കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ഒന്നാം പ്രതി പ്രബീഷിന് ഇന്നലെ ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 3 ജഡ്ജി എം.സുഹൈബ് വധശിക്ഷ വിധിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കൊന്ന് കായലില്‍ തള്ളുകയായിരുന്നു. രണ്ടാം പ്രതി രജനി ഒഡീഷയില്‍ ജയിലിലാണ്. ജാമ്യത്തിലിറങ്ങിയ രജനി ആലപ്പുഴ സ്വദേശിയായ യുവാവുമായി ചേര്‍ന്നു കഞ്ചാവു കടത്തുന്നതിനിടെയാണ് ഒഡീഷയിലെ റായ്ഗഡ് റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ വച്ച് അറസ്റ്റിലായത്.
പ്രബീഷ് കായംകുളം താമരക്കുളത്തു ജോലി ചെയ്യുമ്പോഴാണ് അനിതയുമായി അടുപ്പമാകുന്നത്. ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാന്‍ പ്രബീഷും രജനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പാലക്കാട് ആലത്തൂരില്‍ ജോലി ചെയ്തിരുന്ന അനിതയെ ഇരുവരും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് കൈനകരിയിലെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു . ബോധരഹിതയായ അനിതയെ മരിച്ചെന്ന് കരുതി വള്ളത്തില്‍ കയറ്റി പൂക്കൈതയാറ്റില്‍ താഴ്ത്തി. കായലില്‍ മുങ്ങിത്താണപ്പോള്‍ ശ്വാസം മുട്ടിയാണ് അനിത മരിച്ചത് . മരിക്കുമ്പോള്‍ അനിത 6 മാസം ഗര്‍ഭിണിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രബീഷിനും രജനിക്കും വധശിക്ഷ വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ
ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തല്‍ യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തി വില്‍പന നടത്തിയ കേസില്‍ യുവതിയടക്കം രണ്ട് പേര്‍ കൊച്ചി കടവന്ത്ര പൊലീസീന്‍റെ പിടിയില്‍. പന്തളം സ്വദേശി ബോസ് വര്‍ഗീസ്, ആലപ്പുഴ സ്വദേശിനി വിന്ധ്യ രാജന്‍ എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ ഏഴിനാണ് രവിപുരത്തെ വാടകവീട്ടില്‍ നിന്ന് 88 ഗ്രാം മെത്താഫെറ്റമീന്‍ പിടികൂടിയത്.
വീട്ടിലെ താമസക്കാരനായ വയനാട് സ്വദേശി ജോബിന്‍ ജോസ് അന്ന് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് വിന്ധ്യയുടെയും ബോസിന്‍റെയും പങ്ക് വ്യക്തമായത്. മൂവരും ചേര്‍ന്നാണ് ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കൊച്ചിയിലെത്തിക്കുന്നത്. വാടക വീട്ടില്‍ ശേഖരിച്ച് പായ്ക്ക് ചെയ്ത് പിന്നീട് ഇടപാടുകാര്‍ക്ക വിതരണം ചെയ്യുന്നതാണ് രീതി. ജോബിന്‍ പിടിയിലായതോടെ ഒളിവില്‍ പോയ കൂട്ടാളികളെ ഒന്നരമാസം നീണ്ട അന്വേഷണത്തിലൂടെയാണ് പിടികൂടിയത്.
ദിവൃഗർഭം നൽകാം എന്ന് ധരിപ്പിച്ച് പീഡനം, വ്യാജ സിദ്ധൻ പിടിയിൽ
തിരുവനന്തപുരം. ദിവ്യഗർഭം ധരിപ്പിക്കാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ പിടിയിൽ.
മലപ്പുറം കാളികാവ് സ്വദേശി സജിൽ ഷറഫുദ്ദീനെ തിരുവനന്തപുരത്ത് നിന്ന് കൊളത്തൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
താൻ മഹ്ദി ഇമാം ആണ് എന്നായിരുന്നു ഇയാൾ അവകാശപ്പെട്ടത്.
കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.
ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷ
ആലപ്പുഴ. കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷ.
ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്നിന്റേതാണ് വിധി.
ഒന്നാം പ്രതി പ്രബീഷിനെ കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ആലപ്പുഴ സ്വദേശികളായ പ്രബീഷും രജനിയും വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം.
ഇതിനിടെ പാലക്കാട് ജോലി ചെയ്തിരുന്ന അനിതയുമായി പ്രബീഷ് പ്രണയത്തിലായി.
ഗർഭിണിയായതോടെ വിവാഹ കഴിക്കണമെന്ന ആവശ്യം അനിത ഉയർത്തിയിരുന്നു.
ഗർഭം ഒഴിവാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രബീഷും രജനിയും ചേർന്ന് കൊല നടത്തിയത്.
രജനിയുടെ തോട്ടുവാത്തലയിലെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം പൂക്കൈതയാറ്റിൽ മൃതദേഹം തള്ളി.
കൊലപാതകത്തിന്റെ ക്രൂരത കണക്കിലെടുത്താണ് കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പ്രബീഷിന്റെ ശിക്ഷാവിധി.
ലഹരിക്കടത്ത് കേസിൽ ഒഡീഷയിലെ ജയിലിലായിരുന്ന രജനിയെ അന്ന് കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല.
കോടതിയുടെ നിർദേശപ്രകാരമാണ് രജനിയുടെ ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിയത്.
112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു.
131 രേഖകളും, പൂക്കൈതയാറ്റിൽ മൃതദേഹം തള്ളാൻ ഉപയോഗിച്ച ഫൈബർ വള്ളമടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച
തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെയുള്ള ബലാൽസംഗ,ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.അതിജീവിതയ്‌ക്കെതിരെ രാഹുൽ സീൽഡ് കവറിൽ ചില
രേഖകൾ കോടതിയിൽ നൽകിയിട്ടുണ്ട്.രാഹുൽ വിവാഹ വാഗ്‌ദാനം നൽകിയിരുന്നതായും,രാഹുലിന്റെ വീട്ടിൽ വിവാഹം സമ്മതിക്കാൻ വേണ്ടിയാണു ഗർഭം ധരിച്ചതെന്നും പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു.
രാഷ്ട്രീയ പ്രേരിതമായ കേസെന്നു ആരോപിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.യുവതിക്കെതിരെ തെളിവെന്നു ചൂണ്ടിക്കാട്ടി സീൽഡ്
കവറിൽ ചില രേഖകൾ രാഹുൽ കോടതിയിൽ നൽകിയിട്ടുണ്ട്.ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ,പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ എന്നിവയാണ് കൈമാറിയതെന്നാണ് വിവരം.എന്നാൽ രാഹുലിനെതിരെ പെൺകുട്ടി നൽകിയിരിക്കുന്ന മൊഴിയിൽ രാഹുലിന് കുരുക്കാകുന്ന പല കാര്യങ്ങളുമുണ്ട്.രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പെൺകുട്ടിയുടെ മൊഴിയുണ്ട്.
ഡിവോഴ്‌സ് ആയതിനാൽ രാഹുലിന്റെ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ലെന്നും,കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്നും വിശ്വസിപ്പിച്ചു.ഗർഭം ധരിച്ചത് അതിനാലാണന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം അഞ്ചു മാസം കഴിഞ്ഞാണ് രാഹുൽ
മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.അതേ സമയം ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തിയിരുന്നു.വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിൽ നേരിട്ടെത്തി വക്കാലത്തു ഒപ്പിട്ട ശേഷമാണു ഒളിവിൽ പോയത്.
മനോരമ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം. കേശവദാസപുരം മനോരമ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. പ്രതി ബീഹാർ സ്വദേശിയായ ആദം അലിക്കാണ് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചത്. കോടതിയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് കീഴ്പെടുത്തി.
സ്വർണ്ണവും പണവും കവർച്ച ചെയ്യാനായി 68 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2021ൽ നടന്ന കൊലപാതകത്തിൽ നാലുവർഷത്തിനു ശേഷമാണ് ശിക്ഷാവിധി. പ്രതി കുറ്റക്കാരൻ എന്ന് വിധിച്ചതിന് പിന്നാലെ ബീഹാർ സ്വദേശിയായ ആദം അലി കോടതിയിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. പൊലീസും അഭിഭാഷകരും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
പിന്നാലെയായിരുന്നു ശിക്ഷാവിധി. 362 ആം വകുപ്പു പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപയുമാണ് ശിക്ഷ. 449 ആം വകുപ്പ് പ്രകാരം 10 വർഷം തടവും പതിനായിരം രൂപ പിഴയും, 393 ആം വകുപ്പ് പ്രകാരം ഏഴുവർഷം തടവും 10,000 രൂപ പിഴയും , 397 ആം വകുപ്പ് പ്രകാരം ഏഴ് വർഷം തടവും പതിനായിരം രൂപ പിഴയും, 201 ആം വകുപ്പു പ്രകാരം ഏഴുവർഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒറ്റ ജീവപര്യന്തമായി അനുഭവിച്ചാൽ മതി. ആകെ പിടുത്തുക 90,000 രൂപ അടയ്ക്കണം. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. മനോരമയുടെ വീടിനു സമീപത്ത് ജോലിക്ക് എത്തിയതായിരുന്നു പ്രതി ആദം അലി. ആളില്ലാത്ത സമയം നോക്കി മനോരമയെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നു.
കൊടികള്‍, തോരണങ്ങള്‍, ഫ്ളക്‌സ് ബോര്‍ഡുകള്‍; 24 മണിക്കൂറിനകം നീക്കം ചെയ്യണം
കൊല്ലം: കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടികള്‍, തോരണങ്ങള്‍, ഫ്ളക്‌സ് ബോര്‍ഡുകള്‍, സ്തൂപങ്ങള്‍ എന്നിവ 24 മണിക്കൂറിനകം നീക്കം ചെയ്യണം. അല്ലാത്തവ കോര്‍പ്പറേഷന്‍ സ്‌ക്വാഡ് മാറ്റി ബോര്‍ഡ് ഒന്നിന് 5000 രൂപ വീതം പിഴയും ഈടാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. നീക്കം ചെയ്യുന്ന സാമഗ്രികളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ കണ്ടെത്തിയാല്‍ പിഴയും ചിലവുകളും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
ശ്വാസകോശ രോഗങ്ങൾ: നാളെ സൗജന്യ പരിശോധനയുമായി എലിസ്റ്റർ ഹോസ്പിറ്റൽ
കൊല്ലം: വർധിച്ചു വരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും സൗജന്യ രോഗനിർണയത്തിനും വേണ്ടി നവംബർ 30-ന് എലിസ്റ്റർ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാമ്പ് നടത്തുന്നു.
കൃത്യമായ ഇടവേളകളിലുള്ള മെഡിക്കൽ ചെക്കപ്പുകൾ ഒളിഞ്ഞിരിക്കുന്ന അസുഖങ്ങൾ മൂർഛിക്കുന്നത് തടയാൻ സഹായിക്കുമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് Elister Health Care ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
സൗജന്യ പൾമണറി ഫംഗ്ഷൻ ടെസ്റ്റ് (PFT): ശ്വാസകോശത്തിന്റെ പ്രവർത്തനം അളക്കുന്നതിനുള്ള പ്രധാന പരിശോധനയാണിത്.
സൗജന്യ കൺസൾട്ടേഷനും രജിസ്‌ട്രേഷനും:
വിദഗ്ദ്ധ ഡോക്ടർമാരുമായി സൗജന്യമായി കൺസൾട്ടേഷൻ നേടാം.
ലാബ് പരിശോധനകൾക്ക് 10% കിഴിവ്: കൂടുതൽ പരിശോധനകൾ ആവശ്യമായി വരുന്നവർക്ക് ലാബ് ഇൻവെസ്റ്റിഗേഷനുകളിൽ 10% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഒരു മുൻകരുതൽ എന്ന നിലയിൽ ഈ സൗജന്യ ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് എലിസ്റ്റർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
സ്ഥലം: എലിസ്റ്റർ ഹോസ്പിറ്റൽ (Elister Health Care), എലിസ്റ്റർ ടവർ, ശാസ്താംകോട്ട റോഡ്, ഭരണിക്കാവ്, കൊല്ലം.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വിളിക്കുക: +91 953 933 1000.
വെബ്സൈറ്റ്: www.elistercare.com
HR88B8888 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ നല്‍കിയ ബിസിനസുകാരന്‍ നല്‍കിയ ലേലത്തുക കണ്ട് കണ്ണുതള്ളി വാഹനപ്രേമികള്‍
വാഹന നമ്പര്‍ ലേലത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് ഇട്ട് ഹരിയാന ബിസിനസുകാരന്‍. ഫാന്‍സി വാഹന നമ്പറായ HR88B8888 സ്വന്തമാക്കാന്‍ ബിസിനസുകാരന്‍ അങ്ങേയറ്റം വരെ പോയപ്പോള്‍ ലേലത്തുക കോടി കടന്നു. ഒടുവില്‍ 1.17 കോടി രൂപയ്ക്ക് ലേലം ഉറപ്പിച്ചതോടെയാണ് വാഹന നമ്പര്‍ ലേലത്തിന്റെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് ആയത്.
ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് ഈ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഇത്രയും വലിയ തുക മുടക്കാന്‍ ബിസിനസുകാരന്‍ തയ്യാറായത്. ‘HR88B8888’ എന്ന ഫാന്‍സി നമ്പറിനായുള്ള ലേലം 50000 രൂപ മുതലാണ് ആരംഭിച്ചത്. ‘HR88B8888’ എന്നതിലെ HR എന്നത് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തെയാണ് കാണിക്കുന്നത്. അതായത് ഹരിയാന. 88 എന്നത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍, അത് ചര്‍ഖി ദാദ്രി ആയിരുന്നു. B എന്നത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ വാഹന പരമ്പര കോഡാണ്. 8888 എന്നത് ഓരോ വാഹനത്തിനും നല്‍കിയിട്ടുള്ള സവിശേഷമായ നാലക്ക നമ്പറാണ്.
ചാര്‍ഖി ദാദ്രിയിലെ ഭദ്ര സബ് ഡിവിഷനില്‍ നിന്നുള്ള ഒരു ബിസിനസുകാരനാണ് ലേലത്തില്‍ പങ്കെടുത്തത്. പങ്കാളിത്ത ഫീസായി 1,000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയും കെട്ടിവെച്ചാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലത്തുക നിക്ഷേപിക്കാന്‍ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയായാല്‍ നമ്പര്‍ അനുവദിക്കും.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിനസുകാരന്‍ ഭിവാനി ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാന്‍സി നമ്പറിന്റെ അടിസ്ഥാന വില 50,000 ആണ്. എന്നാല്‍ ലേലം വിളി 1.17 കോടി വരെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രത്യേക തുകയൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. നമ്പര്‍ ഇഷ്ടപ്പെട്ടു, മുന്നോട്ട് പോയി,’- അദ്ദേഹം പറഞ്ഞു. നമ്പര്‍ ഏത് വാഹനത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആ വ്യക്തി പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് ബിസിനസിന്റെയും സോഫ്‌റ്റ്വെയര്‍ കമ്പനിയുടെയും ഉടമസ്ഥനാണ് ഈ ബിസിനസുകാരന്‍.







































