Home Uncategorized ഐസ് കോഫിയോ ഐസ് ടീയോ : ശരീരഭാരം കുറയ്ക്കാൻ ഏതാണ് ഏറ്റവും നല്ലത്?

ഐസ് കോഫിയോ ഐസ് ടീയോ : ശരീരഭാരം കുറയ്ക്കാൻ ഏതാണ് ഏറ്റവും നല്ലത്?

Advertisement

ഈ ചൂട് കാലത്ത് അധികം ആളുകളും കുടിക്കുന്ന രണ്ട് പാനീയങ്ങളാണ് ഐസ് കോഫിയും ഐസ് ടീയും. ഇവ രണ്ടിലും ആരോ​ഗ്യ​ഗുണങ്ങളുണ്ടെങ്കിലും ഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് ഏറ്റവും മികച്ചത്? ഐസ് ടീയിലും ഐസി കോഫിയിലും കൊഴുപ്പ് കുറയ്ക്കാൻ സഹാിക്കുന്ന EGCG (ഗ്രീൻ ടീ) പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ഈ പാനീയങ്ങൾ കോർട്ടിസോളിന്റെ അളവ് മന്ദഗതിയിലാക്കുന്നു. ഇത് സമ്മർദ്ദവുമായി ബന്ധപ്പെട്ട ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നതായി ഫുഡ് ബയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഈ പാനീയങ്ങളിൽ പഞ്ചസാര കൂടുതലായി ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. കഫീൻ അടങ്ങിയ ഐസ് കോഫി വിശപ്പിനെ കുറയ്ക്കുന്നു. ഐസ് കോഫി തയ്യാറാക്കുമ്പോൾ സിറപ്പുകൾ, വിപ്പ് ക്രീം, പഞ്ചസാര എന്നിവ ചേർത്ത കുടിക്കുകയാണെങ്കിൽ, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുണങ്ങൾ വളരെ കുറവാണ്.

ശരീരഭാരം കുറയ്ക്കാൻ നാരങ്ങ നീര് ചേർത്ത ഐസ് ടീ നല്ലതാണ്. ഐസ് കോഫിയായി ഉപയോഗിക്കുമ്പോൾ മിതമായ അളവിൽ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഗുണങ്ങൾ നൽകും. ശരീരഭാരം കുറയ്ക്കാൻ മധുരമില്ലാത്ത ഐസ് ടീയാണ് നല്ലത്. ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ കഫീൻ ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നു.

ചൂടുള്ള കാപ്പിയെ അപേക്ഷിച്ച് അസിഡിറ്റി കുറവായതിനാൽ, ഐസ്ഡ് കാപ്പി (പ്രത്യേകിച്ച് തണുത്ത കാപ്പി) നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാനുള്ള സാധ്യത കുറവാണ്. വീക്കം കുറയ്ക്കുകയും, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സംയുക്തങ്ങളാൽ ഐസ്ഡ് കോഫി സമ്പുഷ്ടമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here