കരുനാഗപ്പള്ളി. കിണറ്റിൽ വീണയാളിനെ കരുനാഗപ്പള്ളി ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാവുമ്പ തെക്ക് ജയഭവനത്തിൽ അനിതയുടെ വീട്ടിലെ കിണറ്റിൽ അകപ്പെട്ട മോഹനൻ (60)എന്ന ആളിനെയാണ് രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ ഇറങ്ങിയ ബഷീർ എന്നയാൾ കിണറിൽ അകപ്പെട്ടു. ഇയാളെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മോഹനൻ.എന്നാൽ മറ്റുള്ളവരുടെ സഹായത്താൽ ബഷീർ കരയ്ക്ക് കയറി. മോഹനൻ മലിന വായു നിറഞ്ഞ കിണറ്റിൽ അകപ്പെടുകയും ആയിരുന്നു. ഏകദേശം 45 അടിയോളം ആഴമുള്ളതായിരുന്നു കിണർ. ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം.
വിവരമറിഞ്ഞ് കരുനാഗപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി ഇയാളെ രക്ഷപ്പെടുത്തി കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രി പ്രവേശിപ്പിക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി. സുനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്. സുധീഷ്, എ.ഷമീർ, എ. അൻവർഷ ,എസ്. വിഷ്ണു, ബി.ഹാഷിം, എ.നാസിം ,അനിൽ ആനന്ദ് ,പി.ജി.അരുൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആളെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ കിണറ്റില്‍പെട്ടു ഒടുവില്‍ സംഭവിച്ചത്
വിവരാവകാശ അപേക്ഷ: അപൂര്‍ണമായ മറുപടി നല്‍കിയാല്‍ കര്‍ശന നടപടി- വിവരാവകാശ കമ്മീഷണര്‍
വിവരാവകാശ അപേക്ഷകള്‍ക്ക് അപൂര്‍ണമായ മറുപടി നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിംഗിലാണ് വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്റെ നിര്‍ദേശം. അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം.
അപേക്ഷകള്‍ക്ക് 30 ദിവസം വരെയുള്ള സമയപരിധിക്ക് കാത്തിരിക്കരുത്. ബോധവല്‍ക്കരണം നടത്തണം. വിവരാവകാശപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. അപ്പീലുകളും യഥാസമയം തീര്‍പ്പാക്കണം എന്നും ഓര്‍മിപ്പിച്ചു.
പരിഗണിച്ച 20 കേസുകളില്‍ 19 എണ്ണവും തീര്‍പ്പാക്കി. ഒരു കേസ് അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പഞ്ചായത്ത്, കോര്‍പ്പറേഷന്‍, കലക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ പരാതികളായിരുന്നു ഭൂരിഭാഗവും.
ഗതാഗത നിയന്ത്രണം
കോട്ടുക്കല്‍ വയല, വയല കുറ്റിക്കാട്, ചരിപ്പറമ്പ് പന്തളംമുക്ക്, ചരിപ്പറമ്പ് പൊതിയാരുവിള റോഡുകളുടെ പുനര്‍ നിര്‍മാണത്തിനായി ഏപ്രില്‍ 22 മുതല്‍ 10 ദിവസത്തേക്ക് ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചടയമംഗലം റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. കടയ്ക്കല്‍ നിന്നുള്ള വാഹനങ്ങള്‍ ചുണ്ട വഴി അഞ്ചലിലേക്കും അഞ്ചല്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ഫില്‍ഗിരി വഴി കടയ്ക്കലേക്കും പോകണം.
കെ.ടെറ്റ് വേരിഫിക്കേഷന്‍ ഏപ്രില്‍ 23 മുതല്‍
സര്‍വ്വീസിലുള്ള അദ്ധ്യാപകര്‍ക്കായുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന അപേക്ഷകര്‍ക്കായുള്ള വേരിഫിക്കേഷന്‍ ഏപ്രില്‍ 23 മുതല്‍ 30 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. സര്‍വ്വീസ് ബുക്ക്. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ സഹിതം എത്തണം. ഫോണ്‍:0474 2793546.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ നടപടി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി ചെയ്തിറങ്ങി ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുന്നത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്നും സുകാന്ത് പിന്‍മാറിയതിന്റെ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് കേസ്. മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സുകാന്തിനോടാണ് സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവര്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പൊലിസിന് ലഭിച്ചിരുന്നു.
മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ശാസ്താംകോട്ട കെ എസ് എം ഡി ബി കോളജിൽ അതിഥി അദ്ധ്യാപക ഒഴിവ്
ശാസ്താംകോട്ട :കെ.എസ്.എം.ഡി.ബി കോളേജില്‍ 2025 – 2026 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഇക്കണോമിക്സ്, ഫുഡ് പ്രോസസ്സിംഗ്, സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ് എന്നീ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപക ഒഴിവുകള്‍ ഉണ്ട്. യു.ജി.സി റെഗുലേഷന്‍ 2018 പ്രകാരം യോഗ്യതയുള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍. ഇവരുടെ അഭാവത്തില്‍ 55% മിനിമം മാര്‍ക്കോടുകൂടി ബിരുദാനന്തരബിരുദം ലഭിച്ചവരേയും പരിഗണിക്കുന്നതാണ്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ 2025 മേയ് 03 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, അനുബന്ധരേഖകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 04762830323, 9497440754
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/94 മുതല്‍ 09/24 വരെ രേഖപ്പെടുത്തിയവര്‍ക്ക്) വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്താന്‍ അവസരം. ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേനയോ, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഐഡി – www.eemployment.kerala.gov.in മുഖേനയോ, അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ രജിസ്‌ട്രേഷന്‍ പുതുക്കാം.
1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുകയും ഇത് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലി ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ പ്രവേശിക്കാതിരിക്കുകയും നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ്ങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരി പഠനാര്‍ത്ഥവും ജോലി പൂര്‍ത്തിയാകാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത്/രാജിവച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും, സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17 ന് ശേഷം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ഡി.എം.ഒ തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും.
ഹോട്ടലിലെത്തിയത് വിദേശ യുവതിയെ കാണാൻ, ഉപയോഗിച്ചത് മെത്താംഫിറ്റമിൻ, ലൊക്കേഷനില്‍ ലഹരിക്ക് ഇടനിലക്കാര്‍; ഷൈൻ്റെ മൊഴി
കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു.
സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാൻ പ്രത്യേക ഏജന്‍റുമാരുണ്ടെന്നും ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി.
ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്മെന്‍റ് നല്‍കിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴെന്ന് ഓർമയില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ പറയുന്നു. തന്റെ പിതാവുമായി സാമ്പ
ത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈന്‍ പൊലീസിന് നല്‍കിയ മൊഴി. പിതാവ് ഒരു സിനിമ നിർമ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തർക്കമായിരുന്നു. അതുമായി ബന്ധപ്പെട്ടവർ തന്നെ മർദിക്കാൻ വന്നതെന്നാണ് കരുതിയത്. ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചപ്പോഴും അവർ ഒളിച്ചുകളിച്ചു. ഇതോടെയാണ് സംശയം കൂടിയതെന്നും അത് കൊണ്ടാണ് ഓടി രക്ഷപെട്ടതെന്നുമാണ് ഷൈനിന്‍റെ മൊഴി.
മെത്താംഫിറ്റമിനാണ് ഉപയോഗിക്കുന്നതെന്നാണ് ലഹരി ഉപയോഗത്തെപ്പറ്റി ഷൈൻ പറഞ്ഞത്. ഇത് മൂക്കില്‍ വലിച്ച് കയറ്റുകയാണ് ചെയ്യാറുള്ളത്. കഞ്ചാവ് ഇടയ്ക്ക് ഉപയോഗിക്കും. കഞ്ചാവ് ആരെങ്കിലും കൊണ്ട് തന്നാല്‍ സെറ്റില്‍ വെച്ച് വലിക്കുമെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. നടി വിൻസിയോട് തമാശ രൂപത്തില്‍ പലതും പറഞ്ഞതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി, യുവതിയുടെ ലൈംഗിക ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി, ആലപ്പുഴ സ്വദേശിയായ യുവതിയുടെ ലൈംഗിക ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പലവട്ടം യുവതിയെ പീഡിപ്പിക്കുകയും, ഒളിക്യാമറ വെച്ച് വിഡിയോ പകർത്തുകയും ചെയ്ത ആലപ്പുഴ ആറാട്ടുവഴി ഉനൈസ്മൻസിലിൽ ഉനൈസാണ് (47) പിടിയിലായത്.
ലൈംഗിക ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മൊബൈൽഫോൺ, ലാപ്‌ടോപ്, ക്യാമറ, പെൻഡ്രൈവ്, മെമ്മറികാർഡ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ആദ്യം ഉനൈസ് യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. കല്യാണം കഴിക്കണം എന്നാവശ്യപ്പെട്ട് പിന്നീട് യുവതിയുടെ കുടുംബത്തെ സമീപിച്ചു. നല്ല പെരുമാറ്റമായതിനാൽ, വീട്ടുകാർ യുവാവുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു.
വിവാഹ വാഗ്ദാനം നൽകി നിരന്തരം തന്നെ പീഡിപ്പിച്ചുവെന്നും, താനറിയാതെ ആ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചുമെന്നാണ് യുവതിയുടെ പരാതി.
യുവതിയുമായുള്ള സ്വകാര്യരംഗങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും അല്ലെങ്കിൽ 10ലക്ഷം രൂപ നൽകണമെന്നും ഉനൈസ് ആവശ്യപ്പെട്ടതോടെയാണ് യുവതി നോർത്ത് പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാറ്റങ്ങളുടെ പാപ്പ, ലളിത ജീവിതത്തിൻ്റെ മാതൃക
വത്തിക്കാൻ സിറ്റി: ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.05 ന് വിട പറഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പ ലളിത ജീവിതത്തിലുടെ വിശ്വാസ സമൂഹത്തിൻ്റെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ശ്രേഷ്ഠ വ്യക്തിത്വമാണ്.
2013 മാർച്ച് 13-നാണ് ഫ്രാൻസിസ് മാർപ്പാപ്പ കത്തോലിക്കാസഭയുടെ 266-ആമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് 16ാമൻ പാപ്പ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.അർജന്റീനക്കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി പാപ്പ അകുന്നത് ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1964-1965 കാലയളവിൽ സാന്താ ഫെ അർജന്റീന പ്രവിശ്യയിലെ കോളെസിയോ ദ ഇന്മാക്കുലാദ ഹൈ സ്കൂളിൽ സാഹിത്യം, തത്വശാസ്ത്രം എന്നീ വിഷയങ്ങൾ പഠിപിച്ചിരുന്ന അദ്ദേഹം 1966-ൽ ബ്യൂണസ് അയേർസിലെ കോളെസിയോ ദെ സൽവാറിൽ ഇതേ വിഷയങ്ങളിൽ അധ്യാപനം നടത്തിയിരുന്നു.
1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു. സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു.പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.






































