ക്യാരറ്റ് പതിവായി കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും. ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ക്യാരറ്റിലെ പോഷകങ്ങൾ ആരോഗ്യകരമായ കാഴ്ചയെ പിന്തുണയ്ക്കുകയും കാലക്രമേണ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ക്യാരറ്റിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു. റെറ്റിനയിൽ കാണപ്പെടുന്ന ഒരു പിഗ്മെന്റ് റോഡോപ്സിൻ ഉത്പാദിപ്പിക്കാൻ വിറ്റാമിൻ എ ശരീരത്തെ സഹായിക്കുന്നു. ഒരു കപ്പ് പച്ച കാരറ്റ് കഴിക്കുന്നത് വിവിധ നേത്രരോഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (AMD) തടയാൻ സഹായിക്കുന്ന പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളെ എഎംഡിയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
കണ്ണിന്റെ പുറം പാളിയായ കോർണിയയുടെ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ എ അത്യാവശ്യമാണ്. ശരീരം ബീറ്റാ കരോട്ടിൻ (കാരറ്റിലെ ഒരു പിഗ്മെന്റ്) വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇത് കാഴ്ചയ്ക്ക് നിർണായകമായ ഒരു പോഷകമാണ്.
ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്നതാണ്.
ക്യാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. ചർമ്മത്തിൻറെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനും ക്യാരറ്റ് സഹായിക്കും.





































