Home Blog Page 1102

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ ‘സ്നേഹക്കൂട് -25’ കൂട്ടായ്മ സംഘടിപ്പിച്ചു.

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ തിരുവനന്തപുരം ചാപ്റ്റർ ‘സ്നേഹക്കൂട് -25’ എന്ന പരിപാടി ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ ഐ എം ജി ഡയറക്ടർ ഡോ കെ ജയകുമാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥി കാലത്ത് സ്വന്തമയുണ്ടായിരുന്ന നിർമലതയും നിഷ്കളങ്കതയും നഷ്ടപ്പെടുത്തരുതെന്നും വിവിധ തുറകളിൽ കൈവരിച്ച നേട്ടങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാൻ കഴിയുമ്പോഴാണ് മാതൃ വിദ്യാലയത്തോട് നീതി പുലർത്തപ്പെടുന്നതെന്നും ഡോ ജയകുമാർ പറഞ്ഞു.

പ്രസിഡന്റ് ടി എം മാത്യു അധ്യക്ഷനായി.
കോളേജിന്റെ പൂർവ വിദ്യാർഥികളായ മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ടി കെ എ നായർ, മുൻ മേയർ കെ ചന്ദ്രിക, വിക്ടർ ടി തോമസ് കോഴഞ്ചേരി, ജനറൽ കൺവീനർ ടി ജെ മാത്യു മാരാമൺ, സെക്രട്ടറി വിൽസൺ ടി തോമസ്, ട്രഷറര്‍ അഡ്വ എ ഗോപകുമാർ, ജേക്കബ് ജോർജ്, മെയ്മി വർഗീസ്, ഡോ ടി ആർ ഗോപാലകൃഷ്ണൻ, തോമസ് മാത്തൻ, ജോർജ് വർഗീസ്, വനിതാ സെക്രട്ടറി ജെസ്സി അലക്സ് എന്നിവർ പ്രസംഗിച്ചു. സാഹിത്യകാരൻ കെ പി ഗോപാലകൃഷ്ണൻ, ഫുട്ബോൾ താരം റിട്ട. ഡി എസ് പി അലക്സ്‌ എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
‘ഓർമ്മപ്പൂക്കൾ’ എന്ന സ്മരണികയുടെ പ്രകാശനം ഡോ കെ ജയകുമാർ നിർവഹിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ബൈക്ക് കവര്‍ന്ന പ്രതി അറസ്റ്റില്‍

കൊല്ലം: അഞ്ചാലുംമൂട് ജംഗ്ഷനിലുള്ള ദേവകി ഓഡിറ്റോറിയത്തിന് മുന്‍വശം വെച്ചിരുന്ന ബൈക്ക് മോഷണം പോയ കേസില്‍ പ്രതി അറസ്റ്റില്‍. ഇരവിപുരം വടക്കുംഭാഗം ദേശത്ത് കുളക്കര വീട്ടില്‍ റിച്ചിന്‍ ജോര്‍ജ് (24) ആണ് അറസ്റ്റിലായത്.
ഏപ്രില്‍ 28നായിരുന്നു മോഷണം. ഓഡിറ്റോറിയത്തിന് സമീപം ഹോട്ടല്‍ നടത്തുന്ന ആളുടെ ബൈക്കാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മുമ്പും പ്രതി ബൈക്ക് മോഷണം ഉള്‍പെടെ നിരവധി കേസില്‍പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

വധശ്രമക്കേസില്‍ അറസ്റ്റില്‍

കൊല്ലം: സിറ്റി ഡാന്‍സഫിന്റെ ലഹരി പരിശോധനയ്ക്കിടെ വധശ്രമ കേസിലെ പ്രതി അറസ്റ്റില്‍. 120 ഗ്രാം കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. തിരുവല്ലം പുതുക്കരി തടത്തരികത് മാവിള വീട്ടില്‍ വിഷ്ണു (24) ആണ് പിടിയിലായത്.
കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാത്രി ഒന്നോടെ സംശയാസ്പദമായി കണ്ട ആളെ ദേഹ പരിശോധന നടത്തിയതിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തതില്‍ ഇയാള് തിരുവല്ലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമകേസില്‍ പ്രതിയാണെന്ന് ബോധ്യപ്പെട്ടു. തുടന്ന് ഇയാളെ തിരുവല്ലം പോലീസിന് കൈമാറി.

കളക്ട്രേറ്റിന് സമീപം കെട്ടിടത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ നഴ്സ്; ഭർത്താവ് പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. മധുരൈയിൽ നിന്നാണ് പ്രതി രാജേഷ് ഖന്ന പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം.

ഇന്നലെ രാവിലെയാണ് തിരുപ്പൂർ കളക്ട്രേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചായിരുന്നു കൊലപാതകം. കൈകൾ അറ്റുപോകുന്ന വിധത്തിൽ ക്രൂരമായി ഇടിച്ചിരുന്നു.

സിസിടിവി പരിശോധിച്ചപ്പോൾ ചിത്ര ഭർത്താവ് രാജേഷ് ഖന്നയുമൊത്ത് നടന്നുവരുന്നതിന്റ ദൃശ്യങ്ങൾ കിട്ടി. പിന്നാലെ ഫോൺ ടവർ ലൊക്കേഷനിൽ നിന്ന് രാജേഷ് മധുരൈയിൽ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. രാത്രിയോടെ രാജേഷിനെ കസ്റ്റഡിലിയെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. തന്നോട് പിണങ്ങി മധുരൈയിൽ നിന്നുപോയ ചിത്രയെ തിരികെ വിളിക്കാനാണ് തിരുപ്പൂരിൽ എത്തിയത്. പക്ഷേ ഒപ്പം വരില്ലെന്ന് പറഞ്ഞു റോഡിൽ വച്ച് ചിത്ര വഴക്കിട്ടതോടെ നിയന്ത്രണം വിട്ടെന്നാണ് മൊഴി.

കൊലയ്ക്ക് ശേഷം ചിത്രയുടെ അമ്മയെ കണ്ട രാജേഷ് തങ്ങൾ ഒരുമിച്ച് ബന്ധുവിന്റെ വീട്ടിൽ പോകുന്നതായി അറിയിച്ചാണ് മധുരൈയിലേക്ക് കടന്നുകളഞ്ഞത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. 20 ദിവസം മുൻപാണ് ചിത്ര തിരുപ്പൂരിലെ ദന്താശുപത്രിയിൽ നഴ്സായി ജോലിക്ക് കയറിയത്.

ശക്തികുളങ്ങരയിലെ മോഷണ പരമ്പര; അഞ്ചുപേര്‍ അറസ്റ്റില്‍

കൊല്ലം: ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ക്ഷേത്രങ്ങളിലും ഒരു വീട്ടിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍.
ക്ഷേത്രങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് മോഷണം നടത്തിയ ഒന്നും രണ്ടും പ്രതികളായ ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ദേശസേവിനി നഗറില്‍ വിജയ് നിവാസില്‍ ശ്രീജിത്ത് (24), മനയില്‍ കുളങ്ങര ചേരിയില്‍ ജവഹര്‍ നഗര്‍ 101 ല്‍ കണ്ടച്ചേഴത്ത് വീട്ടില്‍ അനന്ദു (25), മോഷണ സാധനങ്ങള്‍ വാങ്ങിയ മൂന്നും നാലും പ്രതികളും ദമ്പതികളുമായ അയത്തില്‍ സ്‌നേഹനഗര്‍ 90 ല്‍ കാവുങ്ങല്‍ കിഴക്കതില്‍ വീട്ടില്‍ നിന്നും പുന്തലത്താഴം ചേരിയില്‍ താമസം സുനില്‍ കുമാര്‍ (52), ഭാര്യ ഗിരിജ (50) എന്നിവരാണ് പിടിയിലായത്.
വീട് കുത്തി തുറന്ന് മോഷണം നടത്തിയ കന്നിമേല്‍ ചേരിയില്‍ പാവൂര്‍ കിഴക്കതില്‍ സൂരജ് (23) അറസ്റ്റിലായി. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. ശക്തികുളങ്ങര എസ്‌ഐ ആര്‍. സുരേഷ് കൂമാര്‍, ജിഎസ്‌ഐ റസല്‍ ജോര്‍ജ്ജ്, സിപിഒ ബിജു കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സി എം ആർ എൽ ന്റെയും- മുഖ്യമന്ത്രി യുടെ മകളുടെയും സ്വത്ത് കണ്ട് കെട്ടണം, ഷോൺ

തിരുവനന്തപുരം. രാഷ്ട്രീയക്കാരിൽ നിന്നും   CMRL ന് എന്ത് ലാഭം കിട്ടി? വ്യക്തമാക്കണ മെന്ന് ഷോൺ ജോർജ്ജ്.

അതിൽ സിബിഐ അന്വേഷണം നടത്തണം
334 കോടി രൂപ CMRL പലർക്കായി വിതരണം ചെയ്തതായി പിടിച്ചെടുത്തബുക്കിൽ ഉണ്ട്. ഇഡി യ്ക്ക് അനുബന്ധ രേഖകൾ ലഭിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും
ക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു

മാസപ്പടി വിവാദത്തിലെ അന്വേഷണം ഒരു ഘട്ടം പൂർത്തിയായി

SFIO റിപ്പോർട്ട്‌ ലഭിച്ചു
SFIO കണ്ടെത്തലിൽ 282 കോടിയുടെ തീരിമറി

2.8കോടി മുഖ്യമന്ത്രിയുടെ മകൾക്ക്
മുഖ്യ മന്ത്രിയുടെ മകളുടെ പങ്ക് റിപ്പോട്ടിൽ വ്യക്തം

CMRL ന്റെയും- മുഖ്യമന്ത്രി യുടെ മകളുടെയും സ്വത്ത് കണ്ട് കെട്ടണം

ഈ പണം ഷെയർ ഹോൾഡർ സിന് തിരികെ നൽകണമെന്നും ഷോൺ ആവശ്യപ്പെട്ടു.

ലിസ്റ്റിന്റെ ആരോപണം നീളുന്നത് നിവിൻ പോളിയിലേക്കോ ? സൂചനകൾ ഇങ്ങനെ

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം വിരൽ ചൂണ്ടുന്നത് നിവിൻ പോളിയിലേക്കെന്നു സൂചന. ലിസ്റ്റിൻ സ്റ്റീഫനും അദ്ദേഹം നിർമിക്കുന്ന ‘ബേബി ​ഗേൾ’ സിനിമയുടെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റ​ഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതോടെയാണ് ആരോപണം നിവിൻ പോളിക്ക് നേരെ നീണ്ടത്. നിവിൻ നായകനായ ‘ബേബി ഗേളി’ന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന.

കാക്കനാട് നടന്ന ‘ബേബി ഗേൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നിവിൻ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അ​ദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്.

ലിസ്റ്റിനും നിവിൻ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ‘ബേബി ഗേൾ’. ‘തുറമുഖം’, ‘ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോൾ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളിൽ എത്തിച്ചത് ലിസ്റ്റിനാണ്. നിവിനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിൻ സിനിമയുടെ ബാധ്യത ഏറ്റെടുത്തതെന്നും ആ കരാർ തുടർച്ചയായി ലംഘിക്കപ്പെട്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നുമാണ് സൂചന.

ലിസ്റ്റിൻ തന്നെ നിർമിക്കുന്ന ദിലീപിന്റെ 150മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിൻ മലയാള സിനിമയിലെ അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് പറഞ്ഞത്. മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും നടന്റെ പേരെടുത്തു പറയാതെ ലിസ്റ്റിൻ പറയുകയുണ്ടായി. വിഷയത്തിൽ ലിസ്റ്റിനെ വിമർശിച്ചാണ് കൂടുതൽ ആളുകളും എത്തുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകൾ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലർ കുറിച്ചപ്പോൾ ഈ വിവാദം സിനിമയുടെ പ്രമോഷനും ചർച്ചകൾ സജീവമാക്കുന്നതിനുമാണെന്നായിരുന്നു മറ്റു ചില കമൻറുകൾ. അതിനിടെയാണ് നിവിനാണ് ഇൗ നടനെന്ന തരത്തിൽ വാർത്തകൾ പരന്നത്.

കുട്ടിക്ക് പേവിഷ ബാധ ഏറ്റ സംഭവം ; കുന്നിക്കോട്ട് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റും

കൊട്ടാരക്കര. കുട്ടിക്ക് പേവിഷബാധ ഏറ്റ സംഭവം ;

വിളക്കുടി പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്തു
തെരുവ് നായ്ക്കളെ അടിയന്തിരമായി നീക്കും

കുന്നിക്കോട് 7 വയസുകാരിയെ തെരുവ് നായ ആക്രമിച്ച സ്ഥലത്തെ നായ്ക്കളെ നീക്കം ചെയ്യാൻ തീരുമാനം

വിളക്കുടി പഞ്ചായത്തിൽ ഭരണസമിതി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം
ഇന്ന് വൈകിട്ട് 5 മണിക്കകം നായ്ക്കളെ പിടികൂടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജീന  പറഞ്ഞു.

നായ്ക്കളെ പാർപ്പിക്കുന്ന ഷെൽറ്ററിലേക്ക് മാറ്റാനാണ് തീരുമാനം

പിടികൂടുന്ന നായ്ക്കളെ തെന്മലയിലേക്ക് മാറ്റാൻ ആലോചന

വേടൻ്റെ പുലിപ്പല്ല് കേസ്, ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന റിപ്പോർട്ടുമായി വനം മേധാവി

തിരുവനന്തപുരം .വേടന് എതിരെയുള്ള പുലിപ്പല്ല് കേസ്
വനം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് നൽകി വനം മേധാവി

വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്  വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ

പോലീസ് ഹാൻഡ് ഓവർ ചെയ്ത കേസ് ആയതിനാൽ ആണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്
മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി.ഇത് സർവീസ് ചട്ടലംഘനം എന്നും റിപ്പോർട്ട്

റിപ്പോർട്ട് പരിശോധിച്ചു നടപടിയെടുക്കുക വനംമന്ത്രി

വനം മേധാവി നൽകിയത് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോർട്ട്

‘ഞാൻ നേരത്തേ വന്നതിൽ മരുമകന് സങ്കടം, ഇനി ധാരാളം സങ്കടപ്പെടേണ്ടി വരും; ഡോക്ടറെ പോയി കാണുന്നതാണ് നല്ലത്’

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് താൻ നേരത്തേ എത്തിയതിൽ ഒരു രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘‘ഞാൻ നേരത്തേ വന്നതിലാണ് സങ്കടം. എന്തുകൊണ്ട് നേരത്തെ വന്നു? പ്രവർത്തകർ നേരത്തേ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ ഞാനും അവർക്കൊപ്പം വരണമെന്ന് കരുതിയാണ് നേരത്തെ എത്തിയത്. 8.45ന് അവിടെ എത്തി. എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയപ്പോൾ എന്റെ പ്രവർത്തകരെ കാണണമെന്നു പറഞ്ഞാണ് ഞാൻ നേരത്തേ വേദിയിൽ കയറിയത്’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രവർത്തകർ ഭാരത് മാതാ കീ ജയ് പറഞ്ഞു, ഒപ്പം താനും ഭാരത് മാതാ കീ ജയ് പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതെല്ലാം കാണുമ്പോൾ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടം. ഒരു ഡോക്ടറെ പോയി കാണുന്നതാണ് ആ സങ്കടത്തിനുള്ള മരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇതിനൊക്കെ സങ്കടപ്പെട്ടാൽ വരുംകാലത്ത് ധാരാളം സങ്കടപ്പെടും. ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് മോദിജി പറഞ്ഞു. അത് ശരിയാണ്. ഇന്നലെ രാത്രി മുഴുവൻ സിപിഎമ്മുകാർ എന്നെ ട്രോൾ ചെയ്യുകയായിരുന്നു. വികസിത കേരളമാണ് ലക്ഷ്യം, ഈ ട്രെയിൻ നിൽക്കില്ല. ഈ ട്രെയിനിൽ ഇടതുപക്ഷത്തിനു കയറണമെങ്കിൽ കയറാം, മരുമകനും കയറാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.