വർക്കല.ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു ഹോട്ടലുടമ
വക്കം പുത്തൻവിളയിൽ അമ്പാടിയിൽ 42 വയസ്സുള്ള ഷാജിയാണ് കുത്തേറ്റ് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വർക്കല നരിയ്ക്കല്ലുമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ജീവനക്കാരനാണ് കുത്തേറ്റ ഷാജി.
ഹോട്ടൽ ജീവനക്കാരനെ കുത്തിയ ഹോട്ടൽ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം.
കുത്തേറ്റ് ഗുരുതരാവസ്ഥ യിലായ ഷാജിയെ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി
മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
കൊല്ലം: മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസിന്റെ പിടി
യിലായി. പള്ളിത്തോട്ടം വെളിച്ചം നഗര്‍-29ല്‍ തോമസ് മകന്‍ സ്റ്റാലിന്‍ (37)നെയാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്യ്തത്. പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശി നിഷാദ്(48) നെയാണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. 13-ാംതീയതി ഉച്ചക്ക് 2 മണിയോടെ മദ്യപിച്ചെത്തിയ സ്റ്റാലിന്‍ പള്ളിത്തോട്ടത്തെ ഐസ് പ്ലാന്റിന് സമീപം നില്‍ക്കുകയായിരുന്ന നിഷാദുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി സ്ഥലത്ത് നിന്നും പോയ ശേഷം ഒരു വാളുമായി മടങ്ങി വന്ന് നിഷാദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതിയുടെ ആക്രമണത്തില്‍ നിഷാദിന്റെ തലയിലും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റു. തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഷഫീഖിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സ്വാതി, രാജീവന്‍, എ.എസ്.ഐമാരായ റജീന, സരിത, എസ്.സി.പി.ഒ മാരായ സാജന്‍ ജോസ്, മനോജ്,
ശ്രീജിത്ത്, സി.പി.ഒ മാരായ വൈശാഖ്, സുജീഷ്, സാജന്‍ ജേക്കബ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട , 9 മലയാളികളും വിദേശ പൗരനും അറസ്റ്റിലായി
ബംഗളൂരു. വൻ മയക്കുമരുന്ന് വേട്ട . മൂന്ന് വ്യത്യസ്ഥ കേസുകളിലായി 9 മലയാളികളും വിദേശ പൗരനും അറസ്റ്റിലായി . അറസ്റ്റിലായ ഒരു മലയാളിയിൽ നിന്ന് 3.5 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും 2.6 കോടി രൂപയുംപിടിച്ചെടുത്തു . അന്താരാഷ്ട്ര വിപണിയിൽ 4.5 കോടി രൂപ വിലമതിക്കുന്നതാണ് ഇയാളിൽ നിന്ന് പിടികൂടിയത് .മറ്റൊരു കേസിൽ 8 അംഗ സംഘ മലയാളികളിൽ നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 110 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു . വിദേശ പൗരനിൽ നിന്ന് ഒരു കിലോ എംഡിഎംഎ ക്രിസ്റ്റലും ആന്റി നാര്കോട്ടിക്സ് വിങ് പിടികൂടിയതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ് അറിയിച്ചു .
Rep image
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊല്ലം മുണ്ടക്കൽ ഉദയ മാർത്താണ്ഡം ചേരിയിൽ ശശിധരൻ മകൻ അഭിലാഷ് (38) നെ ആണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്ന് പിടികൂടിയത് പ്രതിയിൽ നിന്നും 1.05 kg കഞ്ചാവ് കണ്ടെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പ്രതി അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,
ദുഃഖവെള്ളി: നീണ്ടകര ഹാര്‍ബറില്‍ ഗതാഗതനിയന്ത്രണം
ദുഃഖവെള്ളി ദിനത്തില്‍ കുരിശിന്റെ വഴി ഘോഷയാത്ര ആരംഭിക്കുന്ന സമയത്ത് നീണ്ടകര ഹാര്‍ബറില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ജോയിന്റ് ജങ്ഷനിലാണ് വാഹനങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രിക്കുക. നീണ്ടകര പാലത്തിന്റെ തുടക്കഭാഗത്തുനിന്ന് തിരിഞ്ഞ് ഹാര്‍ബറിന്റെ എന്‍ട്രി ഗേറ്റ് വഴി ഹാര്‍ബറിലേക്കും പുറത്തേക്കും പോകാം. ഘോഷയാത്രയുടെ മുന്‍നിര ഹാര്‍ബറിന്റെ മുന്‍വശത്തെത്തുമ്പോള്‍ ഗേറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനാല്‍ ജോയിന്റ് ജങ്ഷന്‍ വഴി ഹാര്‍ബറിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള മിനിഗേറ്റിലൂടെ ഹാര്‍ബറില്‍ പ്രവേശിക്കാം. വലിയ വാഹനങ്ങള്‍ക്ക് പടിഞ്ഞാറെ ഗേറ്റ് വഴി പോകാന്‍ തടസ്സം നേരിട്ടാല്‍ താല്‍ക്കാലിക പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി
കാര്യവട്ടം: കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ. താജുദ്ധീൻ എ.എസിൻറെ മേൽനോട്ടത്തിൽ “കേരളത്തിലെ ബിരുദതല അറബി വ്യാകരണ ബോധനശാസ്ത്രത്തിന്റെ ലളിതവത്കരണം: ഒരു സൈദ്ധാന്തിക വിശകലനം” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദ് അലി വാഫി. മലപ്പുറം-അങ്ങാടിപ്പുറം,തട്ടാരക്കാട്ടിൽ പരേതരായ മുഹമ്മദ് മുസ്ലിയാരുടെയും കദീജ ടി.കെയുടെയും മകനാണ്. ഭാര്യ പി. ഖൈറുന്നീസ
‘നികുതിദായകരുടെ പണം പാഴാക്കി, വിവേചനത്തിന് കാരണമായി’; ഇന്ത്യൻ വംശജ നീല രാജേന്ദ്രയെ പുറത്താക്കി ട്രംപ്
വാഷിങ്ടൻ: നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ. ഇത്തരം സംരംഭങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞാഴ്ച നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നീല രാജേന്ദ്രയെ പ്രവർത്തനം അവസാനിപ്പിച്ചെന്ന് അവരുടെ ജീവനക്കാരെ അറിയിച്ചിരുന്നു. മാർച്ചിൽ ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് നാസ അവരുടെ ഡൈവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പക്ഷേ നീല രാജേന്ദ്ര അവരുടെ ചുമതലകളിൽ തുടരുകയായിരുന്നു. മാർച്ച് 10ന് നീല രാജേന്ദ്രയെ ‘ഓഫിസ് ഓഫ് ടീം എക്സലൻസ് ആൻഡ് എംപ്ലോയി സക്സസ്’ മേധാവിയാക്കുമെന്ന് നാസ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ അവരെ ചുമതലകളിൽനിന്ന് പൂർണമായും ഒഴിവാക്കുകയായിരുന്നു.
നാസയെ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീല രാജേന്ദ്രയെ നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയായി നിയമിച്ചത്. നാസയിൽ സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും നിയമിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം. ‘സ്‌പേസ് വർക്ക്‌ഫോഴ്‌സ് 2030’ എന്ന പദ്ധതിയും നീല രാജേന്ദ്രൻ ആവിഷ്കരിച്ചിരുന്നു. എന്നാൽ നികുതിദായകരുടെ പണം പാഴാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വിവേചനത്തിന് കാരണമായെന്നാണ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്.
വെപ്പുപല്ല് ഇനി വേണ്ട, സ്വന്തം കോശങ്ങളിൽ നിന്ന് ലാബിൽ നിർമ്മിച്ച പല്ലുകളുമായി ശാസ്ത്രജ്ഞർ
ആരോഗ്യമുള്ള, ഭംഗിയുള്ള പല്ലുകൾ നമ്മുടെ ആത്മവിശ്വാസം വരെ കൂട്ടും. എന്നാൽ പല കാരണങ്ങൾ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം, പല്ലുകൾ നശിക്കാം, ചിലർക്ക് പല്ലുകൾ കൊഴിയാറുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പല്ല് കൊഴിയൽ. ഇത്തരം സാഹചര്യത്തിൽ പൊതുവേ ഫില്ലിംഗുകളോ ഡെന്റൽ ഇംപ്ലാന്റുകളോ ആണ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ മനുഷ്യൻറെ പല്ലുകൾ ആദ്യമായി ലാബിൽ വളർത്തിയെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ലണ്ടനിലെ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഒരു ലാബിൽ മനുഷ്യന്റെ പല്ലുകൾ വളർത്തി ആരോഗ്യ രംഗത്ത് പുതിയൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. ഇനി ഭാവിയിൽ നഷ്ടപ്പെട്ട പല്ലുകൾ വീണ്ടെടുക്കാൻ ഫില്ലിംഗുകൾക്കോ ഡെന്റൽ ഇംപ്ലാന്റുകൾക്കോ പകരമുള്ള ചികിത്സാരീതിക്കായി ഇവ ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. പല്ലിന്റെ വളർച്ചയ്ക്ക് ആവശ്യമായ പരിസ്ഥിതിയെ അനുകൂലിക്കുന്ന ഒരു വസ്തു സംഘം വികസിപ്പിച്ചെടുത്തു, ഇത് കോശങ്ങൾക്ക് സിഗ്നലുകൾ അയക്കാനും പല്ല് രൂപപ്പെടാനും സഹായകമാകുന്നു. രോഗിയുടെ സ്വന്തം കോശങ്ങളിൽ നിന്ന് നിർമ്മിച്ച ലാബിൽ വളർത്തിയ പല്ല് എങ്ങനെ താടിയെല്ലിൽ സംയോജിച്ച് സ്വാഭാവിക പല്ല് പോലെ സ്വയം നന്നാക്കാമെന്നും പഠനം വിശദീകരിക്കുന്നുണ്ട്.
പൊതുവേ സ്രാവുകൾ, ആനകൾ തുടങ്ങിയ ചില മൃഗങ്ങൾക്ക് പുതിയ പല്ലുകൾ വളർത്താനുള്ള കഴിവുണ്ടെങ്കിലും മനുഷ്യർക്ക് പ്രായപൂർത്തിയായതിനുശേഷം ഒരു സെറ്റ് പല്ലുകൾ മാത്രമേ വളർത്താൻ കഴിയൂ. അതിനാൽ പല്ലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് ദന്തചികിത്സയ്ക്ക് ഒരു നാഴികക്കല്ലാകുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. പല്ലുകൾ വളരാൻ ആവശ്യമായ അന്തരീക്ഷം ശാസ്ത്രജ്ഞർ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ലാബിൽ നിന്ന് ഈ പല്ലുകൾ രോഗിയുടെ വായിൽ എങ്ങനെ വയ്ക്കുമെന്ന് ഇനിയും കണ്ടെത്തണം.
സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് 7 വയസുകാരന് ദാരുണാന്ത്യം; പ്രതിഷേധം ശക്തം
റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം. ദിവ്യാൻഷ് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് കുട്ടികൾ ഒരുമിച്ച് കുഴിയിൽ വീണിരുന്നെങ്കിലും രണ്ട് പേരെ രക്ഷിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്.
കുഴി കുഴിച്ചവർ അത് മൂടിയില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനു ശേഷം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടംഅധികാരികൾ കൃത്യസമയത്ത് നടത്തിയില്ലെന്നും ആരോപണമുണ്ട്. പിന്നീട്, കുട്ടിയുടെ അന്ത്യകർമങ്ങൾ തിടുക്കത്തിൽ നടത്തിയെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്ലം സ്വദേശിയായ കീഴ്ശാന്തിയെ കാണാനില്ല
ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയെ കാണാനില്ല. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. ഇതിൽ നിന്നാണ് 20 പവൻ കാണാതായത്.
കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്. വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങൾ തിരികെ വയ്ക്കുന്ന ചുമതല കാണാതായ കീഴ്ശാന്തിക്ക് ആയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് തിരുവാഭരണം കാണാനില്ലെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ക്ഷേത്ര ഭാരവാഹികൾ ഇയാളെ അന്വേഷിക്കാൻ ആരംഭിച്ചത്. രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്. തിരുവാഭരണത്തിലെ സുപ്രധാന ആഭരണങ്ങളാണ് കാണാതായിട്ടുള്ളത്.







































