Home Blog Page 139

നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി

കൊച്ചി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നൽകിയത്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു

എൽ ഡി എഫ് വിമത സ്ഥാനാർഥിക്ക് കുത്തേറ്റു

എറണാകുളം ചേന്ദമംഗലത്ത് എൽ ഡി എഫ് വിമത സ്ഥാനാർഥിക്ക് കുത്തേറ്റു..
ചേന്ദമംഗലം പഞ്ചായത്ത് 10ആം വാർഡ് സ്ഥാനാർഥി ഫസൽ റഹ്‌മാനാണ് കുത്തേറ്റത്.പ്രതി വടക്കേക്കര സ്വദേശി മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ മനോജും ഫസൽ റഹ്മാനും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.ഇന്നലെ ഉച്ചയോടെ ചേന്ദമംഗലം പഞ്ചായത്തിൽ വെച്ചാണ് ഫസൽ റഹ്മാന് കുത്തേറ്റത്.
പഞ്ചായത്ത്‌ ഓഫീസിൽ സെക്രടറിയെ കാണാൻ എത്തിയ മനോജും ഫസൽ റഹ്മാനും തമ്മിൽ വാക്കെറ്റവും സംഘർഷവുമുണ്ടായി.തുടർന്ന് മനോജ്‌ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്  ഫസൽ റഹ്മാനെ
കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഫസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ മനോജ്  പൊലീസ് കസ്റ്റഡിയിലാണ്.ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം എന്നാണ് പോലീസ് കണ്ടെത്തൽ.
ചേന്ദമംഗലത്ത് പഞ്ചായത്തിൽ 10-ാം വാർഡിൽ ഇടതുപക്ഷ വിമത  സ്ഥാനാർഥിയാണ് ഫസൽ റഹ്മാൻ.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഫസലിനെ കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയിരുന്നു.

പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി

തലശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതായിരിക്കാം തലയോട്ടി എന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന.


അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വയോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. രാഹുലിനെതിരൊയ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ്. എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്ന് വീക്ഷണം മുഖപ്രസംഗം പറയുന്നു.
രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. അവരെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി സിപിഎം രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസും വീക്ഷണം മുഖപ്രസം?ഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
ഇപ്പോഴും സിപിഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയുമ്പോഴാണ്, പാര്‍ട്ടി പത്രം പരസ്യ പിന്തുണയുമായി രംഗത്തു വന്നിട്ടുള്ളത്.

ലഗേജില്ല, യുവതിയുടെ കാലിൽ കെട്ടിവച്ച് ഡ്രഗ്, എടക്കരയിൽ കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ

മലപ്പുറം .എടക്കരയിലെ ലഹരി മരുന്നു വേട്ടയിൽ കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ.

അറസ്റ്റിലായ ഷെഫീഖ്, സുബിന എന്നിവരിൽ നിന്ന് MDMA യും ഹാഷിഷ് ഓയിലും പിടികൂടി.

സുബിനയുടെ കാലിൽ  മയക്കുമരുന്നു കെട്ടിവെച്ച് കാറിൽ ആയിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

ബെംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 74. 6 ഗ്രാം ഹാഷിഷ് ഓയിലും 39 .6ഗ്രാം എംഡിഎംഎയുമായാണ് ഷെഫീഖ്, സുബിന എന്നിവർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും നാടുകാണി – വഴിക്കടവ് വഴി കോഴിക്കോട്ടേക്ക് പോകുന്ന വാഹനത്തിലാണ് പ്രതികൾ മയക്കുമരുന്നുമായെത്തിയത്. ഇരുവർക്കും ബാഗുകളോ ലഗേജോ ഉണ്ടായിരുന്നില്ല.  സംശയം തോന്നി വനിതാ പൊലീസ് അടക്കമെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് സുബീനയുടെ കാലിൽ കെട്ടിവെച്ച നിലിൽ ലഹരി മരുന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ നിരവധി തവണ സമാനമായ രീതിയിൽ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്, മലപ്പുറം, തൃശൂർ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവർ കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണെന്നാണ് പ്രാഥമിക വിവരം.  മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരടക്കമുള്ളവരെക്കുറിച്ച് ഇവരിൽ നിന്നും വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.  രഹസ്യ വിവരത്തെത്തുടർന്ന് ഡാൻസാഫ് ടീംമും പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും കുടുങ്ങിയത്.


.

പൂർണത്രയീശക്ഷേത്രത്തിൽ ഉത്സവത്തിന് ബൗൺസർമാരെ എത്തിച്ച സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

തൃപ്പൂണിത്തുറ  ശ്രീ പൂർണത്രയീശക്ഷേത്രത്തിൽ ഉത്സവത്തിന് ബൗൺസർമാരെ എത്തിച്ച സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി.സ്വകാര്യവ്യക്തി നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. ഉത്സവ തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ ഏജൻസികളെ ഏല്പിച്ചത് ചട്ടവിരുദ്ധമെന്ന് ചൂണ്ടികാണിച്ചാണ് ഹർജി നൽകിയത്. ബൗൺസർമാർ തിരക്ക് നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു.

കോഴിക്കോട് ബേബി മേമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം

കോഴിക്കോട് .ബേബി മേമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം.ടെറസിലെ എസി പ്ലാൻ്റിലാണ് തീപ്പിടിത്തം ഉണ്ടായത്.
ആളപായമില്ല. രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. AC ചില്ലർ പ്ലാൻ്റിൻ്റെ വെൽഡിങ്ങിനിടെ തീപ്പൊരി വീണതാണ് തീപ്പിടുത്തത്തിന് കാരണം

രാവിലെ 9.30 ഓടെയാണ് ബേബി മേമ്മേറിയൽ ആശുപത്രിയുടെ 9 നിലയിലെ ടെറസിൽ തീപ്പിടിത്തം ഉണ്ടായത്.പുതിയ AC ചില്ലർ പ്ലാൻ്റ് സ്ഥാപിക്കുന്നതിനിടയിലാണ് സംഭവം. വെൽഡിങ്ങ് ജോലിക്കിടെ തീപ്പൊരി തെർമോക്കോളിൽ വീണതോടെ തീആളിക്കത്തുകയായിരുന്നു.ആദ്യഘട്ടത്തിൽ ആശുപത്രിയുടെ അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു

സുരക്ഷ മുൻ കരുതലിൻ്റെ ഭാഗമായി 7 , 8 , നിലകളിൽ ഉള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

5 യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയാണ്
രണ്ട് മണിക്കൂർ നിണ്ട പരിശ്രമത്തിന് ഒടുവിൽ പുക നിയന്ത്രണ വിധേമാക്കിയത്.ആശുപത്രി സാധാരണഗതിയിൽ പ്രവർത്തനം ആരംഭിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്ക് റിക്രൂട്ട്മെന്റ്‌ 2025; 750 ഒഴിവുകള്‍, അപേക്ഷാ തീയതി നീട്ടി

പഞ്ചാബ് നാഷണല്‍ ബാങ്കുകളിലെ 750 ലോക്കല്‍ ബാങ്ക് ഓഫീസര്‍ (എല്‍ബിഒ) തസ്തികകളിലേക്കുള്ള അപേക്ഷാ തിയതി നീട്ടി.

2025 നവംബര്‍ 3-ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍, തീയതി നീട്ടിയതിനെത്തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് അവസാനിക്കും.

ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 2025/ജനുവരി 2026-ലുമായാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.

അപേക്ഷാ ഫീസ്
ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ്: 1180 രൂപ
എസ്സി/എസ്ടി/പിഎച്ച്: 59 രൂപ
ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

ഒഴിവുകളുടെ വിശദാംശങ്ങള്‍
ആകെ 750 ഒഴിവുകളാണ് പിഎന്‍ബി പ്രഖ്യാപിച്ചിട്ടുള്ളത്.
ജനറല്‍: 336
ഒബിസി: 194
ഇഡബ്ല്യുഎസ്: 67
എസ്സി: 104
എസ്ടി: 49

17 സംസ്ഥാനങ്ങളിലായി ഒഴിവുകള്‍ തിരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് മഹാരാഷ്ട്ര (135), ഗുജറാത്ത് (95), തെലങ്കാന (88), അസം (86), കര്‍ണാടക (85), തമിഴ്‌നാട് (85) എന്നിവിടങ്ങളിലാണ്.

ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരിക്കണം.

യോഗ്യതാ മാനദണ്ഡങ്ങള്‍
അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ദേശീയതാ വ്യവസ്ഥകള്‍ പാലിക്കണം.

പ്രായപരിധി
2025 ജൂലൈ 1-ന് 20-30 വയസ്സ് (പ്രായപരിധിയില്‍ ഇളവുകള്‍ ബാധകം).

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദത്തിന്റെ സാധുവായ രേഖ ഉണ്ടായിരിക്കണം.

പ്രാദേശിക ഭാഷ
സംസ്ഥാനത്തെ വിജ്ഞാപനം ചെയ്ത ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം നിര്‍ബന്ധമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ
റിക്രൂട്ട്‌മെന്റ് നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ
റീസണിങ് & കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ഡാറ്റാ അനാലിസിസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവയര്‍നസ് എന്നിവ ഉള്‍ക്കൊള്ളുന്നു. പരീക്ഷയ്ക്ക് 150 മാര്‍ക്കാണ് ഉള്ളത്, കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേക സമയവും നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കും.

അപേക്ഷകളുടെയും രേഖകളുടെയും പരിശോധന
ഉദ്യോഗാര്‍ഥികളുടെ യോഗ്യത ഉറപ്പുവരുത്തുന്നതിനായി അപേക്ഷകളുടെയും രേഖകളുടെയും സൂക്ഷ്മപരിശോധന നടത്തും.

പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ (Local Language Proficiency Test)
10ാം ക്ലാസിലോ 12-ാം ക്ലാസിലോ പ്രാദേശിക ഭാഷ പഠിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് നിര്‍ബന്ധമാണ്.

അഭിമുഖം
50 മാര്‍ക്കിനാണ് അഭിമുഖം. യോഗ്യത നേടാന്‍ ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 25 മാര്‍ക്ക് (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 22.5) നേടണം.

എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. എല്‍എല്‍പിടി ഒരു യോഗ്യതാ പരീക്ഷ മാത്രമാണ്, മറ്റ് ഘട്ടങ്ങളിലെ സ്‌കോര്‍ പരിഗണിക്കാതെ, ഇതില്‍ പരാജയപ്പെട്ടാല്‍ അയോഗ്യരാക്കപ്പെടും.

ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ JMGS-1(Junior Management Grade Scale-I) സ്‌കെയിലില്‍ നിയമിക്കും.

48480-2000/7-62480-2340/2-67160-2680/7-85920, കൂടാതെ ഡിഎ, HRA/ലീസ്ഡ് അക്കോമഡേഷന്‍, സിസിഎ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, എല്‍എഫ്സി, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ചുള്ള മറ്റ് അലവന്‍സുകള്‍ എന്നിവയും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിക്കുക.
വ്യക്തിപരവും അക്കാദമികവുമായ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ നിശ്ചിത വലുപ്പത്തിലും ഫോര്‍മാറ്റിലും അപ്ലോഡ് ചെയ്യുക.
സമര്‍പ്പിക്കുന്നതിന് മുമ്പ് ഫോം വിശദമായി പരിശോധിക്കുക.
അന്തിമമായി സമര്‍പ്പിച്ച ഫോം പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സേവ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യുക.
അപേക്ഷകര്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ എന്നും, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഒമ്പത് വര്‍ഷം വരെ അല്ലെങ്കില്‍ സ്‌കെയില്‍ IV-ലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ ആ സംസ്ഥാനത്തിനുള്ളില്‍ നിയമിക്കുമെന്നും പിഎന്‍ബി വ്യക്തമാക്കിയിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം താത്ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്.

പല്ലുകളെ അണുവിമുക്തമാക്കാൻ നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ ഇതാണ്

ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം നമ്മൾ കഴിക്കാറുണ്ട്. മധുരവും എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല്ലിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടോ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ ആരോഗ്യമുള്ള ഭക്ഷണ ക്രമീകരണം നിങ്ങൾക്കുണ്ടാവണം. അതിനാൽ തന്നെ നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അണുവിമുക്തമാക്കാനും ഇവ കഴിക്കൂ.

ചീസ്

ചീസിന്റെ രുചി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. നിരവധി ഗുണങ്ങൾ അടങ്ങിയ ചീസിന് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ഇത് വായിലെ ഉമിനീർ വർധിപ്പിക്കാനും സഹായിക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആവശ്യമായ കാൽസ്യം, പ്രോട്ടീൻ മറ്റു പോഷകങ്ങൾ എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇലക്കറികൾ

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ഇലക്കറികൾ. വിറ്റാമിനുകളും, മിനറലുകളും ധാരാളമുള്ള ഇലക്കറികളിൽ കലോറി വളരെ കുറവാണ്. ചീര പോലുള്ള ഇലക്കറികൾ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമൽ വർധിപ്പിക്കാൻ സഹായിക്കുന്നു.

ആപ്പിൾ

ആപ്പിൾ പോലുള്ള പഴങ്ങൾ മധുരമാണെങ്കിലും ഇതിൽ ധാരാളം ജലാംശവും ഫൈബറും അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുന്നതിലൂടെ ഉമിനീർ വർധിക്കുന്നു. ഇത് വായിലെ അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.

തൈര്

ചീസ്, തൈര് എന്നിവയിൽ ധാരാളം കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് വായിലെ അണുക്കളെ ഇല്ലാതാക്കാൻ നല്ലതാണ്.

ക്യാരറ്റ്

ക്യാരറ്റിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിന് അനുസരിച്ച് ഉമിനീര് വർധിക്കുന്നു. കൂടാതെ ക്യാരറ്റിൽ ധാരാളം വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്.

സുരക്ഷ മുഖ്യം! എയർബസ് മുന്നറിയിപ്പിൽ ഗ്രൗണ്ട് ചെയ്യാൻ ഇന്ത്യയിൽ 250 വിമാനങ്ങൾ, ഇൻഡിഗോ, എയർ ഇന്ത്യ സർവീസുകൾ താളം തെറ്റും

ന്യൂഡൽഹി: എ-320 വിമാനങ്ങളിൽ സാങ്കേതിക തകരാറുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയിൽ 200-ൽ അധികം വിമാനങ്ങളിൽ അടിയന്തര പരിശോധന നടക്കുമെന്ന് വിമാന കമ്പനികൾ. ഈ പശ്ചാത്തലത്തിൽ വിവിധ സര്‍വീസുകളെ ഇത് സാരമായി ബാധിച്ചേക്കുമെന്ന മുന്നറിയിപ്പും കമ്പനികൾ നൽകുന്നു.

തീവ്രമായ സൗരവികിരണം കാരണം എയർബസ് എ-320 ശ്രേണിയിലുള്ള വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിൻ്റെ ഡാറ്റയിൽ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. തുടർന്ന് ഇന്ത്യയിൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകൾ തടസ്സപ്പെടുമെന്നാണ് അറിയിപ്പ്. ഇന്ത്യയിലെ പ്രമുഖ എയർലൈനുകൾ എല്ലാം തന്നെ എ-320 ശ്രേണിയിലുള്ള വിമാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

200-ൽ അധികം വിമാനങ്ങളിൽ അടിയന്തര പരിശോധന

ഇന്ത്യൻ വിമാനക്കമ്പനികളുടെ കൈവശമുള്ള ഏകദേശം 200 നും 250 നും ഇടയിൽ എയർക്രാഫ്റ്റുകൾക്ക് അടിയന്തര സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ ഹാർഡ്‌വെയർ മാറ്റങ്ങളോ ആവശ്യമാണെന്ന് പിടിഐ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് റിപ്പോർട്ടുകളിൽ പറയുന്നു. ഈ തകരാറുകൾ പരിഹരിക്കുന്നതിനായി വിമാനങ്ങൾ നിലത്തിറക്കി എഞ്ചിനീയർമാർ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും. അടുത്തിടെ വിദേശത്ത് ഒരു എ-320 വിമാനത്തിന് സംഭവിച്ച അപകടത്തെ തുടർന്ന് എയർബസ് നടത്തിയ പരിശോധനയിലാണ് പുതിയ മുന്നറിയിപ്പ് നൽകിയത്. എലിവേറ്റർ എയ്ലറോൺ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് കുത്തനെ പോകാൻ കാരണമായതെന്നാണ് സംശയം.

യൂറോപ്യൻ ഏവിയേഷൻ ഏജൻസി: യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) അടിയന്തര എയർവർത്ത്നെസ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തകരാർ സംഭവിച്ച വിമാനങ്ങൾ അടുത്ത പറക്കലിന് മുമ്പ് പ്രവർത്തനക്ഷമമായ ഇഎൽഎസി യൂണിറ്റുകൾ സ്ഥാപിച്ചിരിക്കണം എന്നാണ് നിർദ്ദേശം. വിമാനങ്ങളുടെ പ്രധാന ഫ്ലൈറ്റ്-കൺട്രോൾ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഈ ഇഎൽഎസി സംവിധാനമാണ്. ഇന്ത്യയിൽ ഏകദേശം 560 എ-320 ശ്രേണി വിമാനങ്ങളാണുള്ളത്. ഇതിൽ പകുതിയോളം വിമാനങ്ങൾക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. ഈ ഗ്രൗണ്ടിംഗ് കാരണം ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലാകും.

വിമാനക്കമ്പനികളുടെ പ്രതികരണം

പ്രധാനപ്പെട്ട വിമാനക്കമ്പനികൾ എല്ലാം തന്നെ സര്‍വീസ് മുടക്കങ്ങളെ കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എ-320 വിമാനങ്ങൾ സംബന്ധിച്ച് എയർബസ് നൽകിയ സാങ്കേതിക മുന്നറിയിപ്പ് ഇൻഡിഗോ സ്ഥിരീകരിച്ചു. “സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർബന്ധിത അപ്‌ഡേറ്റുകൾ ഞങ്ങളുടെ വിമാനങ്ങളിൽ മുൻകൂട്ടി നടപ്പിലാക്കുകയാണ്. ഈ മുൻകരുതൽ അപ്‌ഡേറ്റുകൾ കാരണം ചില വിമാന സർവീസുകളുടെ സമയത്തിൽ നേരിയ മാറ്റങ്ങൾ കണ്ടേക്കാം,” എന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, എ-320 വിമാനങ്ങളുടെ ഒരു ഭാഗത്ത് സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പുനഃക്രമീകരണം നടത്തുന്നതിനാൽ വിമാനം യാത്രക്ക് സജ്ജമാക്കുന്നതിനുള്ള ടേൺറൗണ്ട് സമയം വർദ്ധിപ്പിക്കുമെന്നും ഇത് ഷെഡ്യൂളുകളിൽ കാലതാമസത്തിന് കാരണമാകുമെന്നും എയർ ഇന്ത്യ അറിയിച്ചു. എയർബസ് എ-320 ശ്രേണിയിലുള്ള വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ പരിഹാരം ആവശ്യപ്പെടുന്ന മുന്നറിയിപ്പിനോട് പ്രതികരിച്ച് അടിയന്തര മുൻകരുതൽ നടപടികൾ ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. “ഞങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളെയും ഇത് ബാധിക്കുന്നില്ലെങ്കിലും, ഈ നിർദ്ദേശം ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാർക്ക് ബാധകമാണ്. ഇത് വിമാന പ്രവർത്തനങ്ങളിൽ മാറ്റങ്ങളോ, കാലതാമസമോ, റദ്ദാക്കലോ ഉണ്ടാക്കിയേക്കാം,” എന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 31 വിമാനങ്ങളെ ഈ തകരാർ ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എയർബസ് നിലപാട്

ഈ പരിഹാര നടപടികൾ വിമാന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെങ്കിലും മുൻകരുതലുകൾ ആവശ്യമാണെന്ന് എയർബസ് സമ്മതിച്ചു. അടിയന്തര മുൻകരുതൽ നടപടികൾ ആവശ്യപ്പെട്ട് ഏവിയേഷൻ റെഗുലേറ്റർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എയർബസ് അറിയിച്ചു. തകരാർ പരിഹരിച്ചില്ലെങ്കിൽ വിമാനത്തിൻ്റെ ഘടനാപരമായ പരിധി കവിയുന്ന തരത്തിൽ എലിവേറ്റർ ചലനങ്ങൾ ട്രിഗർ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് EASA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.