോളേജിൽ  മൂന്നാം വർഷ വിദ്യാർത്ഥി നിയാണ്.

PG ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാനസിക സമ്മർദ്ദമാണെന്ന് പ്രാഥമിക നിഗമനം.

മൃതദ്ദേഹം  ശ്രീഗംഗാ നഗർ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബന്ധുകൾ നാളെ രാജസ്ഥാനിൽ എത്തും.

ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി  AIMA രാജസ്ഥാൻ സെക്രട്ടറി അനിൽ കുമാർ അറിയിച്ചു.

വ്‌ളാഡിമിർ പുടിൻ
ഇന്ത്യ സന്ദർശിക്കും

ന്യൂഡെൽഹി.റഷ്യൻ  പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ
ഇന്ത്യ സന്ദർശിക്കും

ഡിസംബർ 04 മുതൽ 05 വരെ രണ്ടു ദിവസത്തേതാണ് സന്ദർശനം.

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായിആണ്  സന്ദർശനം.

പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും.

രാഷ്ട്രപതി  ദ്രൗപതി മുർമു പ്രസിഡന്റ് പുടിന്  വിരുന്നു നൽകും.

ഡൽഹി സ്ഫോടന കേസിൽ പ്രതിയായ ഡോക്ടർ ഷഹീൻ ഷഹീദിനെ അൽ
ഫലാഹ് സർവകലാശാലയിൽ എത്തിച്ചു

ന്യൂഡെൽഹി.ഡൽഹി സ്ഫോടന കേസിൽ പ്രതിയായ ഡോക്ടർ ഷഹീൻ ഷഹീദിനെ അൽ
ഫലാഹ് സർവകലാശാലയിൽ എത്തിച്ച് എൻ ഐ എ. അന്വേഷണത്തിൻ്റെ ഭാഗമായി
ആണ് നടപടി. പ്രതികൾക്ക് സഹായം നൽകിയവരിലേക്കും അന്വേഷണം.
വൈറ്റ് കോളർ ഭീകര സംഘവുമായി ബന്ധപ്പെട്ട്
ശ്രീനഗറിലെ പള്ളികളിലും മദ്രസകളിലും പരിശോധന നടത്തി.


ഡൽഹി സ്ഫോടന കേസിലെ പ്രതിയും വൈറ്റ് കോളർ ഭീകര സംഘാംഗവുമായ വനിതാ ഡോക്ടർ ഷഹീൻ ഷഹീദിനെ ഇന്ന് രാവിലെയാണ്  അന്വേഷണസംഘം  ഫരീദബാദിൽ എത്തിച്ചത്.

അൽ-ഫലാഹ് സർവകലാശാലയിലെത്തിച്ചു ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.

കൂടുതൽ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർ ഡോ. ഷഹീനെ ലഖ്‌നൗവിലേക്കും കാൺപൂരിലേക്കും കൊണ്ടുപോകും.

അറസ്റ്റിലായ ഏഴ് പ്രതികളെയും ലഖ്‌നൗ, കാൺപൂർ, സഹാറൻപൂർ, ഫരീദാബാദ്, ജമ്മു & കശ്മീർ എന്നിവിടങ്ങളിലേക്ക് എൻ‌ഐ‌എ കൊണ്ടുപോകും. ഈ അഞ്ച് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വൈറ്റ് കോളർ സംഘം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകിയ മറ്റു ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ പള്ളികളിലും, മദീസകളിലും ജമ്മു കശ്മീർ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, മറ്റ് വസ്തുക്കൾ എന്നിവ പരിശോധിച്ചതായും ചില തെളിവുകൾ ലഭിച്ചതായും പോലീസ് അറിയിച്ചു.

ഡിവൈ എസ് പിയെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലേ അന്വേഷണം

പാലക്കാട് .ചെർപ്പുളശേരിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലേ അന്വേഷണം . പാലക്കാട്‌ SP അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്‌  ഡിജിപിക്കു  കൈമാറി.
രണ്ടാഴ്ച മുൻപ് ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്.


ഈ മാസം 15 നാണ് ചെർപ്പുളശ്ശേരി സി ഐ ബിനു തോമസ് ആത്മഹത്യ ചെയ്യുന്നത്. 32 പേജുള്ള ആത്മഹത്യ കുറുപ്പ് അന്ന് തന്നെ പോലീസിന് ലഭിച്ചിരുന്നെങ്കിലും രണ്ടാഴ്ചക്ക ശേഷം ആണ് ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്തുവരുന്നത്.പിന്നാലെയാണ് അന്വേഷണം. പാലക്കാട്‌ SP അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. പീഡനത്തിന് കേസെടുക്കണമെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.. കോഴിക്കോട് dysp ഉമേഷിനെതിരെ ആയിരുന്നു  ആത്മഹത്യകുറിപ്പിലെ ഗുരുതര ആരോപണങ്ങൾ. 2014 ൽ പാലക്കാട് സർവീസിൽ ഇരിക്കേ അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായ പെൺകുട്ടിയെ അന്നേദിവസം വീട്ടിലെത്തിച്ചു ഉമേഷ്‌ പീഡിപ്പിചെന്നും വഴങ്ങിയില്ലെങ്കിൽ മാധ്യമങ്ങൾക്ക്  വാർത്ത നൽകും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും  ഒപ്പം നിൽക്കാൻ ബിനു തോമസിനെ നിർബന്ധിചെന്നും കുറിപ്പിൽ ഉണ്ടായിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നോ ഡിവൈഎസ് പി ഉമേഷ് ഇന്നലെ വ്യക്തമാക്കി

ഡോ. ഫസൽ ഗഫൂറിന്റെ വിദേശ യാത്ര തടഞ്ഞു

കൊച്ചി. എംഇഎസ് ട്രസ്റ്റ്‌ ചെയർമാൻ ഡോ. ഫസൽ ഗഫൂറിന്റെ വിദേശ യാത്ര തടഞ്ഞ് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ്..
കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്
യാത്ര ED തടഞ്ഞത്…തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി..MES ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപ്പടുകളിൽ ED അന്വേഷണം നടത്തുന്നുണ്ട്..ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഫസൽ ഗഫൂറിന് ഇഡി നേരത്തെ നോട്ടിസ് നൽകിയിരുന്നു.
ഇതിനിടെയാണ് വിദേശത്തേക്കുള്ള  ഫസൽ ഗഫൂറിന്റെ യാത്ര ED തടഞ്ഞത്. നടന്നത് സ്വാഭാവിക നടപടി മാത്രമാണ് എന്നാണ് ED യുടെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഫസൽ ഗഫൂർ ED ക്ക് മുന്നിൽ ഹാജരാക്കും.

ലൈംഗിക പീഡന പരാതിയില്‍  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍എസ് 64- എം ( തുടര്‍ച്ചയായ ബലാത്സംഗം ), ബിഎന്‍എസ് 64- എച്ച് ( ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), ബിഎന്‍എസ് 89 ( നിര്‍ബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

ബിഎന്‍എസ് 315 ( അതിക്രമം), ബിഎന്‍എസ് 115 ( കഠിനമായ ദേഹോപദ്രവം എല്‍പ്പിക്കല്‍ ), ഐടി ആക്ട് 63 ഇ ( അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുക ), തുടങ്ങിയ വകുപ്പുകളും രാഹുലിനെതിരെ ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, അശാസ്ത്രീയമായ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയത്. 2024 മാര്‍ച്ച് നാലിന് പരാതിക്കാരിയുടെ ഫ്‌ലാറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. 2025 ഏപ്രിലില്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. 2025 മെയ് മാസം അവസാനം രണ്ടു തവണ പാലക്കാട്ടെ ഫ്‌ലാറ്റില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തിരത്തേയ്ക്ക്, ശ്രീലങ്കയിൽ 56 മരണം

ചെന്നൈ.
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തിരത്തേയ്ക്ക്. 30ന് പുലർച്ചെ വടക്കൻ തമിഴ്നാട്ടിൽ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ശ്രീലങ്കയിൽ ശക്തമായ മഴ തുടരുകയാണ്.  56 മരണം റിപ്പോർട്ട് ചെയ്തു.കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ചെന്നൈ തീരത്ത് നിന്നും 530 കിലോമീറ്റർ അകലെയാണ് നിലവിൽ ഡിറ്റ് വാ. മണിക്കൂറിൽ പത്ത് കിലോമീറ്ററാണ് വേഗം. തീരം തൊടുമ്പോൾ 60 മുതൽ 80 കിലോമീറ്റർ വരെ വേഗമുണ്ടാകും. നോർത്ത് തമിഴ് നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവാരൂർ, മയിലാടുതുറ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
ശ്രീലങ്കയിൽ കനത്ത മഴ തുടരുകയാണ്. 56 പേർ മരിച്ചു. 21 പേരെ കാണാതായി.മണ്ണിടിച്ചിലിൽ അറുനൂറോളം വീടുകൾ തകർന്നു.
സർക്കാർ ഓഫിസുകളും സ്കൂളുകളും അടച്ചിട്ടു. 20,500 സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനുണ്ട്. രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മോശം കാലാവസ്ഥയെ തുടർന്ന് കൊളമ്പോയിലേയ്ക്കുള്ള നാല് വിമാനങ്ങൾ തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു.

ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച മുതല്‍ കേരളീയ സദ്യ വിഭവങ്ങൾ ഇങ്ങനെ

സന്നിധാനം. ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച മുതല്‍ കേരളീയ സദ്യ വിളമ്പും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. ഇന്നലെ 97000 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി


ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഇനി മുതല്‍ സന്നിധാനത്ത ഉച്ചഭക്ഷണ മെനുവില്‍ ഉണ്ടാകും. സദ്യക്കുള്ള പായസം ഓരോ ദിവസവും മാറി മാറി നല്‍കും.  ഭക്ഷണം നല്‍കാന്‍ പ്രത്യേക പ്‌ളേറ്റുകള്‍ എത്തിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം


തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും

ഇന്നലെ 97358 ഭക്തരാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ആയിരത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ പ്രതിദിനം പുല്ലുമേട് വഴിയും ശബരിമലയില്‍ എത്തുന്നു



മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ നാലു പശുക്കൾ ചത്തു


ഇടുക്കി. മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ നാലു പശുക്കൾ ചത്തു. പാമ്പൻമല എസ്റ്റേറ്റിൽ മേയാൻ വിട്ടിരുന്ന പശുക്കളെയാണ് കടുവ പിടിച്ചത്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിലാണ് നാലു പശുക്കളെ മൂന്നാർ പാമ്പൻ മല എസ്റ്റേറ്റിൽ കടുവ ആക്രമിച്ചത്. പാമ്പൻ മല സ്വദേശികളായ വിനായക്, അരുണാചലം എന്നിവരുടെ പശുക്കളെ എസ്റ്റേറ്റിൽ മേയാൻ വിട്ടിരുന്നു. പശുക്കളെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ 3 ജഡം കണ്ടെത്തി. തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു പശുവിനെ കടുവ ആക്രമിച്ചത്.

പ്രദേശത്ത് മുൻപും കടുവയുടെ ആക്രമണത്തിൽ പശു ചത്തിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമം അല്ലെന്നും പരാതി. അടിയന്തരമായി കൂടുൾപ്പെടെ സ്ഥാപിക്കണമെന്നാണ് ആവശ്യം. അതേസമയം കടുവയുടെ സാന്നിധ്യം പ്രദേശത്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.

കോൺഗ്രസിന്റെ പരാജയത്തിന് കാരണം യു എസ് – ഇസ്രായേലി ഇടപെടൽ

ന്യൂഡെൽഹി. 2014 ലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണം യു എസ് – ഇസ്രായേലി ഇടപെടൽ എന്ന് കോൺഗ്രസ്‌.
യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും ഇസ്രായേലി ഏജൻസി മൊസാദും ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസിന്റെ മുൻ എംപി കുമാർ കേത്കർ.
ഭരണഘടനാ ദിനത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച  പരിപാടിയിൽ ആണ് പരാമർശം.


2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 145 സീറ്റുകളും, 2009ൽ 206 സീറ്റുകളും നേടി.

ട്രെൻഡ് അനുസരിച്ച്, 2014ൽ കോൺഗ്രസ് 250 സീറ്റുകൾ നേടി അധികാരം നിലനിർത്തേണ്ടതായിരുന്നു.

‘കോൺഗ്രസിനെ  താഴെയിറക്കാത്തിടത്തോളം, ഇന്ത്യയിൽ കളി നടക്കില്ല എന്ന്  ഈ ഏജൻസികൾ കരുതി.

കോണ്ഗ്രസ് അധികാരത്തിൽ ഉണ്ടെങ്കിൽ അവർക്ക് ഇന്ത്യയിൽ ഇടപെടാനും അവരുടെ നയങ്ങൾ നടപ്പിലാക്കാനും കഴിയില്ലായിരുന്നു,
ഇന്ത്യയെ ഭിന്നിപ്പിക്കണം എന്ന് ബ്രിട്ടീഷുകാർ ആഗ്രഹിച്ചിരുന്നുവെന്നും
കുമാർ കേത്കർ പറഞ്ഞു.