ശാസ്താം കോട്ട വേങ്ങ കഴിക്ക് എൻ എസ് എസ് കരയോഗം നേതൃത്വത്തിൽ വെടിയാം ലഹരി ആസ്വദിക്കാം ജീവിതം എന്ന മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ഇന്ന് വൈകിട്ട് നാലിന് കരയോഗം അങ്കണത്തിൽ നടക്കും. ചവറ ഗവ. കോളജ് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഡോ. ജി. ഗോപകുമാർ, അസി എക്സൈസ് ഓഫിസർ അബ്ദുൽ മനാഫ് എന്നിവർ ക്ലാസെടുക്കും
വെടിയാം ലഹരി ആസ്വദിക്കാം ജീവിതം, സെമിനാർ ഇന്ന്

ഷർട്ടിന്റെ ബട്ടൻസ് തെളിവായി…മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
കൊല്ലം: മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണനല്ലൂർ നെടുമ്പന മുട്ടയ്ക്കാവ് ചേരിയിൽ വടക്കേതൊടിയിൽ വീട്ടിൽ ഷൗക്കത്ത് അലിയെ (60) കൊലപ്പെടുത്തിയ കേസിൽ , ഏരൂർ അയിരനെല്ലൂർ വെള്ളച്ചാൽ മണലിൽ പുത്തൻവീട്ടിൽ ഷൈജുവിനെ (37 ) ആണ് കോടതി ശിക്ഷിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -V ജഡ്ജ് ബിന്ദു സുധാകരന്റേതാണ് വിധി.
2020 ആഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം.റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഷൈജു മുട്ടയ്ക്കാവിൽ ടാപ്പിംഗ് ജോലി ചെയ്യുന്ന കാലത്താണ് ഷൗക്കത്ത് അലിയുമായി പരിചയത്തിലാകുന്നത്. സംഭവ ദിവസം ഷൈജുവും ഷൗക്കത്ത് അലിയും ഷൈജുവിന്റെ വീട്ടിലെത്തി മദ്യപിക്കുകയും തുടർന്ന് വാക്കുതർക്കത്തിലാവുകയും ചെയ്തു. തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയും ഷൈജു ഷൗക്കത്ത് അലിയെ വീടിന്റെ ഉയരത്തിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീടിന്റെ അടുക്കള ഭാഗത്തെ സ്ലാബിനടിയിൽ മൃതദ്ദേഹം ഒളിപ്പിച്ചു. തുടർന്ന് ഷൈജു രാത്രിയോടെ കേസിലെ രണ്ടാംപ്രതിയും പിന്നീട് മാപ്പ് സാക്ഷിയുമായ അയിരനെല്ലൂർ മണലിൽ അനീഷ് ഭവനം വീട്ടിൽ അനീഷിനെ വിളിച്ച് വരുത്തുകയും മൃതദ്ദേഹം സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയും ചെയ്തു. 2020 ആഗസ്റ്റ് 31 ന് ഷൗക്കത്തിന്റെ ഭാര്യ ഉമറൈത്ത് തന്റെ ഭർത്താവിനെ ഷൈജു കൂട്ടികൊണ്ടുപോയ ശേഷം കാണാനില്ലെന്ന് കാട്ടി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആദ്യം കണ്ണനല്ലൂർ ഐ.എസ്.എച്ച്.ഒ വി.എസ്.വിപിൻ കുമാറും ഏരൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറും തുടർന്ന് വന്ന ഐ.എസ്.എച്ച്.ഒ അരുൺകുമാറുമാണ് അന്വേഷണം നടത്തിയത്.
കേസിൽ 19 സാക്ഷികളെയും 32 റെക്കാഡുകളും 5 തൊണ്ടിമുതലും ഹാജരാക്കി. പ്രതിയുടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് കിട്ടിയ ഷൗക്കത്തിന്റെ ഷർട്ടിന്റെ ബട്ടൻസും നിർണായക തെളിവായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി. സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ ആയിരുന്നു പ്രോസിക്യൂഷൻ സഹായിയായി.
പശ്ചിമഘട്ടത്തില്‍ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി
പശ്ചിമഘട്ടത്തില്‍ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി. വയനാടന്‍ ഭൂപ്രകൃതിയില്‍ നിന്നും കണ്ടെത്തിയ തുമ്പിക്ക്, യൂഫേയ വയനാഡന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായി കണ്ടെത്തിയ വയനാടിനെ ബഹുമാനിക്കുന്നതിനായിട്ടാണ്, വയനാടിനെ കൂടി പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് പുതിയ തുമ്പിയെ തിരിച്ചറിഞ്ഞത്. എന്റോമോണ്‍ ജേണലിന്റെ മാര്‍ച്ച് മാസത്തെ പതിപ്പില്‍ പുതിയ ഇനം തുമ്പിയെക്കുറിച്ച് ഔദ്യോഗികമായി വിവരിച്ചിട്ടുണ്ട്. യൂഫേയ്‌ഡേ കുടുംബത്തില്‍ പെട്ട പുതിയ ഇനത്തിന്, വയനാട് ടോറന്റ് ഡാര്‍ട്ട് എന്ന പൊതുനാമവും നല്‍കിയിട്ടുണ്ട്.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. 2013 ല്‍ വയനാട്ടിലെ തിരുനെല്ലിയിലെ കാളിന്ദി നദിക്കരയില്‍ നടത്തിയ സര്‍വേയില്‍ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും, കണ്ണൂരിലെ ആറളം, കര്‍ണാടകയിലെ കൂര്‍ഗിന്റെ പടിഞ്ഞാറന്‍ ചരിവുകള്‍ തുടങ്ങിയ മറ്റ് സ്ഥലങ്ങളില്‍ 2023 വരെ കൂടുതല്‍ നിരീക്ഷണങ്ങള്‍ തുടര്‍ന്നു.
‘യൂഫിയ വയനാഡെന്‍സിസ് അതിന്റെ സമാനമായ ഇനങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നത് പിന്‍ചിറകുകളിലെ നീളമുള്ള കറുത്ത പാടുകള്‍, ആണ്‍വിഭാഗങ്ങളില്‍ നെഞ്ചിലെ വീതിയേറിയ വരകള്‍, പുരുഷ പ്രത്യുത്പാദന ഘടനയിലെ സവിശേഷതകള്‍ എന്നിവ മൂലമാണെന്ന് ഗവേഷകർ പറഞ്ഞു. യൂഫിയ സ്യൂഡോഡിസ്പാര്‍ എന്ന മറ്റൊരു ഇനവുമായി സാമ്യമുള്ളതിനാല്‍, ജനിതക പരിശോധന നടത്തി. എന്നാല്‍ 12.9% വ്യത്യാസം കാണിച്ചു. ഇതോടെ പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു.
മുനമ്പം ഭൂമി കേസ്, അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്
കൊച്ചി.മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്‌മെൻ്റ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസിന് എതിർ കക്ഷികൾ ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഡിവിഷൻ ബഞ്ചിൻ്റെ നിർദ്ദേശം. ജസ്റ്റിസുമാരായ അമിത് റാവൽ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. പറവൂർ സബ് കോടതിയിലെ രേഖകൾ വിളിച്ച് വരുത്തണം എന്ന വഖ്ഫ് ബോർഡിൻ്റെ ആവശ്യം കഴിഞ്ഞ ദിവസം വഖ്ഫ് ട്രൈബ്യൂണൽ തള്ളി. ഇതിനെതിരെയാണ് വഖ്ഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്. സബ് കോടതിയിലെ രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാൻ നിർദ്ദേശം നൽകണം എന്നാണ് വഖ്ഫ് ബോർഡിൻ്റെ ആവശ്യം. വഖ്ഫ് ബോർഡിൻ്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെയ് 26ന് വീണ്ടും പരിഗണിക്കും.

വീണ വിജയന് കുരുക്കായി സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട്
കൊച്ചി.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കുരുക്കായി സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട്
കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന കോടതി നിരീക്ഷണം. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതിനാൽ കനത്ത പിഴയും, കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതൽ പത്ത് വർഷം വരെ ശിക്ഷയും ലഭിക്കാം. വീണ വിജയൻ അടക്കമുള്ളവർ വൈകാതെ വിചാരണ നടപടികൾക്ക് വിധേയരാകേണ്ടിവരും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് എസ് എഫ് ഐ ഓ കടക്കുമോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. എസ് എഫ് ഐ ഓ കുറ്റപത്രം കോടതി അംഗീകരിച്ചതോടെ ഇഡിക്കും ശക്തമായ ഇടപെടൽ നടത്താൻ വഴിയൊരുങ്ങുകയാണ്. അതേസമയം കോടതി നിരീക്ഷണങ്ങൾ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യത ഏറെയാണ്.
ഇത് അണ്ണാമലെക്ക് തിരിച്ചടിയോ പുതിയ വഴിയോ
ചെന്നൈ.നൈനാർ നാഗേന്ദ്രൻ ബിജെപി തമിഴ്നാട് അധ്യക്ഷൻ ആയി മാറുമ്പോൾ അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ടത്തിന്റെ ആഘാതത്തിൽ ആണ് കെ അണ്ണാമലൈ. തമിഴക രാഷ്ട്രീയത്തിൽ തന്റെതായ ഇടമുണ്ടാക്കിയെടുത്ത അണ്ണാമലൈയ്ക്ക് ഇനി സംസ്ഥാനത്ത് കാര്യമായ റോൾ ഉണ്ടാകില്ല. സഖ്യം ഉണ്ടാക്കണമെങ്കിൽ അണ്ണാമലൈയെ മാറ്റി നിർത്തണമെന്ന എടപ്പാടി പളനിസ്വാമിയുടെ കടുംപിടുത്തമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്
ആരും ‘ഞെട്ടുന്ന സ്ഥാന ത്യാഗമായിരുന്നു ഈ യുവാവിൻ്റേത്. 35 വയസ്സിൽ ഐപിഎസ് തൊപ്പി അഴിച്ചുവച്ച് മോദിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ അണ്ണാമലൈയുടെ ബിജെപി യിലെ വളർച്ച കണ്ണ് ചിമ്മും വേഗത്തിൽ ആയിരുന്നു.
2020ൽ ബിജെപി യിലെത്തിയ അണ്ണാമലൈ തൊട്ടടുത്ത വർഷം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആയി. ബിജെപിക്ക് അധികം വളക്കൂറില്ലാത്ത തമിഴകത്ത് അണ്ണാമലൈ സകല അടവും പുറത്തെടുത്ത് പാർട്ടിയുടെ കരുത്ത് കൂട്ടി. ഡി എം കെ യേയും സ്റ്റാലിനെയും ഉദയനിധിയേയും കടന്നാക്രമിച്ചു. അണ്ണാമലൈയുടെ ശൈലിക്ക് ആരാധകർ ഏറി. തമിഴ്നാട്ടിൽ ബിജെപി യെ എഴുതി തള്ളിയവർ പോലും അണ്ണാമലൈയെ ശ്രദ്ധിക്കാൻ തുടങ്ങി. ഡി എം കെ ക്രൈം ഫയൽസ് എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട വിവരങ്ങൾ വലിയ ചർച്ചയായിരുന്നു.വേറിട്ട ക്യാമ്പയിനുകളും പ്രതിഷേധ രീതികളും ആണ് അണ്ണാമലൈ മുന്നോട്ട് വച്ചത്
പാർട്ടിക്കുള്ളിലെ എതിർപ്പിനിടയിലും അണ്ണാമലൈ യുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരുന്നു. എന്നാൽ എഐഎടിഎംകെ വീണ്ടും എൻഡിഎ ക്യാമ്പിലെത്തുമെന്ന് ആയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അണ്ണാമലൈയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റാതെ കൈ തരാൻ ആകില്ലെന്ന് എടപ്പാടി പളനിസ്വാമി അമിത് ഷായെ അറിയിച്ചു. ജയലളിത ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ അണ്ണാ മലൈ നടത്തിയ പരാമർശത്തിന് പിന്നാലെയായിരുന്നു 2 വർഷംമുൻപ് എ ഐ എ ഡി എം കെ എൻ ഡി എ ക്യാമ്പ് വിട്ടത്. ഇ പി എസ്സിന്റെ സമ്മർദതന്ത്രം വിജയിച്ചതോടെ അണ്ണമലൈയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. അണ്ണാമലയ്ക്ക് ഇനി തമിഴ്നാട്ടിൽ കാര്യമായ റോൾ ഉണ്ടാകില്ല.
ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുമെന്ന് പറയുമ്പോഴും അതിനെ അണ്ണാമലെ ഉൾക്കൊള്ളുമോ എന്നും ചോദ്യമുണ്ട്..