കൊല്ലം മുണ്ടക്കൽ ഉദയ മാർത്താണ്ഡം ചേരിയിൽ ശശിധരൻ മകൻ അഭിലാഷ് (38) നെ ആണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്ന് പിടികൂടിയത് പ്രതിയിൽ നിന്നും 1.05 kg കഞ്ചാവ് കണ്ടെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പ്രതി അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,
ദുഃഖവെള്ളി: നീണ്ടകര ഹാര്‍ബറില്‍ ഗതാഗതനിയന്ത്രണം
ദുഃഖവെള്ളി ദിനത്തില്‍ കുരിശിന്റെ വഴി ഘോഷയാത്ര ആരംഭിക്കുന്ന സമയത്ത് നീണ്ടകര ഹാര്‍ബറില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ജോയിന്റ് ജങ്ഷനിലാണ് വാഹനങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രിക്കുക. നീണ്ടകര പാലത്തിന്റെ തുടക്കഭാഗത്തുനിന്ന് തിരിഞ്ഞ് ഹാര്‍ബറിന്റെ എന്‍ട്രി ഗേറ്റ് വഴി ഹാര്‍ബറിലേക്കും പുറത്തേക്കും പോകാം. ഘോഷയാത്രയുടെ മുന്‍നിര ഹാര്‍ബറിന്റെ മുന്‍വശത്തെത്തുമ്പോള്‍ ഗേറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനാല്‍ ജോയിന്റ് ജങ്ഷന്‍ വഴി ഹാര്‍ബറിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള മിനിഗേറ്റിലൂടെ ഹാര്‍ബറില്‍ പ്രവേശിക്കാം. വലിയ വാഹനങ്ങള്‍ക്ക് പടിഞ്ഞാറെ ഗേറ്റ് വഴി പോകാന്‍ തടസ്സം നേരിട്ടാല്‍ താല്‍ക്കാലിക പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി
കാര്യവട്ടം: കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ. താജുദ്ധീൻ എ.എസിൻറെ മേൽനോട്ടത്തിൽ “കേരളത്തിലെ ബിരുദതല അറബി വ്യാകരണ ബോധനശാസ്ത്രത്തിന്റെ ലളിതവത്കരണം: ഒരു സൈദ്ധാന്തിക വിശകലനം” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദ് അലി വാഫി. മലപ്പുറം-അങ്ങാടിപ്പുറം,തട്ടാരക്കാട്ടിൽ പരേതരായ മുഹമ്മദ് മുസ്ലിയാരുടെയും കദീജ ടി.കെയുടെയും മകനാണ്. ഭാര്യ പി. ഖൈറുന്നീസ
‘നികുതിദായകരുടെ പണം പാഴാക്കി, വിവേചനത്തിന് കാരണമായി’; ഇന്ത്യൻ വംശജ നീല രാജേന്ദ്രയെ പുറത്താക്കി ട്രംപ്
വാഷിങ്ടൻ: നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ. ഇത്തരം സംരംഭങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞാഴ്ച നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നീല രാജേന്ദ്രയെ പ്രവർത്തനം അവസാനിപ്പിച്ചെന്ന് അവരുടെ ജീവനക്കാരെ അറിയിച്ചിരുന്നു. മാർച്ചിൽ ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് നാസ അവരുടെ ഡൈവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പക്ഷേ നീല രാജേന്ദ്ര അവരുടെ ചുമതലകളിൽ തുടരുകയായിരുന്നു. മാർച്ച് 10ന് നീല രാജേന്ദ്രയെ ‘ഓഫിസ് ഓഫ് ടീം എക്സലൻസ് ആൻഡ് എംപ്ലോയി സക്സസ്’ മേധാവിയാക്കുമെന്ന് നാസ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ അവരെ ചുമതലകളിൽനിന്ന് പൂർണമായും ഒഴിവാക്കുകയായിരുന്നു.
നാസയെ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീല രാജേന്ദ്രയെ നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയായി നിയമിച്ചത്. നാസയിൽ സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും നിയമിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം. ‘സ്‌പേസ് വർക്ക്‌ഫോഴ്‌സ് 2030’ എന്ന പദ്ധതിയും നീല രാജേന്ദ്രൻ ആവിഷ്കരിച്ചിരുന്നു. എന്നാൽ നികുതിദായകരുടെ പണം പാഴാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വിവേചനത്തിന് കാരണമായെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്.
വെപ്പുപല്ല് ഇനി വേണ്ട, സ്വന്തം കോശങ്ങളിൽ നിന്ന് ലാബിൽ നിർമ്മിച്ച പല്ലുകളുമായി ശാസ്ത്രജ്ഞർ
ആരോഗ്യമുള്ള, ഭംഗിയുള്ള പല്ലുകൾ നമ്മുടെ ആത്മവിശ്വാസം വരെ കൂട്ടും. എന്നാൽ പല കാരണങ്ങൾ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം, പല്ലുകൾ നശിക്കാം, ചിലർക്ക് പല്ലുകൾ കൊഴിയാറുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പല്ല് കൊഴിയൽ. ഇത്തരം സാഹചര്യത്തിൽ പൊതുവേ ഫില്ലിംഗുകളോ ഡെന്റൽ ഇംപ്ലാന്റുകളോ ആണ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ മനുഷ്യൻറെ പല്ലുകൾ ആദ്യമായി ലാബിൽ വളർത്തിയെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ലണ്ടനിലെ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഒരു ലാബിൽ മനുഷ്യന്റെ പല്ലുകൾ വളർത്തി ആരോഗ്യ രംഗത്ത് പുതിയൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. ഇനി ഭാവിയിൽ നഷ്ടപ്പെട്ട പല്ലുകൾ വീണ്ടെടുക്കാൻ ഫില്ലിംഗുകൾക്കോ ഡെന്റൽ ഇംപ്ലാന്റുകൾക്കോ പകരമുള്ള ചികിത്സാരീതിക്കായി ഇവ ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. പല്ലിന്റെ വളർച്ചയ്ക്ക് ആവശ്യമായ പരിസ്ഥിതിയെ അനുകൂലിക്കുന്ന ഒരു വസ്തു സംഘം വികസിപ്പിച്ചെടുത്തു, ഇത് കോശങ്ങൾക്ക് സിഗ്നലുകൾ അയക്കാനും പല്ല് രൂപപ്പെടാനും സഹായകമാകുന്നു. രോഗിയുടെ സ്വന്തം കോശങ്ങളിൽ നിന്ന് നിർമ്മിച്ച ലാബിൽ വളർത്തിയ പല്ല് എങ്ങനെ താടിയെല്ലിൽ സംയോജിച്ച് സ്വാഭാവിക പല്ല് പോലെ സ്വയം നന്നാക്കാമെന്നും പഠനം വിശദീകരിക്കുന്നുണ്ട്.
പൊതുവേ സ്രാവുകൾ, ആനകൾ തുടങ്ങിയ ചില മൃഗങ്ങൾക്ക് പുതിയ പല്ലുകൾ വളർത്താനുള്ള കഴിവുണ്ടെങ്കിലും മനുഷ്യർക്ക് പ്രായപൂർത്തിയായതിനുശേഷം ഒരു സെറ്റ് പല്ലുകൾ മാത്രമേ വളർത്താൻ കഴിയൂ. അതിനാൽ പല്ലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് ദന്തചികിത്സയ്ക്ക് ഒരു നാഴികക്കല്ലാകുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. പല്ലുകൾ വളരാൻ ആവശ്യമായ അന്തരീക്ഷം ശാസ്ത്രജ്ഞർ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ലാബിൽ നിന്ന് ഈ പല്ലുകൾ രോഗിയുടെ വായിൽ എങ്ങനെ വയ്ക്കുമെന്ന് ഇനിയും കണ്ടെത്തണം.
സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് 7 വയസുകാരന് ദാരുണാന്ത്യം; പ്രതിഷേധം ശക്തം
റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം. ദിവ്യാൻഷ് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് കുട്ടികൾ ഒരുമിച്ച് കുഴിയിൽ വീണിരുന്നെങ്കിലും രണ്ട് പേരെ രക്ഷിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്.
കുഴി കുഴിച്ചവർ അത് മൂടിയില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനു ശേഷം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടംഅധികാരികൾ കൃത്യസമയത്ത് നടത്തിയില്ലെന്നും ആരോപണമുണ്ട്. പിന്നീട്, കുട്ടിയുടെ അന്ത്യകർമങ്ങൾ തിടുക്കത്തിൽ നടത്തിയെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്ലം സ്വദേശിയായ കീഴ്ശാന്തിയെ കാണാനില്ല
ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയെ കാണാനില്ല. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. ഇതിൽ നിന്നാണ് 20 പവൻ കാണാതായത്.
കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്. വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങൾ തിരികെ വയ്ക്കുന്ന ചുമതല കാണാതായ കീഴ്ശാന്തിക്ക് ആയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് തിരുവാഭരണം കാണാനില്ലെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ക്ഷേത്ര ഭാരവാഹികൾ ഇയാളെ അന്വേഷിക്കാൻ ആരംഭിച്ചത്. രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്. തിരുവാഭരണത്തിലെ സുപ്രധാന ആഭരണങ്ങളാണ് കാണാതായിട്ടുള്ളത്.
ബുക്ക് ചെയ്തിട്ടും വീൽചെയർ കിട്ടിയില്ല, കാലിന് ഒടിവുള്ള ഭാര്യ വിമാനത്തിന്റെ പടികൾ ഇറങ്ങി; വിമർശനവുമായി വീർദാസ്
ന്യൂഡൽഹി: കാലിന് ഒടിവുള്ള ഭാര്യയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്ത വീൽചെയർ കിട്ടാതിരുന്നതിന് എയർ ഇന്ത്യയെ പരസ്യമായി വിമർശിച്ച് കൊമേഡിയൻ വീർ ദാസ്. എക്സിലൂടെയാണ് വീർ ദാസിന്റെ പ്രതികരണം. മുംബൈയിൽ നിന്ന് AI816 വിമാനത്തിൽ ഡൽഹിയിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. 50,000 രൂപ നൽകി സർവീസ് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും ക്യാബിനിൽ നിന്നോ ഗ്രൗണ്ട് സ്റ്റാഫിൽ നിന്നോ പിന്തുണ ലഭിച്ചില്ലെന്നും ഭാര്യക്ക് വിമാനത്തിന്റെ പടികൾ ഇറങ്ങേണ്ടി വന്നുവെന്നും പോസ്റ്റിൽ പറയുന്നു.
വീർദാസിന്റെ എക്സ് പോസ്റ്റ്:
രണ്ടു പേർക്കും ചേർത്ത് ഒരു ലക്ഷം രൂപ നൽകി പ്രണാം മീറ്റ്-ആൻഡ്-ഗ്രീറ്റ് സേവനങ്ങൾ ബുക്ക് ചെയ്തിരുന്നു. വീർ ദാസും ഭാര്യയും AI816 എന്ന വിമാനത്തിൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്കാണ് യാത്ര ചെയ്തിരുന്നത്. പ്രീമിയം ടിക്കറ്റിന്റെ പണം നൽകിയിട്ടും ഒടിഞ്ഞ മേശകൾ, ഒടിഞ്ഞ ലെഗ് റെസ്റ്റുകൾ, റിക്ലൈൻ പൊസിഷനിൽ സ്റ്റക്ക് ആയിപ്പോയ ഒരു സീറ്റ് എന്നിങ്ങനെയാണ് ഇരുവർക്കും ലഭിച്ചതെന്നും വീർ ദാസ് പറഞ്ഞു. “newly refurbished” എന്ന പ്രയോഗത്തോടെയാണ് വീർ ദാസ് എക്സിൽ പോസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി, കുട്ടിക്ക് ഗുരുതര പരിക്ക്
എറണാകുളം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി. സ്ഥലത്ത് ഫയർഫോഴ്സടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ബസിന്‍റെ അടിയിൽ കുടുങ്ങിയ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെയും പരിക്കേറ്റ മറ്റുള്ളവരെയും ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ബസിനു അടിയിൽ കുടുങ്ങിയ കുട്ടിയെ കോതമംഗലം ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. മറ്റു പത്തോളം പേരെ കോതമംഗലം ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ്
പുലര്‍ച്ചെ രണ്ടിന് വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു, വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയിൽ ആതുരാശ്രമം എസ് സ്റ്റേറ്റിൽ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. വീടിന് സമീപത്തുള്ള കൂറ്റൻ മരം മറിഞ്ഞുവീഴുകയായിരുന്നു.
വീഴ്ചയിൽ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടമ്മ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവര്‍.






































