Home Lifestyle Jobs ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അപ്രന്റിസ്ഷിപ്പ്; ബിരുദധാരികൾക്ക് അവസരം

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അപ്രന്റിസ്ഷിപ്പ്; ബിരുദധാരികൾക്ക് അവസരം

Advertisement

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. 600 ഒഴിവുണ്ട്.

13 ഒഴിവ് കേരളത്തിലാണ്. പരിശീലനം ഒരു വർഷം. ജനറൽ-8, എസ്സി.-1, ഒബിസി-3, ഇഡബ്ല്യുഎസ്.-1 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ.

സ്‌റ്റൈപ്പെൻഡ്: 12,300 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ (കേരളത്തിലേക്ക് മലയാളം) എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. ഓൺലൈനായി അപേക്ഷിക്കണം.

പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തംകൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ അപേക്ഷയോടൊപ്പം അപ്ഡലോഡ് ചെയ്യണം. അവസാന തീയതി: ജനുവരി 25. വിവരങ്ങൾക്ക് https://bankofmaharashtra.bank.in

Advertisement