Home Blog Page 130

പുനലൂരിൽ അജ്ഞാത മൃതദേഹം

കൊല്ലം .പുനലൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പേപ്പർ മില്ലിന് സമീപം വള്ളക്കടവ് ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്
മൃതദേഹത്തിന് ഏകദേശം നാല് ദിവസം പഴക്കം
50 നും 55 നും ഇടയിൽ പ്രായമുള്ള ആളെന്നും നിഗമനം

വെള്ളത്തിൽ ഒഴുകിവരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

ചെങ്കോട്ട സ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ

ന്യൂഡെൽഹി.ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ.ഹൽദ്വാനി ജില്ലയിൽ നിന്നാണ് NIA അറസ്റ്റ് ചെയ്തത്.ബിലാലി പള്ളിയിലെ പുരോഹിതനായ മുഹമ്മദ് ആസിഫും  ഇയാളുടെ സഹായി നാസർ കമാൽ എന്നിവരെയാണ് പിടികൂടിയത്. എന്നെയെ സംഘം ഇവരെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു.ഉമർ നബിയുടെ ഫോൺകോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബി ഫോണിൽ ഇരുവരുമായി സംസാരിച്ചതിന്റെ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിരുന്നു.

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 15കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് വെങ്ങാലി പാലത്തിന് സമീപത്തുവെച്ച് നടന്ന അപകടത്തില്‍ പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടില്‍ ലൈജുവിന്റെ മകള്‍ ശിവനന്ദയാണ് (15) മരിച്ചത്. സഹോദരി ശിവാനിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം.

പുതിയാപ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ. മൂത്ത സഹോദരിയായ ശിവാനിയാണ് സ്‌കൂട്ടറോടിച്ചിരുന്നത്. ജെ.ഡി.ടി ഇസ്ലാമിലെ പ്‌ളസ് ടു വിദ്യാര്‍ത്ഥിയാണ്. സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശിവനന്ദ.
സ്‌കൂട്ടറുമായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിടിച്ചത്. എലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന് തൊട്ടു പിന്നാലെ വരികയായിരുന്നു കോഴിക്കോട്ടേയ്ക്കുള്ള ബസ്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പാടെ തകര്‍ന്നു. തല്‍ക്ഷണം തന്നെ ശിവനന്ദ മരണപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്നയുടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.

കോഹ്‌ലിക്ക് 83-ാം സെഞ്ചുറി; രോഹിത്തിന് അര്‍ധ സെഞ്ചുറി: ഇന്ത്യ മികച്ച നിലയില്‍

റാഞ്ചി: മുന്‍ ക്യാപ്റ്റന്മാര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. 38 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്‌ലി സെഞ്ചുറിയുമായി നിറഞ്ഞാടിയപ്പോള്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. 102 പന്തില്‍ നിന്നാണ് കോഹ്‌ലി തന്റെ കരിയറിലെ 83-ാം സെഞ്ചുറി നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. എന്നാല്‍ പിന്നീട് രോഹിതും വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 80-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് രോഹിത്തും കോഹ്‌ലിയും അര്‍ധസെഞ്ചുറി തികച്ചതോടെ ഇന്ത്യ സ്‌കോറും ഉയര്‍ന്നു. ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേയാണ് രോഹിത്ത് പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. കരിയറില്‍ 352 സിക്‌സറുകളാണ് താരം പറത്തിയത്. പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെ (351) ആണ് രോഹിത് മറികടന്നത്.

കേരളാ പോലീസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം…..

കേരളാ പോലീസിലെ വിവിധ തസ്തികകളില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍,അസിസ്റ്റന്റ്‌റ് ജയിലര്‍,കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, പോലീസ് കോണ്‍സ്റ്റബിള്‍ എന്നിങ്ങനെ നിരവധി ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.

സബ് ഇന്‍സ്‌പെക്ടര്‍
1.വകുപ്പ്: പോലീസ് (കേരള സിവില്‍ പോലീസ്)

  1. ഉദ്യോഗപ്പേര്: സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ട്രെയിനി)

(വനിതകള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല.

പോലീസിലേയും വിജിലന്‍സിലേയും ബിരുദ ധാരികളായ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെ ജീവനക്കാര്‍, പോലീസ്/വിജിലന്‍സ് വകുപ്പുകളിലെ കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം.)

3.ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍

4.നിയമനരീതി: നേരിട്ടുള്ള നിയമനം

  1. ശമ്പളം : ? 45,600 – 95,600/-
  2. വിദ്യാഭ്യാസ യോഗ്യത : ബിരുദം

7.പ്രായപരിധി : കാറ്റഗറി – i : (ഓപ്പണ്‍ വിഭാഗം) 20-31വയസ്സ്

കാറ്റഗറി – ii&iii : മിനിസ്റ്റീരിയല്‍ വിഭാഗം, കോണ്‍സ്റ്റാബുലറി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 36 വയസ്സ് തികയുവാന്‍ പാടില്ല

  1. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025

പൂര്‍ണ്ണ വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-448-450-25.pdf

ആംഡ് പോലീസ്
1.വകുപ്പ്: പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍)

  1. ഉദ്യോഗപ്പേര്: ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)

(വനിതകളും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.പോലീസ് കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം)

  1. ശമ്പളം: ? 45,600 – 95,600/-
  2. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
  3. പ്രായപരിധി: കാറ്റഗറി – I [ഓപ്പണ്‍ മാര്‍ക്കറ്റ്] : 20-31വയസ്സ്

കാറ്റഗറി – II [കോണ്‍സ്റ്റാബുലറി] : 20-36 വയസ്സ്.

  1. വിദ്യാഭ്യാസ യോഗ്യത: ബിരുദം
  2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025

പൂര്‍ണ്ണ വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://www.keralapsc.gov.in/sites/default/files/2025-11/noti-446-447-25.pdf

അസിസ്റ്റന്റ്‌റ് ജയിലര്‍
1.വകുപ്പ് : പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്

  1. ഉദ്യോഗപ്പേര് : അസിസ്റ്റന്റ്‌റ് ജയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയില്‍/സൂപ്പര്‍ വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍ വൈസര്‍, ബോര്‍സ്റ്റല്‍ സ്‌കൂള്‍ /ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കുറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ ലക് ചറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ / ട്രെയിനിംഗ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍
  2. ശമ്പളം: ? 43,400 – 91,200/-
  3. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
  4. നിയമന രീതി: നേരിട്ടുള്ള നിയമനം
  5. പ്രായപരിധി: 18-36 വയസ്സ്
  6. യോഗ്യത: ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം.

പൂര്‍ണ്ണ വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-451-25.pdf

കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍

  1. വകുപ്പ്: കേരള പോലീസ്
  2. തസ്തികയുടെ പേര്: പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്ത ഭടന്മാര്‍)

3.ശമ്പളം: 31,100 – 66,800/-

  1. ഒഴിവുകളുടെ എണ്ണം: സമുദായം ഒഴിവുകളുടെ എണ്ണം: മുസ്ലീം- 7 (ഏഴ്), പട്ടികജാതി- 6,വിശ്വകര്‍മ്മ -1, പട്ടികവര്‍ഗ്ഗം- 1,ഹിന്ദു നാടാര്‍ -1, എസ് സി സി സി- 1,ധീവര- 1,എല്‍ സി/എ ഐ- 1,എസ് ഐ യു സി നാടാര്‍-1

(മിലിട്ടറി ആന്‍ഡ് സെന്റട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് സേനകളില്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ടിച്ചു വന്നിരുന്ന വിമുക്ത ഭടന്മാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പാണിത്.

ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികളും വനിതകളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹരല്ല)

  1. നിയമനരീതി: നേരിട്ടുളള നിയമനം (സംസ്ഥാനതലം )
  2. പ്രായപരിധി: 20-41വയസ്സ്
  3. വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കന്ററി (പ്ലസ് ടു)

പൂര്‍ണ്ണ വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-475-483-25.pdf

പോലീസ് കോണ്‍സ്റ്റബിള്‍

  1. വകുപ്പ് : പോലീസ് (ബാന്‍ഡ് യൂണിറ്റ്)
  2. തസ്തികയുടെ പേര് : പോലീസ് കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ബ്യൂഗ്ലര്‍/ഡ്രമ്മര്‍)
  3. ശമ്പളം : ? 31,100 – 66,800/- 4.

4.ഒഴിവുകളുടെ എണ്ണം: സമുദായം ഒഴിവുകളുടെ എണ്ണം : മുസ്ലീം 14, ഈഴവ/ബിലവ/തിയ്യ- 08,

പട്ടികജാതി – 03 , പട്ടികവര്‍ഗ്ഗം- 03, വിശ്വകര്‍മ്മ – 03,ധീവര- 01, എസ് സി സി സി- 01, ഹിന്ദു നാടാര്‍ – 01,എല്‍ സി/എ ഐ -01.

  1. നിയമനരീതി : നേരിട്ടുളള നിയമനം
  2. പ്രായപരിധി : 18-29 വയസ്സ്
  3. വിദ്യാഭ്യാസ യോഗ്യത: a) ഹയര്‍സെക്കന്ററി b) സംസ്ഥാന/കേന്ദ്ര സര്‍ക്കാരിന് കീഴില്‍ രജിസ്‌ട്രേഷനുള്ള ഒരു സ്ഥാപനം/ബാന്‍ഡ് ട്രൂപ്പില്‍ നിന്ന് പോലീസ് ബാന്‍ഡ് യൂണിറ്റിന്റെ ബാന്‍ഡ്, ബ്യൂഗിള്‍, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങള്‍ എന്നിവ വായിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

പൂര്‍ണ്ണ വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-486-494-25.pdf

കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) കാട്ടാക്കട സോൺ രൂപീകരിച്ചു

കാട്ടാക്കട:കേരളത്തിലെ വിവിധ പ്രൊട്ടസ്റ്റൻ്റ് ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) കാട്ടാക്കട സോൺ രൂപീകരണ സമ്മേളനം കെ സി സി ജില്ലാ പ്രസിഡൻ്റ് റവ. എ.ആർനോബിൾ ഉദ്ഘാടനം ചെയ്തു. കുളത്തുമ്മേൽ സാൽവേഷൻ ആർമി സെൻട്രൽ ചർച്ചിൽ നടന്ന യോഗത്തിൽ സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷണൽ കമാൻഡർ മേജർ സി ജെ സൈമൺ അധ്യക്ഷനായി.കെ.സി സി.ജില്ലാ ജോ. സെക്രട്ടറി, റ്റി.ജെ മാത്യൂ, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ, പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അശ്വിൻ ഇ ഹാംലറ്റ്, റവ.അജി അഗസ്റ്റിൻ, റവ.റോബിൻസൺ, സ്റ്റാൻലി ജോൺ, അഡ്വ.ഷിജിൻ എസ് പി എന്നിവർ പ്രസംഗിച്ചു.
സോൺ ഭാരവാഹികളായി മേജർ സി ജെ സൈമൺ (പ്രസി) അഡ്വ.ഷിജിൻ എസ് പി (സെക്ര) റ്റി.ആർ വിനോദ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതല്‍ മാറും

ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതല്‍ ലോക്ഭവന്‍ എന്നാകും. സ്വദേശമായ ഗോവയില്‍ പോയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തിരിച്ചെത്തിയ ശേഷം നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കും. ലോക് ഭവന്‍ എന്നാല്‍ ജനങ്ങളുടെ ഭവനം എന്നാണര്‍ത്ഥം. വിജ്ഞാപനം നിലവില്‍ വരുന്നതോടെ ഗവര്‍ണറുടെ ഔദ്യോഗിക വിലാസം ലോക്ഭവന്‍, കേരള എന്നാകും.
രാജ്ഭവനുകളെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതി) ലോക്ഭവന്‍, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബര്‍ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ബ്രിട്ടിഷ് കൊളോണിയല്‍ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവന്‍ എന്ന പേരു മാറ്റുന്നത്.

രാജ്ഭവന്‍ എന്നാല്‍, ഭരണാധികാരിയുടെ വസതി എന്നാണ് അര്‍ത്ഥം. ഇതു മാറ്റിയാണ് ജനങ്ങളുടെ വസതി എന്ന അര്‍ത്ഥം വരുന്ന ലോക്ഭവന്‍ എന്നാക്കുന്നത്. രാജ്ഭവന്റെ പേരുമാറ്റി അസം ഗവര്‍ണര്‍ ലക്ഷ്മണ്‍പ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ശനിയാഴ്ചയും വിജ്ഞാപനമിറക്കി.

കൊച്ചിയിൽ അജ്ഞാത മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

കൊച്ചി: എറണാകുളം എച്ച്എംടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്. എച്ച്എംടിക്ക് സമീപമുള്ള കാടിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അ​ഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്ന് നാടുകടത്തിയ സൂരജ് ലാമയുടേതാണോ മൃതദേഹം എന്ന് പൊലീസിന് സംശയമുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

കൊൽക്കത്ത സ്വദേശി സൂരജ് ലാമ(59)യ്ക്ക് കുവൈത്തിൽ ബിസിനസായിരുന്നു. ഓർമ നഷ്ടപ്പെട്ടനിലയിൽ കുവെെത്തിൽനിന്ന് ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ഇദ്ദേഹം ബംഗളൂരുവിലാണ്‌ മുമ്പ് കഴിഞ്ഞിരുന്നതെങ്കിലും കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. കുവൈത്ത് അധികൃതരുടെ നടപടി ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. കൊച്ചിയിലെത്തിയശേഷം അലഞ്ഞുനടന്ന ലാമയെ പൊലീസ് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെനിന്ന് കാണാതാകുകയായിരുന്നു.

സൂരജ് ലാമ കൊച്ചിയിലെത്തിയത് എമർജൻസി സർട്ടിഫിക്കറ്റിലാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തിൽവച്ച് പാസ്പോർട്ട് നഷ്ടപ്പെട്ടതോ മറ്റോ ആകാം കാരണമെന്നും പറഞ്ഞു. ലാമയുടെ മകൻ സന്ദൻ കേരളത്തിലെത്തി പിതാവിനായി അന്വേഷണം നടത്തിയിരുന്നു. സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷകസംഘത്തെ നിയമിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ആലുവ ഡിവൈഎസ്പി ടി ആർ രാജേഷിനാണ് സൂരജ് ലാമയെ കാണാതായ കേസിൽ അന്വേഷണ ചുമതല. ഡിഎൻഎ പരിശോധനകൾക്കായി സൂരജിന്റെ കുടുംബത്തോട് കേരളത്തിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ പരിശോധന

യുവതിയെ ലൈംഗികചൂഷണം നടത്തിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ പരിശോധന നടക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘം ഇന്ന് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിരുന്നു. ഇരു ടീമുകളും സംയുക്തമായാണ് ഫ്ലാറ്റിൽ പരിശോധന നടത്തുന്നത്. കുന്നത്തൂർമേടുള്ള ഫ്ലാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്.

കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വേഗത്തിൽ അറസ്റ്റ് ചെയ്യാനാണ് നീക്കം. നിലവിൽ രാഹുൽ ഒളിവിലാണ്. രാഹുലിനായി സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ബന്ധുക്കളിൽ ചിലരെ ചോദ്യം ചെയ്തേക്കും.

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന യുവതി നല്‍കിയ മൊഴിയും നടപടിക്ക് കാരണമായി. കഴിഞ്ഞദിവസം ഉമേഷ് അവധിയില്‍ പ്രവേശിച്ചിരുന്നു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല.


വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഉമേഷ് അവധിയില്‍ പ്രവേശിച്ചത്.
ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാന്‍ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി. അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യ ചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കിയത്.

ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്. തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായും യുവതി പറഞ്ഞു