Home Lifestyle Jobs സ്റ്റൈപൻഡോടെ പരിശീലനം നേടാം; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ അപ്രന്റിസ് അവസരം

സ്റ്റൈപൻഡോടെ പരിശീലനം നേടാം; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ അപ്രന്റിസ് അവസരം

Advertisement

എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്, ടെക്നിഷ്യൻ അവസരം. 2021-2025 കാലയളവിൽ പഠനം പൂർത്തിയാക്കിയവർക്കാണ് അവസരം. 20 ഒഴിവ്. ഒരു വർഷ പരിശീലനം. ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്:

∙ഗ്രാജ്വേറ്റ് അപ്രന്റിസ് (ഫയർ ആൻഡ് സേഫ്റ്റി, മെക്കാനിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്; 12,300.

∙ടെക്നിഷ്യൻ അപ്രന്റിസ് (സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൊമേഴ്സ്യൽ പ്രാക്ടീസ്): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ; 10,900.

∙പ്രായം: 18 നു മുകളിൽ.

www.hoclindia.com

Advertisement