29.4 C
Kollam
Wednesday 11th February, 2026 | 12:53:39 PM
Home Lifestyle Health & Fitness ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ

ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ

Advertisement

കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. അമിത മദ്യപാനം മൂലമാണ് പലപ്പോഴും ഈ രോഗമുണ്ടാകുന്നത്.

ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ

കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. അമിത മദ്യപാനം മൂലമാണ് പലപ്പോഴും ഈ രോഗമുണ്ടാകുന്നത്.

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധയും സിറോസിസിനും കാരണമാകും

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധയും സിറോസിസിനും കാരണമാകും. വെെറൽ ഹെപ്പറ്റൈറ്റിസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സിറോസിസ് അഥവാ ഓട്ടോ ഇമ്മ്യൂൺ ലിവർ ഡിസീസ് എന്നിവയും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്.

യുഎസിൽ ഏകദേശം 26,000 മരണങ്ങൾ സിറോസിസ് മൂലമാണ് സംഭവിക്കുന്നത്

എല്ലാ മുതിർന്നവരിലും ഏകദേശം 0.25% പേരെയും 45 നും 54 നും ഇടയിൽ പ്രായമുള്ളവരിൽ ഏകദേശം 0.50% പേരെയും ഇത് ബാധിക്കുന്നു. ഓരോ വർഷവും യുഎസിൽ ഏകദേശം 26,000 മരണങ്ങൾ സിറോസിസ് മൂലമാണ് സംഭവിക്കുന്നത്. ഈ നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞ നിറമാണ് ലിവർ സിറോസിസിന്‍റെ മറ്റൊരു ലക്ഷണം

ആവശ്യത്തിന് വിശ്രമം ലഭിച്ചാലും കടുത്ത ക്ഷീണവും തളർച്ചയും തോന്നുന്നത് ലിവർ സിറോസിസിന്റെ ലക്ഷണമാണ്. ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞ നിറമാണ് ലിവർ സിറോസിസിന്‍റെ മറ്റൊരു ലക്ഷണം. അടിവയറ്റിലെ വീക്കം, അസ്വസ്ഥത, വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധന തുടങ്ങിയവയൊക്കെ ലിവർ സിറോസിസ് മൂലമുണ്ടാകാം. പ്രത്യേകിച്ച് വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് ഒരു സൂചനയാകാം.

ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം

ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം. ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടുന്നതും നിസാരമായി കാണരുത്. വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കരളിന്റെ പ്രവർത്തനം തകരാറിലായതിന്‍റെ സൂചനയാകാം.

കൊഴുപ്പ് കുറഞ്ഞ ആരോ​​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക

രോഗലക്ഷണങ്ങൾ അകറ്റാനും രോഗത്തെ തടയാനും കരളിന് കൂടുതൽ ക്ഷതം ഉണ്ടാവാതെയും സോഡിയം, കൊഴുപ്പ്, കൊളസ്ട്രോൾ ഇവ കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം.

വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് രോഗം വരാതെ തടയുകയും ചെയ്യുന്നു

അമിതഭാരം നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിനു കാരണമാകും. ഇത് കരളിനു കേടുപാടുണ്ടാക്കും. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് രോഗം വരാതെ തടയുകയും ചെയ്യുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here