തൃശൂർ: ആതിരപ്പള്ളി മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ ഉന്നതിയിൽനിന്ന് അരകിലോമീറ്റർ അകലെയാണ് വനത്തിലായിരുന്നു സംഭവം.സെബാസ്റ്റ്യൻ ഉൾപ്പെട്ട മൂന്നംഗ സംഘം
കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെയായിരുന്നു കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് അടിയേറ്റ് സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചതായി കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു.
ആതിരപ്പള്ളിയിൽ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു വിലേക്ക് കൺതുറന്ന് കേരളം
തിരുവനന്തപുരം: വിഷുവിലേക്ക് കൺതുറന്ന് കേരളം. വീടുകളിലും, ക്ഷേത്രങ്ങളിലും കണി ഒരുക്കി കാത്തിരുന്നവർക്ക് മുമ്പിൽ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും വിഷു പുലരിയെത്തി. സെക്രട്ടറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശ മാരും സമരവേദിയിൽ കണി ഒരുക്കി. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും വിഷു ദർശനത്തിന് വൻ തിരക്കാണ്.
പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ, കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ, വെള്ളരിക്കയും തണ്ണിമത്തനുമെല്ലാമായി വിളഞ്ഞുനിൽക്കുന്ന വേനൽ പച്ചക്കറിവിളകൾ, പാടത്തും പറമ്പിലുമെല്ലാം വിരുന്നെത്തുന്ന വിഷുപ്പക്ഷികള്‍- വിഷു എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ഇവയെല്ലാം. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു.
മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാര്‍ഷിക കലണ്ടർ പ്രകാരം മേടം ഒന്നാണ് വര്‍ഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാൽ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്.
വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. കാസർക്കോട് മുതൽ തിരുവനന്തപുരം നീളുന്ന കേരളത്തിന്റെ വിഷു ആഘോഷങ്ങൾക്ക് പലയിടങ്ങളിലും പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മലബാറിൽ ചിലയിടങ്ങളിൽ വിഷുക്കണിയുമായി ബന്ധപ്പെട്ട് അകം കണി, പുറം കണി എന്നിങ്ങനെ ചില പ്രത്യേക ആചാരങ്ങളും നിലവിലുണ്ട്.
കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട ഓർമ്മകളിൽ പ്രധാന ചടങ്ങുകളിൽ ഒന്ന്. വിളവെടുപ്പ് ഉത്സവം എന്നു പേരുള്ളതുകൊണ്ടു തന്നെ കാര്‍ഷിക വിളകള്‍ക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവർഗങ്ങൾ, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം ഒരുക്കിവയ്ക്കുന്നു.
വിളഞ്ഞു പാകമായ മഞ്ഞ നിറത്തിലുള്ള വെള്ളരിക്കയാണ് കണിയ്ക്ക് ഉപയോഗിക്കുന്നത്, ചിലയിടങ്ങളിൽ ഇതിന് കണിവെള്ളരി എന്നും പേരുണ്ട്. കണി ഉരുളിയിൽ വാൽക്കണ്ണാടിയും വയ്ക്കണമെന്നാണ് നിഷ്ഠ. രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും കൃഷ്ണപ്രതിമയോ ഫോട്ടോയോ കൂടെ വയ്ക്കുന്ന പതിവുമുണ്ട്. വെള്ളം നിറച്ച കിണ്ടിയും ചിലയിടങ്ങളിൽ കണിയ്ക്ക് ഒപ്പം വയ്ക്കാറുണ്ട്.
വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.
കർണ്ണാടകയിൽ അഞ്ച് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
കർണാടക: ഹുബ്ബള്ളിയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പരാതി. ബീഹാർ സ്വദേശിയായ നിതേഷ് കുമാർ എന്ന പ്രതി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഷെഡിലേക്ക് ഓടിക്കയറി. ഈ സമയത്ത് പ്രതി പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. പോലീസ് പ്രതിരോധിക്കുന്നതിനിടെ ഇയാൾക്ക് വെടിയേൽക്കുകയായിരുന്നു.
മദ്രസപ്രവേശനോത്സവം
പോരുവഴി.പോരുവഴി ഹനഫി മഹൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മിഫ്‌താ ഹുൽ ഉലൂം മദ്രസപ്രവേശനോത്സവം.ചീഫ് ഇമാംഅബ്ദുൽ സലാം മൗലവി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷധ വഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി അയന്തിയിൽ ശിഹാബ്, ട്രഷറർ ഷാജി കല്ലടക്കാരന്റെ വിള, എക്സിക്യൂട്ടീവ് അഗംങ്ങളായ, അർത്തിയിൽ ഷഫീക്, നവാസ് അറഫ, അയൂബ് ചിറയിൽ,പറമ്പിൽ സുബൈർ, ഉസ്താദ് മാരായ സജീർമൗലവി, ബാസിത് മൗലവി, സഫിൽ മൗലവി എന്നിവർ സംസാരിച്ചു.ചീഫ് ഇമാം ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
അടൂര്‍. ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41 ) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ആയിരുന്നു മൃതദേഹം. അരുൺ രാജിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു ; തുടർന്നുള്ള തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജിനെ പുലർച്ചയാണ് കാണാതായത്
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാർ തല കീഴായി മറിഞ്ഞു
തിരുവനന്തപുരത്ത് കാർ തല കീഴായി മറിഞ്ഞു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തിലും ഡിവൈഡറിലും തട്ടി മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നത് രണ്ടു പേർക്കും. രണ്ടു പേർക്കും കാര്യമായ പരിക്കില്ല
ഈ ഗവർമെന്റിന്റെ പതനത്തിൻറെ തുടക്കമാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം. ഭരണത്തിൻറെ അഭാവമാണ് കേരളത്തിൽ കാണുന്നതെന്നും നിലമ്പൂരിൽ മാറ്റം അനിവാര്യമാണെന്നും മുസ്ളിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മാറ്റങ്ങൾ പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാകും. ഈ ഗവർമെന്റിന്റെ പതനത്തിൻറെ തുടക്കമാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ട്. യുഡിഎഫ് ശക്തമാണ്. അഭിപ്രായവ്യത്യാസം ഉണ്ടെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിൽ ആരും മനപ്പായസം ഉണ്ണണ്ട
ഭരണം നിലനിർത്തുന്നതിന് വേണ്ടി സാമൂഹ്യസമവാക്യങ്ങൾ ഇല്ലാതാക്കുന്നതാണ് ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നത്.വർഗീയതയിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ രക്ഷപ്പെടുത്താൻ ചിലർ ഇവിടെയും ശ്രമിക്കുന്നു.മുളയിലെ അത് നുള്ളി കളയേണ്ടതുണ്ട്. അതിനുള്ള അവസരമാണ് നിലമ്പൂർ തിരഞ്ഞെടുപ്പ്.മതേതരത്വം നിലനിർത്താനുള്ള രാഷ്ട്രീയ അവസരം.
പിക്കപ്പ് വാൻ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേരെ ഒഴുക്കിൽ പ്പെട്ട് കാണാതെയായി
കോർബ.ഛത്തീസ്ഗഡിൽ പിക്കപ്പ് വാൻ കനാലിലേക്ക് മറിഞ്ഞ് അഞ്ചു പേരെ ഒഴുക്കിൽ പ്പെട്ട് കാണാതെയായി.കാണാതെ ആയവരിൽ മൂന്നുപേർ കുട്ടികൾ.കോർബ ജില്ലയിലെ മുകുന്ദ്പൂർ ഗ്രാമത്തിൽ ആണ് സംഭവം.12 പേരാണ് വാനിൽ ഉണ്ടായിരുന്നത്.
ഇടയ്ക്കാട് കൊന്നക്കോട്ട് ചരുവിള വീട്ടിൽ ഫിലോമിന എ നിര്യാതയായി
ഇടയ്ക്കാട് :- ഇടയ്ക്കാട് കൊന്നക്കോട്ട് ചരുവിള വീട്ടിൽ റിട്ട.അധ്യാപകന്‍ മണിയുടെ ഭാര്യ ഫിലോമിന എ (75) നിര്യാതയായി .
മക്കൾ – വിൽസൺ , ഡെയ്സി , ലീലാമ്മ , ജോസ്
മരുമക്കൾ – സാമുവൽ (Late) ജോൺസൺ, രാജി
പരേതയുടെ 7 പ്രാർത്ഥനയും ശുശ്രൂഷയും ബുധനാഴ്ച രാവിലെ പത്തിന് തിരുഹൃദയ കത്തോലിക്ക ദേവാലയത്തിൽ നടക്കും..
2021ന് ശേഷം വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണത്തുക നൽകാത്തത് പ്രതിഷേധാർഹം,കെ എസ് എസ് പി എ
കൊല്ലം.2021 നു ശേഷം വിരമിച്ചവർക്കുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക നാല് വർഷമായിട്ടും വിതരണം ചെയ്യാനുള്ള നടപടികൾ എടുക്കാത്തത് പ്രതിഷേധാർഹവും അപലപനീയമാണെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ പറഞ്ഞു. ഫിക്സേഷൻ അരിയർ
പ്രോസസ് ചെയ്യാനുളള സംവിധാനം ഇതുവരെയും സ്പാർക്കിലാക്കിയിട്ടില്ലാത്തതിനാലാണ് ഇതിന് കാരണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.ആയതിനാൽ കാലവിളംബം കൂടാതെ പ്രശ്നപരിഹാരം കാണുവാൻ അധികൃതർ തയ്യാറാകണം.അതോടൊപ്പം 2019നും 2021നുമിടയിൽ വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണത്തുകയുടെ നാലാം ഗഡു വിതരണം ചെയ്യാത്ത ട്രഷറികൾ ഉടൻ തന്നെ അതിനായുള്ള നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു







































