വളർച്ചയ്ക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. ഇത് പേശികൾ, അസ്ഥികൾ, ചർമ്മം എന്നിവ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
വളർച്ചയ്ക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. ഇത് പേശികൾ, അസ്ഥികൾ, ചർമ്മം എന്നിവ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
തൈര് പതിവായി കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നു
ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ നൽകിക്കൊണ്ട് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രകൃതിദത്ത പ്രോബയോട്ടിക്കാണ് തൈര്. ഇത് പാലിനേക്കാൾ ദഹിക്കാൻ എളുപ്പമാക്കുന്നു. പതിവായി കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നു. കൂടാത, പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തൈര് തിരഞ്ഞെടുക്കുക.
പനീർ മൃദുവായതും സാവധാനത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ്
പനീർ മൃദുവായതും സാവധാനത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ്. ഇത് സ്ഥിരമായ ഊർജ്ജത്തിന് അനുയോജ്യമാണ്. പനീറിൽ ലാക്ടോസ് കുറവാണ്. മാത്രമല്ല വയറിന് കൂടുതൽ ഗുണം ചെയ്യും. ഇത് കാൽസ്യവും അവശ്യ അമിനോ ആസിഡുകളും നൽകുന്നു. വീട്ടിൽ ഉണ്ടാക്കിയതോ ചെറുതായി വേവിച്ചതോ ആയ പനീർ ഏറ്റവും ഫലപ്രദമാണ്.
പോഷകങ്ങളുടെ കലവറയും പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് ചീര.
പോഷകങ്ങളുടെ കലവറയും പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, എന്നാൽ 100 ഗ്രാമിൽ അളക്കുമ്പോൾ ഏകദേശം 2.9 ഗ്രാം പ്രോട്ടീൻ ഉണ്ട്.
മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ്
മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. ഒരു മുട്ടയിൽ നിന്ന് ഏകദേശം 6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണെങ്കിലും, ചില പച്ചക്കറികളിലും ഈ മാക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച ചെറുപയർ കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്
മുളപ്പിച്ച ചെറുപയർ കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകസമൃദ്ധവും കുടലിന് അനുയോജ്യവുമായ പ്രോട്ടീൻ സാലഡിനായി നാരങ്ങ, ഉപ്പ്, നേരിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുക.
100 ഗ്രാമിൽ ഏകദേശം 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളിയിലെ ഉയർന്ന നാരുകളുടെയും വൈറ്റമിനുകളുടെയും അളവ് കൂടുതലാണ്. 100 ഗ്രാമിൽ ഏകദേശം 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് അരിഞ്ഞതും വേവിച്ചതുമായ ബ്രോക്കോളിയിൽ ഏകദേശം 5.7 ഗ്രാം പ്രോട്ടീൻ ലഭിക്കും.






































