ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) ഇന്ദോർ അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2, അസോസിയേറ്റ് പ്രൊഫസർ എന്നിവയുൾപ്പെടെയുള്ള ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി ഒൻപതിന് വൈകുന്നേരം അഞ്ചുമണി വരെയാണ് അപേക്ഷിക്കാനാവുക. ആകെ 38 ഒഴിവുകളിലേക്കാണ് നിയമനം.
പ്രായപരിധി
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1 തസ്തികയ്ക്ക് 32 വയസ്സും ഗ്രേഡ് 2-ന് 35 വയസ്സുമാണ് പരമാവധി പ്രായപരിധി.
ഒഴിവുകൾ
സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഗണിതശാസ്ത്രം, ഫിസിക്‌സ് / ആസ്‌ട്രോഫിസിക്‌സ്, സ്‌പേസ് എൻജിനിയറിങ് തുടങ്ങി വിവിധ വകുപ്പുകളിലേക്കാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുക. സ്‌കൂൾ ഓഫ് ഇന്നൊവേഷനു വേണ്ടിയാണ് അസോസിയേറ്റ് പ്രൊഫസർ ഒഴിവുകൾ.
യോഗ്യതാ മാനദണ്ഡം
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1-ന്, പിഎച്ച്.ഡി.ക്ക് പുറമെ കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയം, ഗവേഷണം, അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എക്‌സ്പീരിയൻസ് നിർബന്ധമാണ്.
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2-ന്, ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡിയും ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ അക്കാദമിക് റെക്കോഡും ഉണ്ടായിരിക്കണം. ഈ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക്, ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി. ഉണ്ടായിരിക്കണം. എം.ടെക്, എം.ഡിസൈൻ, അല്ലെങ്കിൽ MArch പോലുള്ള യോഗ്യതകളിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ ബിരുദവും അക്കാദമിക് റെക്കോഡും ആവശ്യമാണ്. കൂടാതെ, അസിസ്റ്റന്റ് പ്രൊഫസറായി മൂന്ന് വർഷം ഉൾപ്പെടെ കുറഞ്ഞത് ആറ് വർഷത്തെ അധ്യാപന പരിചയം, ഗവേഷണം, അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എക്‌സ്പീരിയൻസും ഉണ്ടായിരിക്കണം.
ശമ്പളം
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2 (പേ ലെവൽ 10): പ്രതിമാസം 1,37,578 രൂപ
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1 (പേ ലെവൽ 12): പ്രതിമാസം 1,92,046 രൂപ
അസോസിയേറ്റ് പ്രൊഫസർ (പേ ലെവൽ 13A2): പ്രതിമാസം 2,59,864 രൂപ

































