Home Lifestyle Health & Fitness സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

Advertisement

സ്ത്രീകൾ സ്വന്തം ആരോഗ്യകാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കണം. പ്രത്യേകിച്ച് 30 വയസ്സ് കഴിഞ്ഞവർ. എന്നാൽ മിക്ക സ്ത്രീകളും സ്വന്തം കാര്യം മാറ്റിവെച്ച് കുടുംബത്തിന്റെ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകാറ്. ഇത് ഭാവിയിൽ പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ

നല്ല ഊർജ്ജം ലഭിക്കുന്നതിന് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. കൂടാതെ സിങ്ക്, പ്രോട്ടീൻ, കാൽസ്യം എന്നിവയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ബാർലി, ചോളം

ബാർലി, ചോളം, ഗോതമ്പ്, അരി, നെയ്യ്, എണ്ണ, പഞ്ചസാര, ശർക്കര, വെണ്ണ, ഉരുളക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരത്തിന് കരുത്ത് ലഭിക്കാൻ പ്രോട്ടീൻ അത്യാവശ്യമാണ്. ഇതിനായി പയർവർഗ്ഗങ്ങളും പാൽ ഉത്പന്നങ്ങളും ഭക്ഷണത്തിൽ ചേർക്കണം. രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പഴങ്ങളും പച്ചക്കറികളും പോലുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കാം.

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ

ദിവസം തുടങ്ങേണ്ടത് രണ്ട് ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ടാണ്. വേണമെങ്കിൽ നാരങ്ങയോ തേനോ ചേർത്ത വെള്ളവും കുടിക്കാം. ശേഷം പ്രഭാതഭക്ഷണത്തിൽ കോൺഫ്ലേക്സ്, പാൽ, മുട്ട, കഞ്ഞി, മൾട്ടി-ഗ്രെയിൻ ബ്രെഡ് എന്നിവ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും. വിറ്റാമിൻ എ ധാരാളമായി അടങ്ങിയ ആപ്പിൾ, പപ്പായ, സ്ട്രോബെറി എന്നിവയും ബ്രേക്ക്ഫാസ്റ്റിന്റെ ഭാഗമാക്കാം. ഉച്ചഭക്ഷണത്തിൽ ബ്രൊക്കോളി പോലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുക. സിങ്ക് ധാരാളമായി അടങ്ങിയ ബ്രെഡ് കഴിക്കാം. ഇതിനൊപ്പം തൈര്, പരിപ്പ്, പച്ചക്കറികൾ, സാലഡ് എന്നിവയും ധാരാളമായി കഴിക്കുക.

രാത്രി ഭക്ഷണം

അത്താഴം വളരെ ലളിതമായിരിക്കണം. മസാല കുറഞ്ഞതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ് രാത്രി കഴിക്കാൻ നല്ലത്. വെജിറ്റബിൾ സൂപ്പ് കുടിക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്ന ആളാണെങ്കിൽ മുളപ്പിച്ച ധാന്യങ്ങളോ ഡ്രൈ ഫ്രൂട്ട്സോ പാലിനൊപ്പം കഴിക്കുന്നത് ശരീരത്തിന് കൂടുതൽ കരുത്ത് നൽകും. ഭക്ഷണത്തോടൊപ്പം, ശരീരം ഹൈഡ്രേറ്റഡായി നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here