കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യമാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭര്‍ത്താവ് രാധാകൃഷ്ണനെ കൊല്ലാന്‍ മിനി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസം മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മൂന്നാം പ്രതിയാണ് മിനി, 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും, മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രതികള്‍ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയര്‍ഗണ്ണുമായി നില്‍ക്കുന്ന ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത മിനിയെ ചോദ്യം ചെയ്യലിന് ശേഷം പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍
പട്ടാപ്പകൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
പ്രതിക്കെതിരെ കൊലചെയ്യപ്പെട്ട കരുനാഗപ്പള്ളി തഴവ തെക്കുംമുറി മേക്ക് തട്ടേക്കാട് കിഴക്കേ തറയിൽ തുളസീധരൻ ( 64 ) നാട്ടിൽ അപവാദ പ്രചാരണം നടത്തി എന്ന് ആരോപിച്ച് 21.11.2023 പകൽ 12 45 മണിക്ക് തുളസീധരന്റെ സമീപവാസിയായ വെള്ളാപ്പള്ളി പടീറ്റതിൽ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തുളസീധരനെ പ്രതി വീട്ടിന് വെളിയിലേക്ക് വിളിച്ചിറക്കി നീ എനിക്കെതിരെ അപവാദപ്രചാരണം നടത്തുമോടാ എന്ന് ചോദിച്ചു കൊണ്ട് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കരുനാഗപ്പള്ളി തഴവ ബി കെ ഭവനിൽ ഭാസ്കരൻ മകൻ പാക്കരൻ ഉണ്ണി എന്ന് വിളിക്കുന്ന പ്രദീപിനെ ( 34) ആണ് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എസ് സുഭാഷ് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്, പിഴത്തുക കൊല്ലപ്പെട്ട തുളസീധരന്റെ ഭാര്യ തങ്കമണിക്ക് നൽകാനും ശിക്ഷാവിധിയിൽ പറഞ്ഞിട്ടുണ്ട് .
പിഴ ഒടുക്കി ഇല്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം . കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ വി ബിജു രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ അന്വേഷണ സഹായിയായി ഉണ്ടായിരുന്നത് എസ് ഐ റഹീം എ ആയിരുന്നു പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മാരായ ജയകുമാർ കെ കെ, നിയാസ് എ എന്നിവർ ഹാജരായി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എ എസ് ഐ സാജു ആയിരുന്നു
എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി
തിരുവനന്തപുരം.എച്ച്.വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള പുതിയ ADGP
സർക്കാർ ഉത്തരവിറക്കി
മനോജ് എബ്രഹാം മാറിയ ഒഴിവിലാണ് നിയമനം
നിലവിൽ ക്രൈം ബ്രാഞ്ച് ADGP ആയിരുന്നു വെങ്കിടേഷ്
കുടുംബശ്രീയുടെ ‘അരങ്ങ് ‘ കലാമേള അഞ്ച് മുതല്‍
കുടുംബശ്രീ അയല്‍ക്കൂട്ട – ഓക്‌സിലറി അംഗങ്ങള്‍ക്കായി ‘ അരങ്ങ് ‘ കലാമേള ബ്ലോക്ക് ക്ലസ്റ്റര്‍ തലം മെയ് അഞ്ച് മുതല്‍ സംഘടിപ്പിക്കുന്നു. ഇത്തിക്കര – മുഖത്തല- കൊല്ലം ക്ലസ്റ്റര്‍, ശാസ്താംകോട്ട – ചിറ്റുമല ക്ലസ്റ്റര്‍, ഓച്ചിറ – ചവറ – കരുനാഗപള്ളി ക്ലസ്റ്റര്‍, പത്തനാപുരം- വെട്ടിക്കവല ക്ലസ്റ്റര്‍, കൊട്ടാരക്കര – ചടയമംഗലം ക്ലസ്റ്റര്‍, പുനലൂര്‍ – അഞ്ചല്‍ ക്ലസ്റ്റര്‍ എന്നിങ്ങനെ ജില്ലയിലെ 74 സിഡിഎസുകളുടേ പങ്കാളിത്തം ഉറപ്പാക്കി ആറ് ബ്ലോക്ക് ക്ലസ്റ്ററുകളായി മെയ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള തീയതികളില്‍ കലാ മത്സരങ്ങള്‍ നടത്തും. അരങ്ങ് ജനകീയമാക്കുന്നതിനുള്ള പ്രചരണ ക്യാമ്പയിനുകള്‍ സിഡിഎസ് തലത്തിലും ജില്ലാതലത്തിലും നടക്കുന്നു.
പ്രാഥമിക ഘട്ടത്തില്‍ നടത്തിയ എഡിഎസ് മത്സരങ്ങളില്‍ നിന്നുള്ള വിജയികളാണ് സിഡിഎസ് തലത്തില്‍ മത്സരിക്കുന്നത്. തുടര്‍ന്ന്, മത്സരത്തില്‍ വിജയിക്കുന്നവര്‍ ബ്ലോക്ക് തലത്തില്‍ പങ്കെടുക്കുന്നു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 18 മുതല്‍ 40 വയസ് വരെയുള്ള അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 40 വയസിന് മുകളിലുള്ള അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങള്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം. നാടകം, ചവിട്ട് നാടകം, ശിങ്കാരി മേളം എന്നീ ഇനങ്ങള്‍ മാത്രമാണ് പൊതു വിഭാഗം. വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം, മാപ്പിള പാട്ട്, പ്രച്ഛന്ന വേഷം, മിമിക്രി, സംഘ ഇനങ്ങളായ കേരള നടനം, ഭരതനാട്യം,തിരുവാതിര തുടങ്ങി 33 സ്റ്റേജ് ഇനങ്ങളില്‍ പങ്കെടുക്കാം. കഥാ രചന, ചിത്ര രചന, കവിത രചന തുടങ്ങി 16 സ്റ്റേജ് ഇതര ഇനങ്ങളുമുണ്ട്. ബ്ലോക്ക് ക്ലസ്റ്റര്‍ അരങ്ങിലെ വിജയികള്‍ ജില്ലാതല അരങ്ങില്‍ മാറ്റുരയ്ക്കും
കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ്
കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് മെയ് രണ്ടുമുതല്‍ 23 വരെ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കും. മെയ് രണ്ടിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ആറാംഘട്ട കുളമ്പുനിരോധന കുത്തിവെയ്പ്പാണ് നടപ്പാക്കുന്നത്. 110542 പശുക്കള്‍ക്കും 8658 എരുമകള്‍ക്കും കുത്തിവയ്പ്പ് നല്‍കും.
കര്‍ഷകരുടെ വീട്ടുപടിക്കലെത്തുന്ന മൃഗസംരക്ഷണ വകുപ്പ് സ്‌ക്വാഡുകള്‍ കുത്തിവെയ്പ്പ് നല്‍കി ചെവിയില്‍ ടാഗ് പതിപ്പിക്കും. 140 സ്‌ക്വാഡുകളെ ഇതിനായി പ്രവര്‍ത്തന സജ്ജമാക്കി. കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ണമായും സൗജന്യമാണ്. നാല് മാസത്തില്‍ താഴെ പ്രായമുള്ള കിടാങ്ങള്‍, രോഗമുള്ള പശുക്കള്‍, പ്രസവിക്കാറായ ഉരുക്കള്‍ എന്നിവയെ കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കും. ഫോണ്‍: 0476 2797276.
സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ്
സാമ്പ്രാണിക്കോടി തുരുത്തില്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കണം. മെയ് ഒന്നുമുതല്‍ www.dtpckollam.com വഴിയാണ് സാമ്പ്രാണിക്കോടി, മണലില്‍, കുരീപ്പുഴ എന്നീ ടെര്‍മിനുകളിലേക്ക് സന്ദര്‍ശകര്‍ ബുക്ക് ചെയ്യേണ്ടത്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടാകുമെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.
ഭീകരതയ്ക്കെതിരെ
വ്യാപാരികളുടെ
സ്നേഹജ്വാല
ഭരണിക്കാവ്. പഹൽഗ്രാമിലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി മെഴുകുതിരി കത്തിച്ച് സ്നേഹജ്വാല സംഘടിപ്പിച്ചു.
അതിൻ്റെ ഭാഗമായി ഭരണിക്കാവ് ജംഗ്ഷനിൽ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് എ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കാൻ വ്യാപാരി സമൂഹം പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് കെ.ജി. പുരുഷോത്തമൻ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.ബഷീർകുട്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ശശിധരൻ, വി. സുരേഷ് കുമാർ, സെക്രട്ടറിമാരായ എ.നജീർ, മുഹമ്മദ് ഹാഷിം, എൽ.കുഞ്ഞുമോൻ, എന്നിവർ സംസാരിച്ചു.
റാപ്പർ വേടന് ജാമ്യം; വേടൻ ധരിച്ചിരുന്ന മാലയിൽ നിന്ന് കണ്ടെത്തിയ പുലിപ്പല്ലാണ് കേസിനാധാരം
കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന് കേസിൽ വേടന് കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനം വകുപ്പിൻറെ വാദങ്ങൾ തള്ളിയ കോടതി റാപ്പർ വേടന് ജാമ്യം അനുവദിക്കുകയായിരുന്നു. ലഹരി പരിശോധനയ്ക്കിടെ വേടൻ ധരിച്ചിരുന്ന മാലയിൽ നിന്ന് കണ്ടെത്തിയ പുലിപ്പല്ലാണ് കേസിനാധാരം.
പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിൽ കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് വനം വകുപ്പ് വേടനെ കോടതിയിൽ ഹാജരാക്കിയത്.
വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വാദം വേടൻ കോടതിയിൽ ആവർത്തിച്ചു. സമ്മാനം ലഭിച്ചപ്പോൾ പുലിപ്പല്ലാണെന്ന് അറിയിലായിരുന്നു. അറിഞ്ഞിരുന്നെന്നെങ്കിൽ സമ്മാനം നിരസിക്കുമായിരുന്നെന്നും വേടൻ കോടതിയിൽ പറഞ്ഞു. അതേസമയം പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വിവാദങ്ങൾക്കിടെ, വേടൻറെ പുതിയ ആൽബം റിലീസ് ചെയ്തു. ‘മോണോലോവ’ എന്ന ആൽബമാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഉടൻ റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. തന്റെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പാട്ട് വേടൻ പുതിയ ആൽബം പുറത്തിറക്കിയിരിക്കുന്നത്.
വേടൻ’ എന്നറിയപ്പെടുന്ന മലയാളി റാപ് ഗായകനെ തിങ്കളാഴ്‌ച കഞ്ചാവുമായി പിടിയിലായിരുന്നു.തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിൽ ആറു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതേത്തുടർന്നുള്ള ചോദ്യംചെയ്യലിനിടെയാണ് വേടന്റെ കഴുത്തിലെ മാലയിലുള്ളത് പുലിപ്പല്ലാണെന്നും കണ്ടെത്തിയത്. ഇതേത്തുടർന്ന് വനംവകുപ്പും ഗായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുവൈറ്റിൽ നേരിട്ടത് തൊഴിൽ പീഡനവും പട്ടിണിയും കാരാഗൃഹവും;അശ്വതിയും ജിഷയും സുരക്ഷിതരായി നാടിൻ്റെ സ്നേഹ തണലിലേക്ക് മടങ്ങിയെത്തി
ശാസ്താംകോട്ട(കൊല്ലം):വീട്ടു ജോലിക്കായി കുവൈറ്റിലേക്ക് പോയി കടുത്ത തൊഴിൽപീഡനവും മാനസിക സമ്മർദ്ദങ്ങളും അനുഭവിച്ച മലയാളി യുവതികളെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു.കൊല്ലം ശാസ്താംകോട്ട സ്വദേശി അശ്വതി,തൃശ്ശൂർ സ്വദേശി ജിഷ എന്നിവരാണ് സുരക്ഷിതമായി നാട്ടിലെത്തിയത്.നാല് മാസം മുൻപാണ് ഇരുവരും ജോലിക്കായി കുവൈറ്റിൽ പോയത്.വിശ്രമമില്ലാതെ ദൈനംദിന ജോലികൾ ചെയ്യേണ്ടി വന്ന ഇവർക്ക് കൃത്യമായി ഭക്ഷണം പോലും ലഭിച്ചിരുന്നില്ല.രണ്ട് അറബി വീടുകളിലായി ജോലി നോക്കിയിരുന്ന ഇവർ പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയും ഏജന്റിന്റെ അടുക്കൽ അഭയം തേടുകയുമായിരുന്നു.എന്നാൽ ഏജന്റ് യുവതികളെ രണ്ട് മുറികളിലായി പൂട്ടിയിട്ടു.ആഹാരവും നൽകിയിരുന്നില്ല.അശ്വതിയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ ഭർത്താവ് സേതു ഏജന്റുമായി ബന്ധപ്പെട്ടു.അശ്വതി തങ്ങളുടെ പക്കലുണ്ടെന്നും നഷ്ടപരിഹാരമായി 2ലക്ഷം രൂപ നൽകിയാൽ മാത്രമേ നാട്ടിലേക്ക് അയക്കാനാകൂവെന്നും ഏജന്റ് അറിയിച്ചു.പരാതി നൽകുകയാണെങ്കിൽ അശ്വതിയെ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി.ഇത്തരം ഭീഷണികൾ കാരണം കുടുംബം ആദ്യം നിയമനടപടികളിൽ നിന്ന് പിന്മാറുകയായിരുന്നു.ഇതിനിടെ അശ്വതിയുടെ സുഹൃത്ത് വഴി വിവരം ലഭിച്ച കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി കുവൈറ്റിലെ ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് കുവൈറ്റിലുള്ള മനുഷ്യാവകാശ പ്രവർത്തകയുടെ സഹായത്തോടെ ഇരുവരെയും ഏജൻ്റിൻ്റെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച് വാഹനത്തിൽ ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു.വിവരം ശ്രദ്ധയിൽപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ഇരുവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വഴിയൊരുക്കുകയും ചെയ്തു.പിന്നീട്
നോർക്ക റൂട്സിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ
കുവൈറ്റിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന പാലക്കാട് പട്ടാമ്പി സ്വദേശി ഫസീലയെയും രക്ഷപ്പെടുത്തുകയുണ്ടായി.പരാതിയുടെ അടിസ്ഥാനത്തിൽ ഏജന്റിനെയും കൂട്ടാളിയെയും കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു.
‘തുടങ്ങണം ഇനി പൂരം’… ഇന്ന് വൈകുന്നേരം ആറ് മണിക്ക് മോഹന്‍ലാല്‍ പുതിയ അപ്‌ഡേറ്റ് പങ്കുവയ്ക്കും
മോഹന്‍ലാല്‍ ചിത്രം ‘തുടരും’ മികച്ച പ്രേക്ഷക പ്രശംസ നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോളതലത്തില്‍ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രൊമോ സോങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. ഈ ഗാനത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോള്‍ ആ ഗാനത്തെക്കുറിച്ച് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
‘തുടങ്ങണം ഇനി പൂരം’ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പാട്ടില്‍ നിന്നുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പാട്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കൊണ്ടാട്ടം എന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. വിനായ് ശശികുമാറിന്റേതാണ് വരികള്‍. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.






































