Home Blog Page 1098

വാർത്താനോട്ടം

2025 മെയ് 05 തിങ്കൾ

?കേരളീയം?

? രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 18 ന് ശബരിമല ദര്‍ശനം നടത്തും. രാഷ്ട്രപതിഭവനില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നല്‍കി. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശന ദിവസം വെര്‍ച്വല്‍ ക്യൂ ബുക്കിങില്‍ ഉള്‍പ്പെടെ ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

? തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. പല തവണ വിളിച്ചിട്ടും എം ആര്‍  അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്ന് ഡിജിപിയുടെ അന്വേഷണ സംഘത്തിന് മുന്നില്‍ മന്ത്രി കെ രാജന്‍ മൊഴി നല്‍കി. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന് അറിഞ്ഞാണ് ഫോണില്‍ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

?  തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പൂങ്കുന്നത്ത് ഇത്തവണയും താത്കാലിക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരു നൂറ്റാണ്ടിലധികമായി റെയില്‍വേ തൃശൂര്‍ പൂരത്തിന് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്ന പതിവ് മുടക്കിയിട്ടില്ല. ഇതോടൊപ്പം അധിക സൗകര്യങ്ങളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് മലയാളികളുടെ അഭിമാനമായ ലോകപ്രശസ്തമായ തൃശൂര്‍ പൂരം.

?  സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

?  കെ സുധാകരനെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ ഒരു മാറ്റം നല്ലതല്ല എന്നാണ് തന്റെ അഭിപ്രായമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു സമുദായവും ഇടപെട്ടിട്ടില്ലെന്നും സമുദായത്തെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

?  മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ദി ലെജന്‍ഡ് ഡോക്യുമെന്ററിയില്‍  സര്‍ക്കാരിന്റെ  ഭരണ നേട്ടമാണ് ചിത്രീകരിക്കുന്നതെന്നും വ്യക്തിപൂജയല്ല ഡോക്യുമെന്ററിയിലുള്ളതെന്നും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍. 

?  പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്നാണ് നിര്‍ണായക മൊഴി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പത്തനംതിട്ട ഡിവൈഎസ്പി ബിനു വര്‍ഗീസ് വ്യക്തമാക്കി. പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തില്‍ വെച്ച് പിടിയിലായത്.

?  പൊലീസ് സുരക്ഷ ഒഴിവാക്കി വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം. പടിഞ്ഞാറത്തറ മഞ്ഞൂറയിലെ കര്‍ഷകരായ ജോണിയുടെയും മേരിയുടെയും വീട്ടിലാണ് പ്രിയങ്കയും മകള്‍ മിരായയും എത്തിയത്. സ്ഥിരമുള്ള ചുരുക്കം സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രം ഒപ്പം കൂട്ടിയായിരുന്നു പ്രിയങ്കയുടെ സന്ദര്‍ശനം.

?കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

?  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി. പഴയ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അത്യാഹിത വിഭാഗം തുടങ്ങുകയായിരുന്നു.

? അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെതിരായ നിയമ പോരാട്ടം ശക്തമായി തുടരുമെന്ന് പരാതിക്കാരനായ  ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. കേസിലെ സിബിഐ എഫ് ഐ ആര്‍ മാത്രമാണ് സുപ്രീംകോടതി  സ്റ്റേ ചെയ്തത്.

?  എറണാകുളത്ത് ഇന്നലെ നടന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് വലിയ എതിര്‍പ്പുയര്‍ന്നത്.

?ഇടുക്കിയിലെ എന്റെ കേരളം പ്രദര്‍ശന മേളയില്‍ റാപ്പര്‍ വേടന് വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ 4-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 29നാണ് ഇടുക്കിയില്‍ വേടന്റെ പരിപാടി നടക്കാനിരുന്നത്. കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

?  ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

?  പ്രിയങ്ക ഗാന്ധിയെ കാണാനായി കാത്തുനിന്നിട്ടും കാണാനായില്ലെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. എന്‍എം വിജയനോട്  എന്താണ് ചെയ്തത് അത് തന്നെയാണ് കുടുംബത്തോടും കോണ്‍ഗ്രസ് ചെയ്യുന്നതെന്നും കാണാനാകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കാത്തുനിന്നതെന്നും അവര്‍ പറഞ്ഞു.

? ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് അമ്മ സംഘടനയും ഫിലിം ചേംമ്പറും. ആരും പരാതിയുമായി സംഘടനകളെ സമീപിക്കാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായത്തിന് ഇല്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്. അമ്മ സംഘടനയോ ഫിലിം ചേംമ്പറോ ഇക്കാര്യം ചര്‍ച്ചയ്ക്കെടുത്തിട്ടില്ല.

?പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍.

?  പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

? കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ സഹോദരങ്ങള്‍ പിടിയില്‍. ജിഷ്ണു, വിഷ്ണു എന്നിവരെ കന്യാകുമാരിയില്‍ നിന്നാണ് പിടിയിലായത്.

?  പാലക്കാട് അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അതിഥി തൊഴിലാളികള്‍ തമ്മിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അട്ടപ്പാടി റാവുട്ടം കല്ലില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.

?  എറണാകുളം വടക്കന്‍ പറവൂര്‍ ചെറായി പാലത്തിന് മുകളില്‍ നിന്ന് ഇന്നലെ രാവിലെ പുഴയില്‍ ചാടിയ 18കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുന്നംകുളം അകതിയൂര്‍ സ്വദേശി ഹിമയാണ് രാവിലെ പുഴയിലേക്ക് ചാടിയത്.

?  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച എല്ലാ വീഴ്ചകളുടേയും ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കാന്‍ താനൊരുക്കമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 1984 ല്‍ നടന്ന സിഖ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

??    ദേശീയം  ??

  പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്തമാണെന്നും മറുപടി നല്‍കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

?  ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി കരസേന. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകള്‍ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരീക്ഷിക്കുകയും ചെയ്തു.

?  ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി. സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

?  പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ കുറച്ചു. ചിനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമിലെ ഷട്ടര്‍ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്. ഝലം നദിയിലെ കിഷന്‍ഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും.

?  സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം 6 ന് പ്രഖ്യാപിക്കും  എന്നരീതിയില്‍ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് സിബിഎസ്ഇ അറിയിച്ചു. അനൌദ്യോഗിക വിവരങ്ങള്‍e പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും  സിബിഎസ്ഇ അഭ്യര്‍ത്ഥിച്ചു. റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

? അനന്തനാഗിലെ വനമേഖലയില്‍ ഭക്ഷ്യവസ്തുക്കള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലില്‍ വനത്തിനുള്ളില്‍ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

??  അന്തർദേശീയം  ??

?  പാക് ജവാനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി പാകിസ്ഥാന്‍. സുഖന്‍വാല ചെക്ക്പോസ്റ്റിനടുത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പാകിസ്ഥാന്‍ ആരോപിച്ചിട്ടുണ്ട്. ജവാനെ വിട്ടയക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ബി എസ് എഫിനോട് ഫ്ളാഗ് മീറ്റിംഗും ആവശ്യപ്പെട്ടിട്ടുണ്ട്.

?  ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് നാല് ഇറാനിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. ഭീകരവാദ ഗൂഢാലോചന ആരോപിച്ച് തീവ്രവാദ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്ന്  മെട്രോപൊളിറ്റന്‍ പൊലീസ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

?പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നേരത്തെ തന്നെ വിലക്കിയ ഇന്ത്യ, ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും ബിലാവല്‍ ഭൂട്ടോയുടെയുമടക്കം അക്കൗണ്ടുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഗായകന്‍ അതിഫ് അസ്ലമിന്റെയും അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും നടപടി തുടരാനാണ് സാധ്യത.

?  15 മണിക്കൂര്‍ പത്രസമ്മേളനം നടത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. യുക്രൈന്‍ നേതാവ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ റെക്കോര്‍ഡാണ് മുയിസു തകര്‍ത്തതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന്  വാര്‍ത്താസമ്മേളനം ആരംഭിച്ച മുയിസു, 15 മണിക്കൂര്‍ വാര്‍ത്താസമ്മേളനം തുടര്‍ന്നു.

?  ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈലാക്രമണം. യെമനില്‍നിന്ന് ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചു. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

? കായികം?

?  ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു റണ്ണിന്റെ നാടകീയ ജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത 57 റണ്‍സെടുത്ത ആന്ദ്രെ റസലിന്റെ മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു.

? മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി 45 പന്തില്‍ 95 റണ്‍സടിച്ച ക്യാപ്റ്റന്‍ റിയാന്‍ പരാഗ്  പൊരുതിയെങ്കിലും രാജസ്ഥാന് ലക്ഷ്യത്തിലെത്താനായില്ല. ഇതിനിടെ തുടര്‍ച്ചയായ ആറ് പന്തുകളില്‍ ആറ് സിക്സ് പറത്തി റിയാന്‍ പരാഗ് ചരിത്രം സൃഷ്ടിച്ചു.

?ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ബാറ്റര്‍ ആറ് പന്തുകളില്‍ ആറ് സിക്സറുകള്‍ നേടുന്നത്. മൊയീന്‍ അലിക്കെതിരെ അഞ്ചും വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ഒരു സിക്സും പറത്തായാണ് റിയാഗ് പരാന്‍ ചരിത്രം സൃഷ്ടിച്ചത്.

?  ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 37 റണ്‍സിന്റെ ജയവുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പഞ്ചാബ് കിംഗ്സ്.

?ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 48 പന്തില്‍ 91 റണ്‍സെടുത്ത് പ്രങ്സിമ്രാന്‍ സിംഗിന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന്  40 പന്തില്‍ 74 റണ്‍സെടുത്ത ആയുഷ് ബദോനിയും 24 പന്തില്‍ 45 റണ്‍സെടുത്ത അബ്ദുള്‍ സമദും മികച്ച പ്രകടനം പുറത്തെടുത്തിട്ടും പഞ്ചാബിന്റെ ജയം തടയാനായില്ല.

പെൺസുഹൃത്ത് മിണ്ടിയില്ല, രാത്രി വയലിൽ വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്തി സഹപാഠിയായ 14കാരൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ 17 വയസ്സുള്ള വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി സഹപാഠി. ഉമർബാൻ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണിത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗിതേഷ് ഗാർഗ് പറഞ്ഞു.

അതേ സമയം മരിച്ച പെൺകുട്ടിയെ ഒരു സഹപാഠി ഏറെക്കാലമായി ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതെത്തുട‌ർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മരിച്ച പെൺകുട്ടി തന്നോട് സംസാരിക്കുന്നത് നിർത്തിയതിനെത്തുടർന്ന് അസ്വസ്ഥനായെന്നും ഇതേത്തുട‌ന്നാണ് കൃത്യത്തിന് മുതി‌ന്നതെന്നും ആൺകുട്ടി പറഞ്ഞതായി പൊലീസ് റിപ്പോ‌‌ട്ട് ചെയ്തു.

വെളളിയാഴ്ച രാത്രിയോടെ പെൺകുട്ടിയോട് വയലിൽ വച്ച് തന്നെ കാണണമെന്ന് ആൺകുട്ടി ആവശ്യപ്പെ‌ട്ടിരുന്നു. ഇത് പ്രകാരം സ്ഥലത്തെത്തിയ പെൺകുട്ടിയെ മൂ‌ർച്ചയുള്ള ആയുധമുപയോ​ഗിച്ച് പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേ‌ർത്തു.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും രാവിലെ മുതൽ മഴയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

മെയ് ഏഴിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മെയ് എട്ടിന് പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അക്ഷയ ജീവനക്കാരി ജോലിക്കെത്തിയിട്ട് 4 മാസം മാത്രം; വ്യാജ നീറ്റ് ഹാൾ ടിക്കറ്റിന് പിന്നാലെ പൊലീസ്, കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക് എതിരെ പൊലീസ് കേസ് എടുത്തു. നടപടി പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ്. വ്യാജ ഹാൾ ടിക്കറ്റ് നൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട പൊലിസ് സ്ഥാപനത്തിൽ ഉടൻ പരിശോധന നടത്തും. ഒരു ജീവനക്കാരിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തായും സൂചനയുണ്ട്. പൊലീസ് സംശയിക്കുന്ന ജീവനക്കാരി ജോലിക്കെത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് സ്ഥാപന ഉടമ സത്യദാസ് പറഞ്ഞത്.

പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥി എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി.

തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകി. വ്യാജ ഹാൾ ടിക്കറ്റമായി വന്ന വിദ്യാർത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, ചോദ്യം ചെയ്യലിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്ന ഇവർ മൊഴി നൽകിയത്. പാറശാല സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മ നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ചുമതലപ്പെടുത്തിയതെന്നാണ് മൊഴിയെന്ന് പത്തനംതിട്ട ഡിവൈഎസ്‍പി ബിനു വര്‍ഗീസ് പറഞ്ഞു. എന്നാൽ, അവർ പരീക്ഷയ്ക്ക് അപേക്ഷിച്ചില്ല. മറന്നു പോയതാകാമെന്നാണ് നിഗമനം. അക്ഷയ സെന്‍റര്‍ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ ദുരുഹത നീങ്ങുവെന്ന് ഡിവൈഎസ്‍പി വ്യക്തമാക്കിയിരുന്നു.

‘മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ല’: സിൽവർലൈനിൽ ഇ.ശ്രീധരന്റെ ബദലിനും റെഡ് സിഗ്നൽ, സർക്കാരിന്റെ ആ പ്രതീക്ഷയും മങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മതത്തോടെ സിൽവർലൈൻ പദ്ധതിക്ക് ഇ.ശ്രീധരൻ നൽകിയ ബദൽ നിർദേശം തൽക്കാലം പരിശോധിക്കുന്നില്ലെന്നു കേന്ദ്രസർക്കാർ. ശ്രീധരനു മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും, സിൽവർലൈൻ ഡിപിആറിൽ നേരത്തേ നിർദേശിച്ച മാറ്റങ്ങൾ വരുത്തി പരിഷ്കരിച്ചു സമർപ്പിക്കാനും കേന്ദ്ര റെയിൽവേ മന്ത്രാലയം കെ റെയിലിനോടു നിർദേശിച്ചു. പരിഷ്കരിച്ച ഡിപിആർ കിട്ടുന്ന മുറയ്ക്ക് ഇ.ശ്രീധരന്റെ നിർദേശവും പരിശോധിക്കാമെന്നാണു നിലപാട്. ഇതോടെ, ഇ.ശ്രീധരന്റെ ഇടപെടലിൽ സിൽവർലൈൻ പദ്ധതിക്ക് അനുമതി നേടാമെന്ന സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ മങ്ങി.

പരമാവധി 200 കിലോമീറ്റർ വേഗത്തിൽ, സ്റ്റാൻഡേഡ് ഗേജിലുള്ള ‘സ്റ്റാൻഡ് എലോൺ പാത’യാണ് ഇ.ശ്രീധരന്റെ ബദൽ. ഇതു സംസ്ഥാന സർക്കാരിന്റെ സിൽവർലൈനുമായി യോജിക്കുന്നതാണ്. പാതയിൽ ഏറിയ പങ്കും തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം, ഓരോ 30 കിലോമീറ്ററിലും സ്റ്റേഷൻ വേണം, പാത കണ്ണൂർ വരെ മതി എന്നിവ മാത്രമാണ് വ്യത്യസ്തമായി ശ്രീധരൻ അഭിപ്രായപ്പെട്ടത്.

എന്നാൽ പാത ബ്രോഡ് ഗേജാക്കണം, ഓരോ 50 കിലോമീറ്ററിലും നിലവിലെ റെയിൽപാതയുമായി ബന്ധിപ്പിക്കണം, ചരക്കു ട്രെയിനും ഓടിക്കാനാകണം, വേഗം 160 കിലോമീറ്റർ മതി തുടങ്ങിയവയായിരുന്നു ഡിപിആറിൽ ദക്ഷിണ റെയിൽവേ നിർദേശിച്ച മാറ്റങ്ങൾ.

ഇ.ശ്രീധരന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ടു കോട്ടയം പെരുവ സ്വദേശി എം.ടി.തോമസ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ, ഇക്കാര്യത്തിൽ ഒരു നടപടിയുമെടുത്തിട്ടില്ലെന്നു റെയിൽവേ മന്ത്രാലയം അറിയിച്ചു. ശ്രീധരൻ സമർപ്പിച്ച പദ്ധതി നിർദേശം കെ റെയിലിനും ദക്ഷിണ റെയിൽവേക്കും കൈമാറുക മാത്രമാണുണ്ടായത്.

വിദേശജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ കാർത്തിക പ്രദീപിന് കൂടുതൽ പേരുടെ സഹായം ലഭിച്ചെന്ന് പൊലീസ് നിഗമനം

വിദേശജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി’ ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാർത്തിക പ്രദീപിന് കൂടുതൽ പേരുടെ സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം. തട്ടിയെടുത്ത കോടികൾ ബെനാമി നിക്ഷേപങ്ങളാക്കി മാറ്റി. കാർത്തികയെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനാണ് നിലവിലെ പൊലീസ്  നീക്കം.
അതേസമയത്ത് കാർത്തിക പ്രദീപിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ മാത്രം ഏഴ് കേസുകളാണ് റജിസ്റ്റർ ചെയ്തത്. കോടികളുടെ തട്ടിപ്പ് നടത്തിയത് കാർത്തിക തന്നെ തുറന്ന് സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പും ഉദ്യോഗാർഥികൾ പുറത്തുവിട്ടു. തനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ എന്നും അത് തന്റെ മിടുക്കാണെന്നും കാർത്തിക ഓഡിയോയിൽ പറയുന്നു. കാർത്തികയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് സെൻട്രൽ പൊലീസിന്റെ നീക്കം.

ഭീകരരെ സഹായിച്ചതിന് പിടിയിലായി; സുരക്ഷാ സേനയെ വെട്ടിച്ച് ഓടി നദിയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയിരുന്ന യുവാവ് സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെടുന്നതിനിടെ നദിയിലേക്ക് ചാടി മുങ്ങി മരിച്ചു. ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്കു ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പൊലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെഷാവ് നദിയിലേക്ക് ചാടിയ ഇംത്യാസ്, നീന്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടർന്നു മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനമുണ്ട്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഇംത്യാസിന്റെ മരണത്തിൽ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി.

‘‘കുൽഗാമിലെ നദിയിൽനിന്നു മറ്റൊരു മൃതദേഹം കണ്ടെടുത്തു, ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. രണ്ടു ദിവസം മുൻപ് ഇംത്യാസ് മഗ്രേയെ സൈന്യം പിടികൂടിയതായും ഇപ്പോൾ ദുരൂഹസാഹചര്യത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം നദിയിൽ കണ്ടെത്തിയതായും പ്രദേശവാസികൾ ആരോപിക്കുന്നു.’’– മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സുരക്ഷാ സേന വൃത്തങ്ങൾ പറഞ്ഞു.

ആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കി, യുവതിയെ കൊന്ന് സാരിയിൽ കെട്ടിത്തൂക്കി; ഭർതൃ വീട്ടുകാർ ഒളിവിൽ

മുംബൈ: ആർത്തവ സമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരിൽ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നു യുവതിയെ കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.

ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിൽ എത്തിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരിൽ യുവതി മുൻപും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അതിനിടെ, ഭർത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയർന്നു. അല്ലാത്തപക്ഷം മൃതദേഹം സംസ്കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെയാണു കേസ് റജിസ്റ്റർ ചെയ്തത്. യുവതിക്ക് ഏഴു വയസ്സുള്ള മകളും അഞ്ച് വയസ്സുള്ള മകനുമുണ്ട്.

‘ഹോളിവുഡ് നശിക്കുന്നു’; സിനിമകളെയും വിടാതെ ട്രംപ്, വിദേശത്ത് നിർമിച്ച ചിത്രങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തും

വാഷിങ്ടൺ: മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ ദുർബലപ്പെടുത്തുകയും സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച്, എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയിലെ സിനിമാ വ്യവസായം വളരെ വേഗത്തിൽ മരണത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് കുറിച്ചു. നമ്മുടെ ചലച്ചിത്ര നിർമ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയിൽ നിന്ന് അകറ്റാൻ മറ്റ് രാജ്യങ്ങൾ എല്ലാത്തരം പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഹോളിവുഡും യുഎസ്എയിലെ മറ്റ് പല മേഖലകളും തകർന്നുകൊണ്ടിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമവും ദേശസുരക്ഷക്ക് ഭീഷണിയുമാണ്. സിനിമകളെ അമേരിക്കക്കെതിരെയുള്ള പ്രരണ മാധ്യമമായി ചിലർ ഉപയോ​ഗിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിർമ്മിച്ച് അമേരിക്കയിൽ റിലീസ് ചെയ്യുന്ന എല്ലാ സിനിമകൾക്കും 100% തീരുവ ഏർപ്പെടുത്തുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കാൻ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധിക്കും നിർദേശം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.

നിയന്ത്രണങ്ങളും ഉയർന്ന നികുതിയും യുഎസ് ചലച്ചിത്ര നിർമ്മാതാക്കൾക്ക് പ്രതികൂലമായേക്കാമെന്ന് യുഎസ്ടിആർ അഭിപ്രായപ്പെട്ടു. പല അന്താരാഷ്ട്ര നഗരങ്ങളും സിനിമ, ടിവി പ്രൊഡക്ഷനുകളെ ആകർഷിക്കുന്നതിനായി ഉദാരമായ നികുതി ഇളവുകളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇതിന് മറുപടിയായി, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഹോളിവുഡ് നിർമ്മാണം പുനരുജ്ജീവിപ്പിക്കുന്നതിന് നികുതി ആനുകൂല്യം വാ​ഗ്ദാനം ചെയ്തിരുന്നു. അതേസമയം കോവിഡ് മഹാമാരിക്ക് ശേഷം കാഴ്ചക്കാർ കൂടുതലായി ഹോം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ ചെയ്തതോടെ യുഎസിലെ സിനിമാ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരുന്നു.