Home Blog Page 121

2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ല…. മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ സൂപ്പര്‍ ഇന്നിങ്‌സുകളുമായി തിളങ്ങിയ കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പുകഴ്ത്തി മുന്‍താരവും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്. 2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ലെന്നും ഇരുവരും ലോകകപ്പില്‍ ഇടം നേടിക്കഴിഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു.
ദക്ഷിണാഫ്രിക്കെതിരെ കോഹ്ലിയും രോഹിതും ചേര്‍ന്ന് 109 പന്തില്‍ നിന്ന് 136 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 349 റണ്‍സ് നേടി. മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. കോഹ്ലി 135 റണ്‍സും രോഹിത് 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. കോഹ് ലി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡോടെ രോഹിതും തിളങ്ങി. ഈ സ്റ്റാര്‍ ജോഡിയില്ലാതെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികള്‍ നടക്കില്ലെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി…?

നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായെന്ന്‌ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ രാജ് നിദിമോറുവുമായുള്ള വിവാഹം കോയമ്പത്തൂരില്‍വെച്ച്‌ നടന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹമെന്നാണ് സൂചന.
കോയമ്പത്തൂര്‍ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ തിങ്കളാഴ്ച അതിരാവിലെയായിരുന്നു വിവാഹമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്. 30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. രാജിന്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ല്‍ വേര്‍പിരിഞ്ഞിരുന്നു.

തെലുങ്ക് നടന്‍ നാഗ ചൈതന്യയാണ് സാമന്തയുടെ ആദ്യപങ്കാളി. നാലുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധുലിപാലയെ വിവാഹംചെയ്തു.
സാമന്തയും രാജും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജിനൊപ്പമുള്ള ചിത്രങ്ങള്‍ സാമന്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു.

പാർട്ടി ഓഫിസ് നിർമ്മാണത്തിന് പണം കടം നൽകി, പണം ചോദിച്ചപ്പോൾ വിരുദ്ധനായി പിന്നെ സലാം പറഞ്ഞു മടക്കം

ഇടുക്കി. സിപിഐഎം ഓഫീസ് നിർമ്മാണത്തിന് വായ്പ നൽകിയ പണം തിരികെ നൽകാത്തതിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയ ബ്രാഞ്ച് അംഗം പാർട്ടി വിട്ടു. ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച്  അംഗം അബ്ബാസ് ഇബ്രാഹിമാണ്‌ സിപിഐഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്.

സിപിഐഎം തൊടുപുഴ ഈസ്റ്റ്‌ ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ  നിർമാണത്തിനായണ് അബ്ബാസ് ഇബ്രാഹിമും ഭാര്യയും എട്ട് ലക്ഷം രൂപ വായ്പ നൽകിയത്. മൂന്നുമാസത്തിനകം തിരികെ പണം നൽകും എന്നായിരുന്നു  ഉറപ്പ്. സമയപരിധി കഴിഞ്ഞും പണം ലഭിക്കാതെ വന്നതോടെ സംസ്ഥാന നേതൃത്വത്തിന് പരാതി കൊടുത്തു. ആരോപണ വിധേയനായ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് വിശദീകരിച്ചെങ്കിലും 8 ലക്ഷം രൂപയും തിരികെ നൽകി. ഇതിന് പിന്നാലെ സി പി ഐ എം നേതൃത്വം ഭീഷണിപ്പെടുത്തിയെന്നാണ് അബ്ബാസിന്റെ ആരോപണം.

എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്ത സ്ഥാനാർത്ഥി  സംഗമത്തിൽ അബ്ബാസ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അച്ചടക്കം ലംഘിച്ചതിൽ   സംഘടന നടപടിയെടുക്കാൻ സിപിഎം ഒരുങ്ങുന്നതിനിടെയാണ് അബ്ബാസിന്റെ നീക്കം

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 480 രൂപയുടെ വർധനയുണ്ടായി. 95,680 രൂപയായാണ് പവന്റെ വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയർന്ന് 7,660 രൂപയായി.

ഡിസംബര്‍ 5 മുതല്‍ വ്യാഴം മിഥുനത്തില്‍ വക്രഗതിയില്‍, ഗജകേസരിയോഗം വരുന്നത് ഇവർക്ക്

വ്യാഴത്തിൻ്റെ വക്രഗതി ചില നാളുകാർക്ക് . വലിയ നേട്ടം കൊണ്ടുവരുന്നു. പലരും കാത്തിരിക്കുന്ന ഗജകേസരി യോഗമാണ് തെളിഞ്ഞു വരുന്നത്. വേദജ്യോതിഷ പ്രകാരം ഡിസംബര്‍ 5 മുതല്‍ വ്യാഴം മിഥുനത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. ഇതേ രാശിയില്‍ തന്നെ ചന്ദ്രനും സഞ്ചരിക്കുന്നുണ്ട്. ഇതാണ് ഗജകേസരി യോഗം സൃഷ്‌ടിക്കുന്നത്. ഇത് ചില രാശികൾക്ക് വലിയ നേട്ടങ്ങളാവും നൽകുക.

മേടം രാശി: വരാനിരിക്കുന്ന ഗജകേസരി യോഗം ഈ രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും കാരണമാവും. കാലങ്ങളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടന്നേക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും തെളിയും. ഇവരെ എല്ലാ മേഖലകളിലും വിജയം തേടി എത്തുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടി വരും. സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പാണ്. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും.



മിഥുനം രാശി: അവരുടെ ലഗ്നത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുക. അഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവുന്നു. പല കാര്യങ്ങളിലും വിജയ സാധ്യതകള്‍ ഇവരെ തേടി എത്തും. ഈ കാലയളവില്‍ പല ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനും സാധിക്കുന്നു. വിദേശത്ത് ഉപരി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് പറ്റിയ സമയം. അനുയോജ്യമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവും, നല്ല പങ്കാളിയെ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത.

കന്നി രാശി: രാജയോഗഫലമാണ് ഇവരെ കാത്തിരിക്കുന്നത്. പത്താം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. ജോലിയിലും ബിസിനസിലെ നല്ല നേട്ടങ്ങൾ തേടി വരും. ബിസിനസിൽ ആയാലും ജോലിയിൽ ശ്രമങ്ങളെല്ലാം തന്നെ വിജയിക്കുകയും അത് വഴി ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം. സാമ്പത്തിക സമൃദ്ധിയും സ്ഥിരതയും തേടി എത്തും.

തിരുവനന്തപുരം നഗരത്തിൽ ഇന്ന്‌ ഗതാഗത നിയന്ത്രണം

ശംഖുംമുഖത്ത് ഇന്ത്യന്‍ നാവികസേന സംഘടിപ്പിക്കുന്ന നേവല്‍ഡേ ഓപ്പറേഷന്‍ റിഹേഴ്സലുമായി ബന്ധപ്പെട്ട്‌ തിങ്കൾ പകൽ 12 മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം. ചാക്ക, കല്ലുമ്മൂട്, സ്റ്റേഷന്‍കടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളില്‍നിന്ന്‌ ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങള്‍ ചാക്ക- ഓൾസെയിന്റ്‌സ്‌ വഴി ശംഖുംമുഖത്തെത്തി ആള്‍ക്കാരെ ഇറക്കിയശേഷം പാസിലെ ക്യുആര്‍ കോഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പാര്‍ക്കിങ്‌ സ്ഥലങ്ങളില്‍ നിർത്തിയിടണം.


പാസില്ലാതെ എത്തുന്നവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ച പാർക്കിങ്‌ ഗ്ര‍ൗണ്ടുകളിൽ നിർത്തിയിടണം. തുടർന്ന്‌ അവിടെ ഏർപ്പെടുത്തിയ കെഎസ്‌ആർടിസി ബസുകൾ ഉപയോഗപ്പെടുത്തണം. പകൽ ഒന്നുമുതൽ ബസുകൾ ലഭ്യമാകും. വിവിധ സ്ഥലങ്ങളില്‍നിന്ന്‌ എത്തിച്ചേരുന്നവർക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പാര്‍ക്കിങ്‌ ഗ്ര‍ൗണ്ടുകളുടെ വിവരങ്ങള്‍ ചുവടെ.


യാത്രക്കാരുടെ ഭാഗം, ഗ്ര‍ൗണ്ട്‌ എന്നീ ക്രമത്തിൽ – കൊല്ലം, ആറ്റിങ്ങല്‍, പോത്തന്‍കോട്, ശ്രീകാര്യം ഭാഗങ്ങളില്‍നിന്ന്‌ വരുന്നവർ: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഗ്ര‍ൗണ്ട്‌, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഗ്ര‍ൗണ്ട്‌. എംസി റോഡിലൂടെ വരുന്നവർ: എംജി കോളേജ്‌ ഗ്ര‍ൗണ്ട്‌. നെടുമങ്ങാട്, പേരൂര്‍ക്കട, ശാസ്തമംഗലം: കവടിയാർ സാൽവേഷൻ ആർമി ഗ്ര‍ൗണ്ട്‌, സംസ്കൃത കോളേജ്‌, യൂണിവേഴ്സിറ്റി കോളേജ്‌, എൽഎംഎസ്‌ പാർക്കിങ്‌ ഗ്ര‍ൗണ്ട്‌. കാട്ടാക്കട, തിരുമല: പൂജപ്പുര ഗ്ര‍ൗണ്ട്‌, ജിമ്മി ജോര്‍ജ് ഗ്ര‍ൗണ്ട്‌, വാട്ടര്‍ അതോറിറ്റി പരിസരം. പാറശാല, നെയ്യാറ്റിന്‍കര, പാപ്പനംകോട്, കരമന: കിള്ളിപ്പാലം ബോയ്സ് ഹെെസ്കൂൾ, ആറ്റുകാല്‍ ഗ്ര‍ൗണ്ട്‌, ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ്, പുത്തരിക്കണ്ടം മൈതാനം. കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കല്‍: ലുലുമാള്‍, ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, കരിക്കകം ക്ഷേത്രം. വര്‍ക്കല, കടയ്‌ക്കാവൂര്‍, പെരുമാതുറ, തീരദേശ റോഡ്‌: പുത്തന്‍തോപ്പ് പള്ളി, സെന്റ്‌ സേവ്യയേഴ്സ് കോളേജ്. ഫോൺ: 9497930055, 04712558731.

ആര്‍ആര്‍ബി എന്‍ടിപിസി റിക്രൂട്ട്‌മെന്റ്; അപേക്ഷാ തീയതി വീണ്ടും നീട്ടി

ആര്‍ആര്‍ബി എന്‍ടിപിസി ബിരുദതല റിക്രൂട്ട്‌മെൻറ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിവീണ്ടും നീട്ടി. CEN 06/2025 പ്രകാരമുള്ള 5,810 ബിരുദതല നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (NTPC) തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrbapply.gov.in വഴി 2025 ഡിസംബര്‍ നാലിന് രാത്രി 11:59 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

പുതുക്കിയ പ്രധാന തീയതികള്‍

2025 ഡിസംബര്‍ 7-നും 16-നും ഇടയില്‍ മോഡിഫിക്കേഷന്‍ ഫീസ് അടച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്താം.

സ്‌ക്രൈബ് (Scribe) സഹായം ഉപയോഗിക്കുന്ന അപേക്ഷകര്‍ക്ക് 2025 ഡിസംബര്‍ 17 മുതല്‍ 21 വരെ പകര്‍പ്പെഴുത്തുകാരന്റെ വിവരങ്ങള്‍ നല്‍കാം.

വിദ്യാഭ്യാസ യോഗ്യതകളും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി 2025 ഡിസംബര്‍ നാല് ആണ്.

ഒഴിവുകള്‍, യോഗ്യത, പരീക്ഷാ രീതി

ആകെ 3,058 ഒഴിവുകളില്‍, 1,280 എണ്ണം സംവരണം ചെയ്യാത്ത (UR) വിഭാഗത്തിനും, 461 പട്ടികജാതി (SC) വിഭാഗത്തിനും, 264 പട്ടികവര്‍ഗ്ഗ (ST) വിഭാഗത്തിനും, 773 മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും (OBC), 280 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും (EWS) വേണ്ടിയുള്ളതാണ്.

അക്കൗണ്ട്‌സ് കം ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ട്രെയിന്‍സ് ക്ലാര്‍ക്ക് (എല്ലാത്തിനും ശമ്പളം 19,900 രൂപ), കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് (ശമ്പളം 21,700 രൂപ) എന്നിങ്ങനെ നാല് തസ്തികകളാണ് ഈ റിക്രൂട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയയും പരീക്ഷാ ഘടനയും
ആര്‍ആര്‍ബി എന്‍ടിപിസി യുജി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രണ്ട് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ (സിബിടി 1, സിബിടി 2), കമ്പ്യൂട്ടര്‍ അധിഷ്ഠിത ടൈപ്പിങ് സ്‌കില്‍ ടെസ്റ്റ് (സിബിടിഎസ്ടി), രേഖാപരിശോധന, മെഡിക്കല്‍ പരിശോധന എന്നിവ ഉള്‍പ്പെടുന്നു.

എയ്ഡ്സ് ; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്‌സ്) എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വൈറസ് ബാധിച്ചവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനുമുള്ള ഒരു അവസരമാണ് ആഗോളതലത്തിൽ ഈ ദിനം.

എച്ച്ഐവി പ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, സമയബന്ധിതമായ പരിശോധനയും ചികിത്സയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. “Overcoming disruption, transforming the AIDS response” എന്നതാണ് ഈ വർഷത്തെ പ്രമേയം.

1998-ൽ ലോകാരോഗ്യ സംഘടനയും (WHO) ഐക്യരാഷ്ട്രസഭയും ലോക എയ്ഡ്‌സ് ദിനം സ്ഥാപിച്ചു. അതിനുശേഷം, ഡിസംബർ 1 ന് ഈ ദിനം ഒരു വാർഷിക ആഗോള ആചരണമായി മാറി. എച്ച്ഐവി/എയ്ഡ്‌സിനെക്കുറിച്ച് അവബോധം വളർത്തുക, മിഥ്യാധാരണകൾ ഇല്ലാതാക്കുക, പിന്തുണ നൽകുക, ഈ അവസ്ഥയിൽ ജീവിക്കുന്നവരോട് സഹാനുഭൂതി വളർത്തുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം.

എയ്‌ഡ്‌സിനെ ഇല്ലാതാക്കാം; രോഗസാധ്യത കുറയ്‌ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) അണുബാധകൾ എയ്ഡ്സിലേക്ക് നയിക്കുന്നു. എച്ച്ഐവി പടരുന്നത് തടയുന്നതിലൂടെ ഈ രോഗം തടയാൻ കഴിയും. ഇതുവരെ വാക്സിനോ സ്ഥിരമായ ചികിത്സയോ ഇല്ലെങ്കിലും ചില മുൻകരുതലുകൾ അണുബാധയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

എയ്ഡ്സ് ; പ്രതിരോധ മാർ​ഗങ്ങൾ

സുരക്ഷിതമായ ലൈംഗികബന്ധം ശീലിക്കുക: ലൈംഗിക ബന്ധത്തിൽ എപ്പോഴും കോണ്ടം ഉപയോഗിക്കുക. ഒന്നിലധികം ലൈംഗിക പങ്കാളികളുമായി ഇടപഴകുന്നത് ഒഴിവാക്കുക, എച്ച്ഐവി, മറ്റ് ലൈംഗിക അണുബാധകൾ (എസ്ടിഐ) എന്നിവയ്ക്കായി പതിവായി പരിശോധന നടത്തുക.

സിറിഞ്ചുകൾ പങ്കിടരുത് : സൂചികൾ, സിറിഞ്ചുകൾ അല്ലെങ്കിൽ മറ്റ് കുത്തിവയ്പ്പ് ഉപകരണങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. അണുവിമുക്തമാക്കിയതോ ഉപയോഗശൂന്യമായതോ ആയ സൂചികൾ ഉപയോഗിക്കുക.

അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നത് തടയുക: ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും എച്ച്ഐവി പോസിറ്റീവ് ഗർഭിണികൾ അവരുടെ കുഞ്ഞുങ്ങളിലേക്ക് വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് നിർദ്ദേശിച്ച പ്രകാരം ആന്റി റിട്രോവൈറൽ തെറാപ്പി (എആർടി) എടുക്കണം.

സുരക്ഷിതമായ രക്തപ്പകർച്ച ഉറപ്പാക്കുക: സാക്ഷ്യപ്പെടുത്തിയതും ശരിയായി പരിശോധിച്ചതുമായ ഉറവിടങ്ങളിൽ നിന്ന് മാത്രമേ എല്ലായ്പ്പോഴും രക്തമോ രക്ത ഉൽപ്പന്നങ്ങൾ സ്വീകരിക്കാവൂ.

എച്ച്ഐവി പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുക: എച്ച്ഐവി അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ് (PrEP) ഉം പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) ഉം സഹായിക്കും.

‘ മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇഡി നോട്ടീസ് കിട്ടാറുണ്ട് , പേടിപ്പിക്കും,പിന്നീട് കെട്ടടങ്ങും,ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണിത് ‘ :കെ മുരളീധരന്‍

തിരുവനന്തപുരം: മസാല ബോണ്ട് വാങ്ങിയതില്‍ മുഖ്യമനമ്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതി്നോട് പ്രതികരിച്ച് കെ മുരളീറന്‍ രംഗത്ത്. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല.മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്.ഇലക്ഷൻ അടുക്കുമ്പോൾ BJP അനുകൂല നിലപാട് എടുപ്പിക്കാനാണ്.ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ല.ഇടയ്ക്കിട പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു

മുഖ്യമന്ത്രി,മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്., മസാല ഇടപാടിൽ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ED യുടെ അന്തിമ റിപ്പോർട്ട്, ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്കാണ് മൂന്നുമാസം മുമ്പ് റിപ്പോർട്ട് നൽകിയത്, തുടർനടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്, നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകൻ വഴിയോ നിയമപ്രകാരം മറുപടി നൽകാം.

ഹെൽമറ്റ് ധരിച്ച അജ്ഞാതൻ ബാബുവിന്‍റെ വീട് അന്വേഷിച്ചു; പിന്നാലെ വീടിനരികെ നിർത്തിയിട്ട 4 വാഹനങ്ങൾ കത്തിയ നിലയിൽ, ദുരൂഹത

തിരുവനന്തപുരം: ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനു സമീപം വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. പുളിമൂട്ടിൽ കടവ് പാലത്തിന് സമീപം ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീടിന്‍റെ കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു.

വാഹനങ്ങൾ കത്തിനശിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് ബാബുവിന്‍റെ വീടിനു മുന്നിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോൺ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇയാളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബാബുവിന്‍റെ ബന്ധുവായ സ്ഥാനാർത്ഥിയുടെ വീടും കത്തിനശിച്ചു

ചിറയിൻകീഴ് 17-ാം വാർഡ് ആയ പണ്ടകശാലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബുവിന്‍റെ സഹോദരീപുത്രിയായ റ്റിൻ്റുവിൻ്റെ വീട് ദിവസങ്ങൾക്ക് മുമ്പ് കത്തി നശിച്ചിരുന്നു. ചിറയിൻകീഴ് പൊലീസ് അന്വേഷിക്കുന്ന ആ സംഭവത്തിലും ഒരു തുമ്പും കിട്ടിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം ആരെങ്കിലും വാഹനം കത്തിച്ചതാണോ എന്ന് ചിറയിൻകീഴ് പൊലീസ് അന്വേഷിക്കുന്നുണ്ട്.