സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികയിലെ 94 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ഏപ്രിൽ 4 വരെ അപേക്ഷിക്കാം.
ജൂനിയർ ക്ലാർക്ക് (81 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6), സെക്രട്ടറി (3), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1) എന്നീ തസ്തികയിലാണു വിജ്ഞാപനം. ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.
∙ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികകയ്ക്കും വെവ്വേറെ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതിക്കു മുൻപ് യോഗ്യത നേടിയിരിക്കണം.
∙ബാങ്ക്/സംഘം തിരിച്ചുള്ള ഒഴിവുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക: www.keralacseb.kerala.gov.in





























