Home Lifestyle Jobs തദ്ദേശസ്ഥാപനങ്ങളിൽ 436 ഹെൽത്ത് ഇൻസ്പെക്ടർ; എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം

തദ്ദേശസ്ഥാപനങ്ങളിൽ 436 ഹെൽത്ത് ഇൻസ്പെക്ടർ; എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം

Advertisement

തിരുവനന്തപുരം: 436 തദ്ദേശസ്ഥാപനങ്ങളിൽക്കൂടി ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് ടു താത്കാലിക തസ്തിക സൃഷ്ടിച്ചു. അതിൽ കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്താൻ ഗ്രാമപ്പഞ്ചായത്തുകൾക്ക് മന്ത്രിസഭ അനുമതി നൽകി.

കേരള പബ്ലിക് സർവീസ് കമ്മിഷനിൽ 35, ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റിൽ 52 തസ്തികകൾ വീതമുണ്ടാക്കും. റാന്നി ഇട്ടിച്ചുവട് ഹയർ സെക്കൻഡറി സ്‌കൂളിൽ 2024-25 അധ്യയനവർഷംമുതൽ ബയോ സയൻസ് ബാച്ചിൽ ആറ് എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തിക സൃഷ്ടിക്കും. ഒരു എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് തസ്തിക അപ്‌ഗ്രേഡ് ചെയ്യുന്നതിനും അനുമതി നൽകി.

സംസ്ഥാനസർക്കാർ സർവീസിൽ സൂപ്പർ ന്യൂമററി തസ്തികയിൽ ജോലിചെയ്തുവരവേ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് 2025 മാർച്ച് 29-ലെ ഉത്തരവ് പ്രകാരമുള്ള സമാശ്വാസതൊഴിൽദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കും.

കേരള ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്‌കരണം അനുവദിച്ചു. എൽ.ബി.എസ്. സെന്ററിനുകീഴിലുള്ള എൻജിനിയറിങ് കോളേജുകളിലെ അധ്യാപകർക്ക് എ.ഐ.സി.ടി.ഇ. ഏഴാം ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ അനുമതി നൽകി.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ സ്ഥിരംജീവനക്കാരുടെ വിരമിക്കൽപ്രായം 58-ൽനിന്ന് 60 ആക്കി. നഗരകാര്യ വകുപ്പിൽനിന്ന് ഒഴിവ് അറിയിക്കുന്നത് വൈകിയതുകാരണം ജോലി അവസരം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ പി.എസ്. സൈജുവിന് തദ്ദേശസ്വയംഭരണ വകുപ്പിൽ എൽ.ഡി. ക്ലർക്കായി എറണാകുളം ജില്ലയിൽ നിയമനം നൽകും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here