റെയിൽവേ ഗ്രൂപ്പ് ഡി തസ്തികകളിൽ 22,000 ഒഴിവുകൾ; വിജ്ഞാപനം ഉടൻ

Advertisement

റെയിൽവേയിൽ ലെവൽ വൺ ശമ്പളസ്‌കെയിലുള്ള തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചുരുക്കരൂപത്തിലുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം ഉടൻ വരും. ജനുവരി 21 മുതൽ അപേക്ഷിക്കാം.

ഗ്രൂപ്പ്-ഡി എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണ് ലെവൽ വണ്ണിൽ ഉള്ളത്. രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി 22,000 ഒഴിവുണ്ട്.

യോഗ്യത

പത്താംക്ലാസ്/ഐ.ടി.ഐ./നാഷണൽ അപ്രന്റിസ്ഷിപ്പ്. ഇത്തവണയും ഇതേ യോഗ്യത തന്നെയാവുമെന്നാണ് വിവരം. റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിത ക്വാട്ടയുണ്ട്. 2024-ലെ വിജ്ഞാപനത്തിൽ 32,438 ഒഴിവുകളാണുണ്ടായിരുന്നത്. ഇതിൽ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലായിരുന്നു.

അസിസ്റ്റന്റ് (സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ/വർക് ഷോപ്പ്/ ബ്രിഡ്ജ്/ കാര്യേജ് ആൻഡ് വാഗൺ, ലോക്കോഷെഡ്), പോയിന്റ്‌സ്മാൻ, ട്രാക്ക് മെയിന്റെനർ തുടങ്ങിയ തസ്തികകളിലാണ് കഴിഞ്ഞതവണ ഒഴിവുണ്ടായിരുന്നത്. ഈ തസ്തികകളിലെല്ലാം ഇത്തവണയും വലിയതോതിൽ ഒഴിവുവരുമെന്നാണ് കണക്കാക്കുന്നത്.

അപേക്ഷഓൺലൈനായി നൽകണം. വിജ്ഞാപനം 09/2025 എന്ന നമ്പറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ജനുവരി 21 മുതൽ അപേക്ഷിക്കാനാവും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 20.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here