Home Blog Page 1208

അനാവശ്യമായി നഗ്ന ചിത്രങ്ങൾ അയച്ചുകൊണ്ട് തന്നെ ഉപദ്രവിച്ചു… മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി അനയ ബംഗാര്‍

മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി അനയ ബംഗാര്‍.കഴിഞ്ഞവർഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി വഴി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അനയ എന്ന പേരിലേക്ക് മാറിയതായും അവര്‍ അറിയിച്ചിരുന്നു.ഇപ്പോഴിതാ അനയയുടെ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയാവുകയാണ്.
നിരവധി ക്രിക്കറ്റ് താരങ്ങൾ അനാവശ്യമായി നഗ്ന ചിത്രങ്ങൾ അയച്ചുകൊണ്ട് തന്നെ ഉപദ്രവിച്ചെന്നാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.പെണ്ണായി മാറിയതോടെ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്തുനിന്നടക്കം മോശം അനുഭവമുണ്ടായതായും നഗ്നചിത്രങ്ങള്‍ പോലും തനിക്ക് അയച്ചുതന്നുവെന്നും വെളിപ്പെടുത്തുകയാണ് അനയ. അച്ഛൻ അറിയപ്പെടുന്ന വ്യക്തിയായതിനാൽ എനിക്ക് എന്നെക്കുറിച്ച് രഹസ്യം സൂക്ഷിക്കേണ്ടി വന്നു. ക്രിക്കറ്റ് ലോകം അരക്ഷിതാവസ്ഥയും വിഷലിപ്തമായ പുരുഷത്വവും കൊണ്ട് നിറഞ്ഞിരിക്കുന്നു, അനയ പറഞ്ഞു.

വൈറൽ ആകാൻ റോഡിൽ കസേര ഇട്ട് ഇരുന്നു… ഒടുവിൽ വൈറൽ ആയത് പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ

സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പലരും പല മാർഗ്ഗങ്ങൾ പയറ്റും. അത്തരത്തിൽ റോഡിൽ കസേരയിട്ടിരുന്ന് റീൽ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തിരക്കുള്ള റോഡിലിരുന്ന് ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബെംഗളൂരുവിലെ മഗഡി റോഡിൽ ഏപ്രിൽ 12നായിരുന്നു സംഭവം.  വളരെ ശാന്തമായി റോഡിലിരുന്ന് കാലിന്മേൽ കാല് കയറ്റി വച്ച് ചായകുടിക്കുന്ന യുവാവിന് അടുത്തൂകൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം. ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി. 

സംഭവം വൈറലാവുകയും വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.  ട്രാഫിക് നിയമം ലംഘിച്ച് ചായകൂടിക്കാൻ പോയാൽ പ്രശസ്തിയല്ല, കനത്ത പിഴ ലഭിക്കും, ബെംഗളൂര്‍ സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നും  പ്രതി സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോക്കൊപ്പം പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റും ഇട്ടു.

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് കടമ്പനാട് സ്വദേശിയായ നാലുവയസുകാരന് ദാരുണാന്ത്യം

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തലയിലേക്കാണ് കോണ്‍ക്രീറ്റ് തൂണ്‍ വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ആനക്കൂട് താല്‍ക്കാലികമായി അടച്ചു. തൂണിന് നാലടിയോളം പൊക്കമുണ്ട്. തൂണ്‍ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍ നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍ നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. 2025-26 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഇത്തരം പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി. ജാതിപ്പേരുകള്‍ മാറ്റാത്തതിനാല്‍ അംഗീകാരം നഷ്ടമായാല്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ ചന്ദ്രു അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തെരുവുകളുടെ പേരില്‍ നിന്ന് ജാതി സൂചിപ്പിക്കുന്ന ഭാഗം ഒഴിവാക്കിയതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്നും ഈ ഭാഗം ഒഴിവാക്കിക്കൂടെയെന്ന് ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

യുവമോർച്ച യൂണിറ്റ് പ്രസിഡന്റിനെ ബിജെപി നേതാവ് വെട്ടി

കൊടകര. ചെറുകുന്നിൽ യുവമോർച്ച യൂണിറ്റ് പ്രസിഡന്റിനെ ബിജെപി നേതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

ചാലക്കുടി ബിജെപി നേതാവ് തോട്ടുപുറം വീട്ടിൽ സിദ്ധൻ ആണ്‌ വെട്ടിപ്പരുക്കേൽപ്പിച്ചത്

തന്റെ ഭാര്യയുടെ വകയിലെ ബന്ധുവിന്റെ പേരിലുള്ള ക്രഷറുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ആക്രമണം

കഴിഞ്ഞദിവസം രാത്രി 11  ഓടെയാണ് സംഭവം

സുഹൃത്തിന്റെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന അക്ഷയിനെ പുറകിൽ നിന്നും സിദ്ധൻ വെട്ടുകയായിരുന്നു

പുറത്തു വെട്ടിയതിനുശേഷം നിരവധി വെട്ടുകൾ കഴുത്തിൽ വെട്ടാൻ ശ്രമിച്ചെങ്കിലും അക്ഷയ് കൈകൊണ്ട് തടഞ്ഞതുമൂലം ജീവൻ രക്ഷപ്പെടുകയായിരുന്നു

കഴുത്തിലുള്ള വെട്ടുകൾ തടയാൻ ശ്രമിക്കുന്നതിനിടെ അക്ഷയുടെ ഇരു കൈകൾക്കും പരിക്കേറ്റുണ്ട്

കരക്കാർ തമ്മിലുള്ള പോരിന് ഏറ്റുമുട്ടാൻ വിദ്യാർത്ഥികൾ, 12 പേർക്ക് പരുക്ക്

അമ്പലപ്പുഴ .ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽ കരക്കാർ തമ്മിലുള്ള കുടിപ്പകയിൽ ഏറ്റുമുട്ടിയത് വിദ്യാർത്ഥികൾ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.  12 പേർക്ക് പരിക്കേറ്റു..
ഒരു വിദ്യാർത്ഥിയുടെ മൂക്ക് ഇടിച്ചു തകർത്തു. പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ലെന്ന് അമ്പലപ്പുഴ പോലീസ്

അമ്പലപ്പുഴയിലെ വളപ്പ്-കാപ്പ കരക്കാർ തമ്മിൽ വർഷങ്ങളായുള്ള കുടിപ്പകയുണ്ട്. പായൽ കുളങ്ങര അമ്പലപ്പുഴ ക്ഷേത്ര ഉത്സവങ്ങളിലാണ് പലപ്പോഴും ഇത് സംഘർഷത്തിലെത്തുക. എന്നാൽ ഇത്തവണ ഏറ്റുമുട്ടിയത് സ്കൂൾ വിദ്യാർധികളാണ്. അടിച്ചു തീർക്കാൻ ആയിരുന്നു മുതിർന്നവരുടെ നിർദ്ദേശം. 

ഏറ്റുമുട്ടിയതും മുതിർന്നവരുടെ സാന്നിധ്യത്തിൽ.. ദൃശ്യങ്ങൾ പകർത്തിയതും കരക്കാരിലെ മുതിർന്നവർ തന്നെ.
ഹോൾഡ്….

പായൽ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് അമ്പലപ്പുഴയിലേതു. പായൽ കുളങ്ങരയിൽ സംഘർഷം ഉണ്ടായ ദിവസം ക്ഷേത്രം ഭാരവാഹികൾ പോലീസിനെ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചത് വിലക്കി എന്നും ആക്ഷേപമുണ്ട്.
സ്കൂൾ വിദ്യാർത്ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘർഷത്തിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് അമ്പലപ്പുഴ പോലീസ് അറിയിക്കുന്നത്. പരിക്കുകളോടെ ആരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് പോലീസ്  ശിശു സംരക്ഷണ സമിതിക്ക് കൈമാറണം എന്നാണ് നിയമം

മൂന്നര മാസത്തിനിടെ പിടിച്ചത് 13 കോടിയുടെ മയക്ക്മരുന്ന്

കേരള പോലീസ് നടത്തിയത് വൻ ലഹരി വേട്ട
തിരുവനന്തപുരം.ഏപ്രിൽ 14 വരെ പിടികൂടിയത് 13 കോടിയുടെ മയക്ക് മരുന്ന്

മൂന്നര മാസത്തിനിടെയാണ് വലിയ ലഹരി വേട്ട നടന്നത്

2025 ഏപ്രിൽ വരെ പിടികൂടിയത് 14350 കേസുകൾ

അറസ്റ്റ് ചെയ്തത് 21 362 പ്രതികളെ

കേരളത്തിൽ ട്രെയിനിൽ നിന്നും പിടികൂടിയത് 1.5 കോടിയുടെ മയക്കുമരുന്ന്

ലഹരി കേസിൽ 32 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തിയ 94 ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു

ഏപ്രിൽ മാസം 15 വരെയുള്ള കണക്കുകളാണ് ഇത്

മോഹന്‍ലാല്‍–പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഒടിടി റിലീസ്‌ തീയതി പ്രഖ്യാപിച്ചു

ഏറെ വിവാദങ്ങൾ സൃ ഷ്ടിച്ച മോഹന്‍ലാല്‍–പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഒടിടി റിലീസിന്. ജിയോ ഹോട്സ്റ്റാറിലാണ് ഈ മാസം 24–ാം തീയതി മുതല്‍ ചിത്രം കാണാന്‍ കഴിയുക. മോഹന്‍ലാലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ ഏറ്റവും വേഗത്തില്‍ 200 കോടി രൂപ നേടിയ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 
ചിത്രം തിയേറ്ററുകള്‍ എത്തിയതിന് പിന്നാലെ ഗുജറാത്ത് കലാപത്തെ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. തുടര്‍ന്ന് സിനിമയില്‍ നിന്നും 17 രംഗങ്ങള്‍ നിര്‍മാതാക്കള്‍ സ്വന്തം നിലയ്ക്ക് നീക്കം ചെയ്തു. വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുകയും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു. 
2019 ലെ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്.