Home Blog Page 1139

വന്യമൃഗ ശല്ല്യം;കർഷകർ ദുരിതത്തിലെന്ന്ഐക്യ കർഷക സംഘം

ശാസ്താംകോട്ട: കാർഷിക വിളകൾ വ്യാപകമായി വന്യമൃഗങ്ങൾ നശിപ്പിക്കുന്നതു വഴി കർഷകർ ദുരിതത്തിലാണെന്നും നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും ഐക്യ കർഷക സംഘം കുന്നത്തൂർ മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി.പണയം വച്ചും, വായ്പ്പയെടുത്തും കൃഷിയിറക്കുന്ന കർഷകനെ സഹായിക്കുവാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രേഹ നടപടികൾ കുത്തക മുതലാളിമാരെ സംരക്ഷിക്കുവാനാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കൊല്ലം ജില്ലാ സെക്രട്ടറി
ആർ.അജിത്ത്കുമാർ പറഞ്ഞു.എൻ.വിജയൻ പിള്ള അധ്യക്ഷത വഹിച്ചു.ഇടവനശേരി സുരേന്ദ്രൻ,കെ.ജി വിജയദേവൻ പിള്ള,തുണ്ടിൽ നിസാർ, ഉല്ലാസ് കോവൂർ,എസ്.ബഷീർ,പി.വിജയചന്ദ്രൻ നായർ,ജി.റാഫേൽ,സദാശിവൻ,മുൻഷീർ ബഷീർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു.ഭാരവാഹികൾ:ഷാജി വെള്ളപ്പള്ളി (പ്രസിഡന്റ്),ജി.റാഫേൽ(സെക്രട്ടറി),
ഷൈജൻ സത്യചിത്ര (ട്രഷറർ).

തോട്ടത്തുംമുറിയിൽ പാതയോരത്തെമൈൽകുറ്റിയിൽ ബൈക്ക് ഇടിച്ചു കയറി ഗൃഹനാഥൻ മരിച്ചു

കുന്നത്തൂർ:ചീക്കൽകടവ് – കുന്നത്തൂർ പാലം റോഡിൽ തോട്ടത്തുംമുറി കളത്തൂർ മുക്കിന് സമീപം പാതയോരത്തെ
മൈൽകുറ്റിയിൽ ബൈക്ക് ഇടിച്ചു കയറി ഗൃഹനാഥൻ മരിച്ചു.കുന്നത്തൂർ തുരുത്തിക്കര കിഴക്ക് ജോസ് മന്ദിരത്തിൽ ജോസ് (58) ആണ് മരിച്ചത്.പ്ലമ്പിംഗ് തൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടം നടന്നത്.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് പകൽ 3ന് കരിന്തോട്ടുവ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ:ജോയിസ്.മക്കൾ:ജോമോൻ,മിനി.മരുമകൻ:സാജൻ. ശാസ്താംകോട്ട പോലീസ് കേസ്സെടുത്തു.

മലയാറ്റൂരിൽ പൊലീസുകാരനെ ഇടിച്ചിട്ട് പിക്കപ്പ് വാൻ, അടിയന്തര ശസ്ത്രക്രിയ

കോതമംഗലം: മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ചിട്ടു. അതിരമ്പുഴ സ്വദേശി നിധിനെയാണ് ഇന്നലെ രാത്രി പിക്കപ്പ് വാൻ ഇടിച്ചത്. പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നിധിൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്. കെഎപിഎയിലെ പൊലീസുകാരനാണ് നിധിൻ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് വാഹനം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് കാലടി എസ്എച്ച്ഒ വിശദമാക്കിയത്.

കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ, ദിവസങ്ങളുടെ പഴക്കം

കോഴിക്കോട്: ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കിണറ്റിൽ മരിച്ച നിലയില്‍. കൂരാച്ചുണ്ട് അങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മേലെ അങ്ങാടിയില്‍ താമസിച്ചു വരികയായിരുന്ന ബംഗാള്‍ സ്വദേശി മഹേഷ് ദാസി(30)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

കാരക്കട മലഞ്ചരക്ക് കടയ്ക്ക് പിറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മഹേഷ് ദാസിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂട്ടുകാർക്കൊപ്പം ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പരവൂർ: പരവൂർ പൊഴിക്കര ബീച്ചിൽ
കൂട്ടുക്കാർക്കൊപ്പം കുളിക്കാൻ എത്തിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മയ്യനാട് പുല്ലിച്ചിറ കാട്ടിൽ പുത്തൻ വീട്ടിൽ അജിത് കുമാറിന്റെ മകൻ നീരജ് (ആക്കുടു 18)മൃതദേഹമാണ് ഇന്നലെ രാവിലെ  പൊഴിക്കര പൊഴിക്ക് സമീപം കോസ്റ്റൽ ഗാർഡിന്റെ തിരച്ചിലിൽ ലഭിച്ചത്.കഴിഞ്ഞ ദിവസം
വൈകുന്നേരം 6 മണിയോടെ കൂട്ടുകാർക്ക് ഒപ്പം കടലിൽ കുളിക്കുകയായിരുന്ന നീരജ് ചുഴിയിൽപ്പെടുകയായിരുന്നു. പരവൂർ പോലിസ് മേൽ നടപടികൾ സ്വീകരിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മാർട്ടത്തിന് ശേഷം മയ്യനാട് വീട്ടിൽ സംസ്‍കാരം നടത്തി.കൊല്ലം എസ് എൻ കോളേജിലെ ആദ്യ വർഷം ബിരുദ വിദ്യാർത്ഥിയാണ്‌ മാതാവ്: രാജി, സഹോദരി:ആർദ്ര.

ലഹരിയോട് നോ പറയാം

പടിഞ്ഞാറെ കല്ലട.ജന ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വലിയപാടത്ത് മനുഷ്യച്ചങ്ങല തീർത്ത് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു മനുഷ്യച്ചങ്ങല കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ചങ്ങലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സി.ഉണ്ണികൃഷ്ണൻ എക്സെസ് -കേരള പോലീസ് -ആരോഗ്യ വകുപ്പ് – ഉദ്യഗസ്ഥരും അണിനിരന്നു

.മനുഷ്യങ്ങലയ്ക്ക് ശേഷം ബോധവൽക്കരണ സെമിനാറും നടന്നു .ജനജാഗ്രത സമിതിയുടെ ചെയർമാൻ ഉഷാലയം ശിവരാജൻ കൺവീനർ സന്തോഷ് വലിയപാടം രക്ഷാധികാരി സി.കെ.ഗോപി പ്രവ്യത്തിക്കുന്നു. മനുഷ്യച്ചങ്ങലയ്ക് ദിനകർകോട്ടക്കുഴി, കെ.സുധീഷ് എന്നിവർ നേത്യത്വം നൽകി

ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ തടിച്ചുകൂടി പാക് പ്രതിഷേധക്കാർ, പിന്നാലെ ഇന്ത്യക്കാരുമെത്തി, തടഞ്ഞ് പൊലീസ്

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ബ്രിട്ടീഷ് പാകിസ്ഥാനികൾ സംഘടിപ്പിച്ച പ്രതിഷേധത്തിന് മറുപടിയുമായി ബ്രിട്ടീഷ് ഇന്ത്യക്കാരുമെത്തി. പഹൽഗാമിൽ ഭീകരാക്രമണത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയുടെ പ്രചാരണം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പാക് പ്രതിഷേധക്കാർ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം നടത്തിയത്. പിന്നാലെ, നൂറുകണക്കിന് ഇന്ത്യക്കാരും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇരുവിഭാ​ഗത്തെയും നിയന്ത്രിച്ചത്. പാകിസ്ഥാൻ പ്രതിഷേധത്തിൽ ഏകദേശം 50 പേർ എത്തിയപ്പോൾ, മറുപടിയായി നൂറുകണക്കിന് ഇന്ത്യക്കാരാണ് എത്തിയത്.

പൊലീസ് ബാരിക്കേഡുകൾ കൊണ്ട് ഇരുവിഭാ​ഗത്തെയും തടഞ്ഞു. ഇന്ത്യൻ പ്രതിഷേധക്കാർ ത്രിവർണ്ണ പതാക പ്രദർശിപ്പിക്കുകയും ഉച്ചഭാഷിണി ഉപയോഗിച്ച് ദേശീയ ഗാനം ആലപിക്കുകയും ‘ജയ് ശ്രീ റാം’, ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ മുഴക്കുകയും ചെയ്തു. പാകിസ്ഥാൻ പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ബിഹാറിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പഹൽ​ഗാമിൽ ആക്രമണമുണ്ടാക്കിയതെന്ന് പാക് പ്രതിഷേധക്കാർ ആരോപിച്ചു. ഇന്ത്യക്ക് അണക്കെട്ടുകളില്ലാത്തതിനാൽ വെള്ളം തടയാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഇന്ത്യൻ ഭാഗത്ത്, ചിലർ ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാകകൾ വീശി. പാകിസ്ഥാൻ പ്രതിഷേധത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളെ പ്രതിഷേധക്കാർ ചോദ്യം ചെയ്തു: ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ അവർ എന്തിനാണ് പ്രതിഷേധിക്കുന്നത്. അവരാണ് ഭീകരാക്രമണം നടത്തുന്നത്. എന്നിട്ട് ലജ്ജയില്ലാതെ ഇരവാദമിറക്കുകയാണെന്നും ആരോപിച്ചു. പ്രതിഷേധങ്ങളെ എതിർത്ത് റിഫോം യുകെയുടെ ഡെപ്യൂട്ടി നേതാവായ റിച്ചാർഡ് ടൈസ് രം​ഗത്തെത്തി. ലണ്ടൻ തെരുവുകളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭാഗീയ രാഷ്ട്രീയമാണ് നടക്കുന്നത്. ഇത് ബ്രിട്ടനാണ്. നിങ്ങളുടെ ദേശീയ തർക്കങ്ങൾ മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നും ഇദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴയിൽ 30കിലോ കഞ്ചാവ് പിടികൂടി, പെരുമ്പാവൂരില്‍ കഞ്ചാവ് കൃഷി

മൂവാറ്റുപുഴ.മേഖലയില്‍ വൻ കഞ്ചാവ് വേട്ട. 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്.

അതിനിടെ പെരുമ്പാവൂരില്‍ സ്വന്തം ആവശ്യത്തിന് കഞ്ചാവ് കൃഷി നടത്തിയ ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. പെരുമ്പാവൂർ മാറമ്പിള്ളിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശി നന്ദു മൊണ്ടാലിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വീട്ടുവരാന്തയിൽ നിന്ന് 31 സെൻറീമീറ്റർ വലിപ്പമുള്ള കഞ്ചാവ് ചെടിയും പിടികൂടി. കഞ്ചാവ് വളർത്തി ഉണക്കി വിൽപ്പന നടത്തുന്നത് ഇയാളുടെ പതിവൊന്ന് എക്സൈസ്

ഗർഭകാലത്ത് അമ്മയ്ക്ക് വിളർച്ച ഉണ്ടെങ്കിൽ കുട്ടികളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; പഠനം

ഗർഭകാലത്ത് അമ്മയ്ക്ക് വിളർച്ച ഉണ്ടെങ്കിൽ കുട്ടികളിൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ധനസഹായത്തോടെ നടത്തിയ പഠനത്തിന്റെ ഭാഗമായി ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ 16,500 അമ്മമാരിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തു.

ഗർഭാവസ്ഥയുടെ ആദ്യ 100 ദിവസങ്ങളിൽ അമ്മയ്ക്ക് വിളർച്ച ഉണ്ടെങ്കിൽ ജന്മനാ ഹൃദ്രോഗമുള്ള ഒരു കുട്ടി ഉണ്ടാകാനുള്ള സാധ്യത സാധാരണയേക്കാൾ 47 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.

യുകെയിലെ ഗർഭിണികളിൽ നാലിലൊന്ന് പേർക്ക് വിളർച്ച ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് പലപ്പോഴും ഇരുമ്പിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്.

ചുവന്ന രക്താണുക്കളുടെ എണ്ണമോ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ അളവോ സാധാരണയേക്കാൾ കുറവായ ഒരു സാധാരണ അവസ്ഥയാണ് വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചാണ് വിളർച്ച കണ്ടെത്തുന്നത്. ഹിമോഗ്ലോബിൻ സ്ത്രീകളിൽ വേണ്ടത് 12 മുതൽ 15 ഗ്രാം വരെയാണ്.

ഗർഭാവസ്ഥയുടെ അവസാന ഘട്ടങ്ങളിലെ കടുത്ത വിളർച്ച, ജനനസമയത്തെ ഭാരം കുറയൽ, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനം കണ്ടെത്തി.

ഇരുമ്പിന്റെ കുറവാണ് വിളർച്ചയുടെ പല കേസുകളുടെയും മൂലകാരണം എന്നതിനാൽ, ഒരു കുഞ്ഞിന് ശ്രമിക്കുമ്പോഴും ഗർഭിണിയായിരിക്കുമ്പോഴും സ്ത്രീകൾക്ക് വ്യാപകമായി ഇരുമ്പ് സപ്ലിമെന്റേഷൻ നൽകുന്നത് നവജാതശിശുക്കളിലും ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗം വികസിക്കുന്നതിന് മുമ്പ് തടയാൻ സഹായിക്കുമെന്ന് പ്രൊഫസർ ഡങ്കൻ സ്പാരോ പറഞ്ഞു.

യുകെയിൽ ഒരു ദിവസം ശരാശരി 13 കുഞ്ഞുങ്ങളിൽ രോഗനിർണയം നടത്തുന്ന ഏറ്റവും സാധാരണമായ ജനന വൈകല്യമാണ് ജന്മനായുള്ള ഹൃദ്രോഗം. ഇത് ശിശുക്കളുടെ മരണത്തിന് ഒരു പ്രധാന കാരണവുമാണ്.

പാക് വംശജരുടെ മടക്കം; പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്ന് നി​ഗമനം, ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക

ന്യൂഡൽഹി: പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്.

അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിൻ്റെ കൈവശമുള്ളത്. 537 പേർ ഇന്ത്യ വിട്ടെന്നാണ് സർക്കാരിൻ്റെ കണക്ക്. അതേസമയം, മെഡിക്കൽ വീസയുടെ കാലാവധി നാളെ കഴിയും. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ഇന്നലെ മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് മൂന്ന് പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ.

അതേസമയം, ഇന്ത്യയ്ക്കൊപ്പം നില്ക്കുന്നു എന്നാവർത്തിക്കുകയാണ് അമേരിക്ക. പഹൽഗാം ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു എന്നും യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഉത്തരവാദിത്ത ബോധത്തോടെയുള്ള പരിഹാരം വേണമെന്നും
ഇരു രാജ്യങ്ങളുമായും സമ്പർക്കത്തിലാണെന്നും സ്ഥിതി നിരീക്ഷിക്കുന്നു എന്നും യുഎസ് അറിയിച്ചു.

വിശദവിവരങ്ങൾ ഇപ്രകാരം

പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ ജയിലിലാണ്. സന്ദർശകവിസയിൽ എത്തിയ ആറ് പേരാണ് ഇതിനകം തിരിച്ച് പോയത്. ഇതിൽ തിരൂർക്കാട് സ്വദേശിയായ മലയാളിയെ വിവാഹം ചെയ്ത പാക്കിസ്ഥാൻ സ്വദേശിനിയും ഉൾപ്പെടും. ഇവർ സൗദിയിലെ സ്ഥിര താമസക്കാരിയാണ്. മെഡിക്കൽ വിസയിൽ തിരിച്ചുവന്നവർക്ക് തിരിച്ച് പോകാൻ രണ്ട് ദിവസത്തെ കൂടി സമയമാണ് നൽകിയിരിക്കുന്നത്. ശേഷിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഉടൻ രാജ്യം വിടേണ്ടി വരില്ല. ദീർഘകാല വിസയുള്ളവർ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും ഉള്ളത്.