കൊച്ചി. നാവികസേന ദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. 1971-ൽ പാകിസ്‌താനു മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറി ലെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ത്തെ നാവിക സേന ദിനാഘോഷത്തിനു തിളക്കം ഏറുന്നത്.
1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവിക സേന നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ ട്രിഡൻ്റ്. പാകിസ്‌താനെ തറപറ്റിക്കാൻ പഴുതടച്ച പദ്ധതി.
കപ്പൽ വേധ മിസൈലുകൾ ആദ്യമായി ഉപയോഗിച്ചത് ഓപ്പറേഷൻ ട്രിഡൻ്റലാണ്.
ഐ.എൻ.എസ്. നിപഥ്, ഐ.എൻ.എസ്. നിർഗഢ്, ഐ.എൻ.എസ്. വീർ. മൂന്ന് വിദ്യൂത് ക്ലാസ്സ് – മിസൈൽ ബോട്ടുകൾ ഇന്ത്യൻ നാവികസേനയുടെ കുന്തമുനകളായി. ലക്ഷ്യം പാകിസ്താന്റെ നാവിക ആസ്ഥാനമായ കറാച്ചി തുറമുഖം.
ഐ.എൻ.എസ്. നിർഘട്ടിൽനിന്ന് തൊടുത്ത ആദ്യ മിസൈൽ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ പി എൻ.എസ്. ഖൈബറിനെ ചരിത്രമാക്കി.
ഐ.എൻ.എസ്. നിപഥി ൽ നിന്നും തൊടുത്ത രണ്ടു മിസൈലുകൾ-
വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കു കപ്പലിനെ പൂർണമായും തകർത്തു, പി.എൻ.എസ്. ഷാജഹാൻ എന്ന യുദ്ധക്കപ്പലിന് വൻനാശനഷ്ടം സംഭവിച്ചു.
ഐ എൻ എസ് വീറിന്റ ആക്രമണത്തിൽ പാക് യുദ്ധകപ്പൽ പി എൻ എസ് മുഷഫിസിനെ അപായ സന്ദേശം പോലും അയക്കും മുൻപേ കടലിൽ മുക്കി.
കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികർ കൊല്ലപ്പെട്ടു.
പാകിസ്ത്‌താന്റെ തോൽവി ഉറപ്പാക്കിയായിരുന്നു ഇന്ത്യൻ നാവിക സേന ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ആസ്ഥാനം തന്നെ തകർന്ന പാക് നാവികസേന, ശേഷം യുദ്ധത്തിൽ കാഴ്‌ചക്കാർ മാത്രമായി. തന്ത്ര പ്രധാന തുറമുഖത്തിന്റെ തകർച്ച പാകിസ്ഥാനെ ഉലച്ചു.
ഈ ഉജ്വല വിജയത്തിന്റെ ഓർമ്മക്കയാണ് ഡിസംബർ 4 ഇന്ത്യൻ നാവിക സേന ദിനമായി ആഘോഷിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ പടക്കപ്പലുകൾ അറബി കടലിൽ ഇറങ്ങിയപ്പോൾ, 1971 ൽ ഓപ്പറേഷൻ ട്രിഡന്റ് ഏൽപ്പിച്ച ഭീകരാഘാതത്തിന്റ ഓർമ്മകൾ കൂടിയാണ് പാകിസ്ഥാനെ മുട്ടുമടക്കിച്ചത്.
തിളക്കമേറിയ നാവിക സേനാ ദിനമാചരിച്ച് രാജ്യം
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും
തിരുവനന്തപുരം. ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും.തുടർവാദത്തിന് ശേഷം ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി വിധി പറഞ്ഞേക്കും.കേസ് ഇന്നലെ പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക്
മാറ്റുകയായിരുന്നു.രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു.
ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവം, വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു
ചെന്നെ.ദുർബല ന്യൂനമർദമായി മാറിയ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ധർമപുരി,കൃഷ്ണഗിരി,തൂത്തുക്കുടി,തിരുനെൽവേലി,കന്യാകുമാരി,രാമനാഥപുരം എന്നിവിടങ്ങളിലാണ് അലർട്ട്.ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് അലർട്ടില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 465 ആയി. 366 പേരെ കാണാനില്ല. 1441 ദുരിതാശ്വാസ ക്യാംപുകളിലായി 2,33,015 പേർ കഴിയുന്നു 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാജ്യത്ത് രക്ഷാ പ്രവർത്തനം പുരോഗമിയ്ക്കുകയാണ്.
തന്ത്രപരമായ പങ്കാളിത്തം,പുടിന്റെ ഇന്ത്യാ സന്ദർശനം ഇന്ന്
ന്യൂ ഡെൽഹി. വൈകിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിലെത്തും
ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പുടിന്റെ വരവ്
ദ്വിദിന സന്ദർശനത്തിൽ പുടിൻ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
പുടിനൊപ്പം പ്രതിരോധ, ധനകാര്യ മന്ത്രിമാരടക്കം ഏഴ് മന്ത്രിമാരും റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണറും ഇന്ത്യയിവലെത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ വിദേശമന്ത്രാലയം.
രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും.
ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ പുടിന് വിരുന്നൊരുക്കും
നാളെ രാവിലെ രാഷ്ട്രപതിഭവനിൽ പുടിന് ഗാർഡ് ഓഫ് ഓണർ നൽകും
തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും
നാളെ രാവിലെ ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമാകും
നാളെ വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തിൽ മോദിയും പുടിനും പങ്കെടുക്കും
നാളെ വൈകിട്ട് പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കും
യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനം
1.17 കോടിക്ക് ഫാൻസി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയയാൾ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടു; ഒടുവിൽ അന്വേഷണം
രാജ്യത്ത് ഏറ്റവും ഉയർന്ന തുകയ്ക്ക് HR88B8888 എന്ന നമ്പർ പ്ലേറ്റ് ലേലം വിളിച്ചയാൾക്കെതിരെ സ്വത്തിൻ്റെയും വരുമാനത്തിൻ്റെയും ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്താൻ ഹരിയാന ഗതാഗത വകുപ്പ് ഉത്തരവിട്ടു. 1.17 കോടി രൂപയുടെ റെക്കോർഡ് തുക ലേലം ഉറപ്പിച്ച വ്യക്തി നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഹരിയാനയിലെ ഹിസാർ സ്വദേശിയായ സുധീർ കുമാർ എന്നയാളാണ് HR88B8888 എന്ന ഫാൻസി നമ്പറിനായി ഓൺലൈൻ ലേലത്തിൽ 1.17 കോടി രൂപയുടെ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തത്. ഇന്ത്യയിൽ ഒരു വാഹന രജിസ്ട്രേഷൻ നമ്പറിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ലേലം വിജയിച്ച ശേഷം, ഡിസംബർ 2, 2025 എന്ന അവസാന തീയതിക്കുള്ളിൽ സുധീർ കുമാർ തുക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ, ഇദ്ദേഹം ലേലത്തിൽ പങ്കെടുക്കുന്നതിനായി കെട്ടിവെച്ച 10,000 രൂപയുടെ സെക്യൂരിറ്റി തുക കണ്ടുകെട്ടി.
നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹരിയാന ഗതാഗത മന്ത്രി അനിൽ വിജ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുക വിളിച്ചു പറഞ്ഞ വ്യക്തിക്ക് യഥാർത്ഥത്തിൽ 1.17 കോടി രൂപ നൽകാനുള്ള ശേഷിയുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സുകളും സ്വത്തുക്കളും അന്വേഷിക്കാൻ മന്ത്രി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
നിലവിലെ ലേല നടപടികൾ റദ്ദാക്കിയതോടെ, HR88B8888 എന്ന നമ്പർ വീണ്ടും ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഈ വിഐപി നമ്പറിൻ്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു. ‘B’ എന്ന അക്ഷരം ‘8’ എന്ന അക്കവുമായി സാമ്യമുള്ളതിനാൽ ഒറ്റനോട്ടത്തിൽ തുടർച്ചയായ എട്ടുകളുടെ നിരയായി തോന്നുന്നു എന്ന പ്രത്യേകതയാണ് ഈ നമ്പറിനായി ലേലത്തിൽ ശക്തമായ മത്സരം ഉണ്ടാകാൻ കാരണമായത്.
പത്രം |മലയാള ദിനപത്രങ്ങളിലൂടെ | 2025 ഡിസംബർ 4, വ്യാഴം
പത്രം
ദേശീയ, അന്തർദേശീയ വാർത്തകൾ
കേരളം
രാഹുൽ മാങ്കൂട്ടത്തിൽ കേസ്: കോടതിയും പാർട്ടി നിലപാടും
ക്രൈം
കായികം
ബിസിനസ് & ടെക്നോളജി
സിനിമ & സാഹിത്യം
കാലാവസ്ഥ
ആരോഗ്യ പാഠം: ശരിയായ ദഹനം
റായ്പുർ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി
ദക്ഷിണാഫ്രിക്കക്കെതിരെ റായ്പുർ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 4 വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്പിച്ചത് . 359 റൺസ് വിജയലക്ഷ്യം6 വിക്കറ്റ് നഷ്ടത്തിൽ 4 പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. വിരാട് കോലിയും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യക്കായി സെഞ്ച്വറി നേടിയപ്പോൾ ഓപ്പണർ എയ്ഡൻ മാർക്രത്തിലൂടെ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ മറുപടി . മാർക്രം 110 റൺസ് നേടി പുറത്തായി. മാത്യു ബ്രീറ്റ്സ്കി 68 റൺസും ഡിവാൾഡ് ബ്രെവിസ് 34 പന്തിൽ 54 റൺസും നേടി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 92 റൺസ് കൂട്ടിച്ചേർത്തു. ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തി. അവസാന മത്സരം ജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.
രാഹുൽ മാങ്കൂട്ടം തന്നോടും മോശമായി പെരുമാറി, എംഎ ഷഹനാസ്, അന്ന് ഷാഫിയെ അറിയിച്ചിരുന്നു. പക്ഷെ ഒരു പ്രതികരണവും ഉണ്ടായില്ല
കോഴിക്കോട് . രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ബലാത്സംഗ വകുപ്പ് ചുമത്തി കേസ് എടുത്തത് ക്രൈംബ്രാഞ്ച്.
രാഹുൽ മാങ്കൂട്ടം തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്. രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു. പക്ഷെ ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ഷഹനാസ് വിമർശിച്ചു.
കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ഇന്നലെ യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം അടുത്തദിവസം രേഖപ്പെടുത്തും.
കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയിൽ മുഖാന്തരമാണ് സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്.വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.അതെ സമയം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ് രംഗത്ത് എത്തി.
രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു.രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാം. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യമായിരുന്നുവെന്നും രാഹുലിൻ്റെ ഗാർഡിയനാണ് ഷാഫി പറമ്പിലെന്നും ഷഹനാസ് ആരോപിച്ചു.
സർവ്വസൈന്യാധിപയ്ക്കു മുന്നിൽ അഭിമാനം ഉയർത്തിയ പ്രകടനത്തോടെ നാവിക സേന
തിരുവനന്തപുരം. സർവ്വ സൈന്യാധിപയായ രാഷ്ട്രപതിയുടെ മുന്നിൽ ഇന്ത്യൻ നാവികസേനയുടെ ശക്തിയും, അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025.. ശംഖുമുഖത്തെ കടലും, ആകാശവും ഒരുപോലെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി.. സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ INS വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങൾ, അന്തർവാഹിനിയും നേവി ദിനാഘോഷത്തിൻ്റെ ഭാഗമായി.

ഇന്ത്യൻ നാവികസേനയുടെ അഭിമാനം INS വിക്രാന്തിൻ നിന്ന്
പറന്നുയർന്ന മിഗ് 29 K വിമാനം.. അഭിമാനം വാനോളം ഉയർത്തി…
ശംഖുംമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത്
എം എച്ച് 60, ഡോണിയർ വിമാനങ്ങൾ. പിന്നാലെ ഐ എൻഎസ് കൊൽക്കത്ത, ഐ എൻ എസ് കമാൽ , ഐ എൻ എസ് ഉദയഗിരി എന്നീ പടക്കപ്പലുകൾ രണ്ടു വശങ്ങളിൽ നിന്നെത്തി.
പിന്നാലെ മൂന്ന് ചേതക്ക് വിമാനങ്ങളുടെയും അഞ്ച് ബോംബർ വിമാനങ്ങളുടെ ഫോർമേഷൻ.
കടലിൽ ബന്ദിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കമാൻഡോ ഓപ്പറേഷൻ..
ഐഎൻഎസ് വിപുലിൻ്റെയും ഐഎൻ എസ് വിദ്യുതിൻ്റെയും വരവ്. പടക്കപ്പലുകളിൽ നിന്ന് മിസൈൽ വർഷം. പിന്നാലെ മറൈൻ കമാൻഡോകൾ പാരച്യൂട്ടിൽ തീരത്ത് പറന്നിറങ്ങി
പടക്കപ്പലുകളായ ഐ എൻ എസ് ഇംഫാലിലും ഐ എൻ എസ് കൊൽക്കത്തയിലും ഹെലികോപ്ടറുകൾ പറന്നിറങ്ങിയതും അപൂർവ്വ കാഴ്ചയായാ
ശക്തി പ്രകടനത്തിന് കാഴ്ചക്കാരായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും OP – DEMO യുടെ ഭാഗമായി
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു…സഞ്ജു സാംസണും ടീമിൽ
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ടീമിലേക്കുള്ള മടങ്ങി വരവ്. മലയാളി താരം സഞ്ജു സാംസണും ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ ഇടം പിടിച്ചു.
അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും ടീമിലിടംപിടിച്ചു. ബാറ്റര്‍ യശസ്വി ജയ്‌സ്വാളും റിങ്കു സിങും ടീമിലില്ല. ഡിസംബര്‍ ഒമ്പതിന് അഞ്ചു മത്സര ട്വന്റി20 പരമ്പരയ്ക്ക് തുടക്കമാവും. ഡിസംബര്‍ 11, 14, 17, 19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.







































