Home Blog Page 1232

ഐത്തോട്ടുവ, വേഴാമല വീട്ടിൽ തങ്കമ്മ (വെള്ളാപ്പള്ളിൽ കുടുംബ അംഗം) നിര്യാതയായി

പടിഞ്ഞാറെകല്ലട, ഐത്തോട്ടുവ, വേഴാമല വീട്ടിൽ പരേതനായ  കുഞ്ഞുകുഞ്ഞിൻ്റെ  ഭാര്യ  തങ്കമ്മ (വെള്ളാപ്പള്ളിൽ കുടുംബ അംഗം) നിര്യാതയായി

സംസ്കാരം നാളെ 10 നു ഭവനത്തിലെ ശുശ്രു ഷ കൾക്ക് ശേഷം കല്ലട വലിയ പള്ളി സെമിത്തെരിയിൽ നടത്തപ്പെടുന്നതാണ്

മക്കൾ
ജേക്കബ്.
യോഹന്നാൻ (late ).
ജോയി.
തോമസ് കുട്ടി.
ഫിലിപ്പ് കുട്ടി.

കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം റിലീസ്

.ഈ വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ട് ഹംസധ്വനി പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ ” കണി ഓർമ്മകൾ ” എന്ന മ്യൂസിക്കൽ ആൽബം റിലീസ് ആയിരിക്കുന്നു….
വിഷു ദിനത്തിൽ മക്കളുടെ സാമീപ്യം ആഗ്രഹിക്കാത്ത അമ്മമാരുണ്ടാകില്ലല്ലോ.. ആ അമ്മമാർക്ക് വേണ്ടി ഹംസധ്വനി പ്രൊഡക്ഷൻസിൻ്റെ വിഷു കണി……ഗാനരചന – കല്യാണി ശ്രീനാഥ്
സംഗീതം – ശ്രീനാഥ് എസ് വിജയ്
ആലാപനം – മായ

അഭിനേതാക്കൾ – ഹംസധ്വനി, ശ്രദ്ധ വി കുമാർ, അനാമിക, സിന്ധുജ, സരിത, കലാമണ്ഡലം വിചിത്ര പല്ലിക്കണ്ടി എന്നിവരാണ്…ആൽബം സംവിധാനം ചെയ്തിരിക്കുന്നത് കല്യാണി ശ്രീനാഥ് ആണ്.

ഹൈക്കോടതിയുടെ പിടിയില്‍വീണ കെഎം ഏബ്രഹാം മുഖ്യമന്ത്രിയേയും മറിക്കുമോ

തിരുവനന്തപുരം. അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ നിലപാട് വിശദീകരിച്ചു കിഫ്ബി സി.ഇ.ഒ
കെ.എം എബ്രഹാം.കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെ.എം എബ്രഹാം വ്യക്തമാക്കി.ഹർജിക്കാരനായ ജോമോൻ
പുത്തൻ പുരയ്ക്കലിനും,മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെ
കാരണമെന്നും കെ.എം എബ്രഹാം ആരോപിക്കുന്നു.

കിഫ്‌ബി ജീവനക്കാർക്ക് അയച്ച വിഷു സന്ദേശത്തിലാണ് കെ.എം എബ്രഹാം
പുതിയ വിവാദത്തെ കുറിച്ച് പ്രതികരിച്ചത്.
സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നു പ്രതികരിച്ച കെ എം എബ്രഹാം അപ്പീലിന് പോകുമെന്ന സൂചനയും നൽകുന്നുണ്ട്.
ഹര്‍ജിക്കാരനെതിരെയും പേര് പറയാതെ
കടുത്ത വിമർശനമുണ്ട്.ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്‍ജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും
ആരോപിക്കുന്നു.ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിലുള്ള വൈരാഗ്യമാണെന്നും കെഎം എബ്രഹാം പറയുന്നു.ജേക്കബ് തോമസിനെതിരെയും കെഎം എബ്രഹാം ആരോപണം ഉന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന മുൻ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയത് താൻ കണ്ടെത്തി.ഹർജിക്കാരനൊപ്പം അദ്ദേഹവും ചേർന്നുവെന്നും കെഎം എബ്രഹാം കുറ്റപ്പെടുത്തുന്നു.സ്വത്തിന്‍റെ കാര്യത്തിൽ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ട്.
ഭാര്യയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും പരിശോധിച്ചില്ല.കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെഎം എബ്രഹാം വിശദീകരിക്കുന്നു.

കെഎം ഏബ്രഹാമിന്‍റെ ധനസമ്പാദനവും പ്രവര്‍ത്തനവും സംബന്ധിച്ച സൂഷ്മ പരിശോധന അദ്ദേഹത്തിന്‍റെ ഇഷ്ടക്കാരനായ മുഖ്യമന്ത്രിയിലേക്കും എത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ചിക്കൻ കറിക്ക് ചൂടില്ല… ഹോട്ടൽ ഉടമയ്ക്ക് നേരെ കയ്യാങ്കളി… സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ചിക്കന്‍ കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് കയ്യാങ്കളി. സംഭവം നടന്നത് തിരുവനന്തപുരത്ത്. അമരവിള പുഴയോരം ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആദ്യം തര്‍ക്കമാണുണ്ടായത്. പിന്നീടത് കയ്യാങ്കളിയില്‍ കലാശിച്ചു. കയ്യാങ്കളിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കട ഉടമ ദിലീപിന് നേരെയാണ് അക്രമമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ദിലീപിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെയ്യാറ്റിന്‍കര സ്വദേശി സജിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ അക്രമിച്ചത്.  ഒമ്പത് പേര്‍ക്ക് പേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

രണ്ട് കിലോ കൊക്കെയിൻ പിടികൂടി

ചെന്നൈ. രണ്ട് കിലോ കൊക്കെയിൻ പിടികൂടി.
പറങ്കിമലൈയിൽ നിന്നാണ് കൊക്കെയിൻ പിടികൂടിയത്. അഞ്ച് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.
പിടിയിലായവരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനുമുണ്ട്.
ഇവരുടെ പക്കൽ നിന്ന് എട്ട് ഫോണുകളും രണ്ട് കാറും പിടിച്ചെടുത്തു. ആറ് കോടിരൂപ വിലവരുന്നതാണ് കൊക്കെയൻ എന്ന് പൊലീസ് വ്യക്തമാക്കി.

കൊല്ലത്ത് അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് ഐടി ജീവനക്കാരൻ മരിച്ചു

കൊല്ലം. അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് ഐടി ജീവനക്കാരൻ മരിച്ചു. കാവനാട് വാടകയ്ക്ക് താമസിക്കുന്ന ഋതുൽ കൃഷ്ണ (27) ആണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് ആശ്രാമം മൈതാനത്തിന് അടുത്തായിരുന്നു അപകടം. കാർ ഓടിച്ച പടിഞാറെ കൊല്ലം സ്വദേശി ഗോവിന്ദ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഋതുലിനെ ഇടിച്ച ശേഷം മറ്റാരു കുടുംബം സഞ്ചരിച്ച ബൈക്കിലും ഇടിച്ചു.

പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. കാർ അമിത വേഗത്തിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

ചിതറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം .ചിതറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ മണലുവട്ടം സ്വദേശി അജ്മൽ ആണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരം

ഐപിഎല്ലിൽ പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ സംഘം പിടിയിൽ

ഐപിഎല്ലിൽ പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ അഞ്ചാംഗ സംഘം ഡൽഹിയിൽ പിടിയിൽ. പ്രധാന സൂത്രധാരൻ യുദ്ധ്വീറടക്കമുള്ളവരാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വികാസ് പുരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എല്‍.ഇ.ഡി ടിവിയും പിടികൂടിയിട്ടുണ്ട്. ഗുജറാത്ത്-ലഖ്‌നൗ മത്സരവുമായി ബന്ധപ്പെട്ടും വാതുവെപ്പ് നടത്തിയതായാണ് വിവരം. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

വയനാട്. മീനങ്ങാടി അപ്പാട് – മൂന്നാനക്കുഴി റോഡിൽ കാട്ടുപന്നി ആക്രമണം. ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് പരിക്കേറ്റു. കാപ്പിക്കുന്ന് സ്വദേശികളായ നന്ദു, അനന്തു എന്നിവർക്കാണ് പരിക്കേറ്റത്. യാത്ര ചെയ്യുമ്പോൾ കാട്ടുപന്നി കുത്തുകയായിരുന്നു

ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാകുന്നത് ആദ്യം

വെസ്റ്റ് ടെക്‌സസില്‍ നിന്ന് കുതിച്ചുയര്‍ന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് വിക്ഷേപണം വിജയകരം. എയ്‌റോ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ അയച്ച ന്യൂഷെപ്പേര്‍ഡ് റോക്കറ്റില്‍ ആറ് വനിതകളാണുണ്ടായിരുന്നത്. 10 മിനിറ്റ് ദൗത്യം പൂര്‍ത്തിയാക്കി ക്രൂ ക്യാപ്‌സൂള്‍ ഭൂമിയില്‍ തിരിച്ചെത്തി.

സംഘത്തില്‍ പ്രശസ്ത പോപ് ഗായിക കാറ്റി പെറിയും ഉണ്ടായിരുന്നു. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാകുന്നത്. യാത്രക്കാര്‍ക്ക് നാല് മിനിറ്റ് വരെ ഭാരരഹിത അവസ്ഥ അനുഭവപ്പെട്ടു.

ഈ ദൗത്യത്തില്‍ ഭൂമിക്കും ബഹിരാകാശത്തിനുമിടയിലുള്ള കര്‍മാന്‍ ലൈനിന്റെ മുകളിലൂടെയായിരിക്കും പേടകം സഞ്ചരിച്ചത്. കാറ്റി പെറിയെ കൂടാതെ ഐഷ ബോവ്, അമാന്‍ഡ് ന്യൂഗുയെന്‍, ഗെയില്‍ കിങ്, കെറിയാന്‍ ഫ്‌ളിന്‍, ലോറന്‍ സാഞ്ചസ് എന്നിവരാണ് യാത്രയില്‍ പങ്കെടുത്ത മറ്റ് സ്ത്രീകള്‍. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് നടത്തിയ 11ാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് എന്‍എസ് -31.