ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 4 കാര്യങ്ങൾ

Advertisement

ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിലാണ് നമ്മൾ എപ്പോഴും സൂക്ഷിക്കാറുള്ളത്. ഇത് ദിവസങ്ങളോളം ഭക്ഷണം കേടുവരാതിരിക്കാൻ സഹായിക്കും. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് കേടുവരുകയും ചെയ്യുന്നു. ശരിയായ രീതിയിൽ സൂക്ഷിക്കാതെ ഭക്ഷണം ചൂടാക്കി കഴിച്ചതുകൊണ്ട് കാര്യമില്ല. കേടുവന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

1.റൂം ടെമ്പറേച്ചർ

ബാക്കിവന്ന, പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ അധികം നേരം റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാൻ പാടില്ല. രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്ത് വയ്ക്കുന്നത് ഒഴിവാക്കാം. ഇത് അണുക്കൾ ഉണ്ടാവാനും ഭക്ഷണം പെട്ടെന്ന് കേടുവരാനും കാരണമാകുന്നു.

  1. തണുപ്പ് മാറണം
    ചൂടുള്ള ഭക്ഷണ സാധനങ്ങൾ അതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. നന്നായി ആറിയതിന് ശേഷം മാത്രമേ ഫ്രിഡ്ജിൽ വയ്ക്കാൻ പാടുള്ളു. താപനിലയിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം ഭക്ഷണം കേടുവരാൻ കാരണമാകുന്നു. ചൂടുള്ള ഭക്ഷണങ്ങൾ കുറഞ്ഞത് അര മണിക്കൂറെങ്കിലും തണുക്കാൻ പുറത്തു വെയ്ക്കണം.
  2. ഉപയോഗം

ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത ഭക്ഷണങ്ങൾ പിന്നെയും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഒന്നിൽകൂടുതൽ തവണ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഭക്ഷണം എളുപ്പം കേടുവരാൻ കാരണമാകും.

  1. ഭക്ഷണ സാധനങ്ങൾ

ഓരോ ഭക്ഷണത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അത് മനസിലാക്കിയാവണം ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത്. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here