Home Lifestyle Entertainment ബോയ്ഫ്രണ്ടുമായി പിരിഞ്ഞു… കാരണം മതപരം…. ഇന്‍സ്റ്റഗ്രാമില്‍ പൊട്ടിക്കരയുന്ന വീഡിയോയുമായി മീനാക്ഷി…ഒടുവില്‍ ട്വിസ്റ്റ്‌

ബോയ്ഫ്രണ്ടുമായി പിരിഞ്ഞു… കാരണം മതപരം…. ഇന്‍സ്റ്റഗ്രാമില്‍ പൊട്ടിക്കരയുന്ന വീഡിയോയുമായി മീനാക്ഷി…ഒടുവില്‍ ട്വിസ്റ്റ്‌

Advertisement

ബോയ്ഫ്രണ്ടുമായി പിരിഞ്ഞു എന്ന കുറിപ്പോടെ നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കരയുന്ന വിഡിയോയ്ക്ക് പ്രതികരണങ്ങള്‍ ഏറെ. ‘മതപരമായ വിശ്വാസങ്ങളുടെ പേരില്‍ ബോയ്ഫ്രണ്ടുമായി വേര്‍പിരിഞ്ഞു. ഞാന്‍ ദൈവമാണെന്ന് അവന്‍ വിശ്വസിക്കുന്നില്ല.’ എന്നാണ് വിഡിയോയ്‌ക്കൊപ്പം മീനാക്ഷി കുറിച്ചത്. രസകരമായ വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
രസകരമായ കമന്റുകളാണ് വിഡിയോയില്‍ നിറയുന്നത്. ‘ദൈവം കരയാറില്ല, കരയിക്കാറേയുള്ളൂ’, ‘പെണ്ണേ നീ നിര്‍ത്തിക്കോ’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, പോസ്റ്റിലെ തമാശ മനസ്സിലാകാതെ മീനാക്ഷിയെ ആശ്വസിപ്പിക്കാനെത്തുന്നവരുമുണ്ട്.
കമന്റുകള്‍ അധികമായതോടെ, തമാശ വിഡിയോയാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തുകയായിരുന്നു. കമന്റിലാണ് മീനാക്ഷി ഇക്കാര്യം വ്യക്തമാക്കിയത്. ”എല്ലാവരും സമാധാനിക്കൂ. ഇതൊരു തമാശ വിഡിയോ മാത്രമാണ്. കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും സുഖാന്വേഷണത്തിന് നന്ദി. ഈ കരച്ചില്‍ വിഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്. ആക്ടിങ്, ആക്ടിങ്” മീനാക്ഷിയുടെ വാക്കുകള്‍. സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള രസികന്‍ വിഡിയോകള്‍ മീനാക്ഷി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here