ശബരിമലയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം; അഭിമുഖം ഡിസംബർ 30 ന്

Advertisement

ശബരിമലയിൽ മണ്ഡലപൂജ–മകരവിളക്ക് ചടങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന നിയമനം നടത്തുന്നു. ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അവസരം. ഡിസംബർ 25 വരെ അപേക്ഷിക്കാം. അഭിമുഖം ഡിസംബർ 30നു നടക്കും.

∙യോഗ്യത: വിമുക്തഭടന്മാർ, പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് സേനകളിൽനിന്നു വിരമിച്ചവർ, ഈ സേനകളിലൊന്നിൽ 5 വർഷം ജോലി പരിചയം, മികച്ച ശാരീരികശേഷി.

∙പ്രായം: 67 പൂർത്തിയാകരുത്.

∙ശമ്പളം: പ്രതിദിനം 900.

അപേക്ഷാഫോം, അഭിമുഖസമയത്തു ഹാജരാക്കേണ്ട രേഖകളുടെ മാതൃക എന്നിവ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ, ഫോട്ടോയും അനുബന്ധ രേഖകളും സഹിതം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ, തിരുവിതാംകുർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പിഒ, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ അയയ്ക്കാം. 96055 13983, 94979 64855.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here