റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്‌ലൈയിങ് ഫ്‌ലീ എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിള്‍ നിരവധി നൂതന സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തുന്നത്.
15.4kW PMSM ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന് വെറും 3.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പരമാവധി 115 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും. 3.91kWh ബാറ്ററിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 154 കിലോമീറ്റര്‍ റേഞ്ച് മോട്ടോര്‍ സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 65 മിനിറ്റിനുള്ളില്‍ ബൈക്കിന്റെ ബാറ്ററിയുടെ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് കഴിയുന്ന ഓണ്‍ബോര്‍ഡ് ചാര്‍ജറും റോയല്‍ എന്‍ഫീല്‍ഡ് ഇതില്‍ നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായ നാലാം ദിവസവും റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ക്ക് ഡിമാന്‍ഡ്, രൂപയ്ക്ക് നഷ്ടം
ഫീച്ചറുകളുടെ ഒരു വലിയ നിര തന്നെ മോട്ടോര്‍ സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഓള്‍-എല്‍ഇഡി ലൈറ്റുകള്‍, ഗൂഗിള്‍ നാവിഗേഷന്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, കോര്‍ണറിങ് എബിഎസ് (Cornering ABS), ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്‌പോര്‍ട് (Sport), ഇന്‍ഡിവിജ്വല്‍ (Individual) എന്നീ റൈഡ് മോഡുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഡിവിജ്വല്‍ മോഡ് വഴി ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് ഇന്റര്‍വെന്‍ഷന്‍, ത്രോട്ടില്‍ മാപ്പുകള്‍ എന്നിവ റൈഡര്‍ക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കും.
ഇതിന്റെ ഡിസൈന്‍ തികച്ചും സവിശേഷമാണ്. ഒതുക്കമുള്ള രൂപം, തുറന്ന ഫ്രെയിം, സുഗമമായ ഫ്രണ്ട് സസ്പെന്‍ഷന്‍, ഫ്‌ലോട്ടിങ് സീറ്റ്, നീക്കം ചെയ്യാവുന്ന പില്യണ്‍ സീറ്റ് എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. നഗരയാത്രകള്‍ക്കായുള്ള ഒരു പ്രീമിയം വാഹനമായിട്ടായിരിക്കും ഫ്‌ലൈയിങ് ഫ്‌ലീ അവതരിപ്പിക്കുക. അതിനാല്‍ തന്നെ ഇതിന് വിപണിയില്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കാം.
Home Automotive റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍































