കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം മെയ് 2 ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖ അധികൃതര്‍ക്ക് ലഭിച്ചു. രാജ്യത്തിന്റെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ തുറമുഖമായാണ് വിഴിഞ്ഞം കമ്മിഷനിംഗ് ചെയ്യുന്നത്.
പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വികസിപ്പിച്ച തുറമുഖം ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. 2024 ജൂലൈയില്‍ ആരംഭിച്ച ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ച്ച് വരെ ഒരു ലക്ഷത്തില്‍പരം കണ്ടെയ്‌നറുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു. 2028 ല്‍ തുറമുഖം പൂര്‍ണ്ണസജ്ജമാക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
തുറമുഖത്തിന്റെ തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നത് കടല്‍ നികത്തിയായിരിക്കും. കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് 2000 മീറ്ററാക്കും. 30 ലക്ഷം കണ്ടെയ്‌നര്‍ വരെ വാര്‍ഷിക ശേഷിയുള്ള കണ്ടെയ്നര്‍ യാര്‍ഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ 77.17 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്ജിംഗിലൂടെ കടല്‍ നികത്തി കണ്ടെത്തുക. ആദ്യഘട്ടത്തില്‍ 63 ഹെക്ടര്‍ ഭൂമിക്കായി കടല്‍ നികത്തിയിരുന്നു.
കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖം നടത്തിപ്പ് സംബന്ധിച്ച കരാര്‍ 2015 ല്‍ അദാനിയുമായി ഒപ്പുവെച്ചിരുന്നു. 40 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കരാര്‍. പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്നതും 18 മീറ്റര്‍ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റ് ഉള്ളതുമായ തുറമുഖമാണ് വിഴിഞ്ഞം. രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് മെന്റ് ഹബ്ബായ വിഴിഞ്ഞം കൊളംബോ, സലാല, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വന്‍കിട തുറമുഖങ്ങളോട് മത്സരിക്കുന്നതാണ്. റോഡ്, റെയില്‍ കണക്റ്റിവിറ്റി പ്രാവര്‍ത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുന്‍പില്‍ വലിയ വികസന സാധ്യതകള്‍ തുറന്നിടും.
വിഴിഞ്ഞം പദ്ധതി മെയ് 2ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
ലഹരി ഉപയോഗിച്ച് കണ്ണ് തടിച്ചു, ഷൂട്ടിങ്ങ് മുടങ്ങി, ലൈംഗിക ചുവയോടെ സംസാരിച്ചു; വിന്‍സിയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയിലെ വിശദാംശങ്ങള്‍ പുറത്ത്.
ലഹരി ഉപയോഗിച്ച് ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും ഇതേത്തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങിയെന്നും വിന്‍സി പരാതിയില്‍ പറയുന്നു. സിനിമാ സെറ്റില്‍ വെച്ച് നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മോശം അനുഭവം നേരിട്ടത്. വീടിന് അടുത്തുതന്നെയായിരുന്നു ഷൂട്ടിങ്ങ് എന്നതിനാല്‍, ദിവസവും വന്നു പോകുകയായിരുന്നു. സെറ്റില്‍ വെച്ച് വസ്ത്രം മാറാന്‍ പോകുമ്ബോള്‍ താന്‍ ശരിയാക്കി തരാമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്.
തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഷൈന്‍ ടോം ചാക്കോയില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ മൂലം സിനിമ മുടങ്ങരുതെന്ന് വിചാരിച്ചാണ് അന്ന് അക്കാര്യം പറയാതെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ചതെന്നും വിന്‍സി പറയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സംഭവത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം വിന്‍സിയുടെ പരാതി പരിശോധിക്കാന്‍ താരസംഘടനയായ അമ്മ മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്‍സിബ, സരയൂ, വിനുമോഹന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ക്ഷേത്രോത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം ആലപിച്ച് ഗസല്‍ ഗായകനായ അലോഷി ആദം
കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിനിടെ വിപ്ലവഗാനം ആലപിച്ച് വിവാദങ്ങള്‍ ഒഴിയും മുമ്പേ വീണ്ടും ക്ഷേത്രോത്സവത്തിനിടെ വിപ്ലവഗാനം ആലപിച്ചിരിക്കുകയാണ് ഗസല്‍ ഗായകനായ അലോഷി ആദം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയാണ് വിവാദത്തിലായത്.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി. വിപ്ലവഗാനം പാടുമ്പോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തില്‍ ഒരു ഗസല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നുവെന്നും അതില്‍ വിപ്ലവഗാനം ആലപിക്കാന്‍ സാധ്യത ഉണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനല്‍കിയിരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കടയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കടക്കല്‍ പൊലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു.
നവീൻ ബാബുവിൻ്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂ ഡെൽഹി :
മുന്‍ കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹര്‍ജി തളളി. എല്ലാ കേസുകളും സിബിഐ അന്വേഷണം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി ലഭിച്ചിരുന്നില്ല.
കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചിരുന്നു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയാണ് കേസിലെ ഏക പ്രതി. ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാർ ഒരാഴ്ചയ്ക്കം വ്യക്തമായ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂ ഡെൽഹി : വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ കേന്ദ്ര സർക്കാരിന് വ്യക്തമായ സത്യവാങ്മൂലം നൽകാൻ ഒരാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവ്. വഖഫ് ബൈ യൂസർ സ്വത്തുക്കൾ ഡീനോട്ടീഫൈ ചെയ്യരുത്. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം. ബോഡിലേക്കും കൗൺസിലി പുതിയ നിയമനങ്ങൾ പാടില്ല. അഞ്ച് ഹർജികളിൽ വിശദമായ വാദം കേൾക്കും.5 പരാതിക്കാർ മാത്രം മതിയെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്നലെ നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിംങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി, വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി ഇന്നലെ എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിന്‍റെ സ്വഭാവം കേസിൽ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിവാദങ്ങളില്‍ നയം മാറ്റമില്ല, ഞങ്ങള്‍ ഞങ്ങളായി തന്നെ തുടരും’; നയം വ്യക്തമാക്കി ദിവ്യ എസ് അയ്യര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളില്‍ നയം വ്യക്താക്കി ദിവ്യ എസ് അയ്യർ ഐ എ എസ്.
സിനിമയും ജീവിതവും ഒക്കെ ഒരേ പോലെയാണെന്നും ഒരു സിനിമ പോലെയാണ് ഇപ്പോഴത്തെ വിവാദം താൻ കാണുന്നതെന്നും ദിവ്യ പറഞ്ഞു. ‘സിനിമ റിലീസ് ആവുമ്ബോള്‍ ആളുകള്‍ പല വിധത്തിലുള്ള പ്രതികരണം നടത്തും. നമ്മള്‍ ഉദ്ദേശിച്ചത് ആവില്ല കാഴ്ച്ചക്കാരന്‍ കാണുക. ചിലർക്ക് ഇഷ്ടമായെന്ന് വരില്ല. ‘ ദിവ്യ റിപ്പോർട്ടറിനോട് വ്യക്തമാക്കി. സൈബർ ആക്രമണം കൊണ്ടു നയത്തില്‍ മാറ്റമില്ലായെന്നും താനും ശബരീനാഥനും തങ്ങളായി തന്നെ തുടരുമെന്നും ദിവ്യ എസ് അയ്യർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. കർണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീർത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താൻ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ എസ് അയ്യർ കുറിച്ചിരുന്നു.
പോസ്റ്റിന് പിന്നാലെ വ്യാപകമായി ദിവ്യയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരൻ, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ‘പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സർവ്വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട മഹതിയാണ് ദിവ്യ എസ് അയ്യർ’ എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്.
ബസ് സർവ്വീസില്ല… നടന്നു തളർന്ന് കുന്നത്തൂരിലെ തോട്ടത്തുംമുറി ഗ്രാമം
കുന്നത്തൂർ: നാട് അതിവേഗം പുരോഗതിയിലേക്ക് കുതിച്ചുയരുമ്പോഴും പുറംലോകത്തേക്ക് എത്താൻ ഇപ്പോഴും കിലോമീറ്ററുകളോളം നടക്കേണ്ട ഗതികേടിലാണ് കുന്നത്തൂർ പഞ്ചായത്തിലെ തോട്ടത്തുംമുറി, തൂമ്പിൻപുറം, കാരവിള, കാട്ടുവിള, ഐവിള ഗ്രാമവാസികൾ. കശുവണ്ടി തൊഴിലാളികൾ, വിദ്യാർത്ഥികൾ, കർഷകർ അടക്കമുള്ള യാത്രക്കാർ കാൽനടയായി കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലെത്തിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. രാവിലെയും വൈകിട്ടുമാണ് യാത്രാക്ലേശം ഏറെയും അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ ഇവിടുത്തെ ജനങ്ങൾക്ക് നൽകുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ബസ് റൂട്ട് അനുവദിക്കുമെന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാവരും വാഗ്ദാനം വിസ്മരിക്കുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. കുന്നത്തൂർ പഞ്ചായത്തിലും ഭാഗികമായി ശാസ്താംകോട്ട പഞ്ചായത്തിലും ഉൾപ്പെടുന്ന ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. വി.എസ് അച്ചുതാനന്ദൻ്റെ ഭരണകാലത്ത് കല്ലടയാറിനു കുറുകെയുള്ള ചീക്കൽകടവ് പാലം യാഥാർത്യമായപ്പോൾ തോട്ടത്തുംമുറി, തൂമ്പിൻപുറം വഴി ബസ് സർവ്വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. പാലത്തിൻ്റെ ഉദ്ഘാടന വേളയിൽ ഇതു സംബന്ധിച്ചുള്ള സൂചനയും മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും സർവ്വീസ് മാത്രം യാഥാർത്ഥ്യമായില്ല. കുന്നത്തൂരിലെ അവികസിത മേഖലകളിലെ ജനങ്ങൾക്ക് കാൽനടയാത്ര തന്നെ ശരണം. ഇതിനു പരിഹാരമായി കൊട്ടാരക്കര ട്രാൻ.ഡിപ്പോയിൽ നിന്നും പുത്തുർ – കുന്നത്തൂർ പാലം – മലനട ക്ഷേത്രം വഴി ചീക്കൽകടവ്, കൊല്ലത്തു നിന്നും കുണ്ടറ -പേരയം – കാഞ്ഞിരകോട്-ചിറ്റുമല -ചീക്കൽകടവ് -മലനട -കുന്നത്തൂർ പാലം – പുത്തൂർ വഴി കൊട്ടാരക്കരയിലേക്കും സർവ്വീസ് ആരംഭിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ
ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഷൈനിൻ്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രി 10.58-ഓടെയാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്.
ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് കോണിപ്പടി വഴിയിറങ്ങിയോടുന്ന ഷൈനിനെ ദൃശ്യങ്ങളിൽ കാണാം. നടി വിൻ സി അലോഷ്യസ് ഷൈൻ സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചു മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തുകയും പരാതി നൽകുകയും ചെയ്തതിനു പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്.ഷൈൻ താമസിച്ചിരുന്ന 314-ാം റൂമിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ പോലീസിനെ കണ്ടയുടൻ നടൻ ജനൽ വഴി പുറത്തെത്തിയാണ് ഇറങ്ങിയോടുകയായിരുന്നു എന്നാണ് വിവരം.

ബസ് സർവ്വീസില്ല; നടന്നു തളർന്ന് കുന്നത്തൂരിലെ തോട്ടത്തുംമുറി ഗ്രാമം
കുന്നത്തൂർ:നാട് അതിവേഗം പുരോഗതിയിലേക്ക് കുതിച്ചുയരുമ്പോഴും പുറംലോകത്തേക്ക് എത്താൻ ഇപ്പോഴും കിലോമീറ്ററുകളോളം നടക്കേണ്ട ഗതികേടിലാണ് കുന്നത്തൂർ പഞ്ചായത്തിലെ തോട്ടത്തുംമുറി, തൂമ്പിൻപുറം,കാരവിള,കാട്ടുവിള,ഐവിള ഗ്രാമവാസികൾ.കശുവണ്ടി തൊഴിലാളികൾ,വിദ്യാർത്ഥികൾ, കർഷകർ അടക്കമുള്ള യാത്രക്കാർ കാൽനടയായി കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലെത്തിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.രാവിലെയും വൈകിട്ടുമാണ് യാത്രാക്ലേശം ഏറെയും അനുഭവപ്പെടുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ ഇവിടുത്തെ ജനങ്ങൾക്ക് നൽകുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ബസ് റൂട്ട് അനുവദിക്കുമെന്നത്.എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാവരും വാഗ്ദാനം വിസ്മരിക്കുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.കുന്നത്തൂർ പഞ്ചായത്തിലും ഭാഗികമായി ശാസ്താംകോട്ട പഞ്ചായത്തിലും ഉൾപ്പെടുന്ന ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്.വി.എസ് അച്ചുതാനന്ദൻ്റെ ഭരണകാലത്ത് കല്ലടയാറിനു കുറുകെയുള്ള ചീക്കൽകടവ് പാലം യാഥാർത്യമായപ്പോൾ തോട്ടത്തുംമുറി, തൂമ്പിൻപുറം വഴി ബസ് സർവ്വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.പാലത്തിൻ്റെ ഉദ്ഘാടന വേളയിൽ ഇതു സംബന്ധിച്ചുള്ള സൂചനയും മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ നൽകിയിരുന്നു.എന്നാൽ വർഷങ്ങൾ നിരവധി കഴിഞ്ഞിട്ടും സർവ്വീസ് മാത്രം യാഥാർത്ഥ്യമായില്ല.കുന്നത്തൂരിലെ അവികസിത മേഖലകളിലെ ജനങ്ങൾക്ക് കാൽനടയാത്ര തന്നെ ശരണം.ഇതിനു പരിഹാരമായി കൊട്ടാരക്കര ട്രാൻ.ഡിപ്പോയിൽ നിന്നും പുത്തുർ – കുന്നത്തൂർ പാലം – മലനട ക്ഷേത്രം വഴി ചീക്കൽകടവ്,കൊല്ലത്തു നിന്നും കുണ്ടറ -പേരയം – കാഞ്ഞിരകോട്-ചിറ്റുമല -ചീക്കൽകടവ് -മലനട -കുന്നത്തൂർ പാലം – പുത്തൂർ വഴി കൊട്ടാരക്കരയിലേക്കും സർവ്വീസ് ആരംഭിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
പിടിതരാതെ സ്വർണ വില
സ്വർണ വില അനുദിനം റെക്കോർഡ് തിരുത്തി മുന്നേറുകയാണ്. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും വർധിച്ചു. പവൻവില ചരിത്രത്തിലാദ്യമായി 71,000 രൂപയും കടന്നു. 9,000 രൂപയെന്ന നാഴികക്കല്ലിൽ നിന്ന് വെറും 80 രൂപ അകലെയാണ് ഗ്രാം വില.
ഇന്ന് ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 5,560 രൂപ; ഗ്രാമിന് 695 രൂപയും. പണിക്കൂലിയും നികുതിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലും കൂടുതലാണ്.







































