എഴുത്തുപരീക്ഷയില്ല, ബാങ്ക് ഓഫ് ബറോഡയിൽ 330 ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

ബാങ്ക് ഓഫ് ബറോഡ വിവിധ വകുപ്പുകളിലായി അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ 330 ഓഫീസർ തല തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 19 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്ന നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. ക്ലെറിക്കൽ തസ്തികകളിലെ പ്രവൃത്തിപരിചയമോ ആറുമാസത്തിൽ താഴെയുള്ള സേവനകാലയളവോ പരിഗണിക്കുന്നതല്ല.

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ്: 850 രൂപയും ഗേറ്റ് വേ ചാർജുകളും
SC,ST ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾ: 175 രൂപയും ഗേറ്റ് വേ ചാർജുകളും
തിരഞ്ഞെടുപ്പ് പ്രക്രിയ
യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും
പേഴ്‌സണൽ ഇന്റർവ്യൂ ഇതോടൊപ്പം മറ്റ് തൊഴിൽ പ്രാവിണ്യ വിലയിരുത്തലുകൾ ഉണ്ടാവും
ഇന്റർവ്യൂവിലെ സ്‌കോറുകളും തസ്തികയ്ക്കുള്ള യോഗ്യതയും പരിഗണിച്ച് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും
തുല്യ മാർക്ക് വന്നാൽ പ്രായക്കൂടുതലുള്ള ഉദ്യോഗാർത്ഥിക്ക് മുൻഗണന നൽകും
കരാർ കാലാവധി
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇത് പരമാവധി 10 വർഷം വരെ നീട്ടാവുന്നതാണ്. വിശദ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കാം

എങ്ങനെ അപേക്ഷിക്കാം

ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in സന്ദർശിക്കുക
‘കരിയർ’ വിഭാഗത്തിലേക്ക് പോയി ‘നിലവിലെ അവസരങ്ങൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക
അനുയോജ്യമായ തസ്തിക തിരഞ്ഞെടുത്ത് ‘ഇപ്പോൾ അപേക്ഷിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക, രേഖകൾ അപ്‌ലോഡ്‌ ചെയ്യുക, അപേക്ഷാ ഫീസ് അടയ്ക്കുക
ഭാവിയിലെ ആവശ്യങ്ങൾക്കായി അക്നോളജ്മെന്റ് നമ്പറും അപേക്ഷാ ഫോമും സൂക്ഷിക്കുക
റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചുള്ള കൂടുതൽ അറിയിപ്പുകൾക്കോ അപ്ഡേറ്റുകൾക്കോ വേണ്ടി ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക പോർട്ടൽ പരിശോധിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു.

Advertisement