Home Blog Page 1223

‘തല ആകാശത്ത് കാണേണ്ടി വരും’ ;    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കി.

രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണിപ്പെടുത്തി.

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്‌എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലായിരുന്നു വീണ്ടും ഭീഷണി ഉണ്ടായത്. നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎല്‍എയുടേതെന്നും ഭിന്നശേഷി വിദ്യാര്‍ത്ഥികളെ അപമാനിക്കുകയാണ് എംഎല്‍എയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

മാര്‍ച്ചിനിടെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഭീഷണി തുടര്‍ന്നു. നേരത്തെയും വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാല്‍ എംഎല്‍എയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നല്‍കിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

പുത്തനമ്പലത്ത് വാനിലെത്തിയ രണ്ടംഗ സംഘം സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി

കുന്നത്തൂർ:പുത്തനമ്പലത്ത് ഒമ്നി വാനിലെത്തിയ രണ്ടംഗ സംഘം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.കുന്നത്തൂർ പുത്തനമ്പലം ജംഗ്ഷനിൽ നിന്നും മുടി വെട്ടിയ ശേഷം വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിവരികയായിരുന്ന 12 കാരനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയത്.വാഴവിള ജംഗ്ഷനിൽ വച്ച് എതിർദിശയിൽ നിന്നും വരികയായിരുന്ന കുട്ടിയെ ഇടിച്ചിടാൻ ശ്രമം നടത്തി.തുടർന്ന് ഡോർ തുറന്ന് അകത്ത് കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറിയോടി.കുട്ടിയുടെ നിലവിളി കേട്ടെത്തിയ പരിസരവാസി വിവരം അന്വഷിക്കുമ്പോൾ പുത്തനമ്പലം വരെ പോയി മടങ്ങിയെത്തിയ വാൻ വീണ്ടും ഇടിച്ച് തെറിപ്പിക്കാൻ ശ്രമം നടത്തി.കഷ്ടിച്ചാണ് കുട്ടിയും പരിസരവാസിയും രക്ഷപ്പെട്ടത്.മുൻപും പലതവണ തനിക്കു നേരെ ഇത്തരത്തിൽ ഇതേ വാഹനത്തിൽ തട്ടിക്കൊണ്ട് പോകൽ ശ്രമം നടന്നിട്ടുള്ളതായും അന്യ സംസ്ഥാനക്കാരെ പോലെ തോന്നിക്കുന്നവരാണ് പിന്നിലെന്നും കുട്ടി പറയുന്നു.വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.വത്സലകുമാരി  ശാസ്താംകോട്ട പോലീസിൽ ഉടൻ തന്നെ വിവരം അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്.അതിനിടെ വാഹനത്തിൻ്റെ സി.സി.ടി. വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല.

സ്വർണ്ണവില സർവ്വകാല റിക്കാഡിലേക്ക്

കൊച്ചി:   സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8815 രൂപ.

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില രണ്ട് ദിവസനുള്ളില്‍ താഴന്നെങ്കിലും വിണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുകയാണ്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലുമെത്തിയിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡും പിന്നിട്ട് വില കുതിക്കുകയാണ്.

ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ട്രെയിനിൽ ഇനി എടിഎം സേവനവും

മുംബൈ: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. സെന്‍ട്രല്‍ റെയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറഞ്ഞു.

മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും അയല്‍ ജില്ലയായ നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്പ്രസ്.

വീട്ടമ്മയെ അയൽവാസി ചുറ്റികയ്ക്ക്  തലക്കടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ അരൂക്കുറ്റിയിൽ വീട്ടമ്മയെ അയൽവാസി ചുറ്റികക്ക്  തലക്കടിച്ചു കൊലപ്പെടുത്തി.

പുളിന്താഴ നികർത്തിൽ ശരവണന്റെ ഭാര്യ വനജയാണ്(50) മരിച്ചത്  

ഇന്നലെ രാത്രിയായിരുന്നു സംഭവം

ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ വനജ മരിച്ചു

അയൽവാസിയായ വിജീഷ് ഒളിവിൽ 

ആക്രമിച്ചത് ഇയാൾ ആണെന്ന് സംശയം

പൂച്ചാക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു

വാർത്താനോട്ടം

2025 ഏപ്രിൽ 16 ബുധൻ

BREAKING NEWS


?കാട്ടാന ആക്രമണം: ആതിരപ്പളളി പഞ്ചായത്തിൽ   ജനകീയ ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുന്നു. വൈകിട്ട് 6 വരെയാണ് ഹർത്താൽ



?മദ്യപാനത്തിനിടെ തർക്കം. തൃശൂർ വാടനപ്പളളിയിൽ അടൂർ സ്വദേശി അനിൽകുമാറിനെ (40) തളളിയിട്ട് കൊന്ന  സുഹൃത്ത് കോട്ടയം സ്വദേശി ഷാജു ചാക്കോ പിടിയിൽ.

? എരുമേലി കണമല അട്ടിവളവിൽ കർണ്ണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു തീർത്ഥാടകൻ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു.

?തട്ടിപ്പ് കേസിൽ ശിവസേന ഷിൻഡേവിഭാഗം എറണാകുളം ജില്ലാ പ്രസിഡൻ്റ് സുധീർ ഗോപിയെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.

?എം ആർ അജിത് കുമാറിനെ .കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് മുഖ്യമന്ത്രി

?മാസപ്പടി കേസിൽ എസ് എഫ് ഐ ഒ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിഭാഗം എറണാകുളം കോടതിയിൽ ഹർജി നൽകി




?എറണാകുളം വാഴക്കാലയിൽ വാഹനാപകടത്തിൽ നെട്ടൂർ സ്വദേശി മഹേശ്വരി മരിച്ചു.ഇവരുടെ ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ


?വഖഫ് നിയമ ഭേദഗതിക്കെതിക്കെതിരെ കോഴിക്കോട്ട് ഇന്ന് മുസ്ലിം ലീഗിൻ്റെ പ്രതിഷേധറാലി

?  കേരളീയം ?

? തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒ യുമായ കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണാവശ്യം.


?  മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യു അവകാശം എന്നു തിരിച്ചു കിട്ടുമെന്നതില്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു കൃത്യമായി ഉത്തരം പറയാത്തതില്‍ നിരാശ പ്രകടിപ്പിച്ച് മുനമ്പം സമര സമിതി. പ്രശ്നം പരിഹരിക്കുമെന്ന് മുനമ്പത്ത് എത്തി ഉറപ്പു നല്‍കിയ കിരണ്‍ റിജിജു പക്ഷേ ജനങ്ങള്‍ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് സൂചിപ്പിച്ചാണ് മടങ്ങിയത്.

? മുനമ്പം സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയില്‍നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍, അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യര്‍. 



?  വഖഫ് നിയമവും മുനമ്പവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമ്മതിച്ചതോടെ മുനമ്പം ഭൂമി വിഷയത്തില്‍ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുനമ്പം സമരസമിതിയെ അടക്കം ബി.ജെ.പി വഞ്ചിച്ചെന്നും, പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

?  വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന യുഡിഎഫ് നിലപാട് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ശരിവച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.


? മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പം ജനതയുടെ റവന്യൂ അവകാശം തിരികെ നല്‍കമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും മുനമ്പത്ത് വരുമെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.



? കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി മുന്‍ രാജ്യസഭാ എംപി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദന പോസ്റ്റുമായി ദിവ്യ എസ് അയ്യര്‍ ഐ എ എസ്. കര്‍ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെ.കെ.ആറിന്റെ കവചമെന്നാണ് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള രാഗേഷിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

?  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ വിമര്‍ശിച്ചു.  മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജില്‍ മോഹനന്‍ കുറ്റപ്പെടുത്തി.

?  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ സംഭവത്തില്‍ കയ്പ്പേറിയ പ്രതികരണം നേരിട്ടത് ചില മനുഷ്യരുടെ നന്മകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞതിനാണെന്ന് ദിവ്യ എസ് അയ്യര്‍. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചുപോകുന്നുവെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

?  തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നല്‍കിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം.

?  മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് പോകാനാണ് നീക്കം.




? പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയില്‍ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം  തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനഥിന്റേതാണ്  നടപടി. അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.



?  കൊവിഡ് ബാധിച്ച് ചികിത്സ തേടിയപ്പോള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ക്ലെയിം നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. എറണാകുളം ആലുവ സ്വദേശി ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് കേസ് തീര്‍പ്പാക്കിയത്.



?  തൃശൂര്‍ തിരൂര്‍ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോര്‍ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രതിഷേധത്തിനിടെ തളര്‍ന്നുവീണ സരസ്വതിയെ ആശുപത്രിയിലേക്ക് മാറ്റി.





?  കൊല്ലം കരുനാഗപ്പള്ളിയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിന്നാലെ 2 പെണ്‍കുഞ്ഞുങ്ങളും മരിച്ചു. കുലശേഖരപുരം കൊച്ചുമാമൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ആദിനാട് സൗത്ത് പുത്തന്‍വീട്ടില്‍ ഗിരീഷ് ആനന്ദന്റെ ഭാര്യ താരാ ജി. കൃഷ്ണന്‍ (35), മക്കളായ അനാമിക (7), ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്.



?  ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ അമ്മയും മക്കളും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മക്കള്‍ നേഹ(5), നോറ (1 വയസ് ) എന്നീ മക്കളും ഇവരുടെ അമ്മയായ അഡ്വ ജിസ്മോളുമാണ മരിച്ചത്. കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചിരുന്നു.



?  ചോറ്റാനിക്കരയില്‍ 4 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്റെ ശിക്ഷ കുറച്ച കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ റാണി, ഇവരുടെ കാമുകന്‍ രഞ്ജിത്ത് എന്നിവര്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

??  ദേശീയം  ??


?  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ്ക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമര്‍പ്പിച്ച് ഇഡി. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും .

?  ബെംഗളൂരുവില്‍ വന്‍ലഹരിവേട്ട. 3 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. രണ്ട് കേസുകളിലായി 9 മലയാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൈജീരിയന്‍ സ്വദേശിയായ ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്. 


?  ബെംഗളുരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. നഗരത്തിലെ ഒരു പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഹിന്ദു യുവാവിനും മുസ്ലിം യുവതിക്കും നേരെയാണ് ഒരു സംഘമാളുകള്‍ ആക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.



?  അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം. മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന പരാമര്‍ശം നടത്തിയ ജഡ്ജിയെ സുപ്രീം കോടതി നേരത്തെ ശാസിച്ചിരുന്നു.

?  വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചന. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ പ്രതിഷേധങ്ങളില്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയെന്ന് കണ്ടെത്തല്‍.

?  മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. കേസില്‍ അന്വേഷണം തുടരാന്‍ ലോകായുക്തയോട് കോടതി നിര്‍ദ്ദേശം നല്‍കി. സിദ്ധരാമയ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ‘ബി’ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ട് അല്ലല്ലോ എന്നാണ് കോടതി ചോദിച്ചത്.



? തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ എല്‍നിനോ പ്രതിഭാസം ഇല്ലാത്തതിനാല്‍ മികച്ച മണ്‍സൂണിന് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ പ്രവചനം.

?  അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുന്നറിയിപ്പ്. രാം മന്ദിര്‍ ട്രസ്റ്റിന് ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കണം എന്നുമാണ് സന്ദേശം. തമിഴ്‌നാട്ടില്‍ നിന്നാണ് ഇ-മെയില്‍ വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

?? അന്തർദേശീയം ??


?  വൈറ്റ് ഹൗസ് ഉത്തരവിട്ട പുതിയ നയംമാറ്റങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ച ഹാവാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹാവാര്‍ഡിന് നികുതിയിളവ് പദവി നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

?  യൂറോപ്പിലും ആഫ്രിക്കയിലുമടക്കമുള്ള വിവിധ രാജ്യങ്ങളിലെ 30 യു.എസ് എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി ട്രംപ് ഭരണകൂടം. നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചുപൂട്ടിയും ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചും ഫണ്ട് വെട്ടിക്കുറച്ചും അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബജറ്റ് പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികള്‍.

? കായികം ?

?  ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് 16 റണ്‍സിന്റെ ആവേശ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് 15.3 ഓവറില്‍ 111 റണ്‍സ് നേടി എല്ലാവരും പുറത്തായി.

മമ്മൂട്ടിയുടെ പുതിയ ലുക്കിന് പ്രേക്ഷകരുടെ കയ്യടി

മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്ക തിയറ്ററില്‍ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഒരു വെളുത്ത ഡ്രെസ്സിൽ സ്വഗോടെ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വലിയ കയ്യടികളാണ് ഈ ലുക്കിന് ലഭിക്കുന്നത്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ പുതിയ ലോക്കിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുള്ളത്.

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

ബസിൽ 33 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകട മേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.

IAS തലപ്പത്ത്‌ വീണ്ടും അഴിച്ചു പണി

തിരുവനന്തപുരം.ശർമിള മേരി ജോസഫ് വനിത-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും

മുൻപ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു

ധനവകുപ്പിൽ സെക്രട്ടറി ആയിരുന്ന കേശവേന്ദ്ര കുമാർ പുതിയ തദ്ദേശ വകുപ്പ് സെക്രട്ടറി

എസ്.ഹരികിഷോറിനു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറുടെ അധിക ചുമതല

നോർക്കയുടെ അധിക ചുമതലയും ഹരികിഷോറിന്
ശ്രീറാം വെങ്കിട്ടരാമൻ KFC എം.ഡി ചുമതലയിൽ തുടരും

ഹരിത വി കുമാർ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ആകും

ചിത്ര.എസിനു ധനവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി നിയമനം

പുതുതായി IAS ലഭിച്ച സബിൻ സമീദിനെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ആയും നിയമിച്ചു

യുവാവിനെ സഹപ്രവർത്തകൻ കെട്ടിടത്തിൽ നിന്നും തള്ളി വീഴ്ത്തി കൊലപ്പെടുത്തി

തൃശൂർ. വാടാനപ്പള്ളിയിൽ യുവാവിനെ സഹപ്രവർത്തകൻ കെട്ടിടത്തിൽ നിന്നും തള്ളി വീഴ്ത്തി കൊലപ്പെടുത്തി

പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്
തൃത്തല്ലൂർ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്
സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ (39) പിടിയിൽ


മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കെട്ടിടത്തിന് മുകളിൽ നിന്നും തള്ളി താഴെ ഇടുകയായിരുന്നു