കൊല്ലം. പൂരത്തിൻ്റെ കുടമാറ്റത്തിലാണ് ആർ എസ് എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തി
നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം കുടമാറ്റത്തിൽ ഉയർന്നത്.
പുതിയകാവ് ക്ഷേത്രം സംഘടിപ്പിച്ച കുടമാറ്റത്തിലാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത്.
സച്ചിൻടെന്‍ഡുല്‍ക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും എല്ലാം കുടമാറ്റത്തിൻ്റെ ഭാഗമായി.
കുടമാറ്റത്തിൽ രാഷ്ട്രീയ മാറ്റം,കുടമാറ്റത്തിൽ ആർ എസ് എസ് നേതാവിൻ്റെ ചിത്രവും
ഇന്ന് ഹർത്താൽ
തൃശൂർ . ആന ആക്രമണം ജനകീയപ്രതിഷേധ ഹർത്താൽ ഇന്ന്. അതിരപ്പള്ളി വാഴച്ചാൽ ഇക്കോ ടൂറിസം സെൻറർ അടച്ചിടും
അതിരപ്പിള്ളി പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ടൂറിസം കേന്ദ്രം അടച്ചിടുന്നത്
2ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ 3 പേർ മരിച്ചതിൽ പ്രതിഷേധിച്ച് ആണ് ഇന്ന് അതിരപ്പിള്ളിയിൽ ഹർത്താൽ
വാഹനാപകടത്തിൽ യുവാവ് മരിച്ചു
പന്തളം. പൊളിട്ടെക്നിക്കിന് സമീപം
ബൈക്ക് കൾ തമ്മിൽ ഇടിച്ച് തെറിച്ച് വീണ യുവാവ് മരിച്ചു
റോഡരികിലെ ഭിത്തിയിൽ തലയിടിച്ച് തലച്ചോറുൾപ്പടെ തെറിചു പോയിരുന്നു
വാലയ്യത്ത്
സുരേഷിൻ്റെ മകൻ സൂരജാണ് മരിച്ചത്
മൃതദേഹം
പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
ആനന്ദാതിരേകം പകർന്ന ആഘോഷക്കാഴ്ചയായി കൊല്ലം പൂരം
കൊല്ലം.ആനയും ആരവവും ആനന്ദാതിരേകം പകർന്ന ആഘോഷക്കാഴ്ച കാത്തിരുന്ന പൂരപ്രേമികളുടെയും ജനങ്ങളുടെയും മനം നിറച്ച് കൊല്ലം പൂരം പെയ്തിറങ്ങി. തെക്കൻ ജില്ലക്കാർക്ക് പൂരത്തിന്റെ ആവേശം പകർന്ന് കൊല്ലം പൂരം
ആശ്രാമം മൈതാനത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് താമരക്കുളം മഹാഗണപതിയും പുതിയകാവ് ദേവിയും മുഖാമുഖം അണിനിരന്ന കുടമാറ്റം വൈകീട്ട് ഏഴരയോടെയാണ് ആരംഭിച്ചത്. 11 ആനകള്‍ വീതം അണിനിരന്ന കുടമാറ്റം രണ്ട് മണിക്കൂര്‍ നീണ്ടു.
ദേവസ്വം മന്ത്രി വി എൻ വാസവൻ കുടമാറ്റം ഉദ്ഘാഘാടനം ചെയ്‌തു. മുത്തുക്കുടകളും വർണക്കുടകളും മാറിമാറി ഉയർന്നു. ഇരുവിഭാഗങ്ങളും മേളത്തിനൊത്ത് വ്യത്യസ്‌തവർണങ്ങളിലുള്ള കുടകളുയർത്തി കാണികളെ ആവേശം കൊള്ളിച്ചു. സപ്തവർണ ലയവിന്യാസത്തിന്റെ കുടമാറ്റം. ആനപ്പുറത്ത് കലാരൂപങ്ങൾ.
ആനയും ആരവവും നിറഞ്ഞ ആഘോഷക്കാഴ്ച കാത്തിരുന്ന പൂരപ്രേമികളുടെയും ജനങ്ങളുടെയും മനം നിറച്ച് കൊല്ലം പൂരം പെയ്തിറങ്ങി.
കൊട്ടിക്കയറുന്ന പാണ്ടിമേളം.
കാഴ്ചയിൽ അലിഞ്ഞ് ജനക്കൂട്ടം സ്വയം മറന്നു നിൽക്കുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മുകളിൽ വെഞ്ചാമരവും ആലവട്ടവും വീശുന്ന കാഴ്‌ച കാണികൾക്ക് ഹരമായി.
ക്ഷേത്ര സന്നിധിയിലും ആശ്രാമം മൈതാനത്തും നടന്ന കുടമാറ്റം തിങ്ങിനിറഞ്ഞ ആയിരങ്ങളെ പൂരലഹരിയിലാക്കി. ഒന്നര മണിക്കൂറോളം നീണ്ട കുടമാറ്റം കൊടിയിറക്കി ഉപചാരം ചൊല്ലി പിരിഞ്ഞു
മക്കളെ തീകൊളുത്തിയ ശേഷം അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരും മരണത്തിന് കീഴടങ്ങി
കരുനാഗപ്പള്ളി: മക്കളെ തീകൊളുത്തിയ ശേഷം അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരും മരണത്തിന് കീഴടങ്ങി. ആദിനാട് സൗത്ത് പുത്തന്‍ കണ്ടത്തില്‍ ഗിരീഷിന്റെ ഭാര്യ താര (35) മക്കളായ ആത്മിക (6), അനാമിക (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 3 മണിയോടു കൂടിയാണ് സംഭവം. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടില്‍വെച്ചാണ് ആത്മഹത്യാശ്രമം നടന്നത്. കുടുംബ വഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.
ഖത്തറിൽ വാഹനാപകടം,കോട്ടയം വൈക്കം സ്വദേശി മരിച്ചു
ദോഹ :കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. 48 വയസായിരുന്നു . ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്ന ശ്രീദേവി ജോയുടെ (മലയാള മനോരമ-കോട്ടയം) ഭർത്താവാണ്. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി തിരിച്ചു വരും വഴി പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ റോഡിൽ വെച്ച് ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. ഇൻഡസ്ട്രിയൽ ഏരിയ ഹമദ് മെഡിക്കൽകോർപറേഷൻ (ഹസം മിബൈരിക് ജനറൽ) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലെത്തിക്കും.
ചീക്കൽകടവ് നടുവിലെ മാർവള്ളിൽ ജോർജുകുട്ടി നിര്യാതനായി
കരിന്തോട്ടുവ. ചീക്കൽകടവ് നടുവിലെ മാർവള്ളിൽ ജോർജുകുട്ടി നിര്യാതനായി. കരിന്തോട്ടുവ സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവക ട്രസ്റ്റിയും കമ്മിറ്റി അംഗവുമായിരുന്നു.
കൊടു വിള നടുവിനവിളയിൽ പൊന്നമ്മ ജോർജ് ഭാര്യയാണ്.
മക്കൾ
ജിതിൻ ജോർജ്,ജൂബിൻ ജോർജ്,ജൂലി ജോർജ്
മരുമക്കൾ
സ്നേഹ ജിതിൻ, അനീഷ് ആൻറണി
ആറ്റില്‍ ചാടിയ വീട്ടമ്മയും പെണ്‍മക്കളും മരിച്ചു
കോട്ടയം നീറിക്കാട് ആറ്റിൽ ചാടിയ വീട്ടമ്മയും പെൺമക്കളും മരിച്ചു. മുത്തോലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോൾ തോമസും മക്കളായ 5 വയസ്സുകാരി നേഹ 2 വയസ്സുകാരി പൊന്നു എന്നീ കുട്ടികളുമാണ് മരിച്ചത് / കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത് .മീനച്ചിലാറ്റിൽ നീറിക്കാട് ഭാഗത്ത് മീൻ പിടിക്കുകയായിരുന്ന നാട്ടുകാരാണ് രണ്ട് കുട്ടികൾ ഒഴുകി വരുന്നത് കണ്ടത്. ഇവർ കുട്ടികളെ ഉടൻ കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ കുട്ടികളുടെ അമ്മയെയും ആറ്റിൽ നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ കണ്ണമ്പുര കടവിന് സമീപത്ത് നിന്നും ജിസ്മോളുടേതെന്ന് കരുതുന്ന സ്കൂട്ടറും കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിസ്മോളുടെയും മക്കളുടെയും ജീവൻ രക്ഷിക്കാനായില്ല.
നീറിക്കാട് സ്വദേശി ജിമ്മി ജോസഫാണ് ജിസ്മോളുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് സൂചന. എന്നാൽ കുടുംബ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത് സംഭവത്തിൽ അയർക്കുന്ന o പോലീസ് കേസെടുത്തു.
മുത്തോലി സ്വദേശിയായ ജിസ്മോൾ കഴിഞ്ഞതവണ പതിമൂന്നാം വാർഡിലെ പഞ്ചായത്ത് മെമ്പർ ആയിരുന്നു ഒരുവർഷം പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട് ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്നസ് ജിസ്മോൾ നിലവിൽ പാല കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് ‘
ഏറ്റുമാനൂരിൽ വീട്ടമ്മയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നരമാസം പിന്നിടുമ്പോഴാണ് മറ്റൊരു വീട്ടമ്മ പെൺമക്കൾക്കൊപ്പം ആത്മഹത്യ ചെയ്തിരിക്കുന്നത്
കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം അമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം കരുനാഗപ്പള്ളി ആദിനാട് മക്കളെ തീകൊളുത്തിയ ശേഷം അമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ആദിനാട് സൗത്ത് പുത്തൻ കണ്ടത്തിൽ താര ( 35 ) യാണ് മക്കൾക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്
ഗുരുതരമായി പൊള്ളലേറ്റ താര, മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് വിദേശത്താണ്.
കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
എറണാകുളം നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തില്‍ 15-ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ സമീപത്തുനിന്നും 10 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്റെ അടിയില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്.








































