ശമ്പളവും പ്രായപരിധിയും
* ട്രെയിനി എൻജിനീയർ/ഓഫീസർ: പ്രതിമാസം ₹29,500 മുതൽ ₹38,500 വരെ.
* ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ്/അസിസ്റ്റന്റ്: പ്രതിമാസം ₹24,500 മുതൽ ₹29,000 വരെ.
* പ്രായപരിധി: 28 വയസ്സാണ് ഉയർന്ന പ്രായപരിധി.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 10 വരെ www.bdl-india.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) ട്രെയിനി എൻജിനീയർ, ട്രെയിനി ഓഫീസർ, ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ്, ട്രെയിനി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 212 ഒഴിവുകളാണുള്ളത്. ഈ തസ്തികകളിലേക്കുള്ള നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.
തസ്തികകളും യോഗ്യതകളും
* ട്രെയിനി എൻജിനീയർ: ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ബി.ഇ./ബി.ടെക് ബിരുദം.
* ട്രെയിനി ഓഫീസർ:
* ഫിനാൻസ്: സി.എം.എ./സി.എ./എം.ബി.എ./പി.ജി. ഡിപ്ലോമ അല്ലെങ്കിൽ ഫിനാൻസിൽ പി.ജി. ബിരുദം.
* എച്ച്.ആർ: എം.ബി.എ./പി.ജി. ഡിപ്ലോമ അല്ലെങ്കിൽ എച്ച്.ആർ./പി.എം. & ഐ.ആർ./പി.എം./ഐ.ആർ./സോഷ്യൽ സയൻസ്/സോഷ്യൽ വെൽഫെയർ/സോഷ്യൽ വർക്ക് എന്നിവയിൽ പി.ജി. ബിരുദം.
* ബിസിനസ് ഡെവലപ്‌മെന്റ്: മാർക്കറ്റിംഗ്/സെയിൽസ് ആൻഡ് മാർക്കറ്റിംഗിൽ എം.ബി.എ./പി.ജി. ഡിപ്ലോമ അല്ലെങ്കിൽ പി.ജി. ബിരുദം.
* ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ്:
* ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/ഇലക്ട്രിക്കൽ: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
* കമ്പ്യൂട്ടർ സയൻസ്: ബി.സി.എ./ബി.എസ്.സി. (കമ്പ്യൂട്ടേഴ്‌സ്) അല്ലെങ്കിൽ ഐ.ടി./കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ.
* ട്രെയിനി അസിസ്റ്റന്റ്:
* ഫിനാൻസ്: ബി.കോം./ബി.ബി.എ. (ഫിനാൻസ്) കൂടാതെ ഓഫീസ് ആപ്ലിക്കേഷൻസിൽ 6 മാസത്തെ കമ്പ്യൂട്ടർ കോഴ്സ്. അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ് സി.എ./ഐ.സി.ഡബ്ല്യു.എ./സി.എസ്. ഇന്റർമീഡിയറ്റ് പാസായിരിക്കണം. അതുമല്ലെങ്കിൽ സയൻസ്/ഇക്കണോമിക്സിൽ ബിരുദവും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സും ഓഫീസ് ആപ്ലിക്കേഷൻസിൽ 6 മാസത്തെ കമ്പ്യൂട്ടർ കോഴ്സും.
* എച്ച്.ആർ: ബിസിനസ് അഡ്മിനിസ്ട്രേഷൻ/സോഷ്യൽ വെൽഫെയർ/പി.എം. & ഐ.ആർ./പേഴ്സണൽ മാനേജ്മെന്റ്/എച്ച്.ആർ./സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദവും ഓഫീസ് ആപ്ലിക്കേഷൻസിൽ 6 മാസത്തെ കമ്പ്യൂട്ടർ കോഴ്സും. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും പി.എം./പി.എം. & ഐ.ആർ./എസ്.ഡബ്ല്യു./ടി. & ഡി./എച്ച്.ആർ./ലേബർ ലോയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സും ഓഫീസ് ആപ്ലിക്കേഷൻസിൽ 6 മാസത്തെ കമ്പ്യൂട്ടർ കോഴ്സും.

































