ഡൽഹി സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ 216 ഒഴിവിൽ ഡൽഹി സബോഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് (DSSSB) അപേക്ഷ ക്ഷണിച്ചു. മാർച്ച് 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙അസിസ്റ്റന്റ് മാനേജർ (ടൂറിസം): ടൂറിസത്തിൽ പിജി/പിജി ഡിപ്ലോമ അല്ലെങ്കിൽ ട്രാവൽ ആൻഡ് ടൂറിസത്തിൽ പിജി ഡിപ്ലോമ, 3 വർഷ പരിചയം; 30; 44,900-1,42,400.
∙അസിസ്റ്റന്റ് മാനേജർ (ജനറൽ): എംബിഎ; 30; 44,900-1,42,400.
∙അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്സ്): സിഎ/ സിഎംഎ, 3 വർഷ പരിചയം; 32; 44,900-1,42,400.
∙അസിസ്റ്റന്റ് മാനേജർ (ലീഗൽ): എൽഎൽബി, 3 വർഷ പരിചയം; 30; 44,900-1,42,400.
∙അസിസ്റ്റന്റ് മാനേജർ (എയർ ടിക്കറ്റിങ്): ബിരുദവും IATA/UFTAA ഡിപ്ലോമയും അല്ലെങ്കിൽ ടൂറിസം ബിരുദവും ബന്ധപ്പെട്ട മേഖലയിൽ സർട്ടിഫിക്കറ്റ് കോഴ്സും; 5 വർഷ പരിചയം; 30; 44,900-1,42,400.
∙അസിസ്റ്റന്റ് മാനേജർ (പിആർ): ബിരുദവും പിആർ/അഡ്വർട്ടൈസിങ്/ മാസ് കമ്യൂണിക്കേഷൻ/ ജേണലിസത്തിൽ ഡിപ്ലോമയും 2 വർഷ പരിചയവും; 30; 44,900-1,42,400.
∙അസിസ്റ്റന്റ് (ഐടി): ബിടെക് (കംപ്യൂട്ടർ എൻജിനീയറിങ്/സിഎസ്/കംപ്യൂട്ടർ ടെക്നോളജി/ ഐടി), 3 വർഷ പരിചയം; 32; 35,400-1,12,400.
∙റേഡിയോഗ്രഫർ: പ്ലസ് ടു സയൻസ്, റേഡിയോഗ്രഫിയിൽ ബിഎസ്സി/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്; 18-27; 25,500-81,100.
∙ഒപ്റ്റോമെട്രിസ്റ്റ്: പ്ലസ് ടു സയൻസ്, ഒപ്റ്റോമെട്രി ബിരുദം; 21-30; 29,200-92,300.
∙ജൂനിയർ റേഡിയോഗ്രഫർ: പത്താം ക്ലാസ്സും 2 വർഷ പരിചയവും; 18-32; 21,700-69,100.
∙മീറ്റർ ആൻഡ് റിലേ ടെസ്റ്റർ: പത്താം ക്ലാസ്, ഐടിഐ ഇലക്ട്രിഷ്യൻ/ കോംപീറ്റൻസി ക്ലാസ് I; 18-32; 19,900-63,200.
∙റിപ്പോർട്ടർ: ബിരുദം, ഡിക്റ്റേഷൻ, ട്രാൻസ്ക്രിപ്ഷൻ എന്നിവയിൽ പ്രാവീണ്യം; 30; 44,900-1,42,400.
∙കത്തീബ് (കാലിഗ്രഫർ): ഉർദു പഠിച്ച് പ്ലസ് ടു, കാലിഗ്രഫിയിൽ 2 വർഷ കോഴ്സ്; 18-27; 21,700-69,100.
∙പട്വാരി: ബിരുദം; 21-27; 21,700-69,100.
∙ജൂനിയർ ലോ ഓഫിസർ: ലോ ബിരുദം, 5 വർഷ പരിചയം; 32; 47,600-1,51,100.
∙കെമിക്കൽ അസിസ്റ്റന്റ്: ബിഎസ്സി കെമിസ്ട്രി, 2 വർഷ പരിചയം അല്ലെങ്കിൽ എംഎസ്സി കെമിസ്ട്രി/ ബയോകെമിസ്ട്രി/ ഫൊറൻസിക് സയൻസ്, ഒരു വർഷ പരിചയം; 18-27; 29,200-92,300.
∙സ്റ്റെനോഗ്രഫർ: ബിരുദം, ടൈപ്പിങ്ങിൽ പ്രാവീണ്യം, 5 വർഷ പരിചയം; 30; 35,400-1,12,400.
∙ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്: പ്ലസ് ടു സയൻസ്, 3 വർഷ പരിചയം അല്ലെങ്കിൽ സയൻസ് ബിരുദം; 18-27; 19,900-63,200.
∙ബുക് ബൈൻഡർ: ഐടിഐ ബുക് ബൈൻഡിങ്; 18-27; 18,000-56,900.
∙അസിസ്റ്റന്റ് മൈക്രോഫൊട്ടൊഗ്രാഫിസ്റ്റ്: ബിഎസ്സി ഫിസിക്സ്, റിപ്രോഗ്രഫിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്; 18-27; 29,200-92,300.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://dsssb.delhi.gov.in; https://dsssbonline.nic.in






























