Home Lifestyle Health & Fitness പതിവായി ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? കാരണം ഇതാണ്

പതിവായി ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? കാരണം ഇതാണ്

Advertisement

ഉറക്കം ശരിയാകാതെ വരുമ്പോൾ മാത്രമല്ല ആരോഗ്യം നന്നല്ലെങ്കിലും എപ്പോഴും ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ ഭക്ഷണം മുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ഭക്ഷണക്രമം

പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചില്ലെങ്കിൽ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയില്ല. ബ്രേക്ഫാസ്റ്റ് ഒഴിവാക്കുക, വെറും വയറ്റിൽ ചായയും കോഫിയും കുടിക്കുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കാം.

സമ്മർദ്ദം

അമിതമായ സമ്മർദ്ദം നിങ്ങളെ കൂടുതൽ ക്ഷീണത്തിലാക്കും. എപ്പോഴും സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരത്തിൽ സ്വാഭാവികമായി സ്‌ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു.

നിർജ്ജലീകരണം

നിർജ്ജലീകരണം ഉണ്ടാകുമ്പോഴും നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

അയൺ കുറവ്

ശരീരത്തിൽ അയൺ കുറവുണ്ടാകുമ്പോഴും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. അയൺ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം.

വിറ്റാമിൻ കുറവുകൾ

വിറ്റാമിൻ ഡിയുടെ കുറവ് ക്ഷീണം ഉണ്ടാവാനും പേശികളെ ദുർബലമാക്കാനും സമ്മർദ്ദം അനുഭവപ്പെടാനും കാരണമാകുന്നു. അതുപോലെ തന്നെ വിറ്റാമിൻ ബി12വും ശരീരത്തിന് ആവശ്യമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here