വ്യോമസേനയിലെ കമ്മിഷന്‍ഡ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ‘എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി’ന് (AFCAT-01/2026) അപേക്ഷിക്കാം. ഫ്‌ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍-ടെക്‌നിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്‌ലൈയിങ് ബ്രാഞ്ചിലേക്കുള്ള എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിക്കും ഇതോടൊപ്പമാണ് അപേക്ഷിക്കേണ്ടത്.
വനിതകള്‍ക്കും അപേക്ഷിക്കാം. കോഴ്‌സ് 2027 ജനുവരിയിലാരംഭിക്കും. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്. ഓരോ ബ്രാഞ്ചിലെയും ഒഴിവുകള്‍സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.
ശമ്പളം
പരിശീലനകാലത്ത് 56,100 രൂപയാണ് സ്‌റ്റൈപ്പൻഡ്. തുടർന്ന്, 56,100-1,77,500 രൂപ സ്‌കെയിലിൽ നിയമനം നൽകും.
യോഗ്യത
ബിരുദം (ഓരോ വിഭാഗത്തിലേക്കും ആവശ്യമായ കോഴ്‌സ്, മാര്‍ക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിജ്ഞാപനത്തില്‍നിന്ന് ലഭിക്കും). അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലത്തും വിവാഹമനുവദിക്കില്ല. അപേക്ഷകര്‍ക്ക് നിര്‍ദിഷ്ട ശാരീരികയോഗ്യതകള്‍ ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും careerindianairforce.cdac.in | afcat.edcil.co.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അവസാനതീയതി: ഡിസംബര്‍ ഒന്‍പതിന് രാത്രി 11.30 വരെ)


























