കൊച്ചി: ‘പുലിവാല്‍ കല്യാണം’ സിനിമ യഥാര്‍ത്ഥത്തില്‍ സലീം കുമാറിന്റെ സിനിമയാണെന്ന് നടന്‍ ജയസൂര്യ. പുലിവാല്‍ കല്യാണത്തില്‍ താനായിരുന്നു നായകനെങ്കിലും സലീം കുമാര്‍ അവതരിപ്പിച്ച ‘മണവാളന്‍’ എന്ന കഥാപാത്രമാണ് സ്‌കോര്‍ ചെയ്തതെന്ന് താരം ‘ആട് 3’ യുടെ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.
2003ല്‍ പുറത്തിറങ്ങിയ പുലിവാല്‍ കല്യാണം മലയാളികളുടെ പ്രിയ ചിത്രമാണ്. സലീം കുമാറിന്റെ മണവാളനും കൊച്ചിന്‍ ഹനീഫയുടെ ധര്‍മ്മേന്ദ്രയും പ്രേക്ഷകമനസ്സില്‍ നായകനേക്കാള്‍ ഇടം നേടിയിരുന്നു. ബോംബെയില്‍ നിന്ന് ഒരു കാര്‍ കൊച്ചിയിലേക്ക് എത്തുന്നതോടെ സിനിമ കോമഡി ജോണറിലേക്ക് മാറുന്നു-മലയാളത്തിലെ പ്രമുഖ കോമഡി താരങ്ങള്‍ അണിനിരന്ന ചിത്രം പ്രക്ഷക പ്രക്ഷക ശ്രദ്ധ നേടി ബോക്‌സ് ഓഫീസ് ഹിറ്റായി.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’യാണ് ജയസൂര്യയുടെ പുതിയ ചിത്രം. ഷാജി പാപ്പനെ 8 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ വീണ്ടും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരം. എപിക്-ഫാന്റസി ചിത്രമാണ് ‘ആട് 3’.






























