കൊച്ചി : ഇന്ന് റിലീസ് ചെയ്ത ‘ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. പാപ്പനെയും പിള്ളേരെയും ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്‍തമായി, മൂന്നാം ഭാഗം ‘കോമഡി ഫാന്റസി’ എന്റർടൈനറാണ്.
‘ടൈം ട്രാവലർ’ പ്രമേയത്തിലെത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ ഷാജി പാപ്പൻ, അറയ്ക്കൽ അബു, ഡ്യൂഡ്, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, സാത്താൻ സേവ്യർ, പിപി ശശി എന്നിവരുടെ പഴയ കാല ജീവിതവും കാണിക്കുന്നുണ്ട്. മൂന്ന് കോടിയിലധികം രൂപയാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം നേടിയത്. സോഷ്യൽ മീഡിയയും ചലച്ചിത്ര നിരൂപകരും ‘ആട്3’ യെ കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്.
also read:
ജയസൂര്യക്കൊപ്പം വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നെൽസൺ, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജു കുട്ടന്‍ എന്നിവരും വേഷമിടുന്നു.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു,വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 47 മിനിറ്റ് ആണ്.




























