മുംബൈ: ഐ.പി.എല്ലിൽ മോശം ഫോം തുടരുന്ന സീനിയർ താരം രോഹിത് ശർമ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. സീസണിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ 13.66 ശരാശരിയിൽ 82 റൺസ് മാത്രമാണ് താരം കണ്ടെത്തിയത്. വ്യാഴാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ജയിച്ചെങ്കിലും ഹിറ്റ്മാന്‍റെ ബാറ്റിൽനിന്ന് പിറന്നത് 26 റൺസ് മാത്രമാണ്. സീസണിൽ ഒരു അർധ സെഞ്ച്വറി പോലും നേടാനാകാത്ത രോഹിത്തിന് കളിനിർത്താൻ സമയമായെന്ന് പറയുകയാണ് മുൻ താരം വിരേന്ദർ സെവാഗ്.
“അവന് വിരമിക്കാനുള്ള സമയമായിരിക്കുന്നു. കളി നിർത്തുന്നതിനു മുമ്പ് കാണികൾക്ക് ഓർത്തിരിക്കാൻ എന്തെങ്കിലും നൽകണമെന്ന് രോഹിത് ആഗ്രഹിക്കുന്നു. എന്നാൽ ആരാധകരെക്കൊണ്ട് ഇനിയും എന്തിന് ടീമിൽ തുടരണമെന്ന് തോന്നിപ്പിക്കരുത്. കഴിഞ്ഞ പത്തു വർഷത്തെ രോഹിത്തിന്‍റെ പ്രകടനം നോക്കൂ. ഒറ്റ സീസണിൽ മാത്രമാണ് 400ലേറെ റൺസ് സ്കോർ ചെയ്തത്. അഞ്ചൂറോ എഴുന്നൂറോ റൺസ് സ്കോർ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ സാധ്യമാകുമായിരുന്നു.
‘അവന് വിരമിക്കാനുള്ള സമയമായിരിക്കുന്നു. കളി നിർത്തുന്നതിനു മുമ്പ് കാണികൾക്ക് ഓർത്തിരിക്കാൻ എന്തെങ്കിലും നൽകണമെന്ന് രോഹിത് ആഗ്രഹിക്കുന്നു…..’ വീരേന്ദർ സേവാഗ്
കേസ് വെറും ഓലപ്പാമ്പാണെന്ന് ഷൈനിന്റെ കുടുംബം… നാളെ വൈകിട്ട് മൂന്ന് മണിക്ക് പോലീസിന് മുന്നിൽ ഹാജരാകും
തൃശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി നാളെ ഹാജരാകാന്‍ നോട്ടീസ് നല്‍കി എറണാകുളം നോര്‍ത്ത് പൊലീസ്. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹാജരാകുമെന്ന് കുടുംബം പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. കേസ് വെറും ഓലപ്പാമ്പാണെന്നും നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈന്‍ ഹാജരാകുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടി രക്ഷപെട്ടതെന്ന് അന്വേഷണ സംഘം ആരായും. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല.
വനിതാ കോൺസ്റ്റബിൾ സമരം: നിയമനം ലഭിക്കാത്ത 50 പേർക്ക് കെ സി സി യുടെ അംഗ സംഘടനയായ ‘സിസ്റ്റർ ഹാത്തൂണ ഫൗണ്ടേഷൻ’ ജോലി നൽകും
തിരുവനന്തപുരം:
വനിതാ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടറിയേറ്റിനു മുൻപിൽ നാളുകളായി സമരം നടത്തുകയാണ്. ലിസ്റ്റിൻ്റെ കാലാവധി നീട്ടാൻ യാതൊരു നടപടിയും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാത്ത സാഹചര്യത്തിൽ ഈ ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥയ്ക്ക് താൽക്കാലികമായി എങ്കിലും പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ 50 പേർക്ക് ജോലി നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. കോൺസ്റ്റബിൾ തസ്തികയിൽ എൻട്രി ലെവലിൽ ലഭിക്കുന്ന ശമ്പളത്തിന് ഏകദേശം അടുത്ത ശമ്പളം തന്നെ അവർക്ക് നൽകാമെന്നും ഫൗണ്ടേഷന്റെ നേതൃത്വം വഹിക്കുന്ന കെസിസിയുടെ ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാൻ കമാൻഡർ ടി ഒ ഏലിയാസ് അറിയിച്ചു.
ക്രിയാത്മകമായ ഈ നടപടി നാളെ രാവിലെ (ശനിയാഴ്ച) 11 ന് സമരപ്പന്തലിൽ എത്തി പ്രഖ്യാപിക്കുമെന്ന് കെ.സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് അറിയിച്ചു.
ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരച്ചുവിടല്‍
ഇന്ത്യന്‍ ഐടി ഭീമന്‍ കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരച്ചുവിടല്‍. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 240 ട്രെയ്‌നി പ്രൊഫഷണലുകളെയാണ് കമ്പനി പുറത്താക്കിയത്. ഫെബ്രുവരിയിലും ഇന്‍ഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.
ഇന്‍ഫോസിസില്‍ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നതിനാല്‍ ജോലിയില്‍ നിന്നും പുറത്താക്കുന്നു എന്നാണ് ഇമെയിലില്‍ കമ്പനി ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 18 (വെള്ളിയാഴ്ചയാണ്) ഇതുസംബന്ധിച്ച സന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്.
2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയ്‌നി ബാച്ചിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരൊണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതില്‍ പലരും 2022 ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ 2024 വരെ കാത്തിരുന്നവരാണ്. കോവിഡ്, പ്രൊജക്ട് പ്രശ്‌നങ്ങള്‍, നിയമന നടപടികളിലെ കാലതാമസം എന്നിവയായിരുന്നു കാത്തിരിപ്പ് ദീര്‍ഘിപ്പിച്ചത്.
ദിവ്യ.എസ്. അയ്യര്‍ക്കെതിരെ പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ. കെ. രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അനാവശ്യമായി നഗ്ന ചിത്രങ്ങൾ അയച്ചുകൊണ്ട് തന്നെ ഉപദ്രവിച്ചു… മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി അനയ ബംഗാര്‍
മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി അനയ ബംഗാര്‍.കഴിഞ്ഞവർഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി വഴി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അനയ എന്ന പേരിലേക്ക് മാറിയതായും അവര്‍ അറിയിച്ചിരുന്നു.ഇപ്പോഴിതാ അനയയുടെ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയാവുകയാണ്.
നിരവധി ക്രിക്കറ്റ് താരങ്ങൾ അനാവശ്യമായി നഗ്ന ചിത്രങ്ങൾ അയച്ചുകൊണ്ട് തന്നെ ഉപദ്രവിച്ചെന്നാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.പെണ്ണായി മാറിയതോടെ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്തുനിന്നടക്കം മോശം അനുഭവമുണ്ടായതായും നഗ്നചിത്രങ്ങള്‍ പോലും തനിക്ക് അയച്ചുതന്നുവെന്നും വെളിപ്പെടുത്തുകയാണ് അനയ. അച്ഛൻ അറിയപ്പെടുന്ന വ്യക്തിയായതിനാൽ എനിക്ക് എന്നെക്കുറിച്ച് രഹസ്യം സൂക്ഷിക്കേണ്ടി വന്നു. ക്രിക്കറ്റ് ലോകം അരക്ഷിതാവസ്ഥയും വിഷലിപ്തമായ പുരുഷത്വവും കൊണ്ട് നിറഞ്ഞിരിക്കുന്നു, അനയ പറഞ്ഞു.
വൈറൽ ആകാൻ റോഡിൽ കസേര ഇട്ട് ഇരുന്നു… ഒടുവിൽ വൈറൽ ആയത് പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ
സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പലരും പല മാർഗ്ഗങ്ങൾ പയറ്റും. അത്തരത്തിൽ റോഡിൽ കസേരയിട്ടിരുന്ന് റീൽ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തിരക്കുള്ള റോഡിലിരുന്ന് ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബെംഗളൂരുവിലെ മഗഡി റോഡിൽ ഏപ്രിൽ 12നായിരുന്നു സംഭവം. വളരെ ശാന്തമായി റോഡിലിരുന്ന് കാലിന്മേൽ കാല് കയറ്റി വച്ച് ചായകുടിക്കുന്ന യുവാവിന് അടുത്തൂകൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം. ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി.
സംഭവം വൈറലാവുകയും വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ട്രാഫിക് നിയമം ലംഘിച്ച് ചായകൂടിക്കാൻ പോയാൽ പ്രശസ്തിയല്ല, കനത്ത പിഴ ലഭിക്കും, ബെംഗളൂര്‍ സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നും പ്രതി സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോക്കൊപ്പം പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റും ഇട്ടു.

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് കടമ്പനാട് സ്വദേശിയായ നാലുവയസുകാരന് ദാരുണാന്ത്യം
കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തലയിലേക്കാണ് കോണ്‍ക്രീറ്റ് തൂണ്‍ വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ആനക്കൂട് താല്‍ക്കാലികമായി അടച്ചു. തൂണിന് നാലടിയോളം പൊക്കമുണ്ട്. തൂണ്‍ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.